banner ad

ലേഖനം

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-3

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-3

ദൈവശാസ്ത്രപരമായ ഉള്ളടക്കം വളരെ കുറഞ്ഞ ഈ പുസ്തകം മുസ്ലിം ചെറുത്തുനില്‍പ്-പോരാളി സംഘടനകള്‍ക്കുള്ള കൈപുസ്തകം പോലെ വായിക്കാം. ദൈവശാസ്ത്രപരമായും കര്‍മശാസ്ത്രപരമായും വളരെ പ്രസക്തമാണ് അബൂ മുസ്അബ് അല്‍സൂരി രചിച്ച രണ്ടാമത്തെ ഗ്രന്ഥം. ഇസ്ലാനമിനെതിരെയും മുസ്ലിംകള്‍ക്കെതിരെയും കാലങ്ങളായി പടിഞ്ഞാറ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കുരിശുയുദ്ധത്തിന്റെയും കടന്നാക്രമണത്തിന്റെയും ചരിത്രം രേഖപ്പെടുത്തുന്ന 1600 പേജ് വരുന്ന ബൃഹത്ഗ്രന്ഥമാണിത്. മുസ്ലിംകളുടെ നിലവിലെ പരാജയത്തെ കുറിച്ചും അടിമത്തത്തെക്കുറിച്ചും സമഗ്രമായി എഴുതുന്ന അല്‍സൂരി മുസ്ലിം നേതാക്കളെ തങ്ങളുടെ കൊളോണിയല്‍ യജമാനന്‍മാരെ സേവിക്കുന്നവരായിട്ടാണ് അവതരിപ്പിക്കുന്നത്. മാത്രമല്ല മുഹമ്മദ് അബ്ദു, മുഹമ്മദ് ഇഖ്ബാല്‍ […]

June 10, 2015 ഖാലിദ് അബൂഫദ്ല്‍ 0 Comments Read More →
അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-2

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും-2

ഞാന്‍ ആദ്യമായി അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രയോഗം പരിചയപ്പെടാനിടയായി. കഴിഞ്ഞ 30 വര്‍ഷമായി് ഒരു ഹിപ്‌നോട്ടിക് മന്ത്രം പോലെ ഞാനിത് കേട്ടുകൊണ്ടിരിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യരാജ്യം ഇസ്രായേല്‍ ആണത്രെ. മേഖലയില്‍ പാശ്ചാത്യരാജ്യങ്ങളുടെ അസന്നിഗ്ദമായ പിന്തുണയുള്ള ഏക രാജ്യമാണ് ഇസ്രായേല്‍ എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏത് പരിധി വരെയാണ് ഇസ്രായേല്‍ വെളുത്ത ജൂത-ക്രിസ്ത്യന്‍ നാഗരികതയുടെ അല്ലെങ്കില്‍ പലരും വിളിക്കുന്ന പടിഞ്ഞാറന്‍ ജൂത-ക്രിസ്ത്യന്‍ നാഗരികതയുടെ ഭാഗമായി കാണപ്പെടുക?ഇസ്ലാമിക നാഗരികതകളെക്കുറിച്ച വെളുത്ത യൂറോപ്യന്‍ ആശങ്കകളെ രാഷ്ട്രീയ ഇസ്ലാം എന്ന […]

June 9, 2015 ഖാലിദ് അബൂഫദ്ല്‍ 0 Comments Read More →
അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും

അറബ് വസന്തവും ഐസിസും പിന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ഭാവിയും

പ്രതീക്ഷകള്‍ തെല്ലും ബാക്കിയില്ലാതിരുന്ന ഒരുപാടു ആത്മാവുകള്‍ക്ക് ജീവന്‍ പകര്‍ന്ന ലളിതമായൊരു സ്വപ്‌നമായിരുന്നു ഒരിക്കല്‍ അറബ് വസന്തം. 1798ല്‍ ഫ്രഞ്ചുകാര്‍ ഈജിപ്തില്‍ വന്നിറങ്ങിയതു മുതല്‍ നാം ചരിത്രത്തോട് പൊരുത്തപ്പെടാത്ത നമ്മുടെ ഭൂതകാലത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. നമ്മുടെ സ്വത്വം നമ്മുടെ ഒര്‍മകളില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്നു. നമ്മുടെ ഭദ്രമല്ലാത്ത പ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ നമ്മുടെ അടങ്ങാത്ത ധാര്‍മികരോഷത്തിനു മുന്നില്‍ പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെയിരിക്കെ അറബ് വസന്തം വന്നു! അറബ് വസന്തം കാരണമായി പ്രദേശത്തിന് സ്വയംനിര്‍ണയാവകാശം ലഭിക്കുമെന്നും ലോകത്തിന്റെ ഉറ്റുനോട്ടം എണ്ണ, ഇസ്രായേല്‍ എന്നീ രണ്ട് […]

June 3, 2015 ഖാലിദ് അബൂല്‍ഫള്ല്‍ 0 Comments Read More →
ശീഈസുന്നി സംവാദവും സംഘര്‍ഷവും

ശീഈസുന്നി സംവാദവും സംഘര്‍ഷവും

സംവദിക്കപ്പെടുന്ന ‘വിഷയത്തിന്റെ’ സാന്നിധ്യമാണ് സംവാദത്തെ പ്രസക്തവും സര്‍ഗാത്മകവുമാക്കുന്നത്. വിഷയത്തിന്റെ അസാന്നിധ്യത്തിലുള്ള സംവാദം കേവലം ആത്മഗതത്തിന്റെ ഇടുങ്ങിയ സ്‌പേസില്‍നിന്ന് വിമുക്തമാകുന്നില്ല. ഇസ്‌ലാമിനെക്കുറിച്ചുള്ള യൂറോകേന്ദ്രീകൃതമായ പല ചര്‍ച്ചകളുടെയും സ്വഭാവവും അതു തന്നെയാണെന്ന് ഉദാഹരണമായി സൂചിപ്പിക്കട്ടെ. വിഷയത്തിന്റെ അസാന്നിധ്യത്തിലുള്ള അക്കാദമികമായ ചര്‍ച്ചകള്‍ ഉന്നതമായ അപവാദം പറച്ചില്‍ മാത്രമാണ്. സ്വത്വത്തിന്റെ മുന്‍വിധികളുടെയും പരീക്ഷിച്ച് തെളിഞ്ഞിട്ടില്ലാത്ത മനോവ്യാപാരങ്ങളുടെയും പകര്‍ന്നാട്ടം മാത്രമായിരിക്കും അത്തരം ‘സംവാദങ്ങള്‍.’ കേരളത്തിന്റെ മുസ്‌ലിം അരങ്ങുകളില്‍ ഇന്നേവരെ സജീവ സാന്നിധ്യമായിട്ടില്ലാത്ത ശിയാക്കളെക്കുറിച്ചുള്ള നമ്മുടെ സംവാദങ്ങള്‍ ഏതര്‍ഥത്തിലാണ് സംവാദമാകുന്നത് എന്നാലോചിക്കാന്‍ മാത്രമാണ് ഇത്രയും പറഞ്ഞത്. അസാന്നിധ്യം(absence) […]

May 27, 2015 ഷമീര്‍. കെ.എസ് 0 Comments Read More →
യമന്‍ സംഘര്‍ഷത്തിലെ ഉള്‍പ്പിരിവുകള്‍

യമന്‍ സംഘര്‍ഷത്തിലെ ഉള്‍പ്പിരിവുകള്‍

ഉത്തരാഫ്രിക്കന്‍/പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളിലെ സമകാലിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള മാധ്യമ വിവരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഴക്കമുള്ള ഒരു വാക്കാണ് ‘വിഭാഗീയത’. നമുക്ക് ഏറെ പരിചിതമായ വര്‍ഗപരമോ വംശീയപരമോ പ്രാദേശികപരമോ ആയ വിഭാഗീയത അല്ല, നേരെമറിച്ച് സുന്നി-ശിയാ വിഭാഗങ്ങള്‍ തമ്മിലുള്ള മതപരമായ വിഭാഗീയതയാണ് പൊതുചര്‍ച്ചയില്‍ ഏറെ കാണപ്പെടുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു വിവര്‍ത്തനം വിഭാഗീയത എന്ന വാക്കിന് കൈവരുന്നുവെന്ന് ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. 1500 വര്‍ഷത്തെ ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ സുന്നി, ശിയാ വിഭാഗീയ സംഘര്‍ഷത്തിന്റെ രേഖീയമായ വികാസം നമുക്ക് കാണാന്‍ കഴിയില്ലെന്ന് ജോസഫ് ഷഷ്ടിനെ (Joseph […]

April 23, 2015 കെ അഷ്‌റഫ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting