ഖിലാഫത്തും ആഗോള മുസ്‌ലിം സമൂഹവും: സല്‍മാന്‍ സയ്യിദ് സംസാരിക്കുന്നു
ഖിലാഫത്തിനെ നമുക്ക് ഒരേ സമയം തന്നെ ഒരു മതകീയ സ്ഥാപനമായും ഒരു രാഷ്ട്രീയ സംവിധാനമായും കാണാന്‍ സാധിക്കുമോ? ഈ വിഭജനം സാധ്യമാണോ?
കാര്യങ്ങളെ മതപരവും രാഷ്ട്രീയവും എന്ന് വേര്‍തിരിക്കല്‍ അസാധ്യമാണ്. വെസ്റ്റേണ്‍ ക്രിസ്റ്റ്യന്‍ ചരിത്രത്തെക്കുറിച്ച എന്‍ലൈറ്റ്‌മെന്റ് വായനയെയാണ് കാര്യങ്ങളെ വിശകലനം ചെയ്യാന്‍ നാം ആശ്രയിക്കുന്നത് എന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വലിയൊരു ഭാഗം വരുന്ന മുസ്‌ലിം മേഖലകളെ നിയന്ത്രിക്കുന്ന അധികാരശക്തിയായി ഖിലാഫത്തിനെ കാണുക എന്നതാണ് നാം ചെയ്യേണ്ടത്. മാത്രമല്ല, കാലക്രമേണ ഒരുപാട് മാറ്റങ്ങള്‍ക്ക് അത് വിധേയമാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ സൂക്ഷമമായ വിശകലനമാണ് ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ടത്. മൂന്ന് കാര്യങ്ങളിലേക്ക് സാന്ദര്‍ഭികമായി ഞാന്‍ ശ്രദ്ധയൂന്നുകയാണ്. ഒന്ന്, ഖിലാഫത്ത് വിരല്‍ചൂണ്ടുന്നത് മുസ്‌ലിം സാന്നിധ്യത്തിന്റെ തുടര്‍ച്ചയിലേക്കാണ്. രണ്ട്, ഖിലാഫത്ത് സംസാരിക്കുന്നത് ഏകത്വത്തെക്കുറിച്ചാണ്. മൂന്ന്, വലിയൊരു അധികാരശക്തിയൊണ് ഖിലാഫത്ത്. നീതിയിലധിഷ്ഠിതമായ ഒരു പാരമ്പര്യത്തില്‍ നിന്നും ഭിന്നമായി ആളുകള്‍ ഖിലാഫത്തിനെ മനസ്സിലാക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ഖിലാഫത്തിനെയും നിശ്ചിത അതിരുകളുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തെയും വേര്‍തിരിച്ച് മനസ്സിലാക്കുക എന്നതിന് എത്രത്തോളം പ്രാധാന്യമുണ്ട്?
തുര്‍ക്കിഷ് നേതൃത്വം 1924ല്‍ ഖിലാഫത്ത് തകര്‍ത്തതിന് ശേഷമാണ് ഇത്തരം സംഭാഷണങ്ങളെല്ലാം നടക്കുന്നത്. അത് വരെ ഒരു ഖിലാഫത്തിന് എന്തെല്ലാം ഗുണങ്ങളാണ് വേണ്ടത് എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച നടന്നിരുന്നത്. മുസ്‌ലിം സമൂഹത്തെ എങ്ങനെ സംഘടിപ്പിക്കാം എന്നതിനെക്കുറിച്ച് ഒരു സംസാരവും ഉണ്ടായിരുന്നില്ല. നീതിയിലധിഷ്ഠിതമായ ഒരു ഖിലാഫത്തിനെക്കുറിച്ച സങ്കല്‍പ്പമായിരുന്നു അന്നുണ്ടായിരുന്നത്.
താങ്കളിപ്പോള്‍ ഖിലാഫത്തിന്റെ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. എന്നാല്‍ 1924 ലെ ഖിലാഫത്തിന്റെ തകര്‍ച്ചക്കെതിരായ ഒരു പാന്‍-ഇസ് ലാമിക് രോഷമൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.
നിങ്ങള്‍ ഒട്ടോമന്‍ ഭരണത്തിന് കീഴിലല്ലായിരുന്ന മലേഷ്യയുടെ ഉദാഹരണം തന്നെ എടുത്തു നോക്കൂ. അവിടെയും പ്രതിഷേധങ്ങളുണ്ടായിരുന്നു. അക്കാലത്ത് ലോകത്തെ 80 ശതമാനത്തോളം വരുന്ന മുസ്‌ലിംകളും കൊളോണിയല്‍ ഭരണത്തിന് കീഴിലായിരുന്നു എന്ന കാര്യവും നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവരുടെ രാഷ്ട്രീയാവിഷ്‌കാരങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടിരുന്നു. 1960 ല്‍ ആസ്‌ട്രേലിയയില്‍ നടന്ന കാര്യമൊന്ന് എടുത്തു നോക്കൂ. അന്നവിടെ എട്ടോളം വരുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ ഒരു ട്രെയിന്‍ പിടിച്ച് വെക്കുകയും ഖിലാഫത്തിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു. ആസ്‌ട്രേലിയയില്‍ ഖിലാഫത്തുണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് അവരങ്ങനെ ചെയ്തത്? ഓട്ടോമന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിച്ച ഒന്നായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ പോലും അതിന്റെ അലയൊലികള്‍ ഉണ്ടായിരുന്നു.
ഖിലാഫത്തിന്റെ പുനസ്ഥാപനത്തിനാഹ്വാനം ചെയ്യുന്ന ഐസിസിനോടുള്ള താങ്കളുടെ പ്രതികരണമെന്താണ്?
രണ്ട് തരത്തിലാണ് ഖിലാഫത്തിന്റെ പ്രഖ്യാപനത്തെ മനസ്സിലാക്കേണ്ടത്. ആദ്യമായി ഐസിസും അല്‍ഖ്വയ്ദയും തമ്മില്‍ നടക്കുന്ന ഒരു അധികാരമല്‍സരമായാണ് ഇതിനെ കാണേണ്ടത്. ഖിലാഫത്തിന്റെ പുനസ്ഥാപനമാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് അല്‍ഖയ്ദ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ഖ്വയ്ദയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് ഐസിസ് ശ്രമിക്കുന്നത്. ട്രാന്‍സ്‌നാഷനലായ അതിരുകളെ ഐസിസ് കീഴടക്കിയിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ കാര്യം. അവരുടെ ഭരണത്തെ എങ്ങനെയാണ് വിശേഷിപ്പിക്കുക എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിനനില്‍ക്കുന്നുണ്ട്. ഖിലാഫത്തിനെക്കുറിച്ച അവരുടെ സങ്കല്‍പ്പം തീര്‍ത്തും സങ്കുചിതമാണ്. വയലന്‍സിലൂടെ തങ്ങളുടെ വിശ്വാസ്ത്യത അവര്‍ തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മുസ്‌ലിംകള്‍ ഒരൊറ്റ സമുദായമാണ് എന്ന തോന്നലുണ്ടാക്കാന്‍ കുടിയേറ്റം കാരണമായിട്ടുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
കുടിയേറ്റം മാത്രമല്ല, ആഗോളവല്‍ക്കരണവും ഒരു കാരണമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മുസ് ലിംകള്‍ പരസ്പരം കണ്ട് മുട്ടുമ്പോള്‍ ഇസ് ലാമിന്റെ കോസ്‌മോപൊളിറ്റന്‍ സ്വഭാവത്തെയാണ് അവര്‍ അനുഭവിക്കുന്നത്.
ഒരു രാഷ്ട്രീയ ബദലിനപ്പുറം ഖിലാഫത്തിനെ വെസ്റ്റേണ്‍ മോഡേണിറ്റിക്കെതിരായ ഒരു പ്രതികരണമായാണ് ചില ബുദ്ധിജീവികള്‍ വിലയിരുത്തുന്നത്.
മുസ്‌ലിം കര്‍തൃത്വത്തെ ഒരു ഭീഷണിയായി കാണുന്ന ഇസ്‌ലാമോഫോബിക് ട്രെന്‍ഡ് ഖിലാഫത്തിന്റെ വിഷയത്തിലും പ്രകടമാണ് എന്നതാണ് ഇത് തെളിയിക്കുന്നത്. മുസ്‌ലിംകളുടെ സ്വന്തമായ രാഷ്ട്രീയാവിഷ്‌കാരങ്ങളെ ഇസ്‌ലാമോഫോബുകള്‍ തടയുകയാണ് ചെയ്യാറ്. മുസ്‌ലിംകളുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കുന്ന ഒരു സിംബലായാണ് ഖിലാഫത്തിനെ ഞാന്‍ കാണുന്നത്. അങ്ങനെയുള്ള ഒരു പൊളിറ്റിക്കല്‍ മെക്കനിസത്തിന്റെ അസാന്നിധ്യമാണ് വയലന്‍സിലേക്ക് നയിക്കുക. തങ്ങള്‍ ജനാധിപത്യത്തെ പിന്തുണക്കുന്നവരാണ് എന്നാണ് വെസ്റ്റേണ്‍ ഗവണ്‍മെന്റുകള്‍ പറയാറുള്ളത്. എന്നാല്‍ ഒരേ സമയം ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയും എന്നിട്ട് പുറത്ത് സേച്ഛാധിപത്യത്തെ പിന്തുണക്കുകയും ചെയ്യുക എന്ന വൈരുദ്ധ്യമാണ് അവര്‍ കാലങ്ങളായി പിന്തുടരുന്നത്.
നമുക്കിനി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാം. ഈജിപിത്, മൊറോക്കോ,ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന ഒരു സര്‍വ്വെ കാണിക്കുന്നത് ഭൂരിഭാഗം മുസ്‌ലിംകളും പാശ്ചാത്യമൂല്യങ്ങളെ അംഗീകരിക്കാത്തവരാണ് എന്നാണ്. അതേ സമയം തന്നെ അവര്‍ ജനാധിപത്യത്തെ അംഗീഗരിക്കുന്നവരുമാണ്. എങ്ങനെയാണിത് സാധ്യമാകുന്നത്?
ജനാധിപത്യം എന്നത് പാശ്ചാത്യമൂല്യമാണ് എന്ന തെറ്റായ ധാരണയില്‍ നിന്നാണ് ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നത്. യഥാര്‍ഥത്തില്‍ വെസ്റ്റിന് പുറത്തുള്ള രാഷ്ട്രങ്ങളിലെ ജനാധിപത്യത്തെ അംഗീകരിക്കാന്‍ അവര്‍ക്കിത് വരെ കഴിഞ്ഞിട്ടില്ല. ഹമാസിന്റെ കാര്യത്തില്‍ തന്നെ അവര്‍ സ്വീകരിച്ച നിലപാട് നാം കണ്ടതാണ്. ജനാധിപത്യം എന്ന പദത്തിന്റെ സുമേറിയന്‍ ഉല്‍ഭവത്തെക്കുറിച്ച് തന്നെ നമുക്ക് സംസാരിക്കാന്‍ കഴിയും. എന്നാല്‍ ദൈവാധികാരവും ജനങ്ങളുടെ അധികാരവും തമ്മില്‍ വൈരുധ്യം നിറഞ്ഞ ഒന്നായാണ് ഇസ് ലാമിനെ പാശ്ചാത്യര്‍ കാണുന്നത്. എന്നാല്‍ ദൈവം പരമാധികാരിയാണ് എന്ന് വിശ്വസിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് തെരെഞ്ഞടുക്കാനുള്ള അവകാശവുമുണ്ട് എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഖിലാഫത്ത് എന്നത് തിയോക്രസിയാണോ?
ഇതൊരു തെറ്റായ ധാരണയാണ്. ലോകത്തെ മനസ്സിലാക്കാനുള്ള ഉപാധിയായി വെസ്റ്റേണ്‍ ചരിത്രത്തെ ആശ്രയിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണിത്. ഞാന്‍ എന്റെ പുസ്തകത്തിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യമിതാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് നേഷന്‍ സ്‌റ്റേറ്റ് മോഡല്‍ അപ്രായോഗികമാണ്. ഇത് മധ്യകാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞുപോക്കല്ല. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ തന്നെ ഡിഫൈന്‍ ചെയ്യുന്ന ഒരു കാലത്തെക്കുറിച്ച ഒരു സ്വപ്‌നമാണത്.
The inevitable Caliphate എന്ന പുസ്തകത്തില്‍ വെസ്റ്റേണ്‍ ഹെജിമണിയുടെ അന്ത്യത്തെക്കുറിച്ചും മിഡിലീസ്റ്റില്‍ നിന്നുള്ള പുതിയ ശബ്ദങ്ങളെക്കുറിച്ചും പറയുന്നുണ്ട്. നിങ്ങളത് ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.
വെസ്റ്റേണ്‍ ആഖ്യാനങ്ങള്‍ക്ക് എല്ലാത്തിനുമുള്ള പരിഹാരമുണ്ട് എന്നതൊരു തെറ്റായ ധാരണയാണ്. പാശ്ചാത്യരാണ് മെച്ചപ്പെട്ടവര്‍ എന്ന് പറഞ്ഞതുകൊണ്ട് മാത്രം നമുക്ക് ഇതര സാധ്യതകളെ തള്ളിക്കളയാനാവില്ല. പാശ്ചാത്യരുടെ ഭരണസംവിധാനങ്ങള്‍ ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഡീകൊളോണൈസേഷന്‍ എന്നത് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ കൂടി സംഭവിക്കേണ്ട ഒരു രാഷ്ടീയ മുന്നേറ്റമാണ്. അത്തരം മുന്നേറ്റങ്ങള്‍ വെസ്റ്റേണ്‍ സമൂഹങ്ങളില്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ബഹുസ്വരമായ ഒരു ലോകത്തെ അക്കമഡേറ്റ് ചെയ്യുക എന്നതാണ് ഇനി നമുക്ക് ചെയ്യാനുള്ളത്.
Connect
Connect with us on the following social media platforms.