banner ad
July 24, 2012 By ഇന്ററാക്ടീവ് സ്‌കോളേര്‍സ് 0 Comments

സംഗീതവും ക്ലാസിക്കല്‍ ഇസ്‌ലാമും

q-and-a-musicസംഗീതവും ചലചിത്രവും ഉള്‍പ്പെടെയുള്ള സാംസ്‌കാരികോല്‍പന്നങ്ങള്‍ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് സുവ്യക്തമല്ല. സംഗീതം ഇസ്‌ലാമിക മൂല്യ വ്യവസ്ഥക്ക് പുറത്താണെന്ന് ഒരു വിഭാഗം പണ്ഡിതന്‍മാര്‍ വാദിക്കുന്നു. എന്നാല്‍ നിരവധി സംഗീത മഹാചാരങ്ങള്‍ ഇസ്‌ലാമിക പ്രകൃതിയില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഇസ്‌ലാമിലെ സംഗീത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പണ്ഡിതന്‍മാരുടെ, പ്രത്യേകിച്ചു പൗരാണിക സാഹിത്യവാദികളുടെ വീക്ഷണം കൃത്യമായി മനസ്സിലാക്കുവാനാണ് എന്റെ ശ്രമം.

ഇസ്‌ലാമിലെ സംഗീത സ്വാതന്ത്ര്യം സാംസ്‌കാരിക പ്രശ്‌നങ്ങളുമായി ഇഴ ചേര്‍ന്ന് കിടക്കുന്നതാണ്. അപരിചിതരെന്ന ഒറ്റ കാരണത്താല്‍ ഒരു സംസ്‌കാരത്തെയുംഇസ്‌ലാം താഴ്ത്തിക്കെട്ടാറില്ല. മറിച്ച് സംസ്‌കാരങ്ങളില്‍ മതത്തിന്റെ ധാര്‍മ്മികവും ദാര്‍ശനികവുമായ കല്‍പ്പനകള്‍ക്കെതിരെ നില്‍ക്കുന്ന ഘടകങ്ങളെയാണ് ഇസ്‌ലാം വിമര്‍ശിക്കുന്നത്. പ്രവാചകന്റെ നേതൃത്വത്തിലുള്ള പുതുവിശ്വാസി സമൂഹം മദീനയിലേക്ക് കുടിയേറിയതിന് ശേഷമാണ് ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായി ഈ ചര്‍ച്ച ഉയര്‍ന്ന് വരുന്നത്. ഈ കുടിയേറ്റം (ഹിജ്‌റ) മുസ്‌ലിം സമുദായത്തിന്റെ, കേവലം ഭൂമിശാസ്ത്രപരമായ പുന:ക്രമീകരണം എന്നതിലുപരി മക്കന്‍ കച്ചവട സംസ്‌കാരത്തില്‍ നിന്ന് നാനാ സംസ്‌കാരങ്ങളുടെ കലവറയായ മദീനിയന്‍ സംസ്‌ക്കാരത്തിലേക്കുള്ള പറിച്ച് നടല്‍ കൂടിയായിരുന്നു.

ഇസ്‌ലാമും സംസ്‌കാരവും

താരീഖ് റമദാന്‍ എഴുതുന്നു;  “കടുത്ത പീഢനം മൂലം മക്കയില്‍ നിന്ന് പാലായനം ചെയ്ത മുസ്‌ലിംങ്ങള്‍ക്ക് (മുഹാജിറുകള്‍ ) വിവിധ സാംസ്‌കാരിക സവിശേഷതകളില്‍ നിന്ന് മതതത്പരമായത് മാത്രം വേര്‍തിരിക്കേണ്ട കടമയുണ്ടായിരുന്നു. സഹായികളായ മദീനയിലെ ജനങ്ങള്‍ (അന്‍സാറുകള്‍ ) തങ്ങളുടെ പൊതുമതത്തിന്റെ തത്വങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറുമായിരുന്നു. തത്സമയം പ്രവാചകന്‍ ബഹുമാനിച്ച, മാറ്റാനാവശ്യപ്പെടാത്ത ചില സാംസ്‌കാരിക സവിശേഷതകള്‍ അവര്‍ നിലനിര്‍ത്തിപ്പോരുകയും ചെയ്തു. അന്‍സാറുകളുടെ സംഗീത കലാഭിരുചികളെയും സമൂഹത്തിലെ സ്ത്രീ പങ്കാളിത്തത്തെയും ഇസ്‌ലാം ബഹുമാനിച്ചത് ഇതില്‍പ്പെടുന്നു. (മദീനയില്‍ ഇത് കൂടുതല്‍ സൃഷ്ടമായിരുന്നു.)”

” പ്രവാചക പാത പിന്തുടര്‍ന്ന വിശ്വാസികള്‍ക്ക് പെട്ടെന്ന് തന്നെ ഇസ്‌ലാമിക തത്വങ്ങളുമായി ബന്ധപ്പെട്ടതും മക്കന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടതും വേര്‍തിരിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തങ്ങളുടെ മാതൃസംസ്‌കാരത്തോട് വിമര്‍ശനാത്മകവും അനുഭവപൂര്‍വ്വവുമായ സമീപനം സ്വീകരിച്ച്  ഉറച്ച മതവിശ്വാസികളാവുകയാണ് അവര്‍ ചെയ്തത്. തങ്ങളുടെ പല സാംസ്‌കാരിക ചിന്താഗതികള്‍ പേലും അവര്‍ക്ക് പരിഷ്‌കരിക്കേണ്ടതായി വന്നു. തന്നോടു മറുപടി പറഞ്ഞ ഭാര്യയോട് (ഇത് മക്കയില്‍ ചിന്തിക്കാനെ കഴിയില്ല) പരുഷമായി പ്രതികരിച്ച് കഴിഞ്ഞപ്പോഴാണ് ഉമര്‍ ബിന്‍ ഖത്താബിന് (റ) ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞത്.” അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. (റമദാന്‍ : MM  P  84)

മക്ക- മദീന പരിപ്രേക്ഷ്യത്തില്‍ നിന്നും മറ്റു സമൂഹങ്ങലിലേക്കും ഇസ്‌ലാം വിസ്തൃതമായപ്പോള്‍ അവിടുത്തെ ഒട്ടനവധി സാംസ്‌കാരിക സവിശേഷതകളുമായി ഇസ്‌ലാമിന് സംഘട്ടനത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. പുതുസമൂഹത്തിന് നേരെ ചില പ്രതിപാദങ്ങള്‍ക്കും ഈ സംഘട്ടനങ്ങള്‍ വഴിവെച്ചു. ഇത്തരത്തിലൊരു പ്രതിപാദത്തിന്റെ ഭാഗമായാണ് സംഗീത നിരോധനം ഉണ്ടായത്. ഈ പേപ്പറിന്റെ ലക്ഷ്യം, പൗരാണിക സാഹിത്യവാദികളുടെ ആശയങ്ങള്‍ പ്രത്യേകം മാനിച്ച് ഈ രണ്ട് സമീപനങ്ങളെ (അനുവദനീയം, അല്ലാത്തത്) മനസ്സിലാക്കുക എന്നതാണ്.

പൗരാണിക പ്രതിപാദം

സംഗീതം ഇസ്‌ലാമില്‍ നിയമവിരുദ്ധമാണെന്ന് വാദിക്കുന്നവര്‍ സാധൂകരണത്തിനായി ഉയര്‍ത്തികാണിക്കുന്നത് ഖുര്‍ആന്‍ സൂക്തം 31:6 ലെ ‘ലഹ് വുല്‍ ഹദീസ്” എന്ന പ്രയോഗമാണ്. ഈ സൂക്തം പറയുന്നത് ജനങ്ങളുടെ കൂട്ടത്തില്‍ നിസാരമായ വിനോദ വൃത്താന്തങ്ങള്‍ വാങ്ങുകയും എന്നിട്ട് ജനങ്ങളെ വഴി തെറ്റിക്കുകയും അത് പരിഹാസ്യമാക്കുകയും ചെയ്യുന്ന ചിലരുണ്ട് എന്ന ആശയമാണ്.

ഇബ്‌നു മസ്ഊദിനെ (റ) പോലുള്ള ചില പ്രവാചകാനുയായികള്‍ ലഹ് വുല്‍ ഹദീസി’നെ സംഗീതവും സംഗീതോപകരണങ്ങളുമായി വ്യാഖാനിച്ചങ്കിലും അത് പ്രവാചകനും ഭൂരിഭാഗം അനുയായികളും അംഗീകരിച്ച തരത്തിലുള്ള വ്യാഖ്യാനമായിരുന്നില്ല. ഇബ്‌നു ഹസം തന്റെ സുപ്രസിദ്ധമായ  ‘അല്‍ മുഹല്ല’ യില്‍ ഈ സൂക്തം വിശകനം ചെയ്യുന്നത് ഇപ്രകാരമാണ്:

താഴെ പറയുന്ന കാരണങ്ങളാല്‍ ഈ സൂക്തം സംഗീതത്തന്റെ സ്വീകാര്യതക്കെതിരായ ഒരു പ്രമാണവും ഉള്‍ക്കൊള്ളുന്നില്ല. 1) പ്രവാചകന്‍ മുഹമ്മദ് (സ) ഒഴികെ മറ്റാര്‍ക്കും ഈ വിഷയത്തില്‍ (ലഹ്‌വുല്‍ ഹദീസില്‍ സംഗീതവും ഉള്‍ക്കൊള്ളുന്നു) അന്തിമ തീരുമാനം എടുക്കാന്‍ കഴിയില്ല. എന്നാല്‍ പ്രവാചകന്‍ ഈ ആയത്തിനെ കുറിച്ച് (സൂക്തം) ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുമില്ല. 2) ഈ സൂക്തം സംഗീതത്തെ വിലക്കുന്നില്ല എന്നാണ് മിക്ക പ്രവാചകാനുയായികളും വിശ്വസിച്ചത്.

3) സൂക്തത്തിന്റെ സന്ദര്‍ഭവും വാക്കും ഇത്തരമൊരു വ്യാഖ്യാനം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിക്കുന്നു. പ്രസ്തുത സൂക്തത്തിന്റെ രണ്ടാമത്തെ ഭാഗം നിസാര വൃത്താന്തം’ വാങ്ങുന്നതിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. ഈ ദുഷ്‌ചെയ്തി ചെയ്യുന്നത് അവിശ്വാസി ആയിരിക്കുമെന്ന് സൂക്തം സൂചിപ്പിക്കുന്നു. മറ്റുള്ളവരെ കൂടി അവിശ്വാസത്തിലേക്ക് നയിക്കുന്ന ഒരസാധാരണ അവിശ്വാസിയായിരിക്കും അയാള്‍ . ജനങ്ങളെ വഴിതെറ്റിക്കാന്‍ സന്ദര്‍ഭോചിതമല്ലാത്തതും അപൂര്‍ണ്ണവുമായ നബി വചനങ്ങള്‍ പ്രചരിപ്പിക്കാനുറച്ച് ഒരാള്‍ തിരുവചനങ്ങളടങ്ങിയ പുസ്തകം വാങ്ങിയാല്‍ തീര്‍ച്ചയായും, അയാളും  പാപിയും അവിശ്വാസിയുമാണ്. ഇത്തരം ചെയ്തികളെയാണ് ഈ സൂക്തം വിശദീകരിക്കുന്നത്. അതേ സമയം മനുഷ്യര്‍ വിനോദത്തിനും വിശ്രമത്തിനും ഉപയോഗിക്കുന്ന വാചിക വിഹാരങ്ങളെ (സംഗീതം, തമാശക്കഥകള്‍ ,സാരോപദേശ കഥകള്‍ ) ദൈവം വിലക്കുന്നില്ല.(യൂസഫ്- അല്‍ -ഖര്‍ദാവി, ഫത്വവ, മുഅസ്സിറ)

ഇബ്‌നു ഹസം പറയുന്നു: ‘ സംഗീതത്തിന്റെ അസ്വീകാര്യത അവര്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: സംഗീതം താഴെപറയുന്ന രണ്ടിലൊന്നായിരിക്കും; സത്യം (അല്‍ ഹക്ക്) അല്ലെങ്കില്‍ കള്ളം (അല്‍ ബാത്വില്‍ ) അത് മൂന്നാമതൊന്നല്ല. അല്ലാഹുവിന്റെ വാക്കുകളാണ് ഇതിന് ആധാരം : ”സത്യമല്ലാത്തതെല്ലാം കാപഠ്യമാണ്’ ( വിശുദ്ധ ഖുര്‍ആന്‍ 10:32) അല്ലാഹുവിന്റെ അനുമതി പ്രതീക്ഷിച്ച് കൊണ്ട് നമ്മള്‍ ഇങ്ങനെ പറയുന്നു:  ”പ്രവാചകന്‍ പറഞ്ഞു, തീര്‍ച്ചയായും ഉദ്ധേശമാണ് (നിയ്യത്ത്) ചെയ്തികളെ നിര്‍ണ്ണയിക്കുന്നത്. നിശ്ചയം, ഓരോരുത്തരും തങ്ങളുടെ ഉദ്ധേശഫലമാണ് കൈപ്പറ്റുക”. തന്റെ ക്രൂരമായ ജന്മവാസനെയ ഉണര്‍ത്താനെന്ന ലക്ഷ്യത്തില്‍ സംഗീതമാസ്വദിക്കുന്നവര്‍ വഴിപിഴച്ചിരിക്കുന്നു എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ നമുക്ക് പറയാം. സംഗീതം മാത്രമല്ല, ഏത് കാര്യങ്ങള്‍ക്കും ഇത് ബാധകമാണ്. അനന്യമായ ശാന്തതയും ദൈവാരാധനക്കുള്ള അപാരമായ ശക്തിയും സത്പ്രവര്‍ത്തികള്‍ക്ക് ദൈവീക കടാക്ഷവും ആഗ്രഹിക്കുന്നവന്‍ മതകീയ മാന്യതകളും പാതിവൃതവും കാണിക്കുന്നു. അവനാണ് സത്യവാന്‍ (ഹക്ക്). എന്നാല്‍ അവന്റെ പ്രവര്‍ത്തികള്‍ സത്യമെന്നോ തെറ്റെന്നോ നിര്‍വ്വചിക്കാന്‍ കഴിയാത്തതാണെങ്കില്‍ അത് വെറും സിദ്ധാന്തമാണ്. അല്ലാഹു അതിന് മാപ്പ് നല്‍കിയിരിക്കുന്നു. പാര്‍ക്കിലൂടൊരു നടത്തം, പ്രകൃതി ആസ്വദിച്ച് പുഴയരികിലെ ഇരുത്തം, തന്റെ വസ്ത്രം ചായം മുക്കി മറ്റൊരു നിറമാക്കല്‍ തുടങ്ങിയവ ഇത്തരം പ്രവര്‍ത്തികളില്‍ പെട്ടതാണ്.

ചില  പണ്ഡിതന്‍മാര്‍ തങ്ങളുടെ നിലപാട് സാധൂകരിക്കാന്‍ ഹദീസ് സാഹിത്യമാണ് ഉപയോഗിക്കുന്നത്. പ്രവാചകന്റെ പേരില്‍ കെട്ടിച്ചമച്ച ‘ സംഗീതം മനുഷ്യമനസില്‍ കാപഠ്യം നട്ടു വളര്‍ത്തുന്നു’ എന്ന വാക്യം ഇതിനൊരുദാഹരണമാണ്. സംഗീതത്തിന്റെ അസ്വീകാര്യതയെ സംബന്ധിച്ചുള്ള എല്ലാ ഹദീസുകളും കെട്ടിച്ചമക്കപ്പെട്ടതാണെന്ന് മേല്‍പറഞ്ഞ വാക്യത്തെ പ്രത്യേകമുദ്ധരിച്ച് കൊണ്ട് ഇബ്‌നു അറബി, ഇബ്‌നു ഹസം, അല്‍ഗസ്സാലി, ഖര്‍ദാവി തുടങ്ങിയ പണ്ഡിതന്‍മാര്‍ എഴുതുന്നു.

ഇനി ഈ ഹദീസുകള്‍ മുഖവിലക്കെടുത്താല്‍ തന്നെ എല്ലാ തരം സംഗീതവും സംഗീതോപകരണങ്ങളും നിഷിദ്ധമാണെന്ന് സ്ഥാപിക്കുക തികച്ചും ബുദ്ധിമുട്ടാണ്. വിവിധ സംഗീത സമ്പ്രദായങ്ങളെ വിശകലനം ചെയ്തുകൊണ്ട് അല്‍ ഗസ്സാലി (റ) സംഗീതത്തിന്റെ ഘടനയെയും ഉള്ളടക്കത്തെയും തരം തിരിക്കുന്നുണ്ട്.

”ഒരു കവിതയുടെ /സംഗീതത്തിന്റെ രചയിതാവ് അന്യസ്ത്രീയാവുകയും (നോക്കല്‍ നിഷിദ്ധമായ പെണ്ണ്) ആ സംഗീതം അനാവശ്യ പ്രലോഭനങ്ങള്‍ക്ക് ഇടയാവുകയും ചെയ്താല്‍ അത് നിഷിദ്ധമാണ്. ഇതാണ് നിഷിദ്ധമായ സംഗീതത്തിന്റെ ഒരു തരം. മദ്യപാനികളുടെയും മറ്റും ലക്ഷണമായ വാദ്യോപകരണങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഓടക്കുഴല്‍ , തന്ത്രിവാദ്യങ്ങള്‍ , കൂബാ ഡ്രം (ഒരു തരം ചെണ്ട) എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഈ മൂന്ന് തരത്തില്‍ പെടാത്ത വാദ്യോപകരങ്ങള്‍ അനുവദനീയമാണ്. ദഫ് (കുറച്ച് മണികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ) തബല, ഷാഹിന്‍ ഖാദാബിലെ അടികള്‍ ഇവയെല്ലാം ഇതില്‍ പെട്ടതാണ്.”(ഇഹ്‌യാ ഉലൂമിദ്ധിന്‍ )

ആദ്യ വിഭാഗത്തില്‍ പ്രലോഭനം മാത്രമല്ല ഗായിക സ്ത്രീയാവുക എന്നത് കൂടിയാണ് ബഹിഷ്‌കരണത്തിന്റെ മാനദണ്ഡം എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അതുപോലെ രണ്ടാമത്തെ വിഭാഗത്തില്‍ സ്ഥിര മദ്യപാനികളുടെ ലക്ഷണങ്ങളായ വാദ്യോപകരണങ്ങള്‍ മാത്രമേ വര്‍ജ്ജിക്കേണ്ടതുള്ളൂ. പിന്നീട് ഗസ്സാലി (റ) മൂന്നാമത്തെ വിഭാഗത്തെ കുറിച്ച് പ്രതിപാദിക്കുന്നു.

‘ വര്‍ജ്ജിക്കേണ്ട മൂന്നാമത്തെ വിഭാഗം പാടിയ കവിതയുടെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ളതാണ്. അല്ലാഹുവിനോ അവന്റെ ദൂതന്മാര്‍ക്കോ അവരുടെ അനുയായികള്‍ക്കോ എതിരായ എന്തെങ്കിലും കളവായ ആഭാസങ്ങളോ കളിയാക്കലോ ഉള്‍പ്പെടുന്ന സംഗീതവും നിഷിദ്ധമാണ്. ഇതിനുദാഹരണമാണ് ഭക്തരായ ദൈവാനുയായികളെ നിന്ദിച്ച് കൊണ്ടുള്ള റാഫിദാസിന്റെ സംഗീതങ്ങള്‍ . ഇത്തരം സംഗീതം കേള്‍ക്കല്‍ നിഷിദ്ധമാണെന്ന് മാത്രമല്ല അത് കേള്‍ക്കുന്നവന്‍ ആ നിന്ദ്യവത്കരണത്തില്‍ പങ്കുചേരുക കൂടി ചെയ്യുകയാണ്.

വാഗ് യുദ്ധങ്ങള്‍

തന്റെ ‘Revival and Reform in Islam’ എന്ന പുസ്തകത്തില്‍ ഫസലു റഹ്മാന്‍ സൂചിപ്പിക്കുന്ന ചില വാഗ് യുദ്ധങ്ങള്‍ കൊണ്ട് ഈ രചനകള്‍ അവസാനിപ്പിക്കുന്നത് ഉത്തമമാകുമെന്ന് കരുതുന്നു.

ഇബ്‌നു തൈമിയ പറയുന്നു: ഭക്തരും ദൈവ സമര്‍പ്പിതരുമായ ആളുകള്‍ സംഗീതത്തിലും മനുഷ്യ സൗന്ദര്യത്തിലും ആത്മ സംതൃപ്തി കണ്ടെത്താറുണ്ട്. യുക്തിവാദികളായ പണ്ഡിതന്മാരും അദ്ധ്യാത്മവാദികളും സിദ്ധാന്ത രൂപികരണത്തിലും ഊഹാഭോഗത്തിലുമാണ് സംതൃപ്തി കണ്ടെത്തുന്നത്. ഒരു പക്ഷം കലാം മൂലവും മറ്റേ പക്ഷം സംഗീതം മൂലവും കുറ്റക്കാരയി. ചിലര്‍ അക്ഷരങ്ങളിലും മറ്റ് ചിലര്‍ ശബ്ദത്തിലും തൃപ്തിയടയുന്നു. ‘കലാം’ ന്റെ ആളുകളെ കണക്കിന് വിമര്‍ശിക്കുന്നു ഭക്തിഗാനങ്ങള്‍ കാണാന്‍ സാധിക്കും. ഭക്തിഗായക വിഭാഗത്തിലെ അബു അബ്ദുറഹിമാന്‍ അല്‍ സുല്ലമി (d 412/1021) അദ്ധ്യാത്മവാദത്തെയും അദ്ധ്യാത്മവാദികളെയും ഖണ്ഡിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. അതേ സമയം തന്നെ സംഗീതാരാധകരായ  പണ്ഡിതന്മാരെ താഴ്ത്തി കെട്ടുന്ന അദ്ധ്യാത്മവാദികളുണ്ട്. ഇത്തരം സംഗീതാരാധകരെ ഖണ്ഡിച്ച് കൊണ്ടുള്ള അദ്ധ്യാത്മവാദികളുടെ നിരവധി രചനകളും. അബൂബക്കര്‍ ബി ഫുറാക്കിനെ പോലുള്ളവരും ഇതിനുദാഹരണമാണ്.

തന്റെ വിശാലമായ വിമര്‍ശന പ്രബന്ധത്തില്‍ സൂഫി അദ്ധ്യാത്മ പണ്ഡിതനയായ അബ്ദുല്‍ കരിം അല്‍ ഖുശൈരിയും (d 465/1072) സംഗീതത്തിന്റെ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതിയോഗി ഇബ്‌നു തൈമിയായും നല്ല സംഗീതം അനുവദനീയമാണെന്ന നിലപാട് സ്വീകരിക്കുന്നതായി കാണാം.

ഇബ്‌നു ഖുശൈരിയുടെ പ്രബന്ധത്തില്‍ രണ്ട് തിസിസുകള്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. നിഷിദ്ധമായ ആനന്ദം നല്‍കാത്തതും, ശരീരത്തിനെ വിമര്‍ശിക്കാത്തതും അനിയന്ത്രിതമായ ഇച്ഛകള്‍ക്ക് കാരണമാവാത്തതുമായ എല്ലാ സന്തോഷദായകമായ ഈണങ്ങളും ശബ്ദങ്ങളും മതത്തില്‍ അനുവദനീയമാണ്. ഇതാണ് ഒന്നാമത്തെ തിസിസ്. രണ്ടാമതയി, മനുഷ്യരെ ദൈവാനുസരണയിലേക്കും തിന്മവര്‍ജ്ജനയിലേക്കും പ്രേരിപ്പിക്കുന്നതിലൂടെ ദൈവ വാഗ്ദാനങ്ങളെ ഓര്‍മ്മിപ്പിക്കുകയും മനസ്സിനെ സ്തുത്യര്‍ഹമായ അവസ്ഥയിലേക്ക് ഉയര്‍ത്തുന്നതുമായ സംഗീതം അനുവദനീയമാണെന്ന് മാത്രമല്ല മതം അതിനെ വ്യക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അബു അബ്ദുല്‍ റഹ്മാന്‍ അല്‍ സുല്ലമി, അബുല്‍ ഹാമിദുല്‍ ഗസ്സാലി എന്നിവര്‍ ഇക്കര്യം വ്യക്തമാക്കുന്നുണ്ട്. സംഗീതത്തിന്റെ സഹായമില്ലാതെ മതപരമായ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ സംഗീതം ധാര്‍മ്മിക ബാദ്ധ്യത ആണെന്ന് പോലും ചില പണ്ഡിതന്മാര്‍ വാദിക്കുന്നു.  ”ചിലപ്പോള്‍ ചിലര്‍ ഖുര്‍ആന്‍ പാരായണത്തിന് പോലും സംഗീതം തെരഞ്ഞെടുക്കാറുണ്ട്” – ഇമാം ഗസ്സാലിയെ (റ) ഉദ്ധരിച്ച് ഇബ്‌നു തൈമിയ പറയുന്നു. എന്തുകൊണ്ടാണ് സംഗീതം ഖുര്‍ആന്‍ പരായണത്തെക്കാള്‍ ആനന്ദനൈര്‍ഭര്യമെന്നതിന് ഇമാം ഗസ്സി (റ) ഏഴ് കാരണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഇമാം ഗസ്സാലിയെയും (റ) ഖുശൈറിയെയും നിശിതമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇബ്‌നു തൈമിയയുടെ അഭിപ്രായത്തില്‍ സംഗീതം അനുവദനീയമാണെന്നത് ശ്രദ്ധേയമാണ്. എങ്കിലും സംഗീതത്തെ ഖുര്‍ആന്‍ പാരായണത്തിനോട് തുല്യമാക്കുന്നതിനോടും അതിനേക്കാള്‍ ശ്രേഷ്ടത കല്‍പ്പിക്കുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ല. സംഗീതത്തോടുള്ള പണ്ഡിതന്മാരുടെ എതിര്‍പ്പ് ഏകീകൃതമല്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

Translator: ശമീര്‍ ഗസാലി

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting