banner ad

ചലച്ചിത്രം

മൊഹബ്ബത്തിന്റെ സ്വാദ്

മൊഹബ്ബത്തിന്റെ സ്വാദ്

  ഒരു ജനതയുടെ ആത്മാവിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും ഹൃദ്യമായ വഴികളിലൊന്നാണു അവരുടെ ആഹാരം. ഭക്ഷണം ആമാശയത്തിന്റെതു മാത്രമല്ല. വിശപ്പിന്റെ അനിവാര്യതയെ നേരിടുന്നത്തിലെ ദര്‍ശനവും ശീലങ്ങളും സംയമനവും കൂടി ചേര്‍ന്നാണു ഒരു സംസ്‌കാരമുണ്ടാവുന്നത്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, രുചി സംസ്‌കാരത്തിന്റെ ഏറ്റവും എളുപ്പമുള്ള ഒരു മാപിനിയാണ്. അന്‍വര്‍ റഷീദിന്റെ ജനപ്രിയ ചിത്രം ഉസ്താദ് ഹോട്ടല്‍ കോഴിക്കോടന്‍ സ്വാദിന്റെ സൗന്ദര്യവും മലബാര്‍ ജീവിതബന്ധങ്ങളുടെ ഹൃദ്യതയും അടയാളപ്പെടുത്തുന്നു.   ഭക്ഷണത്തെയും രുചിവൈവിധ്യങ്ങളെയും പറ്റി മലയാളത്തില്‍ അധികമൊന്നും സിനിമകളില്ല. ഒരു വര്‍ഷം മുന്‍പ് […]

October 3, 2012 എം. നൗഷാദ് 0 Comments Read More →
അറ്റമില്ലാത്ത പുറപ്പാടുകള്‍

അറ്റമില്ലാത്ത പുറപ്പാടുകള്‍

വഴിയെന്ന ഒന്നില്ല. നടകക്കുമ്പോള്‍ ഉണ്ടായിത്തീരുന്നതാണ് വഴി എന്ന അര്‍ത്ഥത്തില്‍ ഒരു ഉറുദു പഴഞ്ചൊല്ലുണ്ട്. ജീവിതത്തില്‍ അനിവാര്യമായും പോകേണ്ട വഴികളുടെ മഹാസാധ്യതകളെ ഇസ്മാഈല്‍ ഫറൗഖിയുടെ ലേ ഗ്രാന്റ് വോയേജ് (Le Grand Voyage) അടയാളപ്പെടുത്തുന്നു. പ്രകടമായ അര്‍ത്ഥത്തില്‍ റോഡുമാര്‍ഗം ഫ്രാന്‍സില്‍ നിന്നും മക്കയിലേക്ക് ഹജ്ജ് നിര്‍വഹിക്കാനായി പോകുന്ന ഒരു പിതാവിന്റെയും മകന്റെയും കഥയാണിത്. മതപരമായ അനുഷ്ഠാനപരതയുടെ തീര്‍ത്ഥാടനബാധ്യത എന്നതിനുമപ്പുറം സ്വന്തം ആത്മാവിനകത്തു കൂടി ഓരോരുത്തരും കടന്നുപോകേണ്ട പാതകളുടെ ആഖ്യാനം കൂടിയായി ഇത് വികസിക്കുന്നു. തീര്‍ച്ചയായും ഏറ്റവും അപകടകരങ്ങളായ സാഹസികയാത്രകള്‍, […]

August 22, 2012 എം. നൗഷാദ് 0 Comments Read More →
ഇസ്താംബുള്‍ പാടുമ്പോള്‍

ഇസ്താംബുള്‍ പാടുമ്പോള്‍

ഇസ്താംബുള്‍ പ്രതീകങ്ങളുടെ നഗരമാണ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഗൃഹാതുരയും ആധുനികമതേതരത്വത്തിന്റെ മൂല്യങ്ങളും സഹശയനം നടത്തുന്ന വിചിത്രശീലങ്ങളുടെ സുന്ദര നഗരം. അതിന്റെ തെരുവുകളില്‍ കിഴക്കും പടിഞ്ഞാറും നിരന്തരം കണ്ടുമുട്ടുകയും കൂടിക്കലരുകയും ചെയ്യുന്നു. പാശ്ചാത്യ-പൗരസ്ത്യ നാഗരികതകളുടെ സാമഞ്ജസം ഇതിലും ഹൃദ്യമായി അനുഭവപ്പെടുത്തുന്ന മറ്റിടങ്ങള്‍ കുറവാണെന്നു പറയാം. മഹത്തായ ഇസ്താംബുള്‍ നഗരത്തിന്റെ സംഗീതപാരമ്പര്യത്തിന് ഒരു സ്‌നേഹോപഹാരമാണ് വിശ്രുത ജര്‍മന്‍ -ടര്‍ക്കിഷ് ചലച്ചിത്രകരനായ ഫതീഹ് അകീന്‍-ന്റെ ‘ക്രോസിങ് ദ ബ്രിഡ്ജ്: ദ സൗണ്ട് ഒഫ് ഇസ്താംബുള്‍ ‘ എന്ന ഒന്നരമണിക്കൂര്‍ ഡോക്യൂമെന്റെറി. തുര്‍ക്കിയുടെ സംഗീതം […]

July 26, 2012 എം. നൗഷാദ് 0 Comments Read More →
ഇറാനിലെ അധോലോക സംഗീതം

ഇറാനിലെ അധോലോക സംഗീതം

രണ്ട് യുവ ഗായകര്‍ ഇറാനിലെ അനേകം അണ്ടര്‍ഗ്രൗണ്ട് സംഗീതസംഘങ്ങളിലെ വിവിധ അംഗങ്ങളെ ഉള്‍പെടുത്തി ഒരു റോക്ക് ബാന്‍ഡിന് രൂപം നല്‍കാന്‍ വേണ്ടി നടത്തുന്ന അന്വേഷണമാണ് ബഹ്മന്‍ ഗൊബാദിയുടെ ‘None knows about Persian cats’ ( പേര്‍ഷ്യന്‍ പൂച്ചകളെ പറ്റി ആരുമറിയില്ല) എന്ന സിനിമയുടെ രത്‌നചുരുക്കം. നാദറിന്റെ സഹായത്തോടുകൂടി യുവാക്കളായ നെഗറിനെയും (Negar shanghaghi) അസ്‌കറിനെയും (Ashkan koshhanejad) കണ്ടെത്തി വിദേശ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു തദ്ധേശീയ റോക്ക് ബാന്‍ഡിന് രൂപം നല്‍കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഈ സിനിമ. […]

July 25, 2012 ഹുദാ ഹാഫിസ് 0 Comments Read More →
ഒരു അള്‍ജീരിയന്‍ ഗാഥ

ഒരു അള്‍ജീരിയന്‍ ഗാഥ

ഒരു യഥാര്‍ത്ഥ സംഭവകഥയാണ് ദൈവവും മനുഷ്യരും (Des hommes et des dieux) എന്ന ഫ്രഞ്ച് സിനിമ. 2010ല്‍ വിമര്‍ശകരുടെ ശ്രദ്ധയേറെയും പിടിച്ചു പറ്റിയ ഈ സിനിമ അള്‍ജീരിയയിലെ മനോഹരമായ വടക്കന്‍ പര്‍വ്വതനിരകള്‍ക്കിടയിലെ ഒരു ഗ്രാമത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ഒരു മഠത്തില്‍ ജീവിക്കുന്ന 6 ക്രിസ്ത്യന്‍ സന്യാസിമാരുടെ ജീവിതങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. മതം പ്രധാന വിഷയമായി കടന്നു വരികയും അള്‍ജീരിയയുടെയും ഫ്രാന്‍സിന്റെയും അതിരുകള്‍ക്കപ്പുറത്ത് പ്രമേയപരമായി സഞ്ചരിക്കുകയും ചെയ്യു്ന്ന അതിവൈകാരികത നിറഞ്ഞ ഈ സിനിമ സംവിധായകന്‍ സേവ്യര്‍ ബ്യൂവോയിയുടെ […]

June 28, 2012 അലി അഹ്‌സന്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting