banner ad

Quran Blog

ആമുഖം

ആമുഖം

ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍. മുസ്‌ലിംകളുടെ കാഴ്ചപ്പാടനുസരിച്ച്, അത് വിശ്വാസികളോട് മാത്രമല്ല, മനുഷ്യകുലത്തോട്‌ മുഴുവന്‍ സംസാരിക്കുന്നു. എന്നാല്‍ അതിന്റെ സന്ദേശം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കുക എന്നത് പലര്‍ക്കും പലപ്പോഴും പ്രയാസമായി അനുഭവപ്പെടാറുണ്ട്. അതിന്റെ ഘടന പോലും ഇതര പുസ്തകങ്ങളെപ്പോലെ സാമ്പ്രദായിക രീതിയിലല്ല; അതിലുള്ള 114 അദ്ധ്യായങ്ങളാവട്ടെ, അവ അവതീര്‍ണ്ണമായ ക്രമത്തിലല്ല ഉള്ളതും. അറബി സംസാരിക്കുന്നവര്‍ക്ക് അതിന്റെ സാഹിത്യ ഭാഷ വിവരണാതീതമാം വിധം അതിവിശിഷ്ടമാണ് – ഗദ്യമല്ല, കവിതയുമല്ല; അതുല്യമാണത്. ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ക്ക് തന്നെ ഖുര്‍ആനിലെ പദങ്ങളുടെയും […]

June 8, 2012 0 Comments Read More →
മുന്‍മൊഴി

മുന്‍മൊഴി

എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ എന്റെ മാതാവ് എന്നെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു. പതിവ് സമ്പ്രദായമനുസരിച്ച്, പഠിക്കാനും ഭക്തിപൂര്‍വ്വം പാരായണം ചെയ്യാനും വേണ്ടി മുപ്പത് ഖണ്ഡങ്ങളായി തിരിച്ച വേദഗ്രന്ഥത്തിന്റെ മുപ്പതാമത്തെ ഖണ്ഡം മുതല്‍ക്കാണ് ഞാനും തുടങ്ങിയത്. എന്നാല്‍ ഞാന്‍ പഠിച്ച് ശീലിച്ച ഈ ഖണ്ഡത്തിലെ ചെറിയ അദ്ധ്യായങ്ങളായിരുന്നില്ല ആദ്യമായി അവതീര്‍ണ്ണമായ വിശുദ്ധ വാക്യങ്ങള്‍. ഏതൊരു മുസ്‌ലിമിനെയും പോലെ, പഠിക്കുന്തോറും ഞാനും ഒരു കാര്യം മനസ്സിലാക്കി. ഒരദ്ധ്യായമൊഴികെ, ബാക്കിയെല്ലാ അദ്ധ്യായങ്ങളും ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം – പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ – എന്ന വാക്കുകളോടെയാണ് […]

June 6, 2012 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting