ഇസ്‌ലാമിന്റെ വിശാലത
ഞാന്‍ പേരുകൊണ്ട് ഒരു മുസ്‌ലിമാണ്. അതിനപ്പറം, അതിനപ്പുറെ ഇസ്‌ലാമിലെന്നല്ല. ഒരു മതത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, പരസ്പരം കൊമ്പ് കോര്‍ക്കുകയും കഴുത്തറുക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന വിശ്വാസ പ്രമാണങ്ങളില്‍ മനുഷ്യവംശത്തിന്റെ സമത്വവും സമാധാനവും കാംക്ഷിക്കുന്ന ഒരാള്‍ക്കും വിശ്വസ്‌ക്കാനാവുകയില്ല എന്നതാണ് എന്റെ പക്ഷം. യേശുവും, മോശയും പ്രബോധനം ചയ്ത പ്രത്യയശാസ്ത്രമാണ് ഞങ്ങളുടേത് എന്ന മുസ്‌ലിംങ്ങള്‍ പറയാറുണ്ട്. പക്ഷേ ഈ പ്രസ്താവന എല്ലാ മതങ്ങള്‍ക്കമിടയില്‍ പാലം പണിയുവാനും സര്‍വ്വ മത ഐക്യത്തെ ഊട്ടിയുറപ്പിക്കുവാനുള്ള നിസ്വാര്‍ത്ഥമായ താല്‍പര്യത്താല്‍ പ്രചോദിക്കപ്പെട്ടിട്ടുള്ള ഒന്നല്ല, ഇസ്‌ലാമിനെ മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും മേല്‍ പ്രതിഷ്ഠിക്കാനും തങ്ങളുടെ ഔന്നിത്യം ഉറപ്പുവരുത്താനും അതുവഴി മതത്തില്‍ ആളെച്ചേര്‍ക്കാനുമുള്ള നിഗൂഢമായ മോഹമാണ് ഈ പ്രസ്താവനയുടെ പിന്നിലുള്ള താല്‍പര്യം. ഒരു മതവിശ്വാസിയുടെ മനസില്‍ ജനിക്കുന്ന വൈകാരികമായ അഭിരുചി വെറുപ്പിന്റേതാണ്. വിശ്വാസികളാകട്ടെ ആളുകളെ നരകത്തിലേക്ക് അയക്കാന്‍ ഒരുമ്പിട്ടിരിക്കുന്ന ട്രാവല്‍ ഏജന്റുമാരാണ്. ഈയവസരത്തില്‍ ധീരമായ, വിപ്ലവാത്കമായ ഒരു ചുവടുവെയ്പ് വിശ്വസിക്കാതിരിക്കുക എന്നതാണ്. അതാണ് ദയയുടെയും കരുണയുടെയും സ്‌നേഹത്തിന്റെയും മാര്‍ഗം.
ജനങ്ങളെ തെറ്റായ സ്ഥലങ്ങളിലേക്ക് റിക്രൂട്ട് ചെയ്തയക്കുന്ന ട്രാവല്‍ ഏജന്റുമാരെ തിരുത്തുകയും അവരെ നേര്‍ വഴിക്ക് കൊണ്ടുവരുകയുമാണ് വേണ്ടത്. ട്രാവല്‍ ഏജന്റുമാരോ യാത്രകളോ ഇല്ലാത്തൊരു ലോകത്തെപ്പറ്റി സങ്കല്‍പിച്ചു നോക്കു. എത്ര വിരസമാണിത്. ചോദ്യകര്‍ത്താവിന്റെ ശ്രദ്ധയിലേക്ക് ഏതാനും ഖുര്‍ആന്‍ വചനങ്ങളെ കൊണ്ടുവരികയാണ്:”ജൂതന്‍മാര്‍ പറയുന്നു: ക്രിസ്ത്യാനികള്‍ ശരിയായ വഴിയിലല്ല. ക്രിസ്ത്യനികള്‍ പറയുന്ന:’ ജൂതന്‍മാര്‍ ശരിയായ വഴിയിലല്ല. രണ്ടുകൂട്ടരും വേദപ്രമാണങ്ങള്‍ വായിക്കുന്നവരാണ്. ഇതുതന്നെയാണ് ബഹുദൈവ വിശ്വാസികളും പറയുന്നത് പുനരുദ്ധാരണ നാളില്‍ അവര്‍ക്കിടയില്‍ തീര്‍പ്പുണ്ടാകും. (2:113)
അവര്‍ പറയുന്നു: ‘ജൂതനോ ക്രിസ്ത്യാനിയോ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അത് കേവലമവരുടെ ശുഭചിന്തമാത്രമാണ്.’ പറയുക! ‘നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍ തെളിവെവിടെ?’ (2:111)
നിങ്ങള്‍ ജൂതന്‍മാരുടെയോ ക്രിസ്ത്യനികളുടെയോ മാര്‍ഗം പിന്തുടരാതെ അവര്‍ നിങ്ങളെ അംഗീകരിക്കുകയേയില്ല. പറയുക: ദൈവം നല്‍കുന്ന സന്മാര്‍ഗമാണ് നിങ്ങള്‍ക്ക് ജ്ഞാനം ലഭിച്ച ശേഷം നിങ്ങള്‍ അവരുടെ മാര്‍ഗം പിന്തുടര്‍ന്നാല്‍, അല്ലാഹുവിനെതിരെ നിങ്ങളെ സഹായിക്കുവാനോ സംരംക്ഷിക്കുവാനോ ആരും ഉണ്ടാകില്ല.
മേലുദ്ധരിച്ച വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ജൂതന്‍മാരും ക്രൈസ്തവരും മാത്രമല്ല മറ്റുസമൂഹങ്ങള്‍ക്കുമേല്‍ തങ്ങള്‍ക്ക് ദൈവദത്തമായ മേധാവിത്വമുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാ സമൂഹങ്ങള്‍ക്കു ഇത് ബാധകമാണ് താഴെ ഉദ്ധരിക്കുന്ന വചനം ശ്രദ്ധിക്കു:
”സത്യത്തില്‍, വിശ്വാസികളും (മുസ്‌ലിംങ്ങള്‍) ജൂതന്‍മാരും ക്രൈസ്തവരും സാബിഉകളും – അവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഭയക്കേണ്ടതില്ല അവര്‍ ദുഃഖിക്കുകയും അരുത് (2:62)
സത്യത്തിനുമേല്‍ വിഭാഗീയമായ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ ഒരു താക്കീതാണ് ഈ വചനം. ഖുര്‍ആന്‍ 5:69 ലും ഇതേസാരമുണ്ട് എങ്കിലും സത്യത്തിനും സനന്മാര്‍ഗത്തിനും തങ്ങള്‍ക്ക് സ്വന്തം അധികാരമുണ്ടെന്നപോലെ ഇസ്‌ലാമിലെ ‘മിഷിനറി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട് എന്നത് ശരിയാണ് അവരാണ് നരകത്തിലേക്കുള്ള റിക്രൂട്ട് മെന്റ് ഏജന്റുമാര്‍. ഖുര്‍ആനിലെ സ്വര്‍ഗ്ഗ നരഗങ്ങള്‍ ധര്‍മ്മവും നീതിയുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന വിശാലമായ ഭൂമികയാണെന്ന് മനസ്സിലാക്കുവാനുള്ള ലോക വീക്ഷണം അവര്‍ക്ക് കുറവാണ്. അതാണ് നരകത്തെക്കുറിച്ചുള്ള വചനങ്ങള്‍ വാതോരാതെ മൊഴിയുന്ന പലര്‍ക്കും നീതിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തത്
വിശ്വാസിക്കാതിരിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് ഹൃദയ വിശാലത ഉണ്ടാകണമെന്നില്ല. ആ പ്രസ്താവനയും അവിശ്വാസത്തിന് ദയയുടെയും കരുണയുടെയും ഉടമസ്ഥാവകാശം നിര്‍ണ്ണയിച്ച് നല്‍കുന്ന സങ്കുചിത വാദമാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ വിശ്വാസിയായിരുന്നില്ല. അല്ലേ?
Connect
Connect with us on the following social media platforms.