banner ad
December 10, 2014 By ദര്‍വീശ്‌ 0 Comments

തവിട്ട് നിറമുള്ള പെണ്ണിന് വെളുത്ത ആണിന്റെ രക്ഷകദൗത്യം

518YtBOvvSL

ആധുനികതയുടെ അധീശപരമായ പ്രവണതകള്‍ പുലര്‍ത്തുന്നു എന്നതാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച ഫെമിനിസ്റ്റ് വിമര്‍ശനങ്ങളുടെ പൊതുവായ ഒരു പ്രത്യേകത. യാഥാസ്ഥികമായ ഈ വിശകലന രീതിയെ പൊളിച്ചടുക്കിക്കൊണ്ടാണ് സബാ മഹ്മൂദ് Politics of pitey: The Islamic Revival and the Feminist Subject എന്ന പുസ്തകമെഴുതിയത്. ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളെയാണ് സബാ മഹ്മൂദ് പഠനവിധേയമാക്കിയത്. ഇസ്‌ലാമിനെക്കുറിച്ച ലിബറല്‍ ഫെമിനിസ്റ്റ് ആഖ്യാനങ്ങള്‍ വേണ്ടുവോളമുള്ള നാടാണ് ഈജിപ്ത്. ആ പാരമ്പര്യത്തിലായിരുന്നു സബാ മഹ്മൂദ് മുതല്‍ ലൈലാ അഹ്മദ് വരെ ഉണ്ടായിരുന്നത്. മതപൗരോഹിത്യം അടിച്ചേല്‍പ്പിച്ച ഒന്നാണ് ഹിജാബെന്ന് ലൈലാ അഹ്മദ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍, ലൈലാ അഹ്മദിന്റെ ചിന്തയിലുണ്ടായ വമ്പിച്ച മാറ്റത്തെയാണ് A Quiet Revolution: The Veil’s Resurgence from Middle east to america എന്ന അവരുടെ പുസ്തകം കാണിക്കുന്നത്. ആത്മീയമായ പരിവര്‍ത്തനത്തെയാണ് ഹിജാബ് പ്രകാശിപ്പിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. പുസ്തകത്തിന്റെ ആദ്യഭാഗം വിശകലനം ചെയ്യുന്നത് ഹിജാബിന്റെ വ്യാപനത്തെക്കുറിച്ചാണ്. ഈജിപ്തിന്റെ ചരിത്രത്തിലൂടെ യാത്ര ചെയ്താണ് അവരീ വിശകലനം നടത്തുന്നത്.അമേരിക്കയിലെ മുസ്‌ലിംസ്ത്രീകളുടെ ആക്ടിവിസത്തെ കേന്ദ്രീകരിച്ചാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം വികസിക്കുന്നത്. അമേരിക്കയിലെ കുടിയേറ്റക്കാരിലും ആഫ്രോഅമേരിക്കന്‍ മുസ്‌ലികളിലുമുണ്ടായ ഹിജാബിന്റെ വമ്പിച്ച സ്വാധീനത്തെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നു.

മുസ്‌ലിം നാടുകളിലെ അമേരിക്കന്‍ അധിനിവേശത്തെ ന്യായീകരിക്കാന്‍ കൊളോണിയല്‍ ശക്തികള്‍ രൂപപ്പെടുത്തുകയും പിന്നീട് നമ്മുടെ നാട്ടിലടക്കമുള്ള ഇടത്-ലിബറല്‍ യാഥാസ്ഥികര്‍ ഏറ്റെടുക്കുകയും ചെയ്ത അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംസ്ത്രീ എന്ന നിര്‍മ്മിതിയെ ലൈലാ അഹ്മദ് പൊളിച്ചടുക്കുന്നുണ്ട്. ഒപ്പം തന്നെ ഇത്തരം വിശകലനങ്ങള്‍ മുമ്പ് പങ്ക് വെച്ച ലൈല അബൂ ലുഗോദ്, സബാമഹ്മൂദ് എന്നിവരുടെ പഠനങ്ങള്‍ അവര്‍ പരിചയപ്പെടുത്തുന്നു. (ഈ വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലൈല അബൂ ലുഗോദിന്റെ പുതിയ പുസ്തകമാണ് Do Muslim Women Need Saving?)

ഹിജാബ് ധരിച്ച് കൊണ്ട് ആക്ടിവിസം നടത്തുന്ന മുസ്‌ലിംസ്ത്രീകള്‍ അപനിര്‍മ്മിക്കുന്നത് സെക്കുലര്‍-ലിബറല്‍ പുരോഗമന വ്യവഹാരങ്ങളെയാണ് എന്നാണ് ലൈല അഹ്മദ് പറയുന്നത്. ഹിജാബിനെ പ്രധാനമായും രണ്ട് രീതിയിലാണ് ഈ വ്യവഹാരങ്ങള്‍ സമീപിക്കുന്നത്. മുസ്‌ലിം ആണിന്റെ നിര്‍ബന്ധബുദ്ധിയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഒന്നാമത്തേത്. എന്നാല്‍ അങ്ങനെയല്ല, മുസ്‌ലിം പെണ്ണിന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രത്തെയാണ് ഹിജാബ് പ്രതിഫലിപ്പിക്കുന്നതെന്നാണ് മറ്റൊരു വാദം. ലൈല അഹ്മദ് പറയുന്നത് ഈ രണ്ട് വാദങ്ങളും പിന്തുടരുന്നത് അധീശമായ സെക്കുലര്‍-ലിബറല്‍ വ്യവഹാരങ്ങളെയാണ് എന്നാണ്. ആത്മീയപ്രവര്‍ത്തനമായി ഹിജാബിനെ മനസ്സിലാക്കുന്ന മുസ്‌ലിംസ്ത്രീയുടെ കര്‍തൃത്തെ (agency) ഇവ നിരാകരിക്കുന്നു എന്നാണവര്‍ പറയുന്നത്. ലിബറല്‍ മൂല്യങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഇസ്‌ലാമിക സമൂഹങ്ങളെക്കുറിച്ച് പഠിക്കാന്‍ സവിശേഷമായ ഒരു വിശകലന രീതി വികസിപ്പിക്കണമെന്നാണ് ലൈലാ അഹ്മദ് ആവശ്യപ്പെടുന്നത്. ഹിജാബിനെക്കുറിച്ചും മുസ്‌ലിംസ്ത്രീയെക്കുറിച്ചും വംശീയമായ തീര്‍പ്പുവെക്കലില്‍ ആനന്ദം കൊള്ളുന്നവര്‍ ഈ പുസ്തകം ഒന്നിരുത്തി വായിക്കുന്നത് നല്ലതാണ്.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting