banner ad
January 20, 2015 By മെഹ്ദി ഹസന്‍ 0 Comments

ഷാര്‍ലി ഹെബ്ദോയും ആവിഷ്‌കാര സ്വാതന്ത്ര്യവും

FRANCE-MAY1-PROTEST-LABOUR-FN

ലിബറല്‍ ഹ്യൂമനിസ്റ്റുകള്‍ക്ക് സ്‌നേഹപൂര്‍വ്വം

പ്രിയപ്പെട്ട ലിബറല്‍ ബുദ്ധിജീവികളേ,

ഞാനും നിങ്ങളും ജോര്‍ജ് ബുഷിന്റെ കൊളോണിയല്‍ അധിനിവേശങ്ങളെ പിന്തുണച്ചിട്ടില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അദ്ദേഹം നടത്തിയ ബാലിശമായ പ്രഖ്യാപനം ഒരുപക്ഷേ നിങ്ങളോര്‍ക്കുന്നുണ്ടാകും. ‘ ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ ഭീകരരോടൊപ്പം’  എന്നായിരുന്നു അന്നയാള്‍ പ്രഖ്യാപിച്ചത്. ലോകത്തിന് മുമ്പ് ഈ രണ്ട് ചോയ്‌സുകളാണ് അയാള്‍ വെച്ച്‌നീട്ടിയത്. ഇപ്പോള്‍ ഫ്രാന്‍സില്‍ നടന്ന ആക്രമണത്തിന് ശേഷം നിങ്ങളും വെച്ച് നീട്ടുന്നത് രണ്ട് ചോയ്‌സുകളാണ്:  ഒന്നുകില്‍ നിങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തോടൊപ്പം, അല്ലെങ്കില്‍ അതിനെ എതിര്‍ക്കുന്നവരോടൊപ്പം. ഒന്നുകില്‍ നിങ്ങള്‍ ചാര്‍ലിയോടൊപ്പം, അല്ലെങ്കില്‍ നിങ്ങള്‍ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന ഭീകരനാണ്.

എനിക്ക് നിങ്ങളോട് ഒരപേക്ഷയുണ്ട്. ദയവ് ചെയ്ത് ഇങ്ങനെയുള്ള ബൈനറികള്‍ അവസാനിപ്പിക്കുക. ഞങ്ങളും അവരും എന്ന ബൈനറിയെ സൃഷ്ടിച്ച് കൊണ്ട് മുസ്‌ലിംകളെ പൈശാചികവല്‍ക്കരിക്കുകയാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. ജ്ഞാനോദയത്തിന്റെയും ലിബറലിസത്തിന്റെയും മൂല്യങ്ങള്‍ കാത്ത്‌സൂക്ഷിക്കുന്ന പടിഞ്ഞാറും അപരിഷ്‌കൃതരും ആധുനികതയോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവരുമായ മുസ്‌ലിംകളും എന്ന വേര്‍തിരിവാണ് നിങ്ങളിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനേറ്റ ആക്രമണമാണ് ജനുവരി 7 ന് ഫ്രാന്‍സില്‍ നടന്നതെന്നാണ് നിങ്ങള്‍ ഞങ്ങളോട് പറഞ്ഞ്‌കൊണ്ടിരിക്കുന്നത്. ഫ്രാന്‍സിന്റെ മുന്‍പ്രസിഡന്റായിരുന്ന നിക്കോളാസ് സര്‍ക്കോസി പറഞ്ഞത് നാഗരികതക്കെതിരായ യുദ്ധം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു എന്നാണ്. നാഗരികതകളുടെ സംഘട്ടനം തുടങ്ങിയിരിക്കുന്നു എന്നാണ് ഇടത്-ലിബറല്‍ ബുദ്ധിജീവിയായ ജോണ്‍ സനോ ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള വിട്ട് വീഴ്ചയില്ലാത്ത നിലപാടിനെക്കുറിച്ച് വാചാലനാവുകയും ചെയ്തിരിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്നവരുടെ പരസ്പര വിരുദ്ധമായ നിലപാടുകളാണ് പാരീസ് ആക്രമണത്തിന് ശേഷം നമുക്ക് കാണാന്‍ കഴിയുന്നത്. തീര്‍ച്ചയായും നിരപരാധികളായ ഒരുപാട് മനുഷ്യരെ കുരുതി കൊടുത്ത ആക്രമണമായിരുന്നു അത്. എന്നാല്‍ മാര്‍ക്ക് ഓസ്റ്റിനെയും സറ്റീഫന്‍ ഫ്രൈയിനെയും പോലെയുള്ള ലിബറലുകള്‍ പറയുന്നത് സ്വതന്ത്രമായ ചിന്തകളുടെയും ആവിഷ്‌കാരങ്ങളുടെയും നേരെയുള്ള ആക്രമണമാണ് പാരീസില്‍ നടന്നത് എന്നാണ്.

എന്നാല്‍ ഇവിടെയൊരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും യാതൊരു വിധത്തിലും പരിഗണിക്കാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നാമാരും തന്നെ വിശ്വസിക്കുന്നില്ല. ഒരിക്കലും മറികടക്കാന്‍ പറ്റാത്ത ചില പരിധികള്‍ നാമെല്ലാവരും പാലിക്കേണ്ടതുണ്ട്. എവിടെയാണ് അത്തരം പരിധികള്‍ നിര്‍മ്മിക്കപ്പെടേണ്ടത് എന്ന കാര്യത്തില്‍ മാത്രമേ നമുക്കിടയില്‍ അഭിപ്രായവിത്യാസമുള്ളൂ.

ഹോളോകോസ്റ്റിനെ നിഷേധിച്ച് കൊണ്ട് എപ്പോഴെങ്കിലും നിങ്ങളുടെ പബ്ലിക്കേഷന്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. ട്വിന്‍ ടവറുകളില്‍ നിന്ന് താഴോട്ട് വീഴുന്ന 9\11
ഇരകളുടെ ചിത്രമോ? അതുമില്ല. ഓക്‌സ്‌ഫോര്‍ഡിലെ ഫിലോസഫറായ ബ്രയാന്‍ ക്ലുഗ് പറയുന്നത് നോക്കൂ: ‘ ചാര്‍ളിയെ വെടിവെച്ച് കൊന്നയാളുടെ ചിത്രവുമേന്തി പാരീസില്‍ നടന്ന ഐക്യറാലിയില്‍ ഒരാള്‍ പങ്കെടുത്തുവെന്ന് കരുതുക. കൊല്ലപ്പെട്ട ജേര്‍ണലിസ്റ്റുകളെ കളിയാക്കിക്കൊണ്ടുള്ള ഒരു കാര്‍ട്ടൂണും അയാളുടെ കൈയ്യിലുണ്ടെന്ന് വെക്കുക. അപ്പോള്‍ എങ്ങനെയായിരിക്കും ജനം അയാളോട് പെറുമാറിയിട്ടുണ്ടാവുക? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഒരു ഹീറോ ആയി അയാള്‍ ആദരിക്കപ്പെടുമോ? ഒരിക്കലുമില്ല. അവരുടെ ഇടയില്‍ നിന്നും ജീവന്‍ തിരിച്ച് കിട്ടിയാല്‍ അയാളുടെ ഭാഗ്യം എന്നാണ് ബ്രയാന്‍ പറയുന്നത്.

ജേര്‍ണലിസ്റ്റുകളെയോ കാര്‍ട്ടൂണിസ്റ്റുകളെയോ കൊല്ലാന്‍ ഒരു ന്യായീകരണവുമില്ല എന്ന നിങ്ങളുടെ വാദത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ തങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന വാദത്തോട് ഞാന്‍ വിയോജിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും മതവികാരങ്ങളെയും അവഹേളിക്കുന്നത് നിങ്ങളുടെ ഒരു പത്രപ്രവര്‍ത്തന ധര്‍മ്മമായി മാറുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല.

ഞാന്‍ ചാര്‍ളിയാണ് എന്ന മുദ്രാവാക്യമാണ് നിങ്ങളിപ്പോള്‍ ഉയര്‍ത്തുന്നത്. അങ്ങനെയാണെങ്കില്‍ ഫ്രാന്‍സിന്റെ കറുത്ത വര്‍ഗക്കാരനായ മന്ത്രിയായിരുന്ന ക്രിസ്റ്റ്യാനേ തൗബിറയെ ഒരു കുരങ്ങായി ചിത്രീകരിച്ച് കൊണ്ട് കാര്‍ട്ടൂണ്‍ വരച്ച ആ മാഗസിനെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടോ? അറബികളെ ഉണ്ട മൂക്കുള്ളവരായി ചിത്രീകരിച്ച് കൊണ്ട് അവര്‍ വരച്ച കാര്‍ട്ടൂണുകളെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

ആക്ഷേപഹാസ്യങ്ങളായ ചിത്രീകരണങ്ങളിലൂടെ വംശീയമായ ആവിഷ്‌കാരങ്ങളാണ് നിങ്ങള്‍ പിന്തുണക്കുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചാര്‍ളി ഹെബ്ദോയിലെ മുന്‍ ജേര്‍ണലിസ്റ്റായിരുന്ന ഒലീവിയര്‍ എഴുതുന്നു: ‘ 9ന11 ന് ശേഷം മാഗസിനെ ഇസ്‌ലാമോഫോബിയ പിടികൂടിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെയും അവരുടെ വിശ്വാസങ്ങളുടെയും നേരെയുള്ള ആക്രമണങ്ങളെ അവര്‍ തുടര്‍ച്ചയായി പിന്തുണച്ച് കൊണ്ടിരിക്കുകയാണ്.’ ഇക്കാരണങ്ങളാല്‍ തന്നെയാണ് ഞാന്‍ ചാര്‍ലിയല്ല എന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കാന്‍ എനിക്ക് സാധിക്കുന്നത്.

നിങ്ങളുടെ മൂക്കിന്‍തുമ്പത്ത് നടന്ന്‌കൊണ്ടിരിക്കുന്ന ഇരട്ടത്താപ്പുകളെക്കുറിച്ച് എന്ത്‌കൊണ്ടാണ് നിങ്ങളൊന്നും പറയാത്തത്? ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റായിരുന്ന മൗറിസ് സിനെറ്റിനെ സെമിറ്റിക് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ 2008ല്‍ ‘ചാര്‍ലി ഹെബ്ദോ’ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയുണ്ടായി. എന്താണ് നിങ്ങള്‍ക്ക് അതിനെക്കുറിച്ച് പറയാനുള്ളത്.? 2005ല്‍ പ്രവാചകന്റെ ഹാസ്യചിത്രം വരച്ച ഒരു ഡാനിഷ് ന്യൂസ്‌പേപ്പര്‍ (Jyllands-Posten) യേശുവിനെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുകയുണ്ടായി. അത് വ്യാപകമായ പ്രതിഷേധങ്ങള്‍ വിളിച്ച്‌വരുത്തും എന്നായിരുന്നു അവര്‍ പറഞ്ഞത്. അത് പോലെ ഹോളോകോസ്റ്റിനെക്കുറിച്ച ഒരു കാര്‍ട്ടൂണും പ്രസിദ്ധീകരിക്കില്ല എന്നുമവര്‍ പറഞ്ഞിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന എന്റെ പ്രിയ ലിബറല്‍ സുഹൃത്തുക്കള്‍ ഇതിനെല്ലാം മറുപടി പറയേണ്ടതുണ്ട്.

പ്രവാചകനെക്കുറിച്ച കാര്‍ട്ടൂണിനെ ചിരിച്ച്‌കൊണ്ട് സ്വീകരിക്കണമെന്നാണ് നിങ്ങള്‍ ഞങ്ങളോടാവശ്യപ്പെടുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്ന വംശീയമായ പ്രസിദ്ധീകരണങ്ങള്‍ യൂറോപ്പിലുടനീളം വര്‍ധിച്ച് കൊണ്ടിരിക്കുമ്പോള്‍ അതെല്ലാം അവഗണിക്കണമെന്നാണോ നിങ്ങളാവശ്യപ്പെടുന്നത്? അത് പോലെ വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും പൊതുജീവിതത്തിലും മുസ്‌ലിംകള്‍ വിവേചനം നേരിടുമ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരായി എല്ലാം കൈയ്യും കെട്ടി നോക്കിനില്‍ക്കണോ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഭീഷണിയായ തീവ്രവാദികളെ തള്ളിപ്പറയണമെന്ന് നിങ്ങള്‍ ഞങ്ങളോടാവശ്യപ്പെടുന്നു. എന്നാല്‍ നാം തെരഞ്ഞെടുത്ത രാഷ്ട്രീയ നേതാക്കന്‍മാര്‍ തന്നെ സ്വതന്ത്രമായ രാഷ്ട്രീയാവിഷ്‌കാരങ്ങള്‍ക്ക് തടസ്സം നില്‍ക്കുമ്പോള്‍ നിങ്ങളതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു.

ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അബ്ദുല്ല ഹൈദര്‍ എന്ന ജേര്‍ണലിസ്റ്റിനെ ജയിലിലടക്കാന്‍ യമനിനോടാവശ്യപ്പെട്ട ബറാക്ക് ഒബാമയെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്? കഴിഞ്ഞ വര്‍ഷം ഗാസയില്‍ വെച്ച് ഏഴ് ജേര്‍ണലിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത ബെഞ്ചമിന്‍ നെതന്യാഹു പാരീസില്‍ നടന്ന യൂണിറ്റി റാലിയില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലേ? അത്‌പോലെ ഹോളോകോസ്റ്റിനെ എതിര്‍ക്കുന്നത് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കും വിധം കുറ്റകരമായ ഒരു രാജ്യത്തിന്റെ ചാന്‍സലറും റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. ‘ജനാധിപത്യത്തെ’ തൂത്തെറിയാന്‍ തക്കം പാര്‍ത്തിരിക്കുന്ന ‘തീവ്രവാദികള്‍’ എന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു കൂട്ടം യുവാക്കളെ ടെലിവിഷനില്‍ മുഖം കാണിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഡേവിഡ് കാമറൂണും റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. പകല്‍വെളിച്ചം പോലെ കണ്‍മുന്നില്‍ തെളിഞ്ഞ് നില്‍ക്കുന്ന ഈ വൈരുദ്ധ്യങ്ങളെക്കുറിച്ച് നിങ്ങള്‍ കാതടിപ്പിക്കുന്ന മൗനം പാലിക്കുന്നത് എന്ത്‌കൊണ്ടാണ്?

പിന്നെയുള്ളത് നിങ്ങളുടെ പ്രിയംനിറഞ്ഞ വായനക്കാരാണ്. യൂഗോവ് ( You Gov)നടത്തിയ ഒരു സര്‍വ്വേ പറയുന്നത് 82% വരുന്ന വോട്ടര്‍മാരും പ്രതിഷേധ സൂചകമായി പോപ്പിച്ചെടികള്‍ കത്തിച്ചവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു എന്നാണ്.

മുസ്‌ലിംകള്‍ മാത്രമല്ല പ്രകോപിതരാകുന്നത് എന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമായിക്കാണും എന്ന് ഞാന്‍ കരുതുന്നു.

സ്‌നേഹപൂര്‍വ്വം,
മെഹ്ദി
ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ പൊളിറ്റിക്കല്‍ ഡയറക്ടറാണ് മെഹ്ദി ഹസന്‍.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting