banner ad
November 4, 2014 By ദര്‍വീശ്‌ 0 Comments

മിസ്റ്റിസിസത്തില്‍ പൊതിഞ്ഞ നബിചരിതം

105__x_barnaby

ഹബീബായ മുഹമ്മദ് (സ) യെക്കുറിച്ച് വിവിധ ഭാഷകളില്‍ ധാരാളം ജീവചരിത്ര ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ അവിടത്തോടുള്ള അനുരാഗത്താല്‍ എഴുതപ്പെട്ട ആ ഗ്രന്ഥങ്ങളിലൂടെയാണ് നാം ഹബീബിനെ വായിക്കുന്നത്. ആ മഹാന്റെ ജീവിതത്തെ തൊട്ടറിയുന്നത്. സ്വപ്നദര്‍ശനത്തിലൂടെയെങ്കിലും തിരുനബിയെ ഒരു നോക്ക് കാണാനുളള നമ്മുടെ ആഗ്രഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതും ഈ ജീവചരിത്ര ഗ്രന്ഥങ്ങളാണ്. അവിടത്തെ ജീവിതം അനുധാവനം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കും നല്ല കൂട്ടുകാര്‍ തന്നെയാണ് ഹബീബിനെക്കുറിച്ചെഴുതിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍.

ലോകത്ത് ഒരാളെക്കുറിച്ചും ഇത്രയേറെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല. മുസ്‌ലിംകള്‍ മാത്രമല്ല പ്രവാചകനെക്കുറിച്ചെഴുതിയിട്ടുള്ളത്. ഓറിയന്റലിസ്റ്റ് വൈകല്യം ബാധിച്ചിട്ടില്ലാത്ത ഇതര മതസ്ഥരും ഹബീബിന്റെ ജീവചരിത്ര ശേഖരത്തിലേക്ക് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതില്‍പെടുത്താവുന്ന, വളരെ വൈകി മാത്രം ശ്രദ്ധയില്‍പെട്ട പുസ്തകമാണ് ബാര്‍നബി റോജര്‍സണ്‍ രചിച്ച Prophet Muhammed: A biography. ഹബീബിനെക്കുറിച്ച് വായിച്ചവയില്‍ മാര്‍ട്ടിന്‍ ലിങ്‌സിന്റെ Muhammed, ആന്‍മേരി ഷിമലിന്റെ And Muhammed is his messenger ,  റോജര്‍സന്റെ Prophet Muhammed: A Biography തുടങ്ങിയവയാണ് ഏറ്റവും ഹൃദയഹാരിയായി അനുഭവപ്പെട്ടത്. ഹബീബിനോടൊപ്പം ജീവിക്കുന്ന, വല്ലാത്തൊരു മിസ്റ്റിക് അനുഭൂതിയാണ് ഈ പുസ്തകങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത്.

ബാര്‍നബി റോജര്‍സണ്‍ ഈ പുസ്തകമെഴുതിയതിന് പിന്നില്‍ രസകരമായ ഒരു അനുഭവ കഥയുണ്ട്. തുടക്കത്തില്‍ അദ്ദേഹം തന്നെ അത് വിവരിക്കുന്നുണ്ട്. നോര്‍ത്ത് ആഫ്രിക്കയില്‍ ജീവിച്ച കാലത്ത്  അലി (റ) യെക്കുറിച്ച് ഒരു അറബിയുടെ വഴിയോര പ്രഭാഷണം കേള്‍ക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയുണ്ടായി. പിറ്റേ ദിവസം തന്നെ അയാളുടെ മാതൃക പിന്തുടര്‍ന്ന് റോജര്‍സണും തന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരോട് മുഹമ്മദ് നബിയുടെ ജീവിത കഥ വിവരിച്ചു കൊടുത്തു. ആളുകള്‍ വട്ടംകൂടി. നിഷ്‌കളങ്കമായ താല്‍പര്യത്തോടെ അവര്‍ ചോദിച്ചു. താങ്കള്‍ മുസ്‌ലിമാണോ? മുസ്‌ലിമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? പുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. ”ഞാനെപ്പോഴും നന്മ നിറഞ്ഞ കഥകള്‍ പറയാനാഗ്രഹിക്കുന്നു.”
b

 

 

 

 

ഒരു നോവലിസ്റ്റിന്റെ ആഖ്യാന ശൈലി സ്വീകരിച്ചു കൊണ്ടാണ് റോജര്‍സണ്‍ ഈ പുസ്തകമെഴുതിയിരിക്കുന്നത്. ഹബീബിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ രേഖീയമായല്ല അദ്ദേഹം വിവരിക്കുന്നത്. പശ്ചാത്തലത്തിലേക്ക് സ്വയം തന്നെ ഉള്‍വലിയുകയാണ് അദ്ദേഹം ചെയ്യുന്നത്. പ്രളയമെല്ലാം കഴിഞ്ഞ്, ധ്യാനനിമഗ്‌നമായ ശാന്തതയില്‍, ഏകാന്തനായി, എല്ലാം പ്രണയഭാജിനിയായ അല്ലാഹുവിലര്‍പ്പിച്ച് തന്റെ കര്‍മം നിര്‍വഹിക്കുന്ന ഒരു സൂഫിയുടെ നിര്‍മമതയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈവരുന്നത്. ഒരു മൗലീദാസ്വദിക്കുമ്പോള്‍ കൈവരുന്ന അതിന്ദ്രീയമായ ആത്മീയാനുഭൂതിയാണ് ഈ പുസ്തക വായന നമുക്ക് സമ്മാനിക്കുന്നത്.  ഒരു ചരിത്രമെഴുത്തുകാരന്റെ ഗര്‍വില്ലാതെ, പൂര്‍വ സ്രോതസ്സുകളെ ആശ്രയിക്കുകയാണദ്ദേഹം ചെയ്യുന്നത്. അതിനാല്‍ തന്നെ ആധികാരികതയുടെ അധികാര സ്വരം പുസ്തകത്തിലെവിടെയും നമുക്ക് കാണാന്‍ കഴിയില്ല. സലഫീ ആധുനികതയുടെ വരള്‍ച്ച ബാധിച്ച പ്രവാചക കഥകള്‍ വായിച്ച് വരണ്ട് പോയവരുടെ ഹൃദയങ്ങളെ ഈ പുസ്തകം തണുപ്പിക്കുമെന്നത് തീര്‍ച്ചയാണ്.

ലോകം മുഴുവന്‍ സൃഷ്ടിക്കാന്‍ കാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതമെഴുതുന്നു എന്ന വ്യാജേന നമ്മുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനു മേല്‍ കെട്ടിവെക്കുന്ന സെക്ടേറിയന്‍  ചരിത്രരചനയുടെ അഭാവമാണ് ഈ പുസ്തകത്തിന് സൗന്ദര്യം പകരുന്നതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഹൃദയഹാരിയായ ഒരു നോവലിനെപ്പോലെ അനുഭൂതി നിറഞ്ഞ വായനാനുഭവം അത് സമ്മാനിക്കുന്നു. ഗ്രന്ഥകാരന്റെ ഇടപെടലില്ലാതെ കഥാപാത്രം തന്നെ സ്വയം സജീവമാകുന്ന ആഖ്യാന ശൈലി സ്വീകരിച്ചത് കൊണ്ടാണ് ഈ പുസ്തകം ഒരു ആത്മീയാനുഭവമായി മാറുന്നതെന്നാണ് എന്റെ വിശ്വാസം.

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting