വൈവിധ്യത്തിന്റെ മസ്ജിദുകള്‍
സാകിരിന്‍ മസ്ജിദ്
തുര്‍കിയിലെ സാകിരിന്‍ മസ്ജിദ് കണ്ണുകളെ കുളിര്‍പ്പിക്കുന്ന ദേവാലയമാണ്. മെയ് 2009ല്‍ ഇബ്രാഹീം സാകിര്‍, സെമീഹ സാകിര്‍ എന്നിവരുടെ ഓര്‍മയ്ക്ക് വേണ്ടിയാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ഈ ദേവാലയത്തിലെ മനോഹരമായ ഫൗണ്ടൈനുകള്‍ ഡിസൈന്‍ ചെയ്തത് വിശ്രുത ശില്‍പി ആയ വില്യം പൈ ആണ്.
ഗുരു കി മസ്ജിദ്
ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹര്‍ഗോവിന്ദ് സാഹിബ് പണി കഴിപ്പിച്ചതാണ് ഗുരു കി മസ്ജിദ്. അമൃത്സരിനടുത്ത് ശ്രീഹര്‍ഗോവിന്ദ് പൂരിലാണ് ഗുരു കി മസ്ജിദ് നിലനില്‍ക്കുന്നത്. സിഖ് വേദങ്ങളില്‍ നിലനില്‍ക്കുന്ന, സിഖ് മതാചാര്യന്മാര്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മതസഹിഷ്ണുതയുടെ മകുടോദാഹരണം ആണ് ഈ മസ്ജിദ്.
ജാമിയ മസ്ജിദ്
ബാംഗ്ലൂര്‍ നരസിംഹ സ്വാമി റോഡിലുള്ള പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ജാമിയ മസ്ജിദ് മതവൈവിധ്യത്തെ വിളിച്ചോതുന്നുണ്ട്. രണ്ട് ക്ഷേത്രങ്ങളുടെ മധ്യത്തിലാണ് ഈ മസ്ജിദ് എന്നത് തന്നെ – അതും രണ്ട് നൂറ്റാണ്ട് കാലത്തെ സഹവര്‍ത്തിത്വത്തെ വിളിച്ചോതികൊണ്ട് മസ്ജിദിനെ പ്രസക്തമാക്കുന്നുണ്ട്.
മറ്റു സവിശേഷതകള്‍:
പ്രവാചകന്റെയും ഹസ്രത്ത് ജീലാനിയുടെയും ചരിത്ര ശേഷിപ്പുകള്‍.
മസ്ജിദിനകത്തെ ഏക ശിലയില്‍ തീര്‍ത്ത പ്രസംഗപീഠം.
നൂറ്റി ആറ് വര്‍ഷം പഴക്കമുള്ള ക്ലോക്ക്. രണ്ട് മനോഹരമായ ഫൊണ്ടയ്‌നുകള്‍.
ഭിത്തികളില്‍ ഉള്ള പേര്‍ഷ്യന്‍ ചിത്ര പണി.
ചരിത്രം
ടിപ്പുവിന്റെ മേല്‍നോട്ടത്തില്‍ ഹാജി അബ്ദുല്‍ ഖുദ്ദൂസ് ആണ് 1790ല്‍ ജാമിയ മസ്ജിദ് പണി കഴിപ്പിച്ചത്.
Connect
Connect with us on the following social media platforms.