2014 ലെ മികച്ച അഞ്ച് സിനിമകള്‍
Interstellar, Christopher Nolan
സൂപ്പര്‍ റിയലിസവുമായി അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന പേരാണ് ക്രിസ്റ്റഫര്‍ നൊലാന്റെത്. സ്വപ്‌നങ്ങളെക്കുറിച്ച സിനിമയായ inception നോട് കൂടിയാണ് നൊലാന്റെ ജൈത്രയാത്ര തുടങ്ങുന്നത്. നൊലാന്റെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് interstellar. ഭൂമിയും അതിലെ വിഭവങ്ങളുമെല്ലാം നശിച്ച് തുടങ്ങുമ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് മനുഷ്യരാശിയുടെ ഭാവിക്ക് വേണ്ടി നടത്തുന്ന യാത്രയാണ് interstellar.
The Prsident, Mohsen Makhmalbaf
മുഹ്‌സിന്‍ മക്മല്‍ബഫിന്റെ ആദ്യത്തെ ഇംഗ്ലീഷ് സിനിമയാണ് The President. ഏകാധിപത്യങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന വയലന്‍സിനെക്കുറിച്ചുമാണ് ഈ സിനിമ പറയുന്നത്. സ്ഥാനത്യാഗം ചെയ്യപ്പെട്ട ഏകാധിപധിയും അയാളുടെ പേരക്കുട്ടിയും വിപ്ലവത്തില്‍ നിന്നും രക്ഷപ്പെട്ട് നാടുവിടുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.
Boyhood, Richard Linklater
മാസണ്‍ എന്ന് പേരുള്ള ഒരു കുട്ടിയുടെ കണ്ണിലൂടെ വളര്‍ച്ചയെ നോക്കിക്കാണുന്ന ഒരു സിനിമയാണിത്. മറ്റൊരു സിനിമയിലും ഇല്ലാത്ത വിധം കുട്ടികളുടെ ജീവിതത്തെ വളരെ മനോഹരമായി ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പഴയ കാലത്തേക്കുള്ള നൊസ്റ്റാള്‍ജിക് ആയ ഒരു യാത്രയാണിത്. മാത്രമല്ല, കുട്ടികളോടുള്ള സമീപനത്തെക്കുറിച്ച വളരെ പോസിറ്റീവായ ആവിഷ്‌കാരവുമാണിത്.
Haider, Vishal Bharadwaj
ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ സിനിമയാക്കുന്നതില്‍ കഴിവ് തെളിയിച്ച ആളാണ് വിഷാല്‍ ഭരദ്വാജ്. അധികാരത്തിന്
കീഴില്‍ ഞെരിഞ്ഞമരുന്ന ഇന്ത്യക്കാരെക്കുറിച്ച സിനിമകളായിരുന്നു ഓംക്കാരയും മഖ്ബൂലും. ഒഥല്ലോവിന്റെയും മാക്ബത്തിന്റെയും സിനിമാവിഷ്‌കാരങ്ങളായിരുന്നു അവ. ഹാംലെറ്റിന്റെ സിനിമാവിഷ്‌കാരമാണ് ഹൈദര്‍. കാശ്മീരിലെ സംഘര്‍ഷങ്ങളെക്കുറിച്ച് ബിഷാറത്ത് പീര്‍ രചിച്ച Curfewed night എന്ന പുസ്തകത്തെയും ആസ്പദിച്ചാണ് ഈ സിനിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 90 കളിലെ കശ്മീരിനെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.
Leviathan, Andrey Zvyagintsev
തര്‍ക്കോവ്‌സികി, ബെര്‍ഗ്മാന്‍, കെയ്‌സ്‌ലോവ്‌സ്‌കി, കുരസോവ, കയ്‌രോസ്തമി, ഗൊദാര്‍ദ് തുടങ്ങിയ പ്രതിഭകള്‍ ക്യാമറ കൊണ്ട് കാണിച്ച അത്ഭുതങ്ങള്‍ അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവായിരുന്നു ആന്‍ഡ്രി സ്യാഗിന്‍സ്റ്റെവ് സംവിധാനം ചെയ്ത Return എന്ന സിനിമ. തര്‍ക്കോവ്‌സ്‌കിയുടെ സ്വാധീനം അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാമെങ്കിലും തന്റെ ക്രാഫ്റ്റിന്റെ ഒറിജിനാലിറ്റി നില നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ ശക്തികള്‍ക്കിടയില്‍ കുടുങ്ങിയ മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറയുന്നത്. ക്രിയാത്മകമായ ഒരു രാഷ്ട്രീയ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായ ഒരു ഫിഷര്‍മാന്റെ ജീവിതമാണ് ഈ സിനിമ പറയുന്നത്.
Connect
Connect with us on the following social media platforms.