Vision and Mission
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വെബ് ലോകത്ത് ഇസ്‌ലാമികമായ ഉള്ളടക്കങ്ങള്‍ക്കുള്ള, ആശയങ്ങള്‍ക്കും അറിവുകള്‍ക്കുമുള്ള വിടവ് നികത്തുന്നതിലൂടെ സാഹോദര്യത്തിന്റെയും വിശ്വമാനവികതയുടെയും സന്ദേശം പങ്കു വെക്കുകയാണ് ഇസ്‌ലാം ഇന്ററാക്റ്റീവ്. സമൂഹങ്ങള്‍ക്കിടയില്‍ വിശ്വാസ, ആശയ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കപ്പുറം ഊഷ്മളമായ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുക, സമകാലീന വിഷയങ്ങള്‍ക്ക് വിശുദ്ധഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശദീകരണം കണ്ടെത്താന്‍ ശ്രമിക്കുക, ഇസ്‌ലാമിന്റെ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക; ഇതിനൊക്കെയാണ് ഇന്ററാക്റ്റീവ് ശ്രമിക്കുന്നത്. ദൈവകടാക്ഷം എല്ലാവരിലുമുണ്ട് എന്നത് കൊണ്ട് തന്നെ സാഹോദര്യത്തിന്റെ, സഹവര്‍തിത്വത്തിന്റെ, സാംസ്‌കാരിക വിനിമയത്തിന്റെ ശീലങ്ങളെ ഇന്ററാക്റ്റീവ് മുറുകെ പിടിക്കുന്നു.
Connect
Connect with us on the following social media platforms.