banner ad
November 5, 2014 By ദര്‍വീശ്‌ 0 Comments

ദേശാതിര്‍ത്തി കടക്കുന്ന ആലോചനകള്‍

sdമുസ്‌ലിം സമൂഹങ്ങളുടെ കോസ്‌മോപൊളിറ്റന്‍ ജീവിതവീക്ഷണത്തെക്കുറിച്ച് ബോബിസയ്യിദ് എഴുതുന്നുണ്ട്. (Homelessness of Muslimness) ഫൈസല്‍ ദേവ്ജിയുടെ Muslim Zion: Pakistan as a political idea എന്ന പുസ്തകം ബോബി സയ്യിദൊക്കെ പറയുന്ന രീതിയില്‍ വിശ്വാസവുമായി ബന്ധപ്പെട്ട് നില കൊള്ളുന്ന മുസ്‌ലിം ജീവിതാനുഭവങ്ങളെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. മുസ്‌ലിംകളുടെ സവിശേഷതയായ കോസ്‌മോപൊളിറ്റനിസം അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതാണെന്ന് അല്ലാമാ ഇഖ്ബാല്‍ എഴുതിയിട്ടുണ്ട് (The Reconstruction of Religious Thought in Islam).

മുസ്‌ലിം സിയോണ്‍ എന്ന് പാക്കിസ്ഥാനെ വിശേഷിപ്പിക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് ഫൈസല്‍ ദേവ്ജിയുടെ പുസ്തകം തുടങ്ങുന്നത്. ദേശീയതയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാഷ്ട്രീയരൂപം എന്ന നിലയിലാണ് ഫൈസല്‍ ദേവ്ജി സിയോണ്‍ എന്ന പദം ഉപയോഗിക്കുന്നത്. നാഷണലിസ്റ്റ് ലോകക്രമത്തില്‍ പതിവായി ഉപയോഗിക്കാറുള്ള ‘എന്റെ രക്തവും ആത്മാവുമാണ് ദേശം’ എന്നിങ്ങനെയുള്ള റൊമാന്റിക് ഭാവനകളെ ഈ പദം പൊളിച്ചടുക്കുന്നുണ്ട് എന്നാണ് ദേവ്ജി പറയുന്നത്. പാകിസ്താന്റെ രൂപീകരണകാലഘട്ടത്തിലുണ്ടായിരുന്ന ജിന്നയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ രാഷ്ട്രീയപ്രഖ്യാപനങ്ങള്‍ ദേവ്ജി പരിശോധിക്കുന്നുണ്ട്. ദേശത്തെക്കുറിച്ച റൊമാന്റിക് ഭാവനകള്‍ക്കപ്പുറം ലോകമുസ്‌ലിംകള്‍ക്കൊന്നടങ്കം വന്ന് താമസിക്കാന്‍ പറ്റിയ ഹോംലാന്റ് എന്നാണ് പാകിസ്താനെ അവര്‍ വിശേഷിപ്പിച്ചത്. ആധുനികതയുടെ അധീശമായ ദേശീയവ്യവഹാരങ്ങളെ തകര്‍ത്തെറിയുന്ന പ്രഖ്യാപനങ്ങളായിരുന്നു അവ.

പാകിസ്താനെക്കുറിച്ച് പൊതുവായി നിലനില്‍ക്കുന്ന പരാജിതരാഷ്ട്രം (Failed State) എന്ന അധീശധാരണയെ ഫൈസല്‍ ദേവ്ജി പൊളിച്ചടക്കുന്നത് പാകിസ്താന്‍ ഒരിക്കലും ഒരു ദേശരാഷ്ട്രമായിരുന്നില്ല എന്ന് വാദിച്ചുകൊണ്ടാണ്. ദേശരാഷ്ട്രത്തിനുണ്ടാകേണ്ടതും ഉണ്ടാകാന്‍ പാടില്ലാത്തതുമായ മൂല്യങ്ങളെ കേന്ദ്രീകരിച്ചാണ് പാകിസ്താനെക്കുറിച്ച നമ്മുടെ ബോധങ്ങളെല്ലാം നിലനില്‍ക്കുന്നത്. ആധുനികവും ദേശരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ അനിവാര്യമാക്കുന്നതുമായ ഇത്തരം വായനകള്‍ക്ക് മുസ്‌ലിം സമൂഹങ്ങളുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് ദേവ്ജി പറയുന്നത്. Empire, Islam,Post colonial എന്ന തന്റെ പഠനത്തില്‍ ബോബി സയ്യിദ് എഴുതുന്നതും ഇത് തന്നെയാണ്. സമ്പൂര്‍ണ്ണ മനുഷ്യനെക്കുറിച്ച തന്റെ സങ്കല്‍പത്തെ വിശദീകരിക്കുന്നിടത്ത് അല്ലാമാ ഇഖ്ബാലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. (The Reconstruction of Religious Thought in Islam)

ഫൈസല്‍ ദേവ്ജി സിയോണ്‍ എന്ന പദത്തെ മനസ്സിലാക്കുന്നത് വിശുദ്ധഭൂമി എന്ന നിലക്കല്ല. മറിച്ച് ഒരു രാഷ്ട്രീയരൂപമായാണ്. എത്‌നിസിറ്റിയെക്കുറിച്ചും ഭൂമിയെക്കുറിച്ചുമുള്ള യാഥാസ്ഥികമായ ധാരണകളെ നിരാകരിക്കുന്ന ഒരു പദമാണിത്. അതിന് കാരണമായി ദേവ്ജി പറയുന്നത് പാകിസ്താന്‍ രൂപപ്പെട്ടത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ കൂട്ടമായ ഡയസ്‌പോറ മൂലമാണെന്നാണ്. വിശ്വാസവും ജീവിതവും സുരക്ഷിതമാക്കാനുള്ള ഡയസ്‌പോറയായിരുന്നു പാകിസ്താനെ യാഥാര്‍ഥ്യമാക്കിയതെന്നാണ് ദേവ്ജി പറയുന്നത്.

Post a Comment

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting