banner ad
January 9, 2015 By നാഫിഹ് വാഫി 0 Comments

കൂഫയുടെ പാരമ്പര്യം

Kufa image 2

കൂഫയില്‍ പോവുകയോ യൂഫ്രട്ടീസിലെ വെള്ളം രുചിച്ച് നോക്കുകയോ ചെയ്തയ്തിട്ടില്ലാത്തവര്‍ ഖുര്‍ആനെ വായിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനായ മുതവക്കിലിന്റെതാണ് ഈ വാക്കുകള്‍. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും പാണ്ഡിത്യത്തിന്റെയും കളിത്തൊട്ടിലായാണ് അദ്ദേഹം ഇറാഖിനെ കാണുന്നത്. ഒരു കാലത്ത് അറിവിന്റെയും അന്വേഷണങ്ങളുടെയും കേന്ദ്രമായിരുന്നു ഇറാഖ്. പണ്ഡിതന്‍മാര്‍ നിറഞ്ഞ് നിന്നിരുന്ന നാടായിരുന്നു അത്. യൂറോപ്പിന് മുമ്പ് തന്നെ അത്തരം കാര്യങ്ങളില്‍ ഏറെ മുമ്പിലായിരുന്നു ഇറാഖ്.

370 ഓളം വരുന്ന പ്രവാചക അനുയായികള്‍ എട്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ കാലുകുത്തിയത് മുതല്‍ ആ പ്രദേശം പണ്ഡിതരുടെയും കവികളുടെയും നിയമവിശാരദന്‍മാരുടെയും കേന്ദ്രമായി മാറി.

ഒരു സാംസ്‌കാരിക കേന്ദ്രമായാണ് അറിയപ്പെട്ടതെങ്കിലും വ്യത്യസ്ത മേഖലകളിലുള്ള പണ്ഡിതന്‍മാര്‍ ഒത്ത് ചേരുന്ന വിദ്യാഭ്യാസ സമുച്ചയമായി ആ നഗരം വളര്‍ന്ന് കഴിഞ്ഞിരുന്നു. എല്ലാ തരത്തിലുമുള്ള പ്രത്യയശാസ്ത്രപരവും അതോറിറ്റേറിയനുമായ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമായിരുന്നു അന്നത്തെ വിജ്ഞാനോല്‍പ്പാദനം.

കൂഫയില്‍ അന്ന് ഒരു ഒന്നിനെയും ഭയക്കാതെ സ്വതന്ത്രമായി വിജ്ഞാനോല്‍പ്പാദനം നടത്താന്‍ സാധിക്കുമായിരുന്നു. യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ വ്യാഖ്യാനിച്ചിരുന്ന മുഅ്തസിലികള്‍ മുതല്‍ ജൂത ക്രൈസ്തവ പണ്ഡിതന്‍മാര്‍ വരെ അന്നവിടെ സ്വതന്ത്രമായി വായിക്കുകയും വിജ്ഞാനോല്‍പ്പാദനം നടത്തുകയും ചെയ്തിരുന്നു. കൊറദോവയെയും കോണ്‍സ്റ്റാന്റിനോപ്പിളിനെയും പോലെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍ ക്ഷയിച്ചപ്പോഴും കൂഫ തലയുയര്‍ത്തി നിന്നു.

ഇറാഖി ചരിത്രകാരനായ സയ്യിദ് മുദാര്‍ അല്‍ ഹുല്‍വ് എഴുതിയ ‘അഅ്‌ലാമു കൂഫ’ കൂഫയുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചാണ് പറയുന്നത്. കൂഫയുടെ സമ്പന്നമായ പണ്ഡിത പാരമ്പര്യത്തെക്കുറിച്ചും അത് പ്രതിപാദിക്കുന്നുണ്ട്. ഒമ്പത് വാള്യങ്ങളിലായാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ഏഴാം നൂറ്റാണ് മുതല്‍ പതിമൂന്ന് നൂറ്റാണ്ടോളം നീണ്ട് നില്‍ക്കുന്ന സമ്പന്നമായ ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ചുള്ള വിവരണവും പുസ്തകത്തിലുണ്ട്.

കൂഫയെക്കുറിച്ച് ഏറെ പുസ്തകങ്ങളൊന്നും നിലവിലില്ലെങ്കിലും അബു അബ്ദുല്ല മുഹമ്മദ് ബിന്‍ അലി അലവി, മുഹമ്മദ് സഈദ് അല്‍തരീഹി, അബ്ബാസ് ഇബ്‌നു ബക്കാര്‍ അല്‍ ദബി തുടങ്ങിയ പണ്ഡിതര്‍ കൂഫക്ക് വേണ്ടി മഹത്തായ ബൗദ്ധിക സേവനമാണ് നല്‍കിയത്.

രാഷ്ട്രീയവും ബൗദ്ധികവുമായ രണ്ട് മേഖലകളാക്കി ഈ പുസ്തകം വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ കലുഷമായ കൂഫയുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്ന് വേര്‍തിരിച്ച് കൊണ്ട് അതിന്റെ പണ്ഡിത പാരമ്പര്യത്തെ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നു.

സ്വതന്ത്രമായ പ്രവിശ്യകളായി തിരിക്കപ്പെടുന്നതിന് മുമ്പ് അല്‍ഹിറ, നജഫ്, കര്‍ബല തുടങ്ങിയ വിശാലമായ പ്രദേശങ്ങളുടെ മൊത്തം പേരായിരുന്നു കൂഫ. കൂഫയുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ച് ഈ പുസ്തകം പറയുന്നുണ്ട്.

അറബ്-ഇസ്‌ലാമിക സംസ്‌കാരങ്ങളുടെ ചരിത്രത്തില്‍ കൂഫയുടെ പാരമ്പര്യം അന്വേഷിക്കുന്നവര്‍ക്ക് ഈ പുസ്തകം നല്ലൊരു ഗൈഡാണ്. ഓരോ വ്യക്തികളെയും വ്യത്യസ്തങ്ങളായ പരിപ്രേക്ഷ്യങ്ങളിലൂടെ നോക്കിക്കാണാന്‍ വായനക്കാരന് സാധിക്കുന്നു.

കൂഫയുടെ ബൗദ്ധിക പാരമ്പര്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ അമുസ് ലിംകളായവരെയും സ്ത്രീകളെയും ഈ പുസ്തകം പരാമര്‍ശിക്കുന്നുണ്ട് എന്നതാണ് സവിശേഷമായ വസ്തുത. പ്രശസ്ത ക്രിസ്ത്യന്‍ കവിയായിരുന്ന സാബിദ് അല്‍ താഇയെക്കുറിച്ച വിവരണം പുസ്തകത്തിലുണ്ട്. എഴുപത് ഇമാമുകളുടെയും പ്രവാചകന്റെ 462 അനുയായികളുടെയും താബിഇകളുടെ 97 ശിഷ്യന്‍മാരുടെയും ചരിത്രം ഇതിലുണ്ട്. മാത്രമല്ല, 6734 ഓളം വരുന്ന പണ്ഡിതര്‍, 11 ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, 11 ചരിത്രകാരന്‍മാര്‍, 852 ഗ്രന്ഥകാരന്‍മാര്‍,3840 കവികളും സാഹിത്യകാരന്‍മാരും, 80 ഭാഷാപണ്ഡിതര്‍, 125 പാരായകര്‍, 5 ഡോക്ടര്‍മാര്‍, 27 സംഗീതജ്ഞര്‍, 750 ന്യായാധിപന്‍മാര്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കൂഫക്കാരെക്കുറിച്ച സാമാന്യം നല്ല വിവരണമാണ് പുസ്തകം നമുക്ക് സമ്മാനിക്കുന്നത്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting