ലിബറല്‍ ഹ്യൂമനിസ്റ്റുകളുടെ ഇസ്‌ലാം വായന
ഞാന്‍ സാധാരണ കൊമേഡിയനായ ബില്‍ മാഹറിന്റെ പരിപാടികളൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച അയാളുടെ Real Time എന്ന പരിപാടി വീക്ഷിക്കാന്‍ എനിക്കവസരം ലഭിച്ചു. ഒരിക്കല്‍ കൂടി യുക്തിയുടെ പക്ഷത്ത് നിന്ന് ഇസ്‌ലാം എന്ന ‘പ്രശ്‌ന’ത്തോട് സംവദിക്കുകയായിരുന്നു അയാള്‍. യുക്തിവാദിയായ എഴുത്തുകാരന്‍ സാം ഹാരിസ്സ്, RNC യുടെ മുന്‍ ചെയര്‍മാന്‍ മൈക്കല്‍ സ്റ്റീല്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റഫ്, ഓസ്‌കാര്‍ നേടിയ ആര്‍ഗോ എന്ന സിനിമയുടെ സംവിധായകനായ ബെന്‍ അഫ്‌ലെക്ക് എന്നിവരായിരുന്നു ആ പരിപാടിയിലുണ്ടായിരുന്നത്. ഇസ്‌ലാം എന്ന ‘ആഗോള പ്രശ്‌ന’ത്തെ എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു ചര്‍ച്ചയുടെ മുഖ്യ പ്രതിപാദ്യവിഷയം.
മാഹര്‍ പറയുന്നു: ‘ലിബറല്‍ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് ലിബറലുകള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടത്. അഭിപ്രായസ്വാതന്ത്ര്യം, വയലന്‍സിനെ ഭയക്കാതെ ഏത് മതവും പിന്തുടരാനുള്ള സ്വാതന്ത്ര്യം,മതത്തില്‍ നിന്ന് പുറത്ത് കടക്കാനുള്ള സ്വാതന്ത്ര്യം, സ്ത്രീസമത്വം, ന്യൂനപക്ഷസമത്വം തുടങ്ങിയവയാണവ. ലിബറല്‍ തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ പിന്തുടരുന്ന മൂല്യങ്ങളാണിവ. എന്നാല്‍ ഈ മൂല്യങ്ങളൊന്നും മുസ്‌ലിം ലോകത്ത് കാണുന്നില്ല എന്ന് നാം ചൂണ്ടിക്കാണിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കത് പ്രശ്‌നമാണ്.’
മാഹിറിനെപ്പോലെ എല്ലാ മതങ്ങളും ഒരുപോലെയല്ല എന്ന് മനസ്സിലാക്കുന്ന യുക്തിവാദിയായ സാം ഹാരിസ്സിന്റെ മറുപടി ഇതായിരുന്നു: ‘ഇസ്‌ലാമിനെതിരെയുള്ള ഏത് വിമര്‍ശനവും ഇസ്‌ലാമോഫോബിയയായി വ്യാഖ്യാനിക്കുന്ന ഒരവസ്ഥയിലേക്ക് നാം മാറിയിട്ടുണ്ട് എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത.’
കൈയ്യടിയോടെയാണ് സാം ഹാരിസ്സിന്റെ ഈ വര്‍ത്തമാനത്തെ ആളുകള്‍ എതിരേറ്റത്. എന്നാല്‍ ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാനുള്ള ഹാരിസ്സിന്റെ ആധികാരികതയെ ചോദ്യം ചെയ്ത്‌കൊണ്ടാണ് അഫ്‌ലെക്ക് ഇതിന് മറുപടി പറഞ്ഞത്. ഹാരിസ്സിന്റെ സ്റ്റേറ്റ്‌മെന്റിനെ വംശീയം എന്നാണ് അഫ്‌ലെക്ക് വിശേഷിപ്പിച്ചത്. പൊതുവായി നിലനില്‍ക്കുന്ന, ഇസ്‌ലാം ഒരു വംശമാണെന്ന തെറ്റായ കണ്‍സപ്റ്റ് തന്നെയാണ് അഫ്‌ലെക്കും മുന്നോട്ട് വെച്ചത്. ആശയങ്ങളെ വിമര്‍ശിക്കാനുള്ള കഴിവ് നാം നേടിയെടുക്കണമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഹാരിസ്സ് ഇതിന് മറുപടി പറഞ്ഞത്. എല്ലാ ചീത്ത ചിന്തകളുടെയും മാതാവാണ് ഇസ് ലാം എന്ന് കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഹാരിസ്സ് നിര്‍ത്തിയത്.
അങ്ങേയറ്റത്തെ ആശ്ചര്യത്തോടെയാണ് അഫ്‌ലെക്ക് ഇതിനോട് പ്രതികരിച്ചത്. ‘ഫനാറ്റിക്കലല്ലാത്ത ബില്ല്യണ്‍ കണക്കിന് വരുന്ന മുസ്‌ലിംകളെക്കുറിച്ച് നിങ്ങളെന്തു പറയുന്നു? മുസ്‌ലിംകള്‍ ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുന്ന കാര്യങ്ങളൊന്നും അവര്‍ ചെയ്യുന്നില്ല.’ എന്നാല്‍, ഇസ്‌ലാമോഫോബിയയെക്കുറിച്ച ഹാരിസ്സിന്റെ വിമര്‍ശനത്തെ അറിയാതെ ശരി വെക്കുകയായിരുന്നു അഫ്‌ലെക്ക് ചെയ്തത്.
അപ്പോള്‍ മാഹിറിന്റെ മറുപടി ഇതായിരുന്നു.’വിനാശകരമായ ഈ മതത്തെ എല്ലാ മുസ്‌ലിംകളും പിന്തുണക്കുന്നില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ബെന്‍, അത് ശരിയല്ല’. ഇടക്ക് വെച്ച് ഫണ്ടമെന്റലിസത്തെക്കുറിച്ച് അഫ്‌ലെക്കിന് സ്റ്റഡീക്ലാസ്സെടുക്കാനും ഹാരിസ്സ് മറന്നില്ല. അതെല്ലാം ക്ഷമയോട് കൂടി കേട്ടിരിക്കുകയാണ് അഫ്‌ലെക്ക് ചെയ്തത്. പിന്നെ നിക്കോളാസ് ക്രിസ്റ്റഫറിന്റെ സമയമായിരുന്നു. പുരോഗമനവാദികളായ മുസ്‌ലിംകളെക്കുറിച്ചായിരുന്നു അയാള്‍ വാചാലനായത്. ഇക്കൂട്ടര്‍ക്ക് മീഡിയശ്രദ്ധ ലഭിക്കുന്നില്ല എന്ന പ്രശ്‌നമാണ് മൈക്കല്‍ സ്റ്റീല്‍ ഉന്നയിച്ചത്. എന്നാല്‍ ഭയമാണ് മതത്തിനെതിരെ സംസാരിക്കുന്നതില്‍ നിന്ന് മുസ്‌ലിംകളെ തടയുന്നതെന്നായിരുന്നു മാഹിറിന്റെ പക്ഷം.’മാഫിയയെപ്പോലെ പ്രവര്‍ത്തിക്കുന്ന ഏക മതമാണിസ്‌ലാം. അതിനോട് യോജിക്കാത്ത കാര്യം നിങ്ങള്‍ പറയുകയാണെങ്കില്‍ മുസ്‌ലിം തീവ്രവാദികള്‍ നിങ്ങളെ വകവരുത്തും. അത് കൊണ്ടാണ് അയാന്‍ ഹിര്‍സി അലിക്ക് 24 മണിക്കൂറും ബോഡീഗാര്‍ഡുകള്‍ വേണ്ടി വരുന്നത്.’ അയാള്‍ കൂട്ടിച്ചേര്‍ത്തു.
ദേഷ്യം അടക്കാനാകാതെ അഫ്‌ലെക്ക് പൊട്ടിത്തെറിച്ചു: ‘എന്താണ് നിങ്ങള്‍ മുന്നോട്ട് വെക്കുന്ന പരിഹാരം? ഇസ്‌ലാമിനെ മൊത്തത്തിലങ്ങ് ആക്രമിക്കുക എന്നാണോ? നമ്മള്‍ ഒരുപാട് മുസ്‌ലിംകളെ കൊന്നിട്ടുണ്ട്. എന്നിട്ടും എല്ലാ വിധ ലിബറല്‍ വിമര്‍ശനങ്ങളില്‍ നിന്നും നമ്മള്‍ അതീതരാണ്’.
നിങ്ങളുടെ സംശയങ്ങളെല്ലാം ഞാന്‍ തീര്‍ത്തുതരാം എന്ന മുഖവുരയോടെയാണ് ഹാരിസ്സ് ഇതിന് മറുപടി പറഞ്ഞത്: ‘ഐസിസിനോട് യോജിക്കാത്ത ഒരുപാട് മുസ്‌ലിംകളുണ്ട്. അത്‌പോലെ ഇസ്‌ലാമിലെ പരിഷ്‌കരണവാദികളെ നാം പിന്തുണക്കേണ്ടതുണ്ട് എന്ന വാദത്തോടും ഞാന്‍ യോജിക്കുന്നു.’ എന്നാല്‍ ഈ മറുപടിയൊന്നും അഫ്‌ലക്കിനെയും ക്രിസ്റ്റഫിനെയും തൃപ്തരാക്കിയില്ല. വെളുത്ത വംശീയവാദികള്‍ക്ക് കറുത്ത വംശജരോടുള്ള സമീപനമാണ് ഹാരിസ്സിനുള്ളതെന്ന് അവര്‍ ആരോപിച്ചു. ഇസ്‌ലാമോഫോബിയയെക്കുറിച്ച ഹാരിസ്സി്‌ന്റെ വിമര്‍ശനത്തെ ഒരിക്കല്‍ കൂടി ശരിവെക്കുകയായിരുന്നു അവര്‍.
രണ്ട് പേരെയും തിരുത്തിക്കൊണ്ട് മാഹിര്‍ പറഞ്ഞു: ‘ഞങ്ങള്‍ പറയുന്നതെല്ലാം വാസ്തവമാണ്. ഈജിപ്തുകാര്‍ക്കിടയില്‍ നടന്ന ഒരു സര്‍വ്വേ പറയുന്നത് 90 ശതമാനം വരുന്ന ഈജിപിതുകാരും മതപരിത്യാഗികള്‍ക്ക് നല്‍കാവുന്ന ശിക്ഷ മരണമാണ് എന്ന് വിശ്വസിക്കുന്നവരാണ് എന്നാണ്.’
ലിബറല്‍ വീരന്‍മാരുടെ ഇത്തരം വില കുറഞ്ഞ വാദങ്ങളെയെല്ലാം മനമില്ലാമനസ്സോടെ അംഗീകരിക്കുകയാണ് ബെന്‍ അഫ്‌ലക്ക് ചെയ്തത്.
അവസാനമായി ബില്‍ മാഹര്‍ പറഞ്ഞു: ‘ഞങ്ങളുടെ അഭിപ്രായങ്ങളെ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല ഈ പരിപാടിയുടെ ഉദ്ദേശ്യം’. ഒരുപക്ഷെ അല്ലായിരിക്കാം. പക്ഷെ പരിപാടിയിലുടനീളം മാഹിര്‍ അതിനാണ് ശ്രമിച്ചത് എന്നതാണ് വാസ്തവം.
കടപ്പാട്: Frontpage Mag
Connect
Connect with us on the following social media platforms.