banner ad
October 31, 2014 By ഷമീര്‍ കെ എസ്‌ 0 Comments

കോഫിക്കോപ്പയിലെ കൊടുങ്കാറ്റ്

2_28_11_SupremeCoffee7598

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയോജകമണ്ഡലങ്ങളിലും ലോക്‌സഭയിലും ബി.ജെ.പി നേടിയ വിജയം സംഘ്പരിവാര്‍ശക്തികളുടെ അധികാര മനോഭാവം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈയടുത്ത് കോഴിക്കോട്ടെ ഒരു കോഫി ഷോപ്പ് അടിച്ച് തകര്‍ത്തുകൊണ്ടാണ് ഈ അള്‍ട്രാനാഷനലിസ്റ്റുകള്‍ തങ്ങളുടെ സാംസ്‌കാരിക ഫാഷിസം നടപ്പിലാക്കിയത്. യുവമോര്‍ച്ചയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

ഡൗണ്‍ടൗണ്‍ കുറച്ച് മുസ്‌ലിം ചെറുപ്പക്കാര്‍ ചേര്‍ന്ന് കോഴിക്കോട് ഈയടുത്ത് തുടങ്ങിയ ഒരു ബിസിനസ്സ് സംരഭമാണ്. മുസ്‌ലിം സമൂഹത്തിലെ യുവതലമുറയാണ് ഇവിടെ പ്രധാനമായും വരുന്നത്. ഇവിടെ നിന്ന് കോഫി കുടിക്കുക എന്നത് നല്ല ചെലവുള്ള കാര്യമായതിനാല്‍ തന്നെ സമുദായത്തിലെ മധ്യവര്‍ഗത്തില്‍പെട്ട ആളുകള്‍ മാത്രമേ അങ്ങോട്ട് പോകാറുള്ളൂ. വിവാഹത്തിന് മുമ്പ് പരസ്പരം കാണാനും സംസാരിക്കാനും പറ്റിയ ഒരിടമായാണ് കോഫീ ഷോപ്പിനെ യുവാക്കള്‍ കാണുന്നത്. കാരണം ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ വിവാഹത്തിന് മുമ്പ് കാണുന്നതിനും സംസാരിക്കുന്നതിനും കഠിനമായ നിയന്ത്രണങ്ങളാണുള്ളത്.

ഡൗണ്‍ടൗണ്‍ വിജയകരമായി മുമ്പോട്ട് പോകുന്ന ഒരു ബിസിനസ്സ് സംരഭമാണ്. എങ്കിലും അവിടത്തെ കോഫി അത്ര രുചികരമല്ല എന്നത് ഒരു വസ്തുതയാണ് (ഇത് ലേഖകന്റെ മാത്രം അഭിപ്രായമാണ്). ഒരു പക്ഷെ അവിടത്തെ മനോഹരമായ അന്തരീക്ഷമായിരിക്കാം ഇതിന്റെ വിജയത്തിന് കാരണം.( എന്നാലും കൊഫി ഡേയിലെപ്പോലെ അത്ര മനോഹാരിതയൊന്നും ഇവിടെയില്ല.) കോഫി ഡേയില്‍ നിന്ന് നമുക്കൊരു പുസ്തകം വായിക്കാം. അതിന് പറ്റിയ ശാന്തമായ ഒരിടമാണത്. ബിസ്സിനസ്സ് കാര്യങ്ങളെക്കുറിച്ചൊക്ക സംസാരിക്കാന്‍ പറ്റിയ സ്ഥലമാണ് കോഫീബീന്‍സ്. അതേസമയം ഒരു ഫുട്ബാള്‍ മത്സരമൊക്കെ നന്നായി ആസ്വദിച്ച് കാണണമെങ്കില്‍ ഡൗണ്‍ടൗണില്‍ പോയാല്‍ മതി. മുസ്‌ലിം സമുദായത്തിലെ ചെറുപ്പക്കാര്‍ നടത്തുന്ന സ്ഥാപനമാണിത്.  സമുദായത്തില്‍ വളര്‍ന്ന് വരുന്ന ബിസിനസ്സ് രംഗത്തെ മുന്നേറ്റത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണിത്.

ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ചുംബിക്കുന്ന ദൃശ്യം കോണ്‍ഗ്രസ്സിന്റെ ജയ്ഹിന്ദ് ചാനല്‍ പുറത്ത് വിട്ടതോട് കൂടിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത് ( എന്നാല്‍ അത് മോര്‍ഫ് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു). യുവമോര്‍ച്ചയുടെ ഒരു സംഘം വരുന്ന പ്രവര്‍ത്തകര്‍ കോഫി ഷോപ്പ് ആക്രമിക്കുകയും ഗ്ലാസ്സ് അടിച്ച് തകര്‍ക്കുകയും ചെയ്തു. പിന്നീട് അവര്‍ പത്രസമ്മേളനം നടത്തുകയും ഷോപ്പിലെ സദാചാര വിരുദ്ധതക്കെതിരായ സമരമാണ് തങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ ഭാഗ്യവശാല്‍ ആക്രമണം മൂലം ഡൗണ്‍ടൗണിന്റെ ബിസിനസ്സ് വര്‍ധിക്കുകയാണ് ചെയ്തത്. സാംസ്‌കാരിക ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായി ഡൗണ്‍ടൗണ്‍ മാറി. മാത്രമല്ല, കൊച്ചിയിലെ കുറച്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് പരസ്യമായി ചുംബിക്കുന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാല്‍ മൊറാലിറ്റി പോലിസിംഗ് (മോറല്‍ പോലീസിംഗ് എന്നത് തെറ്റായി വായിക്കപ്പെട്ടതാണ്) എന്നത് ഈ പ്രശ്‌നത്തിലെ ചെറിയൊരംശം മാത്രമാണ് എന്ന വസ്തുതയാണ് ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോയത്. ജയ്ഹിന്ദ് ടിവി പ്രദര്‍ശിപ്പിച്ച ഇമേജ് മോര്‍ഫ് ചെയ്യപ്പെട്ടതാണ് എന്നത് തന്നെ പ്രശ്‌നം വെറും സദാചാരവുമായി ബന്ധപ്പെട്ടതല്ല എന്ന് നമുക്ക് മനസ്സിലാക്കാം.

അതിനാല്‍ തന്നെ വിഷയത്തെ വെറും മോറല്‍ പോലീസിങ്ങിലേക്ക് ചുരുക്കുന്നത് ഈ പ്രശ്‌നത്തിലെ പ്രകടമായ ഫാസിസ്റ്റ് അജണ്ടയെ അദൃശ്യമാക്കുകയാണ് ചെയ്യുന്നത്. പരസ്യമായി ചുംബിക്കുന്നതിനോടോ പൂര്‍ണ്ണ നഗ്നമായിക്കൊണ്ട് സമരം ചെയ്യുന്നതിനോടോ യുവമോര്‍ച്ചക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് അത്തരം സമരരീതികള്‍ കൊച്ചിയില്‍ നടന്നിട്ടുണ്ട്.  മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സോഷ്യലൈസേഷനെതിരായ നീക്കമായാണ് ഇതിനെ കാണേണ്ടത്. ബ്രിട്ടനിലെ ഹുക്ക കഫെകളുടെ നിരോധനത്തിനെതിരെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിയാഉദ്ദീന്‍ സര്‍ദാര്‍ എഴുതിയതിനോട് സാമ്യമുള്ള സംഭവമാണിത്. സര്‍ദാര്‍ എഴുതുന്നു. ‘ മുസ്‌ലിംകളും അമുസ്‌ലിംകളും ഒരുമിച്ചിരുന്ന് കൊണ്ട് ഒരു മള്‍ട്ടികള്‍ച്ചര്‍ ബ്രിട്ടനെക്കുറിച്ച സ്വപ്‌നങ്ങള്‍ പങ്ക് വെക്കുന്ന ഒരിടമാണ് ഹുക്കെ കഫെകള്‍. ഇവിടങ്ങളില്‍ വരുന്ന അമുസ്‌ലിംകളധികവും മിഡിലീസ്റ്റിലെയും സൗത്തേഷ്യയിലെയും പര്യടനം കഴിഞ്ഞ് വരുന്നവരാണ്. കഫെയിലെ സ്വതന്ത്രമായ അന്തരീക്ഷവും മുസ്‌ലിം സംഗീതവും രുചികരമായ ഭക്ഷണവുമാണ് അവരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം പബ്ബുകള്‍ പതിയെ അപ്രത്യക്ഷമാവുകയാണ്.’

വെറും കോഫി കുടിക്കാന്‍ മാത്രമല്ല ആളുകള്‍ കോഫീഷോപ്പുകളില്‍ വരുന്നത്. കോഫിയോടൊപ്പം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് പുതിയ ആശയങ്ങളാണ്. വൈവിധ്യമാര്‍ന്ന സംവാദത്തിന്റെ ഇടമാണത്. ഫാസിസ്റ്റുകള്‍ ഭയപ്പെടുന്നത് കോഫീഷോപ്പുകള്‍ തുറന്ന് തരുന്ന ഇത്തരം സാധ്യതകളെത്തന്നെയാണ്.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting