banner ad
February 6, 2015 By നെദ ഉലാബി 0 Comments

മുസ്‌ലിം ലോകവും ആക്ഷേപഹാസ്യം എന്ന രാഷ്ട്രീയ കലാരൂപവും തമ്മിലെന്ത്?

ashar usman

‘അവര്‍ക്കെന്ത് കൊണ്ടാണ് കോമഡിയെ സ്വീകരിക്കാന്‍ കഴിയാത്തത്?’ 2005 ലെ ഡാനിഷ് കാര്‍ട്ടൂണ്‍ ഉണ്ടാക്കിയ വിവാദങ്ങളുടെ സമയത്ത് ഉയര്‍ന്ന് കേട്ട ചോദ്യമാണിത്. ഫ്രഞ്ച് മാഗസിനായ ഷാര്‍ലി എബ്ദോയില്‍ നടന്ന വെടിവെപ്പിന് ശേഷം ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. വിരലിലെണ്ണാവുന്ന ചില വ്യക്തികളാണ് ആക്രമണം നടത്തിയതെങ്കിലും ആ ചോദ്യം നമ്മെ തീര്‍ച്ചയായും കുഴക്കിയിട്ടുണ്ട്. ആക്ഷേപഹാസ്യം എന്ന കലാരൂപത്തിന് എന്ത് സ്ഥാനമാണ് മുസ്‌ലിം ലോകത്തുള്ളത്?

മുസ്‌ലിംലോകം എന്ന് പറയുന്നത് ക്രിസ്റ്റ്യന്‍ലോകം, ആഫ്രിക്കന്‍ലോകം എന്നൊക്കെ പറയുന്നത് പോലെയാണ്. വ്യത്യസ്തങ്ങളായ വിശ്വാസധാരകളില്‍ പെട്ട ഒന്നര ബില്ല്യന്‍ വരുന്ന ജനങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ആക്ഷേപഹാസ്യം എന്ന രാഷ്ട്രീയ കലാരൂപത്തിന്റെ മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ച് ഡ്യൂക്ക് യൂനിവേര്‍സിറ്റിയിലെ മതവിഭാഗം പ്രൊഫസറായ ബ്രൂസ് ലോറന്‍സിനോട് ചോദിച്ചാല്‍ അദ്ദേഹം പറയും. ‘അര നൂറ്റാണ്ടോളമായി ഞാന്‍ മുസ്‌ലിം ലോകത്തെക്കുറിച്ച് പഠിക്കുന്നു. ഞാനേറെ ആദരിക്കുന്ന സാഹിത്യപ്രതിഭകളില്‍ ഒരാള്‍ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍ജാഹിസാണ്.’

ഇസ്‌ലാമിക സംഗീതത്തിന്റെയും കലയുടെയും സയന്‍സിന്റെയും സുവര്‍ണ്ണ കാലഘട്ടത്തില്‍ അല്‍ജാഹിസ് സുവോളജി മുതല്‍ ലിറ്റററി തിയറി വരെ പഠിക്കുകയുണ്ടായി. ആക്ഷേപഹാസ്യത്തിലൂടെയാണ് അദ്ദേഹം സാമൂഹികവിമര്‍ശനം നടത്തിയത്. ആരെയും കൂസാതെയുള്ള രാഷ്ട്രീയ ഇടപെടലുകളായിരുന്നു അവ. ലോറന്‍സ് പറയുന്നു: ‘ മുസ്‌ലിം ലോകത്തിന്റെ തലസ്ഥാന നഗരിയായിരുന്ന ബഗ്ദാദില്‍ ജ്വലിച്ച് നിന്നിരുന്ന റോക്ക് സറ്റാറുകളെ പരിഹാസത്തിന് വിധേയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഇസ്‌ലാമിക സാഹിത്യലോകത്ത് ഇന്നും ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ്  ജാഹിസ് എന്നാണ് ലോറന്‍സ് പറയുന്നത്. അത്പക്ഷേ ഇസ്‌ലാം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം രേഖപ്പെടുത്തി എന്നത് കൊണ്ടല്ല. ‘തന്റെ സമകാലികരെയും മതനേതാക്കന്‍മാരെയും അദ്ദേഹം പരിഹാസത്തിന് വിധേയമാക്കിയിരുന്നു. വ്യക്തിപരമായി സമൂഹത്തില്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ആരെയും അദ്ദേഹം വെറുതെ വിട്ടിരുന്നില്ല. ജീവിതത്തില്‍ അവരുടെ സ്ഥാനമെന്തായാലും ശരി.

പതിമൂന്നാം നൂറ്റാണ്ടിന്റെ ആന്റി കൗഫ്മാന്‍

അസ്ഹര്‍ ഉസ്മാന്‍ പതിമൂന്നാം നൂറ്റാണ്ടിലെ സൂഫീവര്യനായിരുന്ന മുല്ല നസ്‌റുദ്ദീനെ വിളിക്കുന്നത് ആന്റി കൗഫ്മാന്‍ എന്നാണ്. ചിക്കാഗോയിലെ കൊമേഡിയനാണ് അസ്ഹര്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേരുകളുള്ളത് ഇന്ത്യയിലാണ്. റിച്ചാര്‍ഡ്, ജോര്‍ജ് കാര്‍ലിന്‍, മുല്ല നസ്‌റുദ്ദീന്‍ തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ കോമഡി ഹീറോകള്‍. ആന്‍ഡി കൗഫ്മാന്റേതിന് സമാനമായ വ്യക്തിത്വമാണ് നസ്‌റുദ്ദീന്റേത് എന്നാണ് അദ്ദേഹം പറയുന്നത്.  നസ്‌റുദ്ദീന്‍ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിനെക്കുറിച്ച് പ്രശസ്തമായ ഒരു കഥ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ജുമുഅ നമസ്‌കരിക്കാന്‍ വന്ന ആള്‍ക്കൂട്ടത്തോട് നസ്‌റുദ്ദീന്‍ ചോദിച്ചുവത്രെ: ‘ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം?’

‘ആരും കൈ പൊക്കിയില്ല.’ ഉസ്മാന്‍ തുടരുന്നു. ‘ അപ്പോളദ്ദേഹം പറഞ്ഞു, ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരുകൂട്ടം ആളുകളോട് ഞാനെന്താണ് പറയുക?’ അതുംപറഞ്ഞ്‌കൊണ്ട് അദ്ദേഹം പോകാനൊരുങ്ങുമ്പോള്‍ ആളുകളദ്ദേഹത്തെ തിരിച്ച് വിളിക്കുകയും സഹകരിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നസ്‌റുദ്ദീന്‍ വീണ്ടും ചോദിച്ചു.’ ഞാനിപ്പോള്‍ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം?’ കേട്ടപാടെ എല്ലാവരും കൈപൊക്കി.

‘അപ്പോളദ്ദേഹം പറഞ്ഞു, ‘ ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് നന്നായറിയാകുന്ന ആളുകളോട് ഞാനെന്താണ് പറയേണ്ടത്?’ അതും പറഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ വീണ്ടും ആളുകള്‍ അദ്ദേഹത്തെ തിരിച്ച് വിളിച്ചു. അവര്‍ പറഞ്ഞു, ‘ ദയവ് ചെയ്ത് പോകരുത്, ജ്ഞാനിയായ നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ചിലതെല്ലാം പഠിക്കാനുണ്ട്.’  അപ്പോള്‍ നസ്‌റുദ്ദീന്‍ പഴയ ചോദ്യം തന്നെ വീണ്ടും ആവര്‍ത്തിച്ചു. അപ്പോള്‍ ജനങ്ങളില്‍ പകുതി പേര്‍ കൈപൊക്കി. ബാക്കിയുള്ളവര്‍ അനങ്ങിയില്ല. ‘ഉടന്‍ തന്നെ അദ്ദേഹം പറഞ്ഞു, ‘ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് അറിയുന്നവര്‍ അതറിയാത്തവര്‍ക്ക് പറഞ്ഞ് കൊടുക്കുക.’ ‘

അറബ്-മുസ്‌ലിം ലോകത്തെ നിര്‍ഭയരായ വ്യക്തിത്വങ്ങള്‍

സ്വന്തത്തെയും സ്വന്തം സമുദായത്തെയും ആക്ഷേപഹാസ്യത്തിന് വിധേയമാക്കുകയും അധികാരത്തിലിരിക്കുന്നവരെ പരിഹസിക്കുകയും ചെയ്യുക എന്ന പാരമ്പര്യം മുസ്‌ലിം കലാ-സാഹിത്യത്തിനുണ്ടായിരുന്നു എന്നാണ് ബ്രൂസ് ലോറന്‍ന്‍സിന്റെ പക്ഷം. അദ്ദേഹം പറയുന്നു, ”ആക്ഷേപഹാസ്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ചുറുചുറുക്കുള്ള ഒറുപറ്റം ആളുകള്‍ അറബ്-മുസ്‌ലിം ലോകത്തുണ്ട്”. ഈജിപ്തിന്റെ ജോണ്‍ സ്‌റ്റെവാര്‍ട്ട് എന്നറിയപ്പെടുന്ന ബാസ്സിം യൂസുഫ് അതില്‍പ്പെടുന്നു. രാഷ്ട്രീയക്കാരെയും മുസ്‌ലിം ബ്രദര്‍ഹുഡിനെയും അദ്ദേഹം ഉന്നം വെച്ചിട്ടുണ്ട്. ഭരണകൂടം കൈവെക്കുന്നതിന് മുമ്പ് ഏകദേശം രണ്ട് വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഷോ നീണ്ട് നിന്നു.

പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ശക്തമായ സാന്നിധ്യം മുസ്‌ലിംലോകത്ത് കാണാനാകും എന്നാണ് ലോറന്‍സ് പറയുന്നത്. ബഷ്വാറുല്‍ അസദിനെ കളിയാക്കിക്കൊണ്ട് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ആക്രമണത്തിനിരയായ സിറിയയിലെ അലി ഫര്‍സാത്തും അതില്‍പ്പെടുന്നു. ലോറന്‍സ് പറയുന്നു, ”തന്റെ തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ച്‌കൊണ്ടാണ് ഫര്‍സാത്ത് അതിനോട് പ്രതികരിച്ചത്. ബാന്‍ഡേജ് ചെയ്ത കൈയ്യുപയോഗിച്ചും തനിക്ക് ഭരണകൂടത്തിനെതിരെ സംസാരിക്കാന്‍ കഴിയും എന്നദ്ദേഹം തെളിയിക്കുകയായിരുന്നു”.

എന്നാല്‍ രാഷ്ട്രീയത്തെക്കുറിച്ച കാര്‍ട്ടൂണുകളുടെ പേരിലാണ് ഫര്‍സാത്ത് ആക്രമിക്കപ്പെട്ടത്. മതത്തെപ്പറ്റി വരച്ചതിന്റെ പേരിലായിരുന്നില്ല. ജനങ്ങളെ ആക്ഷേപഹാസ്യത്തിന് വിധേയമാക്കുന്നതിനെ മതവിശ്വാസികള്‍ അംഗീകരിക്കുന്നുണ്ടെന്നാണ് ലോറന്‍സ് പറയുന്നത്. എന്നാല്‍ അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെയും വ്യക്തികളെയും അതിലൂടെ അനാദരിക്കുന്നത് അവര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയില്ല. ദൈവവും പ്രവാചകന്‍ മുഹമ്മദും ആദമും മൂസ്സയും മറിയം ബീവിയും അതില്‍പ്പെടുന്നു.

ഒന്നിനെയും പരിശുദ്ധമായി കാണാത്ത കൊമേഡിയന്‍ സ്ദ്ധാന്തങ്ങള്‍ക്ക് നേര്‍വിപരീതമാണ് മുസ്‌ലിം ലോകത്തെ ആക്ഷേപഹാസ്യത്തിന്റെ പാരമ്പര്യം എന്നാണ് കൊമേഡിയനായ അസ്ഹര്‍ ഉസ്മാന്‍ പറയുന്നത്. എന്നാല്‍ പാശ്ചാത്യര്‍ നെഞ്ചോട് ചേര്‍ത്ത്പിടിക്കുന്ന സാര്‍വദേശീയ മൂല്യങ്ങളോട് കലഹിക്കുന്ന പാരമ്പര്യമല്ലേ മുസ്‌ലിംകള്‍ക്കുളളത്? അദ്ദേഹം പറയുന്നു, ”അതിനെക്കുറിച്ച സത്യസന്ധമായ ഒരു സംവാദം ഈ ലോകത്തുണ്ടായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു”.

പ്രവാചകനെയും ദൈവത്തെയും മഹാന്‍മാരെയും കുറിച്ച നിന്ദ്യമായ ചിത്രീകരണങ്ങളെ ക്ഷമയോട് കൂടി സമീപിക്കാന്‍ തനിക്കാവുമെന്നാണ് ഉസ്മാന്‍ പറയുന്നത്. കര്‍ക്കശമായ ഒരു സാംസ്‌കാരിക പരിപ്രേക്ഷത്തില്‍ നിന്ന്‌കൊണ്ട് ആക്ഷേപഹാസ്യത്തെക്കുറിച്ച് നിങ്ങള്‍ ഒരു തീര്‍പ്പിലെത്തുകയാണെങ്കില്‍ ഷാര്‍ലി ഹെബ്ദോ സംഭവത്തില്‍ നിന്നും നിങ്ങളൊന്നും മനസ്സിലാക്കിയിട്ടില്ല എന്ന് ഉസ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting