banner ad

ചലച്ചിത്രം

പാത ലക്ഷ്യവും ലക്ഷ്യം നിമിത്തവുമാകുന്ന യാത്രകള്‍

പാത ലക്ഷ്യവും ലക്ഷ്യം നിമിത്തവുമാകുന്ന യാത്രകള്‍

വഴികള്‍ അനന്തമാണ്. അതിലും അനന്തമാണ് അവയേകുന്ന അപ്രതീക്ഷിതത്വങ്ങള്‍. വഴികള്‍ നമ്മെ പുതിയ നാടുകളിലേക്കും, മനുഷ്യരിലേക്കും കൊണ്ടുപോകുന്നു. അതുവരെ അറിയാതെയും കേള്‍ക്കാതെയും ചിന്തിക്കാതെയും സങ്കല്‍പ്പിക്കാതെയും പോയ പ്രപഞ്ചങ്ങളെത്രയാണ്. എന്നിരുന്നാലും പാത സ്വയം തന്നെ നമുക്കുതരുന്ന ധന്യതകളുമായി തുലനം ചെയ്യുമ്പോള്‍, എവിടേക്കാണ് ആത്യന്തികമായി ഒരു പാത നമ്മെ കൊണ്ടെത്തിക്കുന്നത് എന്നത് അത്ര സാരമല്ല. തീര്‍ച്ചയായും, ലക്ഷ്യസ്ഥാനങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഒരു പള്ളിയോ കത്തീഡ്രലോ അമ്പലമോ, ഒരു പുണ്യാളന്റെ ശവകുടീരമോ നിങ്ങളുടെ ആത്മീയവ്യസനങ്ങളെ ശമിപ്പിച്ചേക്കാം. കുറച്ചുനേരത്തേക്ക്  അതുനിങ്ങള്‍ക്കു ശാന്തിയേകുകപോലും ചെയ്‌തേക്കാം. പക്ഷേ, നീണ്ടുനില്‍ക്കുകയും […]

July 4, 2013 എം. നൗഷാദ് 0 Comments Read More →
ആര്‍ഗോ ആവര്‍ത്തിക്കുന്ന രാഷ്ട്രീയമിത്തുകള്‍

ആര്‍ഗോ ആവര്‍ത്തിക്കുന്ന രാഷ്ട്രീയമിത്തുകള്‍

ഹോളീവുഡ് ജനകീയ സംസ്‌കാരം (popular culture) അല്ലെങ്കില്‍ അമേരിക്ക പുറന്തള്ളുന്ന ആഗോളസംസ്‌കാരം പൊതുവില്‍ ഉയര്‍ത്തി വിടുന്ന അപകടകരമായ ഒരു ധാരണയാണ് അമേരിക്കക്കാരോ അവരുടെ സംസ്‌കാരം പിന്തുടരുന്നവരോ അല്ലാത്ത ജനവിഭാഗങ്ങളെല്ലാം സ്വന്തമായി നിലനില്‍പില്ലാത്തവരും തിന്മയുടെ ശക്തികളെ തൊട്ട് നിസ്സഹായരും ആണ് എന്നത്. സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷം ആഗോളമാധ്യമങ്ങളുടെ പിന്തുണയോടെ തങ്ങള്‍ എല്ലാവരുടെയും രക്ഷകരായ ലോകപോലീസാണെന്ന വിശ്വാസം കുറച്ചെങ്കിലും ആളുകളില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചിട്ടുമുണ്ട്. 2012ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ അക്കാഡമി അവാര്‍ഡിന് തെരെഞ്ഞെടുക്കപ്പെട്ടത് ഹോളിവുഡ് നടനും സംവിധായകനുമായ […]

May 29, 2013 കെ ഷബിന്‍ മുഹമ്മദ്. 0 Comments Read More →
സെല്ലുലോയിഡിന്റെ പ്രവാചകന്‍

സെല്ലുലോയിഡിന്റെ പ്രവാചകന്‍

പ്രവാചകനെ ആദരിക്കലും സ്‌നേഹം പ്രകടിപ്പിക്കലും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ ഭാഗമാണ്. കലയിലും സാഹിത്യങ്ങളിലും ആവിഷ്‌കരിക്കപ്പെട്ട പ്രവാചക പ്രതിനിധാനങ്ങളാണ് പിന്നീട് ചരിത്രപരമായ ആഖ്യാനങ്ങള്‍ക്ക് വിപുലമായ സാധ്യത നല്‍കിയത്. പ്രവാചക സ്‌നേഹം സംഗീത- സാഹിത്യമായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ചില സാമ്പ്രദായിക ശീലങ്ങള്‍ അതുപോലെ തുടര്‍ന്ന് വരിയാണ് ചെയ്യാറുള്ളത്. കടുത്ത യഥാസ്ത്ഥിക നിലപാടുകള്‍ കാരണം പ്രവാചകനെ കുറിച്ചുള്ള സാഹിത്യ- സംഗീത ആവിഷ്‌കാരങ്ങളേക്കാള്‍ വലിയ കോലാഹലങ്ങളാണ് പ്രവാചക ദൃശ്യാവിഷ്‌കാരങ്ങള്‍ നേരിടേണ്ടി വരുന്നത്. പ്രവാചകനെ കുറിച്ച് ആധികാരികമായി വിരലിലെണ്ണാവുന്ന ദൃഷ്യാവിഷ്‌കാരങ്ങള്‍ / സിനിമകള്‍ മാത്രമാണിറങ്ങിയത്. പക്ഷേ ഇതിനിടയിലും […]

March 4, 2013 കെ. ഷബിന്‍ മുഹമ്മദ് 0 Comments Read More →
വില്ലോ ട്രീ: കാഴ്ച്ചയും അകക്കാഴ്ച്ചയും

വില്ലോ ട്രീ: കാഴ്ച്ചയും അകക്കാഴ്ച്ചയും

  റൂമിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ഒരാള്‍ തന്റെ പ്രണയിനിയെ അന്വേഷിച്ച് കുറേ നടന്ന് അവളുടെ വാതിലിനടുത്തെത്തി വാതിലില്‍ മുട്ടുന്നു. അകത്തു നിന്നും ആരെന്ന അവളുടെ ചോദ്യത്തിനു പ്രിയേ ഇത് ഞാനാണ് വാതില്‍ തുറക്കൂ എന്ന് പറയുന്നു. പക്ഷേ വാതില്‍ തുറന്നില്ല. നിരാശനായി കുറേ അലഞ്ഞു വീണ്ടുമയാള്‍ അതേ വാതിലില്‍ തന്നെയെത്തി ഇത് ഞാനാണ് വാതില്‍ തുറക്കൂ എന്നു പറയുന്നു. അപ്പോഴും  അയാള്‍ക്ക് മുന്നില്‍ വാതില്‍ തുറക്കപ്പെട്ടില്ല. വളരെ സങ്കടത്തോടെ തന്റെ പ്രണയിനിയെ അന്വേഷിച്ച് വീണ്ടും കുറെ […]

January 26, 2013 കെ. ഷബിന്‍ മുഹമ്മദ് 0 Comments Read More →
ദൈവനാമത്തില്‍ ………

ദൈവനാമത്തില്‍ ………

സാഹിത്യമാകട്ടെ, സിനിമയാകട്ടെ അവ പ്രതിനിധീകരിക്കുന്നത് മിക്കപ്പോഴും അയഥാര്‍ത്ഥങ്ങളെ യഥാര്‍ത്ഥമെന്ന രീതിയിലാണ്. ഇസ്‌ലാമിക ആശയങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമകള്‍ കുറവാണ്. പലപ്പോഴും മുസ്‌ലിം വാര്‍പ്പുമാതൃകകളാണ് അഭ്രപാളികളില്‍ പ്രത്യക്ഷപ്പെടാറ്‌. ഇസ്‌ലാമോഫോബിയയുടെയും ഓറിയന്റലിസത്തിന്റെയും സ്വാധീനത്തിലുള്ള ഇസ്‌ലാമിക ആശയങ്ങളും മുസ്‌ലിം കഥാപാത്രങ്ങളും ഇക്കാരണത്താല്‍ സിനിമകള്‍ അറിഞ്ഞോ അറിയാതെയോ പിന്‍തുടരുന്നു. സിനിമകള്‍ ഉണ്ടാക്കിവെച്ച ഈ തെറ്റായ പ്രതിനിധാനം കാരണം പാശ്ചാത്യ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന, മതാനുഷ്ഠാനങ്ങള്‍ പിന്‍തുടരാത്തയാള്‍ പുരോഗമനവാദിയായ നല്ല മുസ്‌ലിമും കിഴക്കിന്റെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന, മതാനുഷ്ഠാനങ്ങള്‍ പിന്‍തുടരുന്നയാള്‍ യാഥാസ്ഥികവാദിയായ ചീത്ത മുസ്‌ലിമുമാകുന്നു.  ഓരോ മുസ്‌ലിമിന്റെ ഉള്ളിലുമുള്ള […]

November 16, 2012 കെ ഷബിന്‍ മുഹമ്മദ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting