ദായോം പന്ത്രണ്ടും എന്ന യാത്ര
ജനകീയ സിനിമാ നിര്‍മ്മാണത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചരിത്രത്തില്‍ ഒഡേസ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണ്. അറുപതുകളിലും എഴുപതുകളിലും ജോണ്‍ എബ്രഹാമും സത്യന്‍ ഒഡേസയുമൊക്കെ വിസ്മരിക്കാനാവാത്ത സംഭാവനകള്‍ ചെയ്ത പ്രസ്ഥാനമായിരുന്നു ഒഡേസ. ഒഡേസ ജനങ്ങളുടെ പണം കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചു പ്രദര്‍ശിപ്പിച്ച സിനിമകളുടെ കഥ മുതിര്‍ന്ന നമുക്ക് തലമുറ പറഞ്ഞുതരും.
ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ഫീച്ചര്‍ സിനിമ പ്രാധാന്യമര്‍ഹിക്കുന്നത് അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും അത് പ്രേക്ഷകരിലേക്കെത്തിച്ച രീതികൊണ്ടുമാണ്. റിലീസിങ്ങ് തിയേറ്ററുകള്‍ ഏറ്റെടുക്കാതെ വന്നപ്പോള്‍ ഒഡേസയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്ക് നേരിട്ട് സിനിമ കാണാനുളള അവസരമൊരുക്കിയാണ് ദായോം പന്ത്രണ്ടും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. ഫിലിം സൊസൈറ്റികളിലും പ്രത്യേകം സ്ജ്ജീകരിച്ച ഓഡിറ്റോറിയങ്ങളിലുമാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ച് അവാര്‍ഡുകള്‍ നേടിയ ഹര്‍ഷദിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്
ഒരു പ്രത്യേക തരം കളിയാണ് ദായോം പന്ത്രണ്ട്. ജയപരാജയങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ പറ്റാത്ത ഒരു തരം കളി. ഒരു സിനിമ നിര്‍മിക്കാന്‍ ഉദ്ദേശിച്ച് അഞ്ച് പേര്‍ ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മുത്തോറന്‍ എന്ന ആദിവാസി അവര്‍ക്കിടയിലെത്തുമ്പോഴുണ്ടാകുന്ന കോണ്‍ഫ്‌ലിക്ടുകളെ പങ്കുവെക്കുന്ന റോഡ് മൂവി എന്ന ഗണത്തില്‍ പെടുത്താവുന്ന ഈ സിനിമ മുഖ്യധാരാ സിനിമയുടെ ചിട്ടവട്ടങ്ങളില്‍ നിന്നും മാറി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ സംസ്‌കാരത്തിന്റെയും ഉദ്വേഗത്തിന്റെയും മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു. പല തരത്തില്‍ പൊളിറ്റിക്കലാവാന്‍ ശ്രമിക്കുന്നുണ്ട് സിനിമയിലെ ദൃശ്യങ്ങള്‍.
തന്റെ കുടുംബത്തെ അന്വേഷിക്കുന്ന മുത്തോറന്റെ കഥ തന്നെ സിനിമയാക്കാന്‍ തീരുമാനിക്കുന്ന ബോസും (അബു) കൂട്ടുകാരും നേരിടുന്ന പ്രശ്‌നങ്ങളെ ഒരു ദിവസത്തെ യാത്രയിലൂടെ ചിത്രീകരിക്കാനാണ് ഹര്‍ഷദ് ശ്രമിച്ചത്. എന്നാല്‍ ദീര്‍ഘയാത്രയില്‍ ഉണ്ടാകുന്ന മുഷിച്ചിലും ക്ഷീണവും ഈ സിനിമയിലും പ്രക്ഷകന് അനുഭവപ്പെടുന്നുണ്ട്.
ശക്തമല്ലാത്ത സംഭാഷണങ്ങള്‍കൊണ്ടാവാം സിനിമ പലപ്പോഴും യാത്രയില്‍ വഴുതിവീഴുന്നു. കണ്ണന്‍ പട്ടേരിയുടെ ക്യാമറയും അഖിലിന്റെ സംഗീതവും തരക്കേടില്ല. എഡിറ്റിങ്ങില്‍ അങ്ങിങ്ങനെ മുഴപ്പ് ഫീല്‍ ചെയ്യുന്നു.
കഴിയും വിധം കഥ പല വിഷയങ്ങളും പറയാന്‍ ശ്രമിക്കുന്നുണ്ട്.
Connect
Connect with us on the following social media platforms.