കല, സംസ്‌കാരം-ചില യൂറോ-ഇസ്‌ലാമിക് മാതൃകകള്‍
രണ്ടു സമുദായങ്ങള്‍ കുറേക്കാലം ഒരുമിച്ചു ജീവിച്ച പ്രദേശങ്ങളിലാണ് അവരുടെ സംസ്‌കാരിക പങ്കുവെപ്പ് ഏറ്റവും പ്രകടമായി കാണാന്‍ കഴിയുന്നത്.ഇപ്രകാരം ഇന്തോ-സരസന്‍, ഇന്തോ-പാഴ്‌സി തുടങ്ങിയ സംസ്‌കാരങ്ങളില്‍ കലയിലും തച്ചുശാസ്ത്രത്തിലും രണ്ടു വ്യത്യസ്ത ധാരകള്‍ പരസ്പരം ഉരുക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നതായി കാണാം.യുദ്ധം കോണ്ടും പരസ്പരവൈരം കൊണ്ടും കുപ്രസിദ്ധമായ ഒരു കാലഘട്ടത്തില്‍ തന്നെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ സാംസ്‌കാരികപങ്കുവെപ്പിന്റെ ശക്തമായ അടിയൊഴുക്കും നിലനിന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഐക്യം യൂറോ-ഇസ്‌ലാമിക് തച്ചുശാസ്ത്രത്തില്‍ കാണാം.ക്രിസ്തുമതത്തില്‍ നിന്നും രൂപാന്തരപ്പെട്ട സ്‌പെയിനിലെ മൂരിഷ് സംസ്‌കാരത്തിന്റെ സ്വാധീനം യൂറോ-ഇസ്‌ലാമിക് വാസ്തുശില്‍പകലയുടെ ഗംഭീരമാതൃകകളിലൊന്നാണ്.
എണ്ണൂറു വര്‍ഷത്തോളം നീണ്ടു നിന്ന സ്‌പെയിനിലെ മുസ്‌ലിംഭരണകാലത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്ത്യന്‍ സമ്മര്‍ദം ഇവിടങ്ങളില്‍ വംശീയശുദ്ധീകരണം നടത്തുന്നതു വരെ ഇതു തുടര്‍ന്നു പോന്നു.
അന്തലൂസില്‍ ജീവിച്ചിരുന്ന ഐബേറിയന്‍ ക്രൈസ്തവര്‍ മൊസറബുകള്‍ എന്നാണറിയപ്പെട്ടിരുന്നത്. തങ്ങളുടെ രാജ്യത്തുടനീളം സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയ അവര്‍ക്ക് മുസ്‌ലിംകളില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു. മതപരമായ സ്വത്വം ഉണ്ടാക്കിയെടുക്കുന്നതിനിടക്ക് പല അറേബ്യന്‍ ആചാരങ്ങളും മൊസറബുകള്‍ സ്വാംശികരിച്ച് തങ്ങളുടെ ചര്യകളിലേക്ക് പകര്‍ത്തിയിരുന്നു.
മൊസറബിക് തച്ചുശാസ്ത്ത്രില്‍ മൂര്‍-മൊസറബ് സംവേദം വ്യക്തമായി കാണാന്‍ കഴിയും. തനതായ ഇസ്‌ലാമികരീതിയിലുള്ള കമാനങ്ങളോടും തൂണുകളോടും കമാനങ്ങള്‍ക്കു മുകളില്‍ ചതുരാകൃതിയില്‍ കാണപ്പെടുന്ന അല്‍ഫിസും പുറത്തേക്കു നീണ്ടു നില്‍ക്കുന്ന ഇറയോടും കൂടി ബാഹ്യാലങ്കാരങ്ങള്‍ കുറഞ്ഞ മൊസറബിക് വാസ്തു കല കാഴ്ചയില്‍ വളരെ ലളിതമാണ്.
ഇംഗ്ലണ്ടിലെ കുംബിയ സര്‍വകലാശാലയിലെ ആര്‍ട്ട് ഫാക്കല്‍ട്ടി റോയിസ് മൈക്കിള്‍ പറയുന്നു: “പതിനൊന്നാം നൂറ്റാണ്ടോടു കൂടി അന്തലൂസ് നിരവധി സംസ്‌കാരങ്ങളുടെ സംഗമകേന്ദ്രമായിത്തീര്‍ന്നു. ബെര്‍ബര്‍,വിസിഗോഥിക് തുടങ്ങിയ പാരമ്പര്യങ്ങളോടുള്ള ബന്ധത്തോടും ഇസ്‌ലാമിക നാഗരികതയോടുമൊപ്പം മൂരിഷ് തച്ചുശാസ്ത്രവും വികസിച്ചു”
ഇസ്‌ലാമിക ഭരണത്തിന്റെ സുവര്‍ണകാലത്ത് പരമ്പരാഗതരീതിയിലും രൂപത്തിലും നിര്‍മിക്കപ്പെട്ട അത്യുത്തമ മാതൃകകളിലുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയായിരുന്നുവത്. അക്കാലത്തെ അലങ്കാരകലകളും എഴുത്തുകലയും വാസ്തുശില്‍പങ്ങളും അതിന്റെ വ്യക്തമായ തെളിവുകളാണ്. ക്രിസ്തുമതത്തിനജ്ഞമായ രീതിയിലുള്ള ശാസ്ത്രപഠനത്തിനും തത്വചിന്തകള്‍ക്കും സര്‍വകലാശാലകള്‍ക്കും പുറമെ മഹത്തായ ഒരു കലാകേന്ദ്രം കൂടിയായി അന്തലൂസ് മാറി. കൊര്‍ദോബയിലെ വലിയ പള്ളി, മദീനാ സെഹ്‌റാ പട്ടണം തുടങ്ങിയവ ഇക്കാലത്തെ പ്രധാനപ്പെട്ട തച്ചുശാസ്ത്രമാതൃകകളാണ്.
യൂറോപ്യന്‍ കലയിലെ മറ്റൊരു പ്രധാന ഇനമാണ് മുദേജാര്‍ കലാരൂപം.പതിനൊന്നാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ നിലനിന്നിരുന്ന ഒരു പ്രത്യേകരാഷ്ട്രീയ സാഹചര്യത്തിലാണ് മുദേജാര്‍ കലയുടെ പിറവി.
ക്രിസ്ത്യന്‍ രാജാക്കന്‍മാര്‍ അന്‍തലൂസ് കീഴടക്കിയപ്പോള്‍ പുനരധിവാസപ്രക്രിയ വേഗത്തില്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാവുകയും തത്ഫലമായി പുതുതായി കീഴടക്കിയ പ്രദേശത്ത് താമസിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കുകയും ചെയ്തു. ക്രിസ്ത്യാനികളായ ഉന്നതവര്‍ഗത്തിന്റെ ഭൂമിയില്‍ അവര്‍ക്കു വേണ്ടി പണിയെടുത്ത ഇവര്‍ പല ഇസ്‌ലാമികാചാരങ്ങളും കലാരൂപങ്ങളും അവര്‍ക്ക് സംഭാവന ചെയ്തു. അവയെല്ലാം രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും മനം കവരുന്നതായിരുന്നു.
ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തില്‍ നിന്നെടുത്ത അലങ്കാര വിഷയങ്ങളും കൃത്യമായ നിര്‍മാണരീതിയും അതിന്റെ ഏകീകരണവും മുജേദാര്‍ കലയുടെ പ്രത്യേകതയാണ്. ക്രിസ്ത്യന്‍ ചിന്തകളെയും മൂല്യങ്ങളെയുമാണ് മുജേദാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും ക്രിസ്ത്യന്‍ സമൂഹത്തില്‍ ഇസ്‌ലാമിക കലയുടെ അതിജീവനമായും ഇത് വായിക്കപ്പെടേണ്ടതുണ്ട്.
റോമനെസ്‌ക്,ഗോഥിക് നവോത്ഥാനകലകളുടെ സംയോജനം പാശ്ചാത്യകലാപാരമ്പര്യത്തോടൊപ്പം ഇസ്‌ലാമികകലയെയും പുതിയ രൂപത്തിലെത്തിച്ചു. ക്രിസ്ത്യന്‍ പാരമ്പര്യം അല്ലെങ്കില്‍ ഇസ്‌ലാമികപാരമ്പര്യം എന്നതിനേക്കാള്‍ ക്രൈസ്തവരും മുസ്‌ലിംകളും യഹൂദരുമടങ്ങുന്ന,ഇവരെല്ലാം പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ച വിയൊരു സമൂഹത്തിന്റെ മഹത്തായ സംഭാവനയായും രണ്ടു സംസ്‌കാരങ്ങളെ പരസ്പരം കോര്‍ത്തിണക്കുന്ന കണ്ണിയായുമാണ് മുജേദാര്‍ ആര്‍ട്ട് നിലനിന്നിരുന്നത്. കലാചരിത്രത്തില്‍ തന്നെ തുല്ല്യതയില്ലാത്ത പ്രതിഭാസമായും നമുക്കിതിനെ കാണാം. എ.ഡി 16ാം നൂറ്റാണ്ടില്‍ സംഭവിച്ചു തുടങ്ങിയ ഈ ശാഖയുടെ പതനം 1609ല്‍ പൂര്‍ണമായി.
വിവര്‍ത്തനം: എ ഷാഹിദ