banner ad

പുസ്തകം

ബോളിവുഡിന്റെ കൊട്ടാരം വിദൂഷകന്‍

ബോളിവുഡിന്റെ കൊട്ടാരം വിദൂഷകന്‍

ബോളിവുഡിന്റെ വിദൂഷകനാണ് നസിറുദ്ദീന്‍ ഷാ. അന്ധമായി പിന്തുടരുക എന്നര്‍ത്ഥമുള്ള ബോളിവുഡ് എന്ന പദം അപകീര്‍ത്തിപ്പെടുത്തുന്നതാണെങ്കിലും ഹിന്ദി സിനിമാലോകം അതേറ്റെടുക്കുകയായിരുന്നു. നസിറുദ്ദീന്‍ ഷായുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹിന്ദി സിനിമാലോകത്തെ എല്ലാവരും രണ്ടാം സ്ഥാനത്താകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. എല്ലാവരും ഗ്ലാമറിന് പിന്നാലെ പോകുമ്പോള്‍ നസിറുദ്ദീന്‍ ഷാ അതില്‍ നിന്നും വ്യത്യസ്തമായാണ് സഞ്ചരിക്കുന്നത്. നന്നായി വായിക്കുന്ന ഒരാളാണദ്ദേഹം. മാത്രമല്ല, ഇന്ത്യയിലെ തെരുവുകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. 65 വയസ്സായെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും യുവത്വം തോന്നുന്നത് വിദ്യാബാലന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് […]

December 30, 2014 ഷമീര്‍.കെ.എസ്‌ 0 Comments Read More →
ഇന്ററാക്ടീവ് തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ അഞ്ച് പുസ്തകങ്ങള്‍

ഇന്ററാക്ടീവ് തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ അഞ്ച് പുസ്തകങ്ങള്‍

1: Do Muslim Women Need Saving- Laila Abu-Lughod 9\11 ന് ശേഷം മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് മുസ്‌ലിം രാഷ്ട്രങ്ങളെ രക്ഷിച്ചെടുക്കുക എന്ന സെക്കുലര്‍ ദൗത്യത്തിന് പിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നാണ് ലൈല അബൂലുഗോദ് ഈ പുസ്തകത്തില്‍ പറയുന്നത്. ഒരു എത്‌നോഗ്രാഫറായ ലൈല വിവധങ്ങളായ മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ശാസ്ത്രീയമായ സാമാന്യവല്‍ക്കരണങ്ങളിലൂടെ സംസ്‌കാരങ്ങളെ നിര്‍വചിക്കുന്ന വ്യവഹാരങ്ങളെയാണ് മുസ്‌ലിം സ്ത്രീകളുടെ ആഖ്യാനങ്ങള്‍ പൊളിച്ചടുക്കുന്നതെന്നാണ് ലൈല പറയുന്നത്. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ […]

December 24, 2014 0 Comments Read More →
വര്‍ഗീയതയും ഹിന്ദു ദേശീയവാദവും

വര്‍ഗീയതയും ഹിന്ദു ദേശീയവാദവും

ഒര്‍നിത് ഷാനിയുടെ 2007 ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് Communalism, Caste and Hindu Nationalsim, The Violence in Gujarat (വര്‍ഗീയവാദം, ജാതി, ഹിന്ദുത്വ ദേശീയവാദം  ഗുജറാത്തിലെ സംഘട്ടനങ്ങളും). ഈ പുസ്തകം ഗുജറാത്തിന്റെ വ്യവസായ വളര്‍ച്ചയെയും അതിലൂടെ അഹമ്മദാബാദ് എന്ന നഗരത്തിന്റെ വളര്‍ച്ചയെയും പഠനവിധേയമാക്കുന്നു. പ്രത്യേകിച്ച്  ഗുജറാത്തില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങള്‍ ആസൂത്രിതമായിരുന്നു എന്ന് ഈ പുസ്തകം കണക്കുകള്‍ നിരത്തുന്നുണ്ട്. ഈ പുസ്തകത്തിന്റെ പേര്‍ സൂചിപ്പിക്കുന്നത് പോലെ വര്‍ഗീയവാദം ഹിന്ദുദേശീയവാദത്തിന്റെ ലബോറട്ടറികളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ മരുന്നുകളാണെന്ന് ഗ്രന്ഥകാരി […]

December 18, 2014 ഹാഷിര്‍ കെ മുഹമ്മദ്‌ 0 Comments Read More →
തവിട്ട് നിറമുള്ള പെണ്ണിന് വെളുത്ത ആണിന്റെ രക്ഷകദൗത്യം

തവിട്ട് നിറമുള്ള പെണ്ണിന് വെളുത്ത ആണിന്റെ രക്ഷകദൗത്യം

ആധുനികതയുടെ അധീശപരമായ പ്രവണതകള്‍ പുലര്‍ത്തുന്നു എന്നതാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച ഫെമിനിസ്റ്റ് വിമര്‍ശനങ്ങളുടെ പൊതുവായ ഒരു പ്രത്യേകത. യാഥാസ്ഥികമായ ഈ വിശകലന രീതിയെ പൊളിച്ചടുക്കിക്കൊണ്ടാണ് സബാ മഹ്മൂദ് Politics of pitey: The Islamic Revival and the Feminist Subject എന്ന പുസ്തകമെഴുതിയത്. ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളെയാണ് സബാ മഹ്മൂദ് പഠനവിധേയമാക്കിയത്. ഇസ്‌ലാമിനെക്കുറിച്ച ലിബറല്‍ ഫെമിനിസ്റ്റ് ആഖ്യാനങ്ങള്‍ വേണ്ടുവോളമുള്ള നാടാണ് ഈജിപ്ത്. ആ പാരമ്പര്യത്തിലായിരുന്നു സബാ മഹ്മൂദ് മുതല്‍ ലൈലാ അഹ്മദ് വരെ ഉണ്ടായിരുന്നത്. മതപൗരോഹിത്യം […]

December 10, 2014 ദര്‍വീശ്‌ 0 Comments Read More →
സാഹിത്യവും അധിനിവേശവും

സാഹിത്യവും അധിനിവേശവും

മുസ്‌ലിം രാഷ്ട്രങ്ങളിലെ കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് വേണ്ടി ബുദ്ധിജീവിപ്പണിയെടുക്കുന്ന നാറ്റീവ് ഇന്‍ഫോര്‍മര്‍മാരെക്കുറിച്ച് ഹാമിദ് ദബാശി തന്റെ Brown Skin,White Mask എന്ന പുസ്തകത്തില്‍ എഴുതുന്നുണ്ട്. തങ്ങള്‍ ജനിച്ച പ്രദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി വിദൂരങ്ങളിലുള്ള തൊലി വെളുത്ത മനുഷ്യര്‍ അനിവാര്യമായും ഇടപെടേണ്ടതുണ്ടെന്ന് നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന ഈ ബുദ്ധിജീവികളെ ദബാശി വിളിക്കുന്നത് Comprador Intellectuals എന്നാണ്. ലൈല അബൂലുഗോദിന്റെ Do Muslim Women Need Saving? എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ ആദ്യ ഭാഗം വികസിക്കുന്നത് അസ്ഹര്‍ നഫീസി, […]

December 5, 2014 ദര്‍വീശ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting