banner ad

സംസ്‌കാരം

ഭക്ഷണവും സംഗീതവും

ഭക്ഷണവും സംഗീതവും

ഈയിടെയായി പാചകവിദഗ്ധര്‍ നല്ല സംഗീതത്തെപ്പററിയും പഠിച്ചുകൊണ്ടിരിക്കുന്നു. പാചകവിഭവങ്ങളുടെ പട്ടികയെപ്പറ്റി അറിയുന്നത് പോലെ പാട്ടുകളുടെ പട്ടികയെപ്പറ്റിയും അവര്‍ക്ക് അറിയണം. പാചകത്തിനുള്ള പ്രത്യേകവിഭവങ്ങളുടെ കൂടെത്തന്നെ വളര്‍ന്നുവരുന്ന സംഗീതതാരങ്ങളുടെ ലിസ്റ്റുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നു. ഭക്ഷണം കാഴ്ചയില്‍ ഭംഗിയും സുഗന്ധവും പ്രസരിപ്പിക്കുമ്പോള്‍ തന്നെ സ്വാദ് അനുഭവപ്പെടുന്നു. കണ്ണുകളുടെയും രസഗ്രന്ഥികളുടെയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം നിങ്ങള്‍ മികച്ചൊരു വിഭവമാണ് കഴിക്കുന്നതെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഡിന്നര്‍ പാര്‍ട്ടികളിലും റെസ്റ്റോറന്റ് ലോഞ്ചുകളിലും സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് അതിന്റെ മധുരവും കയ്പുമൊക്കെ നമ്മുടെ ഇഷ്ടവിഭത്തിന്റെ സ്വാദിനെ വര്‍ധിപ്പിക്കുന്നത്‌കൊണ്ടാണ്. […]

October 1, 2014 ബാസിത് 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
ആത്മാവിന്റെ സംഗീതം

ആത്മാവിന്റെ സംഗീതം

ചില സിനിമകള്‍ ജീവിതത്തിന്റെ അനേകം അടരുകള്‍ വായിക്കാന്‍ നമ്മെ അനുവദിക്കുന്നു. അയഞ്ഞ ഒരു കഥാഘടന ഉപയോഗിച്ച് വാചാലമായ കാവ്യാത്മക ആഖ്യാനത്തിലൂടെയാണ് അവരിത് സാധിക്കുന്നത്. ഒരര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ എളുപ്പവും നിരൂപണം ചെയ്യാന്‍ പ്രയാസകരവുമാണവ. ഏതാണ്ട് അസാധ്യം എന്ന് പറയാം. രൂപഭദ്രതയുടെ സങ്കീര്‍ണതകള്‍ക്കപ്പുറത്ത് ഫ്രെയിമുകളിലേക്ക് നമ്മെ പിടിച്ചിരുത്തുന്ന അപൂര്‍വ്വം സിനിമാക്കാരുടെ വര്‍ഗത്തില്‍പ്പെടുന്നു ടെറന്‍സ് മാലിക്ക്. ‘ബോധധാരാസങ്കേതം’ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കപ്പെട്ട സിനിമക്കാരനാണ് അദ്ദേഹം. തികഞ്ഞ ആത്മവിശ്വാസത്തോടെയും പലപ്പോഴും പൂര്‍ണമായും വെളിപ്പെടുത്താനാകാത്ത തരത്തിലും നിഗൂഡമായ പ്രഹേളികകള്‍ അദ്ദേഹം തന്റെ സിനിമകളില്‍ ഉപയോഗിച്ചു. ‘ടു […]

October 18, 2013 എം. നൗഷാദ് 0 Comments Read More →
നിയെന്തറിയുന്നു നീലത്താരകമേ…

നിയെന്തറിയുന്നു നീലത്താരകമേ…

സിനിമാഗാനങ്ങള്‍ കഥാസന്ദര്‍ഭങ്ങക്കനുസൃതമായി എഴുതപ്പെടുന്നവയാണ്. എന്നാല്‍ ബന്ധപ്പെട്ട സിനിമ കാണാത്തവരുടെ മനസ്സില്‍ പോലും അതു വളര്‍ത്തുന്ന വികാരം പലപ്പോഴും സ്വന്തം ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. മിക്കവാറും ഗൃഹതുരത്വം ചുരത്തുന്ന ചില ഓര്‍മകള്‍. അങ്ങനെ ഗാന-സംഗീത-സിനിമാരചയിതാക്കള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തികച്ചും വൈയക്തികമായ ഒരു മാനം അതിനു വന്നുചേരുന്നു. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ വൈകാരികതയായിരിക്കും  തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഒരിക്കലും അതിനെ പൊതുമാനദണ്ഡങ്ങള്‍ കൊണ്ടളക്കാനാവുകയില്ലെന്നര്‍ഥം. ഇങ്ങനെ ഓരോ ഗാനവും വിവരിച്ചുപോവുകയണെങ്കില്‍ ഒരു ആത്മകഥ തന്നെ എഴുതേണ്ടിവരും. കാരണം. പതിനായിരക്കണക്കിന് സിനിമാഗാനങ്ങള്‍ […]

July 16, 2013 ജമാല്‍ കൊച്ചങ്ങാടി 0 Comments Read More →
ചാഞ്ഞിരുന്ന് ക്യാമറ പിടിക്കുമ്പോള്‍

ചാഞ്ഞിരുന്ന് ക്യാമറ പിടിക്കുമ്പോള്‍

ഉമിത്തീപോലെയാണ് അരുണ്‍കുമാര്‍ അരവിന്ദന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. പ്രേക്ഷമനസ്സിലേക്ക് പതിയെ കത്തിക്കയറുന്ന ചിത്രം. കേരളീയ സാമൂഹികജീവിതത്തിലെ ചില ഏടുകള്‍ തുറന്നിട്ടിരിക്കുകയാണ് ഈ ചിത്രത്തില്‍. 1940 മുതല്‍ 2013 വരെയുള്ള കേരളീയ ജീവിതഭൂമികയിലെ ചിന്തോദ്ദീപകവും സങ്കീര്‍ണ്ണവുമായ പല രാഷ്ട്രീയപ്രശ്‌നങ്ങളും സ്പര്‍ശിച്ചുണര്‍ത്തുകയാണ്  ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.  വ്യത്യസ്തതലങ്ങളിലൂന്നി ക്യാമറയിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാതകള്‍ വായിച്ചെടുക്കുകയാണ്. കേരളത്തിന്റെ എട്ട് പതിറ്റാണ്ടിലൂടെ കറങ്ങുന്ന ക്യാമറ ഇരുണ്ടതും തെളിഞ്ഞതുമായ നിരവധി ‘ഭയപ്പാടുകളും ആശങ്കകളും നിരാശകളും അടയാളപ്പെടുത്തുന്നു. സമകാലീന കേരളീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി […]

July 16, 2013 കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting