banner ad

Tag: featured

ഇസ്‌ലാമിക കല: വിശ്വാസവും സൗന്ദര്യവും

ഇസ്‌ലാമിക കല: വിശ്വാസവും സൗന്ദര്യവും

ഇസ്‌ലാമിക കലയെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ചരിത്രത്തിലൂടെയുള്ള ഒരു യാത്ര അനിവാര്യമാണ്. മാത്രമല്ല, ഇസ്‌ലാമിനെക്കുറിച്ച് തന്നെ നാമേറെ വായിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക കലയും ചരിത്രവും പരസ്പരം വേര്‍പ്പെടുത്താനാവാത്ത വിധം കൂടിക്കലര്‍ന്ന് നില്‍ക്കുന്നു എന്നത് കൊണ്ടാണത്. എ.ഡി 600 കളിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബൈസാന്റിന്‍, സസാനിന്‍ എന്നീ സാമ്രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനം അതിന്റെ പാരമ്യതയിലെത്തുന്നത്. സസാനിയന്‍ ചക്രവര്‍ത്തിയായിരുന്ന കുസ്രു രണ്ടാമന്‍ എ.ഡി 614 ല്‍ ജറൂസലം കീഴടക്കുകയും 619 ല്‍ ഈജിപ്ത് അധിനിവേശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം ബൈസാന്റിയന്‍ […]

July 28, 2015 റോബര്‍ട്ട് ഇര്‍വ്വിന്‍ 0 Comments Read More →
ഇസ്‌ലാമും മൂന്നാം ലിംഗവും

ഇസ്‌ലാമും മൂന്നാം ലിംഗവും

കൊളംബിയ സര്‍വകലാശാലയില്‍, അറബ് രാഷ്ട്രീയത്തിലും ധൈഷണിക ചരിത്രത്തിലും പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസഫ് മസാദ് (1963) ഇന്ന് ജീവിച്ചിരിക്കുന്ന പ്രഥമഗണനീയനായ ഉത്തരകൊളോണിയല്‍ സൈദ്ധാന്തികനും രാഷ്ട്രമീമാംസാവിദഗ്ധനുമാണ്. ജോര്‍ദാന്‍കാരനായ മസാദിന്റെ അന്വേഷണ മേഖലകള്‍ വിഭിന്നമാണ്. എന്നാല്‍ ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയവും ഫലസ്തീന്റെ പ്രതിനിധാനങ്ങളും തന്റെ അധ്യാപകനായിരുന്ന എഡ്വേര്‍ഡ് സൈദിന്റേതു പോലെ മസാദിന്റെയും പ്രിയപ്പെട്ട വിശകലന വിഷയമാണ്. മറ്റൊന്ന്, പാശ്ചാത്യ ലിബറല്‍ ചിന്തയില്‍ ഇസ്‌ലാമിന്റെ അപരത്വവും ഇസ്‌ലാമിനെ ഒരു episteme ആയി സ്വീകരിക്കുന്നതിലെ വംശീയവുംഅധിനിവേശപരവുമായ അക്കാദമിക ആഭിമുഖ്യങ്ങളുമാണ്. ആ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണം […]

July 13, 2015 ഷമീര്‍.കെ.എസ് 0 Comments Read More →
അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-3

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-3

ദൈവശാസ്ത്രപരമായ ഉള്ളടക്കം വളരെ കുറഞ്ഞ ഈ പുസ്തകം മുസ്ലിം ചെറുത്തുനില്‍പ്-പോരാളി സംഘടനകള്‍ക്കുള്ള കൈപുസ്തകം പോലെ വായിക്കാം. ദൈവശാസ്ത്രപരമായും കര്‍മശാസ്ത്രപരമായും വളരെ പ്രസക്തമാണ് അബൂ മുസ്അബ് അല്‍സൂരി രചിച്ച രണ്ടാമത്തെ ഗ്രന്ഥം. ഇസ്ലാനമിനെതിരെയും മുസ്ലിംകള്‍ക്കെതിരെയും കാലങ്ങളായി പടിഞ്ഞാറ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കുരിശുയുദ്ധത്തിന്റെയും കടന്നാക്രമണത്തിന്റെയും ചരിത്രം രേഖപ്പെടുത്തുന്ന 1600 പേജ് വരുന്ന ബൃഹത്ഗ്രന്ഥമാണിത്. മുസ്ലിംകളുടെ നിലവിലെ പരാജയത്തെ കുറിച്ചും അടിമത്തത്തെക്കുറിച്ചും സമഗ്രമായി എഴുതുന്ന അല്‍സൂരി മുസ്ലിം നേതാക്കളെ തങ്ങളുടെ കൊളോണിയല്‍ യജമാനന്‍മാരെ സേവിക്കുന്നവരായിട്ടാണ് അവതരിപ്പിക്കുന്നത്. മാത്രമല്ല മുഹമ്മദ് അബ്ദു, മുഹമ്മദ് ഇഖ്ബാല്‍ […]

June 10, 2015 ഖാലിദ് അബൂഫദ്ല്‍ 0 Comments Read More →
അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-2

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-2

ഞാന്‍ ആദ്യമായി അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രയോഗം പരിചയപ്പെടാനിടയായി. കഴിഞ്ഞ 30 വര്‍ഷമായി് ഒരു ഹിപ്‌നോട്ടിക് മന്ത്രം പോലെ ഞാനിത് കേട്ടുകൊണ്ടിരിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യരാജ്യം ഇസ്രായേല്‍ ആണത്രെ. മേഖലയില്‍ പാശ്ചാത്യരാജ്യങ്ങളുടെ അസന്നിഗ്ദമായ പിന്തുണയുള്ള ഏക രാജ്യമാണ് ഇസ്രായേല്‍ എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏത് പരിധി വരെയാണ് ഇസ്രായേല്‍ വെളുത്ത ജൂത-ക്രിസ്ത്യന്‍ നാഗരികതയുടെ അല്ലെങ്കില്‍ പലരും വിളിക്കുന്ന പടിഞ്ഞാറന്‍ ജൂത-ക്രിസ്ത്യന്‍ നാഗരികതയുടെ ഭാഗമായി കാണപ്പെടുക?ഇസ്ലാമിക നാഗരികതകളെക്കുറിച്ച വെളുത്ത യൂറോപ്യന്‍ ആശങ്കകളെ രാഷ്ട്രീയ ഇസ്ലാം എന്ന […]

June 9, 2015 ഖാലിദ് അബൂഫദ്ല്‍ 0 Comments Read More →
അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും

പ്രതീക്ഷകള്‍ തെല്ലും ബാക്കിയില്ലാതിരുന്ന ഒരുപാടു ആത്മാവുകള്‍ക്ക് ജീവന്‍ പകര്‍ന്ന ലളിതമായൊരു സ്വപ്‌നമായിരുന്നു ഒരിക്കല്‍ അറബ് വസന്തം. 1798ല്‍ ഫ്രഞ്ചുകാര്‍ ഈജിപ്തില്‍ വന്നിറങ്ങിയതു മുതല്‍ നാം ചരിത്രത്തോട് പൊരുത്തപ്പെടാത്ത നമ്മുടെ ഭൂതകാലത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. നമ്മുടെ സ്വത്വം നമ്മുടെ ഒര്‍മകളില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്നു. നമ്മുടെ ഭദ്രമല്ലാത്ത പ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ നമ്മുടെ അടങ്ങാത്ത ധാര്‍മികരോഷത്തിനു മുന്നില്‍ പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെയിരിക്കെ അറബ് വസന്തം വന്നു! അറബ് വസന്തം കാരണമായി പ്രദേശത്തിന് സ്വയംനിര്‍ണയാവകാശം ലഭിക്കുമെന്നും ലോകത്തിന്റെ ഉറ്റുനോട്ടം എണ്ണ, ഇസ്രായേല്‍ എന്നീ രണ്ട് […]

June 3, 2015 ഖാലിദ് അബൂല്‍ഫള്ല്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting