banner ad
October 24, 2014 By 0 Comments

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

maxresdefault

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്.

പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക ചാനലില്‍ നിന്നും വീഡിയോയും എം.പി.ത്രീയും ഡൗണ്‍ലോഡ് ചെയ്യാന്‍ വിധത്തില്‍ പ്രക്ഷേപണം ചെയ്ത പരിപാടി വളരെ പെട്ടന്ന് തന്നെ ജനകീയമായി.

പാരമ്പര്യവും ആധുനികവുമായ സംഗീത്തിന്റെ  കൂട്ട് എന്നതാണ്‌ ഈ ഷോയുടെ സ്വഭാവം. ഉപഭൂഖണ്ഡത്തിലെ കേട്ടുശീലിച്ച സംഗീതത്തിന് പാശ്ചാത്യസംഗീത്തിന്റെ പദാവലി കൂട്ടിച്ചേര്‍ത്തുകൊണ്ട് പുതിയ തലമുറക്ക് പരിചിതവും സ്വീകാര്യവുമായ രീതിയിലാണ് കോക്ക് സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുള്ളത്. നവതലമുറക്ക് നാടോടി സംഗീതജ്ഞരെ പരിചയപ്പെടുത്തുകയും അന്യമായിക്കൊണ്ടിരിക്കുന്ന സമ്പന്നവും ഗഹനവുമായ നമ്മുടെ സാസ്‌കാരിക പൈതൃകത്തെ ലഭ്യമാക്കുകയും ചെയ്തു. അതിരുകള്‍ക്കിടയില്‍ പാലം പണിതും വൈവിധ്യത്തെ ആഘോഷിച്ചും ഐക്യത്തെ പ്രോത്സാഹിപ്പിച്ചും സ്വാഭിമാനത്തോടെയാണ് കോക്ക് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. 2007ല്‍ ബ്രസീലിലാണ് കോക്ക് സ്റ്റുഡിയോ എന്ന ആശയമുണ്ടാകുന്നത്. വ്യത്യസ്തമായ സംഗീതത്തെ വികസിപ്പിച്ചുകൊണ്ട് വിവിധ ശൈലിയിലവതരിപ്പിക്കുന്ന മികച്ച രണ്ട് ബ്രസീലിയന്‍ കലാകാരന്‍മാര്‍ തമ്മിലുള്ള മത്സരമായിട്ടായിരുന്നു കോക്ക് സ്റ്റുഡിയോ അവതരിപ്പിക്കപ്പെട്ടത്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ബ്രസീലിലെ മികച്ച 14 കലാകാരന്‍മാര്‍ ഏഴ് എപ്പിസോഡുകളിലായി അവതരിപ്പിച്ച പരിപാടി എം.ടി.വി സംപ്രേക്ഷണം ചെയ്തു.സംഗീതജ്ഞനും ഇതിഹാസഗായകനുമായ ലെസ്ലി ലൂയിസാണ് കോക്ക് സ്റ്റുഡിയോ ഇന്ത്യയുടെ ശബ്ദം കേള്‍പ്പിച്ചതിനു പിന്നിലെ കരുത്ത്.
ആദിമമായൊരു സംഗീതത്തെ സൃഷ്ടിച്ചെടുക്കാന്‍ സഹപ്രവര്‍ത്തിച്ചു മുന്നോട്ട് വന്ന വിവിധ കലാകാരന്‍മാരെ പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്റ്റുഡിയോയുമായി സഹകരിച്ച് രാജ്യത്തെമ്പാടുമുള്ള സംഗീതപ്രേമികളെ ഇന്ത്യന്‍ കോക്ക് സ്റ്റുഡിയോ വശീകരിക്കുന്നു.ഇഹ്‌സാന്‍, ഹിതിഷ് സോണിക്, ക്ലിന്റന്‍ സെര്‍ഗോ, അമിത് ത്രിവേദി, ജേക്കബ് കാര്‍ട്ടല്‍, എല്‍.എ ഫോഗല്‍, ആനന്ദ് കിര്‍ക്കിരെ, മാസ്റ്റര്‍ സലീം, ശങ്കര്‍ ടക്കര്‍, ഉഷ ഉതുപ്പ്, പാപ്പോണ്‍, ശില്‍പ്പ റാവു തുടങ്ങിയവരെപ്പോലുള്ളദേശീയവും അന്തര്‍ദേശീയവുമായ പ്രാഗത്ഭ്യമുള്ളവരും ഉള്‍ക്കൊള്ളുന്നതാണ് കഴിഞ്ഞവര്‍ഷം കോക്ക് സ്റ്റുഡിയോയുടെ സംഗീതമാലപിച്ച കലാകാരന്‍മാരുടെ പട്ടിക.

ജീവസുറ്റ സൂഫീസംഗീതത്തിന്റെ ദൈവിക സാന്നിധ്യമല്ലാതെ  കോക്ക് സ്റ്റുഡിയോവിനെക്കുറിച്ച് ഒരാള്‍ക്കും ചിന്തിക്കാനേ കഴിയില്ല. കാവ്യാത്മകവും മാനുഷികവും കുറഞ്ഞത് നൂറിലധികം പഴക്കവുമുള്ള വരികളാല്‍ മനോഹരമാണ് സംഗീതസദസ്സുകളിലെ സൂഫീഘടകം. അനുഗ്രഹീതനായ പഞ്ചാബി കവി ബുല്ലേഷായാണ് നിരവധി വരികള്‍ രചിച്ചിരിക്കുന്നത്. എല്ലാത്തിന്റെയും ഉള്ളില്‍ വൈവിധ്യം വളരെ കൂടുതലാണ്.

നഗരത്തിലെ യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ റോക്ക് സംഗീതമാണ് പ്രചോദനം. പക്ഷേ ഈ ബാന്‍ഡുകളില്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന സംഗീതശൈലി സൂഫീ റോക്കാണ്. റോക്ക് സംഗീതത്തിലെ ഈണം സംഗീത ശൈലി തുടങ്ങിയവയാണ് അവയുടെ കോമ്പോസിഷന്‍. ജുനൂന്‍ സംഗീതത്തെ പരിചയപ്പെടുത്താനായി എഴുത്തുകാരനായ നദീം എഫ് പ്രചയാണ് ഇതുപയോഗിച്ചിരിക്കുന്നത്. സംഗീതം ദൈവവിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പാശ്ചാത്യതാളവും ക്ലാസിക്‌സും ഇഴചേര്‍ത്തുകൊണ്ടാണ് ഇത് അവതരിപ്പിച്ചിരുന്നത്. ഈ സംഗീതരൂപത്തെ അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട ബാന്‍ഡുകളാണ് ലഫ്‌സ് എ ദില്ലി (2001ല്‍ നിലവില്‍ വന്നു), നസ്യ (2008), അസ്തിത്യ(2007), റിഷിലിങ്ക് (2010), കാഷ് (2008) തുടങ്ങിയവ.

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതപാരമ്പര്യവും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതപാരമ്പര്യത്തിന്റെ ഘടനയുമാണ് കോക്ക് സ്റ്റുഡിയോയില്‍ സജ്ജീകരിക്കുന്നത്. ഇവിടെ വിരസമായ സംഗീതശക്തിയെ നിയന്ത്രിച്ച് അതിനെ സംഗീതത്തിലേക്ക് ഇഴുകിച്ചേര്‍ത്തത് നിര്‍മ്മാതാവ് ആലാപനത്തിന്റെ സര്‍ഗാത്മകമായ കാഴ്ചപ്പാടിനെ ഉപയോഗിക്കുന്നു. തികച്ചും നൈസര്‍ഗികമായ വരികള്‍ ഇഴചേര്‍ത്തുകൊണ്ട് റൊഹൈല്‍ ഹയാത്ത് എന്ന നിര്‍മാതാവ് മികച്ചൊരു സ്റ്റുഡിയോ തന്ത്രത്തെ ബോധ്യപ്പെടുത്തുന്നു.

ഉപഭൂഖണ്ഡത്തിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിഗൂഢനായ ഒരു ഗായകന്‍, ഒരു സന്യാസി, ഒരൂ സൂഫി  റോക്ക് ബാന്‍ഡിലേക്ക് മുഴുകുന്നതുപോലെയാണ് ‘അയ്ക് അലിഫ്’ എന്ന അത്യുത്തമ ശബ്ദം. ഇത്  നിങ്ങളുടെ സംഗീതത്തിലുള്ള വിശ്വാസത്തെ ഉന്നതമാക്കും.

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ രാഗമായ മൗല്‍ക്കൗന്‍സില്‍ ഖവ്വാലി സംഗീതവുമായി സംയോജിപ്പിച്ചതാണ് കംഗ്‌ന. വര്‍ണ്ണനകളില്‍ മാത്രം സംശയപരമായ സംയോജിപ്പിക്കലുകളാല്‍ ഇത് സ്റ്റുഡിയോയില്‍ ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. സനം മര്‍വിയുടെ ഭാസുരമായ സൂഫീഗാനങ്ങളും മീഷ ശാഫിയുടെ ഹൃദ്യമായ ചോരി ചോരിയും ശ്രോദ്ധാക്കളില്‍ പ്രതീക്ഷ സൃഷ്ടിച്ചു. ഒരു പുതിയ അനുഭവം സൃഷ്ടിച്ചുകൊണ്ട് എം.ടിവിയുടെ കോക്ക് സ്റ്റുഡിയോ സംഗീതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുമെന്നാണ് ഇത് പ്രതീക്ഷിക്കുന്നത്.

മൊഴിമാറ്റം: ശ്രീരജ്ഞിനി ബാല

Posted in: സംഗീതം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting