ഇന്ററാക്ടീവ് തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ അഞ്ച് പുസ്തകങ്ങള്‍
1: Do Muslim Women Need Saving- Laila Abu-Lughod
9\11 ന് ശേഷം മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് മുസ്‌ലിം രാഷ്ട്രങ്ങളെ രക്ഷിച്ചെടുക്കുക എന്ന സെക്കുലര്‍ ദൗത്യത്തിന് പിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നാണ് ലൈല അബൂലുഗോദ് ഈ പുസ്തകത്തില്‍ പറയുന്നത്. ഒരു എത്‌നോഗ്രാഫറായ ലൈല വിവധങ്ങളായ മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ശാസ്ത്രീയമായ സാമാന്യവല്‍ക്കരണങ്ങളിലൂടെ സംസ്‌കാരങ്ങളെ നിര്‍വചിക്കുന്ന വ്യവഹാരങ്ങളെയാണ് മുസ്‌ലിം സ്ത്രീകളുടെ ആഖ്യാനങ്ങള്‍ പൊളിച്ചടുക്കുന്നതെന്നാണ് ലൈല പറയുന്നത്. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ നിഷേധിച്ച് കൊണ്ട് സംസ്‌കാരങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ആഖ്യാനങ്ങളെ അപനിര്‍മിക്കുകയാണ് അവര്‍ ചെയ്യുന്നത്.
2: Looking for Palestine: Growing up Confused in an Arab-American Family- A Memoir- Najla Said
നെജ്‌ല സെയ്ദിന്റെ ഈ പുസ്തകം അവരുടെ ആത്മകഥ എന്നതിനപ്പുറം അവരുടെ പിതാവായ എഡ്വേര്‍ഡ് സെയ്ദിനെക്കുറിച്ചുള്ളതാണ്.നജ്‌ല പറയുന്നു: ‘ചിലരെ സംബന്ധിച്ചിടത്തോളം എഡ്വേര്‍ഡ് പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളുടെ പിതാവാണ്. മറ്റു ചിലര്‍ക്കദ്ദേഹം ഫലസ്തീന്‍ അവകാശ പോരാട്ടങ്ങളുടെ സിംബലാണ്. എന്നാല്‍ എനിക്കദ്ദേഹം എന്റെ സ്വന്തം ഡാഡിയാണ്.’ ഏറെ വൈകിയാണ് സൈദിന്റെ ഇന്റലക്ചല്‍ കരിയറിനെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിഞ്ഞതെന്നാണ് നജ്‌ല പറയുന്നത്. വീട്ടിലേതിനേക്കാള്‍ സങ്കീര്‍ണ്ണമായ ജീവിതമാണ് സൈദ് പുറത്ത് നയിച്ചിരുന്നതെന്ന് നജ്‌ല തിരിച്ചറിയുന്നുണ്ട്.
അറബ് പ്രതിനിധാനത്തെക്കുറിച്ച് കൂടി ഈ പുസ്തകം പറയുന്നുണ്ട്. അറബികള്‍ മോശം ജനതയാണെന്നാണ് ചെറുപ്പകാലം മുതലേ നജ്‌ല കേള്‍ക്കുന്നത്. എന്നാല്‍ താന്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തി കാര്യങ്ങളെ മനസ്സിലാക്കാനാണ് നജ്‌ല ശ്രമിക്കുന്നത്. മാനസികമായ പ്രശ്‌നങ്ങള്‍ അത് മൂലം അവര്‍ അഭിമുഖീകരിക്കേണ്ടി വന്നു. അറബ്-അമേരിക്കന്‍-ഫലസ്തീന്‍ ഐഡന്റിറ്റിയെക്കുറിച്ച അന്വേഷണമായിരുന്നു അവരുടേത്.
3: Mecca: The Sacred City – Ziauddin Sardar
സിയാഉദ്ദീന്‍ സര്‍ദ്ദാറിന്റെ അഞ്ചാമത്തെ ഹജ്ജിനെക്കുറിച്ചാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇബ്‌നു ഖല്‍ദൂന്‍ നിര്‍വഹിച്ചത് പോലെയാണ് തന്റെ ഹജ്ജെന്നാണ് സര്‍ദാര്‍ പറയുന്നത്. മുഹമ്മദ് നബിക്ക് മുമ്പുള്ള മക്കയെക്കുറിച്ചാണ് തുടക്കത്തില്‍ അദ്ദേഹം പറയുന്നത്. ചോരയില്‍ മുങ്ങിയ ഒരു മക്കയുടെ ചരിത്രം അദ്ദേഹം വിവരിക്കുന്നു. മക്ക സന്ദര്‍ശിക്കുന്നവരെ പിടിച്ച് പറിക്കലും കൊള്ള ചെയ്യലും അന്ന് പതിവായിരുന്നു. ഇസ്‌ലാമിന് മുമ്പുള്ള മക്കയെ കച്ചവടകേന്ദ്രമായാണ് അദ്ദേഹം കാണുന്നത്. അബ്ബാസികള്‍ക്കും ഉമയ്യുകള്‍ക്കും ഓട്ടോമന്‍കാര്‍ക്കും കീഴിലുള്ള ഒരു മതകീയ കേന്ദ്രമായും അദ്ദേഹം മക്കയെ ഓര്‍ക്കുന്നു. യൂറോപ്യന്‍ യാത്രികരുടെ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രമായും അദ്ദേഹം മക്കയെ വിവരിക്കുന്നു. മുസ്‌ലിം സംസ്‌കാരത്തിന് ജന്‍മം നല്‍കിയ വിവധങ്ങളായ മതസംഘര്‍ഷങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
4 :The Darker Side Of Western Modernity- Walter Mignolo
എങ്ങനെയാണ് കൊളോണിയാലിറ്റി ഒരു പുതിയ അധികാര ഘടനയായി മാറി എന്നാണ് വാള്‍ട്ടര്‍ മിഗ്നാലോ ഈ പുസ്തകത്തില്‍ പറയുന്നത്. ലോകത്തിന്റെ കേന്ദ്രമായി യൂറോപ്പ് മാറുകയാണ് അതിലൂടെ ഉണ്ടായത്.മിഗ്നാലോ കൊളോണിയാലിറ്റിയെ കാണുന്നത് വെസ്‌റ്റേണ്‍ മോഡേണിറ്റിയുടെ കറുത്ത ഭാഗമായാണ്. നവോത്ഥാനത്തിന്റെ കാലം മുതല്‍ വെളുത്ത സ്ഥാപനങ്ങളാണ് അതിനെ നിയന്ത്രിച്ചത്. ക്രിസ്ത്യന്‍ തിയോളജിയാണ് അതിനെ നയിച്ചിരുന്നത്. എന്നാല്‍ ഈ കൊളോണിയാലിറ്റി അതിന്റെ അവസാനത്തോടടുക്കുകയാണ് എന്നാണ് മിഗ്നോലോ പറയുന്നത്. ഡീകൊളോണിയാലിറ്റിയാണ് അതിന് ആക്കം കൂട്ടുന്നത്. എപ്പിസ്റ്റമോളജിക്കലായ മുന്നേറ്റങ്ങള്‍ ആവശ്യമുള്ള വിപ്ലവാത്മകമായ ഒരു പ്രക്രിയ ആയാണ് മിഗ്നോലോ ഡീകൊളോണിയാലിറ്റിയെ കാണുന്നത്.
5: Capital in the 21st Century- Thomas Piketty
കാപ്പിറ്റസത്തിന്റെ തള്ളിക്കയറ്റത്തെ പ്രതിരോധിക്കാന്‍ പുരോഗമനാത്മകമായ ടാക്‌സേഷനെയാണ് തോമസ് പിക്കേറ്റി മുന്നോട്ട് വെക്കുന്നത്. സമ്പത്തിന്റെയും വരുമാനത്തിന്റെയും അസമത്വപൂര്‍ണ്ണമായ വിതരണമാണ് കാപ്പിറ്റലിസത്തിന്റെ പ്രധാന പ്രത്യേകത എന്നാണ് അദ്ദേഹം പറയുന്നത്. ലിബറല്‍ എക്കണോമിയാണ് സാമ്പത്തിക സമത്വത്തിന്റെ മാനദണ്ഡമെന്ന പോപ്പുലര്‍ ആഖ്യാനങ്ങളെ അദ്ദേഹം പൊളിച്ചടുക്കുന്നുണ്ട്.
Connect
Connect with us on the following social media platforms.