banner ad

Tag: featured

ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍

ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍

ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയിലെ ആര്‍ക്കിറ്റെക്ചര്‍ വിദ്യാര്‍ഥിയായ ലിന അബൂജെറാദ ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തിന്റെ പ്രതീകമായി തീര്‍ന്ന ഐലാന്‍ കുര്‍ദിയെ അനുസ്മരിച്ചെഴുതിയ കവിതയിലൂടെയും ചിത്രത്തിലൂടെയുമാണ്. അമ്മാനില്‍ ജനിച്ച ലിന, അവരുടെ മൂന്നാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയി. ഫലസ്തീന്‍ വംശജയെങ്കിലും ഇന്നേ വരെ ഫലസ്തീന്‍ കാണാന്‍ കഴിയാത്ത ഇവരുടെ കുടുംബ വേരുകള്‍ ചെന്നെത്തുന്നത് ഫലസ്തീനിലെ യഫ്ഫയിലാണ്. ‘അബൂ ജെറാദ കുടുംബത്തിന്റെ വേരുകള്‍ യഫ്ഫയിലാണെങ്കിലും 1948 ലെ ആക്രമണത്തെ തുടര്‍ന്ന് എന്റെ വല്ല്യുപ്പ നാബ്‌ലുസിലേക്ക് […]

October 29, 2015 അഹമ്മദ് ഫായിസ്‌ 0 Comments Read More →
പ്രതിഷേധത്തിന്റെ രാഷ്ട്രീയം

പ്രതിഷേധത്തിന്റെ രാഷ്ട്രീയം

പ്രശസ്ത ദലിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: ‘1950 മുതല്‍ 2010 വരെയുള്ള മറാത്തി കവിതയെക്കുറിച്ചുള്ള ഒരു സമാഹാരം തയാറാക്കാന്‍ എന്നോട് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്ത ഡ്രാഫ്റ്റ് അവര്‍ മൂന്നു വര്‍ഷം മുമ്പ് സ്വീകരിച്ചു. പക്ഷേ, അക്കാദമി ആ പുസ്തകം പ്രസിദ്ധീകരിച്ചില്ല. ഞാന്‍ റാവുവിനോടും കിമ്പാനെയോടും ഇതിനെപ്പറ്റി ചോദിച്ചു. കിമ്പാനെ പറയുന്നത് ചില മറാത്തി കവികള്‍ എന്റെ പേര്‍ എഡിറ്ററായി വരുന്നത് ഇഷ്ടപ്പെടുന്നില്ലെന്നാണ്. അതുകൊണ്ട് ഞാന്‍ എഡിറ്ററായി വരാന്‍ ഇഷ്ടപ്പെടാത്തവരുടെ പേര്‍ […]

October 27, 2015 കെ. അഷ്‌റഫ് 0 Comments Read More →
വലത് പക്ഷവും നവമാധ്യമങ്ങളും

വലത് പക്ഷവും നവമാധ്യമങ്ങളും

2004ല്‍ നാം കണ്ടത് തിരഞ്ഞെടുപ്പു പ്രവചനങ്ങളെയെല്ലാം പിന്തള്ളി കേന്ദ്രത്തില്‍ വാഴുകയായിരുന്ന എന്‍.ഡി.എ. ഭരണകൂടത്തെ ജനം വോട്ട് ചെയ്ത് പുറത്താക്കുന്നതാണ്. ജനം വിലക്കയറ്റത്തിന്റെയും ദാരിദ്ര്യത്തിന്റെയും വിഷമവൃത്തത്തില്‍പ്പെട്ട് ഉഴലുമ്പോള്‍ മുഴക്കിയ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തിയത്. വോട്ടര്‍മാര്‍ അതുമൊരു തിരഞ്ഞെടുപ്പ് തട്ടിപ്പു മാത്രമായി കണ്ടു. എന്നാല്‍, ‘ഇന്ത്യ തിളങ്ങുന്നു’ എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രഛന്നമായ ഒരനുഗ്രഹമായിരുന്നു എന്നു വിശ്വസിക്കാന്‍ ന്യായമുണ്ട്. പരമ്പരാഗതമായി ബി.ജെ.പി. ഒരു സാങ്കേതികവിദ്യക്കെതിരെ നിലകൊണ്ട പാര്‍ട്ടിയായിരുന്നു. 1980കളില്‍ രാജീവ്ഗാന്ധി കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയപ്പോള്‍ […]

October 14, 2015 സെയ്ഫ് അഹ്മദ് ഖാന്‍ 0 Comments Read More →
അറബ്- വിപ്ലവ വ്യവഹാരങ്ങളിലെ സ്വരഭേദങ്ങള്‍

അറബ്- വിപ്ലവ വ്യവഹാരങ്ങളിലെ സ്വരഭേദങ്ങള്‍

അറബ് വസന്തന്താനന്തരമുണ്ടായ സൈദ്ധാന്തിക ചര്‍ച്ചകള്‍ സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിന്നും മാറി വിവിധ വൈരശക്തികളുടെ രാഷ്ട്രീയ വടംവലികളെ കുറിച്ചായത് അത്ഭുഭതകരമാണ്. അറബ് ലോകത്ത് വിപ്ലവം നടത്തിയ ജനങ്ങള്‍ ഈ ചര്‍ച്ചയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. എന്നുമാത്രമല്ല, അന്ത്യത്തിന്റെ സൂചനകളില്ലാത്ത യുദ്ധത്തില്‍ അവര്‍ വെറും കൊലയാളികളും ഇരകളുമായി മാറ്റപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, 2011ന്റെ തുടക്കത്തില്‍ അറബികള്‍ ചെറുതായി ഐക്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. വിപ്ലവത്തിന്റെ രക്തവും പൊടിയുമേറ്റ് ഒരുതരത്തിലുള്ള ദേശീയവികാരം വളര്‍ന്നു. അവര്‍ തങ്ങളുടെ പ്രാഥമികമായ ദേശീയ സ്വത്വത്തെയും […]

October 7, 2015 ദര്‍വീശ്‌ 0 Comments Read More →
ഇസ്‌ലാമോഫോബിയയും മുസ്‌ലിം കുടിയേറ്റ ജീവിതങ്ങളും

ഇസ്‌ലാമോഫോബിയയും മുസ്‌ലിം കുടിയേറ്റ ജീവിതങ്ങളും

‘നാസാ’ എന്നെഴുതിയ ടീഷര്‍ട്ട് അണിഞ്ഞ് കൊണ്ട്, അഹ്മദ് മുഹമ്മദ് എന്ന ബാലന്‍ തിങ്കളാഴ്ച്ച രാവിലെ താന്‍ പഠിക്കുന്ന ഒമ്പതാം ക്ലാസിലേക്ക് നടന്നടുത്തു. വീട്ടില്‍ വെച്ച് താന്‍ അതീവശ്രദ്ധയോടെ നിര്‍മിച്ച ക്ലോക്ക് അപ്പോള്‍ അവന്‍ അഭിമാനത്തോടെ കൈയിലെടുത്തു പിടിച്ചിരുന്നു. യന്ത്രങ്ങള്‍ നിര്‍മിക്കുന്നതിലും, അഴിച്ചെടുക്കുന്നതിലും, റേഡിയോ, കംപ്യൂട്ടര്‍, ഗോകാര്‍ട്ട് എന്നിവ ഘടിപ്പിക്കുന്നതിലും അതീവതല്‍പ്പരനായ 14 വയസ്സുകാരനായ ആ അമേരിക്കന്‍ മുസ്‌ലിം വിദ്യാര്‍ത്ഥി, താന്‍ നിര്‍മ്മിച്ച ക്ലോക്ക് കണ്ടാല്‍ ടീച്ചര്‍ തന്നെ പ്രശംസിക്കുമെന്നാണ് കരുതിയത്. എന്നാല്‍, സംഭവിച്ചത് മറ്റൊന്നാണ്‌. സ്‌കൂളിലേക്ക് ഡല്ലാസ് പോലിസ് വിളിച്ച് വരുത്തപ്പെട്ടു. […]

October 2, 2015 ദര്‍വീശ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting