banner ad

ലേഖനം

ഷാ വലിയുല്ലദ്ദഹ്‌ലവി: ദേശാതിര്‍ത്തി കടക്കുന്ന ആലോചനകള്‍

ഷാ വലിയുല്ലദ്ദഹ്‌ലവി: ദേശാതിര്‍ത്തി കടക്കുന്ന ആലോചനകള്‍

വഹാബിസം എന്ന പദത്തോട് ചേര്‍ത്താണ് നാം പൊതുവെ ഇസ്‌ലാമിക പരിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കാറ്. മാത്രമല്ല, യൂറോപ്യന്‍ ജ്ഞാനോദയം, ലിബറലിസം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ വെസ്‌റ്റേണ്‍ മൂല്യങ്ങളെയെല്ലാം നിരാകരിക്കുന്ന ആശയമാണത് എന്നൊരു വാദവും നിലവിലുണ്ട്. എന്നാല്‍ ഞാന്‍ കരുതുന്നത് പരിഷ്‌കരണം, ഇസ്‌ലാഹ്, തജ്ദീദ് തുടങ്ങിയവയെയെല്ലാം ഇസ്‌ലാമിന്റെ തന്നെ ജ്ഞാനശാസ്ത്രപരമായ വികാസമായി കാണണമെന്നാണ്. വെസ്റ്റിന്റെ ഉദയത്തിന് എത്രയോ മുമ്പ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ഇസ്‌ലാമിക ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായിരുന്നു. ദേശം\ ദേശാന്തരം, അറബ്-ഇസ്‌ലാമിക് എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ നിരാകരിച്ച് കൊണ്ട് ഞാന്‍ വാദിക്കുന്നത് […]

August 18, 2015 ഇര്‍ഫാന്‍ അഹമ്മദ് 0 Comments Read More →
ബീഫ് നിരോധനകാലത്തെ വിശുദ്ധപശു

ബീഫ് നിരോധനകാലത്തെ വിശുദ്ധപശു

ഡല്‍ഹി സര്‍വ്വകലാശാലയിലെ ചരിത്രാധ്യാപകനും ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിലെ അംഗവുമായിരുന്ന ഡോ. ഡി.എന്‍.ഝാ (ദ്വിജേന്ദ്രനാരായണ്‍ ഝാ) പ്രാചീനേന്ത്യയിലെ ഗോംമാംസഭോജനത്തെപ്പറ്റി 2001ല്‍ എഴുതിയ ഗ്രന്ഥമാണ് ‘ദ മിത്ത് ഓഫ് ഹോളി കൗ’. ഇതിന് പുറമേ Studies in Early Indian Economic History, Ancient India in Historical outline എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഝാ. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരെയും, ചരിത്രത്തിന്റെ വംശീയവത്ക്കരണത്തിനെതിരെയും നിരന്തരമായി പ്രതിഷേധിക്കുന്ന ചരിത്രകാരന്‍ കൂടിയാണ് അദ്ദേഹം. ‘ദ മിത്ത് ഓഫ് ഹോളി കൗ’ എന്ന ഗ്രന്ഥം […]

August 11, 2015 ആസിഫ്. എം 0 Comments Read More →
വധശിക്ഷയുടെ (അ)നീതിശാസ്ത്രം

വധശിക്ഷയുടെ (അ)നീതിശാസ്ത്രം

യാക്കൂബ് മേമന്റെ വധശിക്ഷ വിവിധ മാനങ്ങളുള്ള ചര്‍ച്ചകള്‍ക്കാണ് കാരണമായിരിക്കുന്നത്. വധശിക്ഷയുടെ സാംഗത്യത്തെ കുറിച്ചുതന്നെ കൂടുതല്‍ തീക്ഷ്ണമായ സംവാദങ്ങള്‍ ഉണ്ടായിരിക്കുന്നു. മാത്രമല്ല, ഈ വധശിക്ഷ നടപ്പാക്കിയതിനെതിരെ മനസ്സാക്ഷിയുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടു സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ അനൂപ് സുരേന്ദ്രനാഥ് രാജിവെച്ചതടക്കം നിരവധി പ്രതിഷേധങ്ങള്‍ ഈ തൂക്കിലേറ്റല്‍ സംഭവിക്കുന്നതിനു മുമ്പും പിമ്പും ഉണ്ടായി എന്നത് ചെറിയ കാര്യമല്ല. കാരണം, ഈ പ്രതിഷേധങ്ങള്‍ പരമ്പരാഗതമായി വധശിക്ഷയെ എതിര്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നോ സിവില്‍സമൂഹസംഘങ്ങളില്‍ നിന്നോ മാത്രമല്ല ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍തന്നെ വിപുലമായ കാമ്പയിന്‍ […]

August 6, 2015 ടി.ടി. ശ്രീകുമാര്‍ 0 Comments Read More →
ഇസ്‌ലാമിക കല: വിശ്വാസവും സൗന്ദര്യവും

ഇസ്‌ലാമിക കല: വിശ്വാസവും സൗന്ദര്യവും

ഇസ്‌ലാമിക കലയെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ചരിത്രത്തിലൂടെയുള്ള ഒരു യാത്ര അനിവാര്യമാണ്. മാത്രമല്ല, ഇസ്‌ലാമിനെക്കുറിച്ച് തന്നെ നാമേറെ വായിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക കലയും ചരിത്രവും പരസ്പരം വേര്‍പ്പെടുത്താനാവാത്ത വിധം കൂടിക്കലര്‍ന്ന് നില്‍ക്കുന്നു എന്നത് കൊണ്ടാണത്. എ.ഡി 600 കളിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബൈസാന്റിന്‍, സസാനിന്‍ എന്നീ സാമ്രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനം അതിന്റെ പാരമ്യതയിലെത്തുന്നത്. സസാനിയന്‍ ചക്രവര്‍ത്തിയായിരുന്ന കുസ്രു രണ്ടാമന്‍ എ.ഡി 614 ല്‍ ജറൂസലം കീഴടക്കുകയും 619 ല്‍ ഈജിപ്ത് അധിനിവേശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം ബൈസാന്റിയന്‍ […]

July 28, 2015 റോബര്‍ട്ട് ഇര്‍വ്വിന്‍ 0 Comments Read More →
ഇസ്‌ലാമും മൂന്നാം ലിംഗവും

ഇസ്‌ലാമും മൂന്നാം ലിംഗവും

കൊളംബിയ സര്‍വകലാശാലയില്‍, അറബ് രാഷ്ട്രീയത്തിലും ധൈഷണിക ചരിത്രത്തിലും പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ജോസഫ് മസാദ് (1963) ഇന്ന് ജീവിച്ചിരിക്കുന്ന പ്രഥമഗണനീയനായ ഉത്തരകൊളോണിയല്‍ സൈദ്ധാന്തികനും രാഷ്ട്രമീമാംസാവിദഗ്ധനുമാണ്. ജോര്‍ദാന്‍കാരനായ മസാദിന്റെ അന്വേഷണ മേഖലകള്‍ വിഭിന്നമാണ്. എന്നാല്‍ ഇസ്രയേലിന്റെ അധിനിവേശ രാഷ്ട്രീയവും ഫലസ്തീന്റെ പ്രതിനിധാനങ്ങളും തന്റെ അധ്യാപകനായിരുന്ന എഡ്വേര്‍ഡ് സൈദിന്റേതു പോലെ മസാദിന്റെയും പ്രിയപ്പെട്ട വിശകലന വിഷയമാണ്. മറ്റൊന്ന്, പാശ്ചാത്യ ലിബറല്‍ ചിന്തയില്‍ ഇസ്‌ലാമിന്റെ അപരത്വവും ഇസ്‌ലാമിനെ ഒരു episteme ആയി സ്വീകരിക്കുന്നതിലെ വംശീയവുംഅധിനിവേശപരവുമായ അക്കാദമിക ആഭിമുഖ്യങ്ങളുമാണ്. ആ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണം […]

July 13, 2015 ഷമീര്‍.കെ.എസ് 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting