banner ad
December 30, 2014 By ഷമീര്‍.കെ.എസ്‌ 0 Comments

ബോളിവുഡിന്റെ കൊട്ടാരം വിദൂഷകന്‍

naseer-main1

ബോളിവുഡിന്റെ വിദൂഷകനാണ് നസിറുദ്ദീന്‍ ഷാ. അന്ധമായി പിന്തുടരുക എന്നര്‍ത്ഥമുള്ള ബോളിവുഡ് എന്ന പദം അപകീര്‍ത്തിപ്പെടുത്തുന്നതാണെങ്കിലും ഹിന്ദി സിനിമാലോകം അതേറ്റെടുക്കുകയായിരുന്നു. നസിറുദ്ദീന്‍ ഷായുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹിന്ദി സിനിമാലോകത്തെ എല്ലാവരും രണ്ടാം സ്ഥാനത്താകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. എല്ലാവരും ഗ്ലാമറിന് പിന്നാലെ പോകുമ്പോള്‍ നസിറുദ്ദീന്‍ ഷാ അതില്‍ നിന്നും വ്യത്യസ്തമായാണ് സഞ്ചരിക്കുന്നത്. നന്നായി വായിക്കുന്ന ഒരാളാണദ്ദേഹം. മാത്രമല്ല, ഇന്ത്യയിലെ തെരുവുകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. 65 വയസ്സായെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും യുവത്വം തോന്നുന്നത് വിദ്യാബാലന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചത് കൊണ്ടല്ല. മറിച്ച്, പുതിയ അഭിനയപാടവങ്ങള്‍ പഠിക്കാനും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളെ സ്വീകരിക്കാനുമുള്ള ധൈര്യം കൊണ്ടാണ്.

നസിറുദ്ദീന്‍ ഷായുടെ ഓര്‍മ്മക്കുറിപ്പായ And then one day  എന്ന പുസ്തകം പറയുന്നത് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷത്തിന് ശേഷം ജനിച്ച  ഒരു സിവില്‍ സെര്‍വന്റിന്റെ മകനെക്കുറിച്ചാണ്. സകൂള്‍ വിദ്യാഭ്യാസത്തോടുള്ള വിരക്തി കാരണം ചെറുപ്പത്തില്‍ തന്നെ നാടകത്തിലേക്ക് തിരിഞ്ഞ ഷായെയാണ് നാം പുസ്തകത്തില്‍ കാണുന്നത്. അഭിനയമാണ് തന്റെ മേഖലയെന്ന് മനസ്സിലാക്കിയ ഷാ എല്ലാ വിധ പ്രയാസങ്ങളെയും നേരിട്ട് കൊണ്ട് ആ മേഖലയിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു. ഒരു റെബലായി നിലകൊള്ളുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തന്റെ സ്‌കൂള്‍ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം പുകവലിക്കാന്‍ തുടങ്ങിയിരുന്നു. കോളേജ് ജീവിതക്കാലത്ത്  വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് അദ്ദേഹം പതിവാക്കിയിരുന്നു.  ഫിലിം സ്‌കൂളില്‍ വെച്ച് ഒരുപാട് സമരങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി.

ഒരു റെബലായി നിലനില്‍ക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ബോളിവുഡിലെ വിദൂഷകനാകാന്‍ കഴിയുന്നത്. എന്നാല്‍ ബച്ചന്‍മാരോടും ഖാന്‍മാരോടുമുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് അവരുടെ കരിയറിനോടുള്ള അസൂയ കൊണ്ടല്ല. നാടകമായിരുന്നു ഷായുടെ പ്രധാനപ്പെട്ട മേഖല. ‘ സിനിമ നിങ്ങളെ പിടിച്ച് വെക്കുന്നു. ഒരു പാത്രത്തിലുള്ള എല്ലാം അത് നിങ്ങളെക്കൊണ്ട് ഭക്ഷിപ്പിക്കുന്നു. അതിന്റെ ജാലകവിദ്യ നിങ്ങളെ സ്വപ്‌നസമാനമായ  ഒരവസ്ഥയിലേക്കെത്തിക്കുന്നു. എന്നാല്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ലോകത്തേക്കാണ് നാടകം നിങ്ങളെ കൊണ്ടുപോകുന്നത്. അവിടെ നിങ്ങളുടെ തീരുമാനങ്ങളെല്ലാം കരുത്തുള്ളതാണ്. അങ്ങനെ നിങ്ങളുടെ ആനന്ദങ്ങള്‍ വര്‍ധിക്കുന്നു’. സെലബ്രിറ്റിയെക്കുറിച്ച് അദ്ദേഹം വല്ലാതെ ആശങ്കാകുലനാവാതിരിക്കാനുള്ള കാരണം അഭിനയത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. മാത്രമല്ല, സ്റ്റാര്‍ഡം വാഗ്ദാനം ചെയ്യുന്ന എല്ലാം അദ്ദേഹം അവഗണിക്കുന്നു. അവാര്‍ഡുകള്‍, സമ്പത്ത്, സെലബ്രിറ്റി സ്റ്റാറ്റസ് തുടങ്ങിയ ഒന്നിനെയും അദ്ദേഹം വകവെക്കുന്നില്ല. ‘ ഞാനെല്ലാ തരം അവാര്‍ഡുകളെയും വെറുക്കുന്നു. പ്രത്യേകിച്ച്, അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തും വര്‍ഷം തോറും നടക്കുന്ന ഉല്‍സവങ്ങളെ.

പിന്നെ എന്ത് കൊണ്ടാണ് അദ്ദേഹം ബച്ചന്‍മാരെയും ഖാന്‍മാരെയും പോലെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചതെന്ന് നമുക്ക് ചോദിക്കാവുന്നതാണ്. നല്ല കഴിവുള്ളവരെപ്പോലും കാശുണ്ടാക്കുന്ന കോമാളികളാക്കുന്ന ഈ സിനിമാവ്യവസായത്തില്‍ നിന്ന് എന്ത് കൊണ്ടാണ് അദ്ദേഹം വിട്ട് നില്‍ക്കാഞ്ഞത് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ഒരു കൊട്ടാരം വിദൂഷകനില്‍ ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ഗുണമായ ആത്മവിമര്‍ശനം അദ്ദേഹത്തില്‍ ഇല്ലാത്തത് കൊണ്ടാണിത്.( ചുരുങ്ങിയ പക്ഷം പുസ്തകത്തിലെങ്കിലും)  ഹിന്ദി സിനിമാലോകത്തിന്റെ അടിത്തറയിലിരുന്നുകൊണ്ടാണ് അദ്ദേഹം മറ്റുള്ളവരെ ആക്രമിക്കുന്നത്. എന്നാല്‍ ആ അടിത്തറ നിലനില്‍ക്കുന്നത് താന്‍ ആക്രമിക്കുന്ന സിനിമാവ്യവസായത്തിന്റെ ചെളിക്കുണ്ടിലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. ഞാന്‍ നിന്നേക്കാള്‍ കേമനാണെന്ന ഒരു ഭാവമാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തില്‍ നിഴലിക്കുന്നത്. പലയിടങ്ങളിലും വൈരുദ്ധ്യപൂര്‍ണ്ണമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

ഒരു ആത്മവിമര്‍ശകനാകേണ്ട ഒരുപാട് ജീവിതമേഖലകളിലൂടെ അദ്ദേഹം കടന്ന് പോയിട്ടുണ്ട്. താന്‍ വഹിച്ച പങ്കിനെക്കുറിച്ചാലോചിക്കാതെ തന്റെ ഭാര്യയെ മുസ്‌ലിം മതമൗലികവാദി എന്നാക്ഷേപിക്കുന്ന ഷായുടെ സമീപനമാണ് അതിലേറ്റവും പ്രധാനപ്പെട്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്വന്തം ഭാര്യ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ അവരെ സന്ദര്‍ശിക്കാതെ വേശ്യാലയങ്ങളില്‍ കയറിയിറങ്ങുന്ന ഒരാളെ ഒഴിവാക്കി പകരം മതമൗലികവാദിയെ ഭര്‍ത്താവായി സ്വീകരിച്ചെങ്കില്‍ ആ ഭാര്യയെ കുറ്റം പറയാനാവില്ല. എന്തായാലും ആത്മവിമര്‍ശനം ഷായുടെ കലഹത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതും പ്രയോജനമുള്ളതുമാക്കുമായിരുന്നു എന്ന കാര്യം തീര്‍ച്ചയാണ്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting