നാമെന്തിനാണ് മരണത്തെ ആഘോഷിക്കുന്നത്?
ദീപാവലിയെക്കുറിച്ച് പ്രധാനമായും രണ്ട് കഥകളാണ് പൊതുവെ പറയപ്പെടുന്നത്. രാവണനെ വധിച്ച ശേഷം അയോധ്യയുടെ ഭരണം രാമന്‍ ഏറ്റെടുത്തു എന്നതാണ് അതിലൊരു കഥ. നരകാസുറിനെ കൃഷ്ണനും ഭാര്യ സത്യഭാമയും ചേര്‍ന്ന് വധിച്ചു എന്നതാണ് മറ്റൊന്ന്. രണ്ടായാലും ശത്രുവിന്റെ മരണമാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്.
രാമന്‍ രാവണനെ കൊന്നതിനെയും കൃഷ്ണന്‍ നരകാസുറിനെ കൊന്നതിനെയും വ്യത്യസ്തമായാണ് നോര്‍ത്ത് ഇന്ത്യയിലെയും സൗത്ത് ഇന്ത്യയിലെയും ആളുകള്‍ മനസ്സിലാക്കുന്നത്. മെഴുകുതിരി കത്തിക്കുകയും പുതിയ വസ്ത്രം ധരിക്കുകയും മാത്രമല്ല ദീപാവലി ദിനത്തില്‍ ആളുകള്‍ ചെയ്യുന്നത്. മറിച്ച് പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന വിധം അവര്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നു. ഒരുപാട് പേര്‍ ഈ ആഘോഷ വേളയില്‍ മരണപ്പെട്ടിട്ടുണ്ട്.
ഈ ഫെസ്റ്റിവെലിന്റെ കേന്ദ്ര കഥാപാത്രമായ രാമനെക്കുറിച്ച നരേഷനെ നമുക്കൊന്ന് പരിശോധിക്കാം. ഒരു ഫെസ്റ്റിവെല്‍ ആഘോഷിക്കപ്പെടുന്നതിന്റെ കാരണവും അതിന്റെ രീതിയും ഇന്‍കളൂസീവായ ഒരു സമൂഹത്തിന്റെയും ദേശത്തിന്റെയും വികാസത്തിന് അനിവാര്യമാണ്. ഒരു രാഷ്ട്രത്തിലെ വരേണ്യ വിഭാഗം രാമന്റെ ജന്മദിനത്തെയും അധികാരാരോഹണത്തെയും ആഘോഷിക്കുകയും രാവണന്റെ കോലം കത്തിക്കുകയും ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും ആര്‍ക്കും തോന്നാത്തത് എന്തുകൊണ്ടാണ്?
ഒരു മിത്തോളജിക്കല്‍ ഫിഗര്‍ എന്ന നിലയില്‍ രാവണനെ ദലിത്-ആദിവാസി-ബഹുജന്‍ വിഭാഗങ്ങള്‍ ആദരിക്കുന്നുണ്ട്. രാവണനെ കുറിച്ച് മഹാത്മാ ഫൂലെയും പെരിയാര്‍ രാമസ്വാമി നായ്ക്കരും അംബേദ്ക്കറും വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്. എന്നാല്‍ രാവണനെ ആദരിക്കുന്ന കീഴാള സമൂഹങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സമീപനമാണ് രാജ്യത്തെ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.
തങ്ങളുടെ പ്രതിനിധിയായാണ് രാവണനെ ദ്രാവിഡരും ദലിത്-ബഹുജനുകളും കണക്കാക്കുന്നത്. രാമന്റെ നിര്‍ദേശപ്രകാരം തന്റെ സഹോദരിയായ ഷുര്‍പനകയുടെ ശരീരത്തെ പിച്ചിച്ചീന്തിയ ലക്ഷമണന്റെ ക്രൂരതക്ക് പ്രതികാരമായാണ് സീതയെ രാവണന്‍ തട്ടിക്കൊണ്ട് പോയതെന്നാണ് അവര്‍ മനസ്സിലാക്കുന്നത്. എന്നാലും രാവണന്‍ സീതയെ ശാരീരികമായി മുറിവേല്‍പ്പിച്ചിട്ടില്ല. ഷുര്‍പനകയും സീതയും തുല്യമായ അവകാശങ്ങളും പദവികളുമുള്ള സ്ത്രീകളാണെന്നാണ് അവര്‍ പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് രാവണനെ മാത്രം നാം പൈശാചികവല്‍ക്കരിക്കുന്നത്?.
മിത്തോളജികളെല്ലാം സൃഷ്ടിച്ചിരിക്കുന്നത് മേല്‍ജാതി ഹിന്ദു എഴുത്തുകാരാണ്. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി മാത്രമല്ല അവരങ്ങനെ ചെയ്യുന്നത്. മറിച്ച്, ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അറിവുല്‍പ്പാദനത്തെയും അവരുടെ ഐഡന്റിറ്റിയെയും ഇല്ലായ്മ ചെയ്യുന്നതിനു കൂടിയാണ്.
ദീപാവലി എന്നത് കൃഷ്ണന്‍ നരകാസുറിനെ കൊന്ന ദിനം കൂടിയാണ്. ദ്രവീഡിയന്‍ ആദിവാസികള്‍ നരകാസുറിനെ തങ്ങളുടെ പ്രതിനിധിയായാണ് കണക്കാക്കുന്നത്. കാരണം കറുപ്പിന്റെ കരുത്തിനെയാണ് നരകാസുര്‍ പ്രതിനിധീകരിക്കുന്നത്. അതാകട്ടെ ദ്രാവിഡരുടെ യുദ്ധ പാരമ്പര്യത്തിന്റെ ഭാഗമാണ്. എതെങ്കിലും
മരണത്തെ നാം ആഘോഷിക്കുന്നതെന്തിനാണ്? രാജീവ് ഗാന്ധിയുടെ മരണത്തെ ശ്രീലങ്കയിലെ ഒരു വിഭാഗം ആളുകള്‍ ആഘോഷിക്കുമ്പോള്‍ നാം എങ്ങനെയായിരിക്കും അതിനോട് പ്രതികരിക്കുക?
രാവണനെയും നരകാസുരനെയും ദ്രാവിഡര്‍ തങ്ങളുടെ ഹീറോകളായി കൊണ്ടാടാന്‍ തുടങ്ങിയത് മഹാത്മാ ഫൂലെയുടെ എഴുത്തുകളും പ്രവര്‍ത്തനങ്ങളും അവരെ സ്വാധീനിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്. ഇപ്പോഴവര്‍ രാവണനെയും നരകയെയും ബാലിയെയും തങ്ങളുടെ വീരപരിവേഷകരായാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഇതര സിവില്‍ സമൂഹങ്ങള്‍ അപര വിഭാഗങ്ങളുടെ ഈ ചരിത്രാഖ്യാനങ്ങളെ അവഗണിക്കുന്നതെന്തിനാണ്?
രാവണനെയും നരകാസുറിനെയും കുറിച്ച സവര്‍ണ്ണ ഭാവനകളെ വെല്ലുവിളിക്കുന്ന ബുദ്ധിജീവികള്‍ ദലിത്-ബഹുജന്‍-ആദിവാസികള്‍ക്കിടയില്‍ ഇപ്പോള്‍ ധാരാളമുണ്ട്. അതിനാല്‍ തന്നെ മരണത്തിന്റെ ഫെസ്റ്റിവെലായി ദീപാവലിയെ എന്തുകൊണ്ട് ആഘോഷിക്കുന്നു എന്നതിനെക്കുറിച്ച് ഒരു വീണ്ടുവിചാരത്തിന് നാം തയ്യാറാകേണ്ടതുണ്ട്.
ക്രൂരമായ ഒരു മനസ്സിനു മാത്രമേ മരണത്തെ ആഘോഷിക്കാന്‍ കഴിയൂ. ചരിത്രപരമായി ശൂദ്രന്‍മാര്‍ മരണത്തെ ആഘോഷിച്ചിട്ടില്ല എന്നാണ് മഹാതാമാ ഫൂലെയെപ്പോലുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ദീപാവലി ആഘോഷം അവരിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു. ജനനത്തെ ആഘോഷിക്കാനുള്ള അവകാശത്തെയാണ് നാം സംരക്ഷിക്കേണ്ടത്, മരണത്തെയല്ല. ക്രിയേറ്റിവിറ്റിയെയും പ്രൊഡക്റ്റിവിറ്റിയെയുമാണ് നാം ആഘോഷിക്കേണ്ടത്, നാശത്തെയല്ല.
കാഞ്ച ഐലയ്യ മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേര്‍സിറ്റിയിലെ Centre for the Study of Social Exclusion and Inclusive Policy യുടെ ഡയറക്ടറാണ്.
കടപ്പാട്: Round Table India
മൊഴിമാറ്റം: ദര്‍വീശ്
Connect
Connect with us on the following social media platforms.