banner ad

ലേഖനം

ജ്ഞാനസമൂഹം

ജ്ഞാനസമൂഹം

ഗ്രാനഡ സര്‍വ്വകലാശാലയുടെ കവാടത്തില്‍ ഇങ്ങനെ ഉല്ലേഖനം ചെയ്തത് കാണാം: ‘നാല് കാര്യങ്ങളാണ് ലോകത്തെ താങ്ങി നിര്‍ത്തുന്നത്: ജ്ഞാനികളുടെ അറിവ്, മഹാന്മാരുടെ നീതി, ഭക്തരുടെ പ്രാര്‍ത്ഥനകള്‍ ധീരന്മാരുടെ ശൗര്യം.’ ഇതില്‍ അറിവാണ് ആദ്യമായി പറഞ്ഞതെന്നത് ശ്രദ്ധേയമാണ്. ലോകത്ത് ‘വായിക്കുക’  എന്ന പദത്തോടെ ദൈവികവചനങ്ങള്‍ ആരംഭിച്ച വേദഗ്രന്ഥം ഇസ്‌ലാമിന്റെ വേദഗ്രന്ഥമായ ഖുര്‍ആന്‍ മാത്രമാണ്. ആദ്യമായി അവതീര്‍ണ്ണമായ ദൈവിക വചനം ‘നീ വായിക്കുക; നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ ‘ എന്നായിരുന്നു. ലോകത്തെ ആദ്യത്തെ ജ്ഞാനസമൂഹത്തിന് അടിത്തറയിടുകയായിരുന്നു ഇസ്‌ലാം. അറിവില്ലായ്മ […]

June 28, 2012 കെ.സി. സലീം 0 Comments Read More →
ബൗദ്ധിക ഊര്‍ജ്ജ്വസ്വലതയും വിദ്യാഭ്യാസ അന്തരീക്ഷവും

ബൗദ്ധിക ഊര്‍ജ്ജ്വസ്വലതയും വിദ്യാഭ്യാസ അന്തരീക്ഷവും

‘പാരമ്പര്യവും ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഭാവിയും’ എന്ന എന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് 2009 ലാണ്. പരസ്പരം എതിരിടുന്ന മതവും യുക്തിയുമെന്ന നിരന്തരമായ ചിത്രീകരണം ഡന്‍മാര്‍ക്കിലെ ഇസ്‌ലാമിക സംവാദങ്ങളില്‍ വ്യാപിച്ചതാണ് അതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ആധുനിക പാശ്ചാത്യവിദ്യാഭ്യാസം നേടിയ വിദ്യാഭ്യാസ തത്വചിന്തക എന്ന നിലയില്‍ ഇസ്‌ലാമിക ചിന്തകരുടെ വിദ്യാഭ്യാസത്തെക്കുറിച്ച ആഴത്തിലുള്ള ഉള്‍ക്കാഴ്ചകളുമായി പരിചയപ്പെടാനുള്ള മനോഹരസന്ദര്‍ഭങ്ങള്‍ പുസ്തക രചനാവേളയില്‍ എനിക്കുണ്ടായി. ഇബ്‌നു ഖല്‍ദൂനി(1332-1406)ന്റെ മുഖദ്ദിമ ഒരു ഉദാഹരമാണ്. ഇബ്‌നുഖല്‍ദൂനിന്റെ കാലമായപ്പോഴേക്കും ഇസ്‌ലാം നൂറ്റാണ്ടുകള്‍ പിന്നിട്ടിരുന്നു. ചിന്തയുടെയും വ്യാഖ്യാനങ്ങളുടെയും സമ്പന്നമായൊരു വൈജ്ഞാനിക ശേഖരം […]

June 28, 2012 ഡോ. വില്‍ന മെയ്ജര്‍ 0 Comments Read More →
ഇസ്‌ലാമും നീതിയും

ഇസ്‌ലാമും നീതിയും

സയ്യിദ് നഖിബുല്‍ അത്താസിന്റെ Islam,secularism and the philosophy of the future  എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ഭാഗം ഇസ്‌ലാമില്‍ നീതിയും ജ്ഞാനവും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെ വിശകലനം ചെയ്യുന്നു ഇസ്‌ലാമില്‍- അത് ജീവിതത്തെ മുഴുവനായി ഉള്‍ക്കൊള്ളുന്നതിനാല്‍- എല്ലാ ചെയ്തികളും വിശ്വാസപരമാണ്. വിവേകിയായ സത്തയുടെ സ്വാതന്ത്ര്യത്തില്‍ പോലും വിശ്വാസം ഇടപെടുന്നു. സ്വാതന്ത്ര്യമെന്നാല്‍ അതിനോട് തന്നെ നീതി ചെയ്യാനുള്ള അധികാരം. ശരീരത്തിനും മനസ്സിനും മേല്‍ തന്റെ ആധിപത്യവും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരവും അത് ഉറപ്പിക്കുന്നു. ഇസ്‌ലാമിലെ നീതി […]

June 26, 2012 നഖീബുല്‍ അത്താസ് 0 Comments Read More →
ഖുര്‍ആന്‍: ആണെഴുത്തുകളുടെ മരണം

ഖുര്‍ആന്‍: ആണെഴുത്തുകളുടെ മരണം

ഒരു സമൂഹത്തിന്റെ ലോകവീക്ഷണത്തില്‍ കെട്ടിയുയര്‍ത്തിയതാണ് അതിന്റെ ജ്ഞാനോല്‍പാദനവും എന്ന വിലയിരുത്തലിന് അഭിപ്രായ വ്യത്യാസം ഉണ്ടാവുമെന്നു തോന്നുന്നില്ല. ഒരു വംശീയസമൂഹത്തില്‍ ആധിപത്യപ്രവണത കാണിക്കുന്ന വിഭാഗം ജ്ഞാനത്തെ അവര്‍ക്കകത്ത് ഉത്പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കുള്ള ജ്ഞാനത്തിന്റെ സംക്രമണത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു. ആര്യാധിനിവേശാനന്തര ഇന്ത്യയെ ഉദാഹരണമായെടുക്കാം. ആര്യന്‍മാരുടെ നിയമദാതാവായി ഗണിക്കപ്പെടുന്ന മനുവിന്റെ നിയമപുസ്തകമനുസരിച്ച് പാവനമായ വേദഗ്രന്ഥങ്ങള്‍ ശ്രവിക്കുന്ന കീഴ്ജാതിക്കാരായ ശൂദ്രരുടെ കാതുകളില്‍ ഈയം ഒഴിക്കപ്പെടണമായിരുന്നു. സ്ത്രീകളുടെ കാതുകളെ അപലപനീയമായ ഇത്തരമൊരു സാഹചര്യത്തിലേക്ക് അടിച്ചമര്‍ത്തുന്ന നിയമങ്ങളൊന്നും ഇന്നില്ലെങ്കിലും, അറിവിനെ […]

June 26, 2012 സറീന ഇര്‍ശാദ് 0 Comments Read More →
സ്വത്വങ്ങളുടെ പൂന്തോപ്പ്; നാനാത്വങ്ങളും ഇതര ഭാവികളും

സ്വത്വങ്ങളുടെ പൂന്തോപ്പ്; നാനാത്വങ്ങളും ഇതര ഭാവികളും

കണ്ണുകളടച്ച് ഞാന്‍ ഭാവിയില്‍ ഉണ്ടായിത്തീരുന്ന ഒരു ലോകത്തെപ്പറ്റി ആലോചിക്കുന്നു. മുപ്പത്, നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഉണ്ടാകുന്ന ഒരു ദാര്‍ശനിക ലോകമാണത്. ഒരു പുതിയ മാനവരാശിയുടെ ലോകമല്ല, പഴയതും പുതിയതുമായ അസംഖ്യം മാനവരാശികളുടെ ലോകമാണ്. വംശങ്ങളുടെ അതിജീവനത്തിനായി, മനുഷ്യനായി നിലനില്‍ക്കേണ്ടുന്ന ഒന്നിലധികം രീതികള്‍ സാധാരണമാകുന്നു എന്നതില്‍ കവിഞ്ഞ് അത്യന്താപേക്ഷിതമായി മാറുന്ന ലോകമാണത്. ലോകം ഒരു പൂന്തോപ്പ് പോലെയാകുമെങ്കില്‍ അതാണാ ലോകം. ഒരു പൂന്തോപ്പില്‍ – അത് പൂന്തോപ്പാണ് എന്നത് കൊണ്ട് തന്നെ – വിവിധ തരത്തിലുള്ള നിരവധി പുഷ്പങ്ങള്‍ […]

June 9, 2012 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting