banner ad

Quran Blog

നേര്‍വഴി എന്നാലെന്താണ്?

നേര്‍വഴി എന്നാലെന്താണ്?

ഫാതിഹയിലെ ആറാമത്തെ സൂക്തം എന്നെ വല്ലാതെ ആശങ്കയിലകപ്പെടുത്തുന്നു. നേര്‍വഴി എന്ന ആശയം നരകത്തിലേക്കുള്ള വിശാലമായ, തിരക്കേറിയ വഴിയുടെയും സ്വര്‍ഗത്തിലേക്കുള്ള ഇടുങ്ങിയ പാതയുടെയും വിക്ടോറിയന്‍ വിവരണങ്ങളെ ഓര്‍മപ്പെടുത്തുന്നു. വഴി എന്ന ചിത്രവും ആത്മീയ ജീവിതമെന്ന യാത്രയും ഇസ്‌ലാമിലും ക്രിസ്തു മതത്തിലും പൊതുവായുള്ളതാണ്. ക്രിസ്തുമതത്തില്‍ ഈ ആശയങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. എന്നാല്‍ ഇസ്‌ലാമില്‍ ഈ പ്രതീകങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് താങ്കള്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ വഴിയുടെ വിശേഷണം നേരായത് എന്നാണ്. നേരായത് കവാടമാണ് (strait is the gate) […]

November 13, 2012 മെഡലിന്‍ ബണ്ടിംഗ്‌ | സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
എങ്ങനെയാണ് ഞാന്‍ ഫാതിഹ വായിക്കേണ്ടത്?

എങ്ങനെയാണ് ഞാന്‍ ഫാതിഹ വായിക്കേണ്ടത്?

ഖുര്‍ആനിന്റെ ഉള്ളടക്കം കുറച്ച് സൂക്തങ്ങളില്‍ സംഗ്രഹിച്ചതാണ് സൂറ: അല്‍ ഫാതിഹ. വളരെ പ്രയാസപ്പെട്ടാണ് അവ ഞാന്‍ മനസിലാക്കിയത്. ഇതില്‍ ആദ്യ മൂന്ന് സൂക്തങ്ങളില്‍ കാരുണ്യം എന്ന വാക്ക് നാല് തവണ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ‘റഹീം’ അഥവാ കരുണാമയന്‍ എന്ന ആശയം കാരുണ്യം എത്രത്തോളം ദൈവത്തില്‍ അന്തര്‍ലീനമാണ് എന്നതിനെ കുറിക്കുന്നു. പക്ഷേ അലോസരപ്പെടുത്തുന്ന ഒരു ചോദ്യമുണ്ട്- ദൈവം നമ്മില്‍ നിന്ന് ഏറെ അകലത്ത് സ്ഥിതി ചെയ്യുന്ന അസ്തിത്വമായിരിക്കെ അവന്റെ/അവളുടെ പ്രകൃതമെന്താണെന്ന് നമ്മളെങ്ങനെയറിയും? ദൈവത്തെ നമുക്ക് എങ്ങനെ അറിയാനാവുമെന്ന ആ പഴകിയ ചോദ്യം തന്നെയാണ് ഇത് […]

October 10, 2012 മെഡലിന്‍ ബണ്ടിംഗ്‌ | സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
ഖുര്‍ആന്റെ ശൈലിയും സ്വഭാവവും

ഖുര്‍ആന്റെ ശൈലിയും സ്വഭാവവും

തീര്‍ച്ചയായും ഖുര്‍ആന്‍ നേര്‍രേഖ ക്രമത്തിലുള്ള ഒരു ഗ്രന്ഥമല്ല. ഒരു കേവല കഥാ പുസ്തകമായിരിക്കും എന്ന പ്രതീക്ഷകളെ വെല്ലുവിളിക്കുന്നതോടൊപ്പം അതിന്റെ  ഘടനയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുകകയും ചെയ്യുന്നുണ്ട് ഖുര്‍ആന്‍. നമ്മുടെ പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത് പ്രതീക്ഷകളാണ്. സിനിമാപരസ്യങ്ങളുടെ ഉദാഹരണം നോക്കാം. അവര്‍ ഒരു ചിത്രത്തിലെ ഏറ്റവും മികച്ച കുറച്ച് ഭാഗങ്ങള്‍ ചേര്‍ത്ത് വെച്ച് കാണിക്കുന്നു. ഒരു മുഴുനീള വെടിക്കെട്ടാണ് നമ്മള്‍ പ്രതീക്ഷിക്കുക. പക്ഷെ എഡിറ്റ് ചെയ്യപ്പെട്ട ഈ ഭാഗങ്ങളാവട്ടെ ചിത്രവുമായി വലിയ ബന്ധമൊന്നുമില്ലാത്തവയായിരിക്കും. വെറും അസ്വസ്ഥതകള്‍ക്കപ്പുറം വഞ്ചിക്കപ്പെട്ട പ്രതീതിയാണ് ഇത്തരം അനുഭവങ്ങള്‍ സൃഷ്ടിക്കുന്നത്. […]

August 22, 2012 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
ബ്ലോഗിന്റെ ആധികാരികത; വായനക്കാരന്റെ പ്രതികരണവും സര്‍ദാറിന്റെ മറുപടിയും

ബ്ലോഗിന്റെ ആധികാരികത; വായനക്കാരന്റെ പ്രതികരണവും സര്‍ദാറിന്റെ മറുപടിയും

വായനക്കാരന്റെ പ്രതികരണം ഖുര്‍ആന്‍ വചനങ്ങള്‍ക്ക്  വ്യാഖ്യാനം കണ്ടെത്താനുള്ള താങ്കളുടെ ശ്രമങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇസ്‌ലാം നിര്‍ദേശിച്ച നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ത്തും  അനിവാര്യമായ, ദൈവത്തിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ ഉറപ്പാക്കപ്പെട്ട ഒരു ഉദ്യമമാണത്. എന്നാല്‍ ഖുര്‍ആന്് വ്യാഖ്യാനം നല്‍കുന്ന താങ്കളുടെ യോഗ്യതകളെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ആശങ്കാകുലനാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ ഔപചാരിക പാണ്ഡിത്യം ഇല്ലാത്ത വ്യക്തിയാണ് താങ്കള്‍ . ഖുര്‍ആന്‍ വ്യാഖ്യാതാവിനുണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകളെക്കുറിച്ച് ബോധാവാനയിരിക്കെ ഈ സാഹസിക കൃത്യം തുടങ്ങി വെക്കേണ്ടിയിരുന്നോ?. ഒരു വ്യാഖ്യാതവിനുണ്ടായിരിക്കേണ്ട […]

July 30, 2012 0 Comments Read More →
വായന, വ്യാഖ്യാനം

വായന, വ്യാഖ്യാനം

ഖുര്‍ആന്‍ നിറയെ ചോദ്യങ്ങളാണ്. എന്നാല്‍ അത് എത്രത്തോളം ഉത്തരങ്ങള്‍ നല്‍കുന്നു? ഒരു തലത്തില്‍ വായിക്കാന്‍ വളരെ എളുപ്പമുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഭക്തരായ മുസ്‌ലിംകള്‍ എല്ലാ ദിവസവും ഭക്തിയോടെ അത് പാരായണം ചെയ്യുന്നു. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഭാഗമായ ഭക്തിയോടെയുള്ള പാരായണം നാം വായിക്കുന്നതെന്തോ അത് മനസ്സിലാക്കുന്നതില്‍ വളരെയൊന്നും നമ്മെ മുമ്പോട്ട് കൊണ്ടു പോകുന്നില്ല. മുസ്‌ലിംകളല്ലാത്തവര്‍ പരിഭാഷയിലൂടെ അത് വായിക്കുന്നു. പരിഭാഷ തീര്‍ച്ചയായും ഖുര്‍ആനല്ല; അതിന് മൂലകൃതിയുടെ ശക്തിയില്ല; പരിഭാഷ എത്ര തന്നെ നന്നായാലും, ഈ ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ […]

June 26, 2012 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting