അതിരുകളില്ലാതെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറികള്‍
വര്‍ഷം 2002. വാഷിംഗ്ടണില്‍ സ്മിസ്‌ത്തോനിയന്‍ ഫോക്ക്‌ലൈഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള രണ്ട് കലാകാരന്‍മാര്‍ തങ്ങളുടെ 1976 മോഡല്‍ ബെഡ്‌ഫോര്‍ട്ട് ട്രക്കുമായി വന്നു. കറാച്ചിയിലെ ഗാര്‍ഡന്‍ റോഡ് ഏരിയയില്‍ താമസിക്കുന്ന ഹൈദരലിയും ജമീലുദ്ദീനുമായിരുന്നു അവര്‍. വാഷിംഗ്ടണ്‍ ഡിസിയിലെ കലാകുതുകികളായ കാണികളുടെ മുമ്പില്‍ വെച്ച് അവര്‍ തങ്ങളുടെ ട്രക്കിന്റെ മുകള്‍ഭാഗം മുതല്‍ താഴ്ഭാഗം വരെ അലങ്കരിച്ചു. ഇന്ന് ആ കലാസൃഷ്ടി സ്മിത്‌സോനിയന്‍ മ്യൂസിയത്തിലെ സ്ഥിരം ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
പാക്കിസ്ഥാനികള്‍ തങ്ങളുടെ ട്രക്കുകളില്‍ പ്രകൃതിചിത്രങ്ങള്‍, കാലിഗ്രാഫി, അനുഷ്ഠാന വാക്യങ്ങള്‍ എന്നിവയുപയോഗിച്ച് അലങ്കരിക്കും. 2500 ഡോളര്‍ മുതല്‍ 13000 ഡോളര്‍ വരെ ചിലവഴിച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇത്തരം കലകള്‍ പെയിന്റ് ചെയ്യുന്നത്. ആറ് ആഴ്ചമുതല്‍ നാല് മാസം വരെ നീണ്ടുനില്‍ക്കുന്നതാവും ഈ ജോലി. ഇങ്ങനെ പെയിന്റിംഗ് വര്‍ക്കുകള്‍ ചെയ്യുന്ന കാലയളവില്‍ ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വര്‍ക്ക്‌ഷോപ്പുകളില്‍ തന്നെ താമസിക്കുന്നു. അതുപോലെ, വളരെ മനോഹരമായ രീതിയില്‍ കലാസൃഷ്ടികള്‍ പെയിന്റ് ചെയ്യുന്നതിനുള്ള പണം അവര്‍ക്ക് കിട്ടുന്നു.
ഗാര്‍ഡന്‍ റോഡ് ഏരിയയില്‍ 50000-ല്‍ പരം തൊഴിലാളികള്‍ ഇത്തരം അലങ്കാരജോലികളില്‍ ഏര്‍പ്പെടുന്നവരാണ്… അവരില്‍ തൊഴില്‍ പരിശീലകരും ബോഡിറിപ്പയറിംഗ്, ഇലക്ട്രീഷ്യന്‍, കാര്‍പ്പെന്റര്‍ തുടങ്ങിയ മേഖലയില്‍ പണിയെടുക്കുന്നവരുമുള്‍പ്പെടുന്നു.
അലങ്കരിക്കുന്ന ട്രക്കുകളില്‍ സിനിമാതാരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, സിംഹത്തിനെ കീഴ്‌പ്പെടുത്തുന്ന ഹെര്‍ക്കുലിസ്, ഡയാനാ രാജകുമാരി, മൊണാലിസ, എഫ് 16 മിസൈല്‍, മക്കയിലെ കഅ്ബ, ഇസ്ലാമാബാദിലെ ഫൈസല്‍മോസ്‌ക്, തുറന്നുവെച്ച ഖുര്‍ആന്റെ രൂപം തുടങ്ങിയവ ചിത്രീകരിക്കുന്നു. പാക്കിസ്ഥാന്റെ റോഡുകളിലൂടെ ഈ വാഹനങ്ങള്‍ നീങ്ങുമ്പോള്‍ അത് ഒരു യാഥാര്‍ഥ ആര്‍ട്ട്ഗാലറിയാണ് എന്നേ തോന്നുകയുള്ളൂ.
മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ നരവംശവിഭാഗത്തിലെ പ്രൊഫസര്‍ ജൊനാദന്‍ മാര്‍ക്ക് കെനോയര്‍ പറയുന്നതനുസരിച്ച് ശിലായുഗത്തിലെ ഹാരപ്പന്‍ സംസ്‌കാരത്തിനും ഒന്‍പത് ദശങ്ങള്‍ക്കുമുമ്പേ പാരമ്പര്യതൊഴില്‍ എന്ന നിലക്ക് പാക്കിസ്ഥാനികള്‍ ഈ ജോലി നടത്തിവരുന്നു. പാക്കിസ്ഥാനിലെ തീരപ്രദേശങ്ങളില്‍ നിന്നും മധ്യേഷ്യയിലേക്ക് ചരക്കുകള്‍ കൊണ്ടുപോയിരുന്ന ഒട്ടകക്കൂട്ടങ്ങളുടെ പിന്‍ഗാമികളാണ് ഈ ട്രക്കുകള്‍.
‘ട്രക്ക് ഡ്രൈവര്‍മാര്‍ തങ്ങള്‍ക്ക് സ്വന്തമായി പണമൊന്നും സമ്പാദിക്കുന്നില്ല.’ കറാച്ചി യൂനിവേഴ്‌സ്റ്റിയിലെ വിഷ്വല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ ദുറിയ കാസി പറയുന്നു. ട്രക്കുകള്‍ മോടി പിടിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ തങ്ങളുടെ സ്വത്ത് ചെലവഴിക്കുന്നത്. ഇത് കലാസൃഷ്ടികളിലുള്ള അവരുടെ അഭിനിവേശത്തെ കാണിക്കുന്നു. ട്രക്കുകള്‍ മോടി പിടിപ്പിക്കുന്നതിലുള്ള ജോലിയില്‍ തങ്ങളുടെ ദുഖങ്ങളെല്ലാം അവര്‍ക്ക് മറക്കാന്‍ കഴിയുന്നു. ദുറിയ കാസിക്ക് വാഹനങ്ങളിലെ അലങ്കാരകലകള്‍ വളരെയധികം താല്‍പര്യമായിരുന്നു. ഒരിക്കല്‍ തന്റെ വിദ്യാര്‍ത്ഥികളെക്കൊണ്ട് കാസി ഒരു വാഹനം അലങ്കരിച്ചു. ആ വാഹനം പാക്കിസ്ഥാനിലെ റോഡിലൂടെ അദ്ദേഹം ഓടിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ ഈ അലങ്കാരത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. കാരണം അതിലെ ചിത്രങ്ങള്‍ വളരെയധികം പ്രസിദ്ധമാക്കപ്പെട്ടവയാണെങ്കിലും അവ പെയിന്റ് ചെയ്തത് അത്ര തന്നെ ഭംഗിയുള്ളതായിരുന്നില്ല മ എന്നതാണ്. ഗ്ലാസുകളിലും നേര്‍ത്ത പലകകളിലൂമായി കലാസൃഷ്ടികള്‍ വരച്ച് അവ ട്രക്കുകളില്‍ അലങ്കരിക്കുകയായിരുന്നു പാക്കിസ്ഥാന്‍കാരുടെ രീതി. പത്ത് വര്‍ഷത്തോളമുള്ള ഡ്രൈവര്‍മാരുമായും ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുമായുമുള്ള അടുപ്പം കാസിയെ ഒരു പുസ്തകം രചിക്കാന്‍ പ്രേരിപ്പിച്ചു.
1940കളില്‍ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്കും തങ്ങളുടേതായ ഒരു രൂപരേഖയുണ്ടായിരുന്നു. എന്നിരുന്നാലും ട്രക്കുകളില്‍ ഇത്തരം കലാസൃഷ്ടികള്‍ പെയിന്റ് ചെയ്യുന്നത് അവര്‍ക്കും താത്പര്യമായി. അങ്ങനെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് തങ്ങളുടെ ദേശത്തിന്റെ തന്നെ ഒരു ചിത്രം രൂപീകരിക്കാനും മഹത്വം സൂക്ഷിക്കാനും സാധിച്ചു.
ഹാജി ഹുസൈന്‍ കൊട്ടാരങ്ങളില്‍ ചുവര്‍ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ പ്രസിദ്ധനായ ഇദ്ദേഹം ഒരു ഗ്രാമീണ യുവതിയെ വിവാഹം ചെയ്ത് ഗുജറാത്തില്‍ നിന്നും കറാച്ചിയിലേക്ക് കുടിയേറി പാര്‍ത്തയാളാണ്. പക്ഷേ, കറാച്ചിയില്‍ കൊട്ടാരങ്ങില്ലാത്തതിനാല്‍ അതുപേക്ഷിച്ച് അദ്ദേഹം ട്രക്കുകളില്‍ പൂവുകള്‍ അലങ്കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.
പക്ഷേ ഇത്തരം അലങ്കാരങ്ങളില്‍ അദ്ദേഹം അധികകാലം തുടര്‍ന്നില്ല. അപ്പോഴേക്കും ജനങ്ങള്‍ ആധുനിക രീതിയിലുള്ള കലാസൃഷ്ടികള്‍ ആരംഭിച്ചു. 1960 കാലഘട്ടം. രാജ്യം സാമ്പത്തികമായി മുന്നേറിയിരുന്നു. ജനങ്ങള്‍ ബ്രിട്ടീഷ് നിര്‍മിതമായ വിലയേറിയ ബെഡ്‌ഫോര്‍ട്ട് ട്രക്കുകളാണ് തിരഞ്ഞെടുത്തത്. 1962 മുതല്‍ 1969 വരെ പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് അയ്യൂബ്ഖാന്റെ മകനായിരുന്നു ഈ വാഹനത്തിന്റെ വിതരണക്കാരന്‍. ബെഡ്‌ഫോര്‍ട് കമ്പനി നിര്‍മ്മാണം നിര്‍ത്തിയപ്പോള്‍ ജനങ്ങള്‍ ജപ്പാന്‍ നിര്‍മ്മിതമായ ഹിനോ, നിസാന്‍, ഇസുഗു എന്നിവ ഇറക്കുമതി ചെയ്തു. ഇന്ധനക്ഷമത കൊണ്ടും കാലദൈര്‍ഘ്യം ലഭിക്കുന്ന വീല്‍ബെയ്‌സ് കൊണ്ടും മെച്ചപ്പെട്ടതായിരുന്നു ജപ്പാന്‍ നിര്‍മിത വാഹനങ്ങള്‍. എന്നിരുന്നാലും ബെഡ്‌ഫോര്‍ഡ് എ്ന്നും സ്മരിക്കപ്പെടുക തന്നെയാണ്. ഈ കാലഘട്ടത്തില്‍ പുതിയ ടെക്‌നോളജി ഉപയോഗിച്ചു ട്രക്കുകളുടെ അലങ്കാരങ്ങള്‍ പാക്കിസ്ഥാനികള്‍ ചെയ്തു. അതുപോലെ ട്രക്ക്‌ഡ്രൈവര്‍മാരും സാമ്പത്തികമായി മെച്ചപ്പെട്ടു. അങ്ങനെ പുതിയ നഗര സംവിധാനങ്ങള്‍ പാക്കിസ്ഥാനില്‍ ഉടലെടുത്ത കലാകാരന്‍മാര്‍ക്ക് തങ്ങളുടെതായ വ്യക്തിമുദ്ര ഉണ്ടാക്കാനും സാധിച്ചു. പാക്കിസ്ഥാനിലെ ട്രക്കുകളിലെ അലങ്കാരത്തെ ഒരു പിന്‍തുടര്‍ച്ചയായാണ് കാസി കാണുന്നത്. ക്ണ്ണാടികളിലും നേര്‍ത്ത തുണികളിലും കലാസൃഷ്ടികള്‍ ചെയ്ത് വാഹനങ്ങളില്‍ അലങ്കരിക്കുന്നത്. അതിനുമുമ്പേ പല കൊട്ടാരങ്ങളിലും പ്രശസ്തരായ പണ്ഡിതരും കവികളും വാഹനങ്ങളില്‍ യഥാര്‍ഥ പദ്യശകലങ്ങള്‍ മുദ്രണം ചെയ്യുന്നു. അത്തരത്തിലുള്ള ഒരു പദ്യത്തിന്റെ വരികളാണിവ. നിന്റെ മാതാവ് നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെങ്കില്‍ അത് സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്ന മന്ദമാരുതന്‍ പോലെയാകുന്നു. എന്നാല്‍ അത്തരത്തില്‍ മുദ്രണം ചെയ്യുന്ന ചില വരികള്‍ നമ്മെ അസ്വസ്ഥമാക്കുന്നവയുമാവാം. ഞാന്‍ നിനക്ക് വായിക്കാന്‍ ഒരു പുസ്തകമാകാന്‍ ആഗ്രഹിക്കുന്നു. നീ ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ഞാന്‍ നിന്റെ മാറില്‍ വീഴുന്നു.
മൊഴിമാറ്റം: അസീസ്
Connect
Connect with us on the following social media platforms.