banner ad
July 24, 2012 By വയലേറ്റ യുസനോവ 0 Comments

ആധുനിക റഷ്യയിലെ ഇസ്‌ലാമിക സംഗീത പാരമ്പര്യം: ചരിത്രവും വളര്‍ച്ചയും

റഷ്യയിലെ ഇസ്‌ലാമിക സംഗീത പാരമ്പര്യവും ഇസ്‌ലാമിക പ്രദേശങ്ങളായ സമീപ മധ്യപൗരസ്ഥ്യ മധേഷ്യന്‍ മേഖലകളിലെ ഇസ്‌ലാമിക സംഗീത പാരമ്പര്യവുമായി ഏഴാം നൂറ്റാണ്ടുമുതല്‍ തന്നെ ബന്ധം പുലര്‍ത്തി പോന്നിട്ടുണ്ട്. പ്രാദേശിക പാരമ്പര്യങ്ങളെ കാര്യമായി സ്വാധീനിച്ച സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉടമകളായ അറബികള്‍ ഇക്കാലം മുതല്‍ തന്നെ ഉത്തര കസാക്കസില്‍ ജീവിച്ചിരുന്നു. Dagestanse Derben നഗരം ഇസ്‌ലാമിക സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നും സമീപ മധ്യപൗരസ്ഥ്യ ദേശത്തു നിന്നും കാസ്പിയന്‍ കടല്‍ വഴിയുള്ള ഒരേ ഒരു പാതയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കവാടങ്ങളുടെ കവാടം ( ബാബുല്‍ അബ്‌വാബ്) എന്നാണറിയപ്പെടുന്നത്. ദമസ്‌ക്കസ്, ഫലസ്തീന്‍, മൊസുല്‍, ജാസിര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ധാരാളം ജനങ്ങള്‍ അവിടെ താമസിച്ചിരുന്നു. ഖുര്‍ആന്‍ പാരായണപ്രമുഖരായ ഖുദ്‌റാഉകള്‍ ആ പ്രദേശത്ത് അറബി ഭാഷയുംഇസ്‌ലാമും മറ്റു നവീന ആശയങ്ങളും പ്രചരിപ്പിച്ചു.

19ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വരെ Dagestan പ്രദേശത്ത് അറബി ഭാഷ ജനകീയമായിരുന്നു. അതിനു ശേഷം അറബ് ജനത പ്രാദേശിക ഭാഷകളിലേക്കും സംസ്‌കാരങ്ങളിലേക്കും തിരിഞ്ഞതോടുകൂടി പ്രാദേശിക കലര്‍പ്പോടുകൂടിയ ഒരു ഇസ്‌ലാമിക സംസ്‌കാരം നിലവില്‍വന്നു. ഉത്തര കാക്കസസിലെ ദര്‍ബന്ത് നഗരം അറബ്-പേര്‍ഷ്യന്‍ സംസ്‌കാരങ്ങളുടെ ഉദാത്തമായ പാരമ്പര്യത്തെ സ്വംശീകരിച്ചു. വ്യത്യസ്ത സംഗീത, മത പാരമ്പര്യങ്ങളിലൂടെ ഇസ്‌ലാം പ്രചരിപ്പിച്ച രണ്ട് പ്രദേശങ്ങളാണ് ഉത്തര കാക്കസസും വോള്‍ഗ-ഉറല്‍ പ്രദേശങ്ങളും. ഇസ്‌ലാം വന്നതു Dagestan വഴി അറേബ്യന്‍ പ്രദേശങ്ങളില്‍ നിന്നും ഇറാനില്‍ നിന്നുമാണ്. വോള്‍ഗാ-ഉറാല്‍ പ്രദേശങ്ങള്‍ ബഗ്ദാദ്, ഇറാന്‍ , മധ്യേഷ്യ, പിന്നീട് തുര്‍ക്കിയുമായും ബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. 9-14 നൂറ്റാണ്ട് കാലയളവിലാണ് ഇവിടെ ഇസ്‌ലാമിക മതസംസ്‌കാരം വ്യാപിക്കുന്നത്. സര്‍ ചക്രവര്‍ത്തി ഇവാന്‍ നാലാമന്‍ 1552ല്‍ Kazan Khanate ഉം 1556ല്‍ Astrakhan Kahanateയും പിടിച്ചെടുത്തതോടുകൂടി 19ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഉഫയിലെ ഗാലിയാ മദ്‌റസ, കസാനിലെ ഖാസിമിയ്യാ മദ്‌റസ, പ്രശസ്ത മുഹമ്മദിയ മദ്‌റസകളടക്കം പ്രദേശത്ത് 430 മക്തബകളും(Pre-school ) 57 മദ്രസകളും ഉണ്ടായിരുന്നു.

മറ്റു ഇസ്‌ലാമിക പ്രദേശങ്ങശളുമായി തുലനം ചെയ്യുമ്പോള്‍ റഷ്യന്‍ ഫെഡറേഷനിലെ ഇസ്‌ലാമിന് ചില പ്രത്യേക സവിശേഷതകള്‍ ദര്‍ശിക്കാന്‍ സാധിക്കും. അവയില്‍ ചിലത് യുറോപ്പിലും ഏഷ്യയിലുമായുള്ള അതിന്റെ ഭൂമിശാസ്ത്ര സാഹചര്യത്തില്‍ നിന്നും കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള അതിന്റെ സാംസ്‌ക്കാരിക പരിസരത്ത് നിന്നും കടം കൊണ്ടതാണ്. മറ്റു ചിലത് വംശീയ-സംസ്‌ക്കാരിക സവിശേഷതകളില്‍ നിന്നും വോള്‍ഗാ-ഉറാല്‍ പ്രദേശങ്ങളിലെ സുന്നിസം (mazhabhanan), സൂഫിസം, ഉത്തര കസാക്കസിലെ സുന്നിസം, സൂഫിസം, മൂരീദിസം തുടങ്ങിയ ഇസ്‌ലാമിലെ ചില പ്രത്യേക  മേകലകള്‍ക്ക് ഉന്നല്‍ നല്‍കുന്ന മതധാരകളില്‍നിന്നും ഉരുത്തിരിഞ്ഞതാണ്. മദ്ഹബ് ഹനാന്‍ പിന്നിട് റഷ്യയില്‍ ആധിപത്യം പുലര്‍ത്തി . ഇന്ന് ധാരാളം സംഗീതപാരമ്പര്യങ്ങള്‍ റഷ്യയില്‍ നിന്നും വിഘടിച്ച താജ്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ , അസര്‍ബൈജാന്‍ , അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ചിലത് റഷ്യയില്‍ തന്നെയും വളരുന്നു. പക്ഷെ അവയുടെ ഇസ്‌ലാമിക സംഗീതപാരമ്പര്യം ഇതുവരെ റഷ്യയില്‍ പഠനവിധേയമായിട്ടില്ല. എന്റെ അഭിപ്രായത്തില്‍ റഷ്യയിലെ ഇസ്‌ലാമിക സംഗീതപാരമ്പര്യ രീതിക്ക് പ്രധാന മൂന്ന് ശാഖകളാണുള്ളത്.

മതകീയവും ആചാരപരവും നിലവില്‍ നാടോടി സംഗീതമുള്‍പ്പെടെയുള്ള മതസംഗീത സംസ്‌കാരം, ആത്മീയ കവിതാശകലങ്ങളും ഉള്‍ക്കൊള്ളുന്നതാണത്. അത് മുന്നൂ തരത്തിലുള്ള ചടങ്ങുകളും കലാരൂപങ്ങളുമടങ്ങുന്നതാണ്. മതപരമായത് (racat, at, tajweed, azan), മറ്റു ആചാരപരമായത്(zikr)  നാടന്‍ കലാരൂപമായ ബയ്ത്ത്, മുനാജാത്, ടര്‍കിയുമാണ്. ഖുര്‍ആന്‍ പാരായണത്തിലുണ്ടാവുന്ന സ്വരവ്യതിയാനങ്ങള്‍ സ്വരമാത്യകള്‍ സംഭാവന ചെയ്യുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക സംഗീത-സാംസ്‌കാരിക പാരമ്പര്യത്തിന്റെ സ്വരവ്യതിയാനങ്ങളെ നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്.  ഇവിടെ പ്രചുര പ്രചാരം നേടിയ വ്യത്യസ്ത പാരമ്പര്യങ്ങള്‍, ആദ്യമായ തദ്വീര്‍ എന്നറിയപ്പെടുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ സിറിയന്‍ രീതി ധാരാളം കാലം ,നേരത്തെ ഉണ്ടായിരുന്ന ഖുര്‍ആനിലെ വാചകങ്ങളുടെ ഉച്ചാരണ പാരമ്പര്യത്തെ സംരക്ഷിച്ചിട്ടുണ്ട്. ഉത്തര കാക്കസില്‍ പ്രചുര പ്രചാരം നേടിയ സുന്നി ബാക്ക് വിളിക്ക് ആവര്‍ത്തിച്ചുവരുന്ന അനിവാര്യമായ ആകാരങ്ങളും പാരമ്പര്യഘടനയുമുണ്ട്. ഉത്തര കാക്കസിലെ ബാങ്ക് വിളി ഇറാനിലെയും അസര്‍ബൈജാനിലെയും ബാങ്ക് വിളിയോട് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. അതേസമയം, പ്രാദേശിക ഖുര്‍ആന്‍ പാരായണ ശൈലി, സംഗീതത്തിന്റെ ഈണം(ഉദാഹരണമായി പഞ്ചസ്വര തോത്-Pentatonic Scale) പ്രാദേശിക ഭാഷ, സംഗീത സ്വരവ്യതിയാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

സോവിയറ്റ് കാലഘട്ടത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ പരിശീലനം ലഭിച്ച ഹാഫിസുകള്‍ വളരെ അപൂര്‍വമായിരുന്നു. ഗ്രാമങ്ങളിലെ വൃദ്ധജനങ്ങളും സ്ത്രീകളും ഖുര്‍ആന്‍ പാരായണം പഠിച്ചത് മുല്ലമാരില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നുമായിരുന്നു. അവര്‍ ഈ ഇസ്‌ലാമിക പാരമ്പര്യത്തെ സംരക്ഷിക്കുകയും അവരുടെ സന്താനങ്ങള്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്തു. പലപ്പോഴും അവര്‍ക്ക് അറബി വശമില്ലായിരുന്നതുകൊണ്ട് തന്നെ ഖുര്‍ആന്‍ പഠിച്ചത് വാമൊഴി പഴക്കത്തിലൂടെയായിരുന്നു. വാമൊഴി രീതി റഷ്യന്‍ മേഖലകളില്‍ ഏറെ പ്രചാരം നേടിയിരുന്നു. ഈ സവിശേഷത സോവിയറ്റ് കാലഘട്ടത്തിലെ താജ്കിസ്താനിലും ഉസ്ബക്കിസ്താനിലും കാണാം. ഇന്ന് തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രഗര്‍ഭരായ പണ്ഡിതന്മാര്‍ കോസ്‌കോയിലേക്ക് ക്ഷണിക്കപ്പെടുക മാത്രമല്ല, അവര്‍ പല പള്ളികളിലും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക സ്വാധീനകാലമായ 7-10 നൂറ്റാണ്ടുകളില്‍ ബൈത്ത് , മുനാജാത്ത് തുടങ്ങിയ പ്രധാന ഇസ്ലാമിക നാടന്‍ സംഗീതരൂപങ്ങള്‍ പ്രചുരപ്രചാരം നേടി. അറബിഭാഷയില്‍ നിന്നുള്ള ‘ബൈത്ത്’ എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്്  മരണപ്പെട്ടവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന വിലാപ ചടങ്ങുകളും അതുമായി ബന്ധപ്പെട്ട പ്രാചീന പ്രാദേശിക പാരമ്പര്യത്തില്‍ നിന്നും രൂപംകൊണ്ട സംഗീത ഇതിഹാസരൂപവുമാണ്. അവയുടെ വരികള്‍ അറബി അക്ഷരങ്ങളുപയോഗിച്ച് പ്രത്യേക പുസ്തകങ്ങളില്‍ എഴുതപ്പെട്ടിരുന്നു, പക്ഷെ അതിന്റെ സംഗീതം നിലനിന്നുപോന്നത് വാമൊഴിവഴക്കത്തിലൂടെയായിരുന്നു. അവക്ക് നിര്‍ണ്ണിതമായ പ്രത്യേക താളങ്ങളുണ്ടായിരുന്നില്ല. പ്രശസ്ത മതഗാനങ്ങള്‍ ഇതിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നു എന്നുമാത്രമല്ല പലപ്പോഴും പുതിയ സംഗീതം തന്നെ നല്‍കപ്പെട്ടിരുന്നു. ബൈത്തുകളുടെ പ്രമേയങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കില്‍ കൂടി അവയുടെ ചരിത്രപരമായ പ്രമേയങ്ങള്‍ പ്രസക്തമായുരുന്നു, ബൈത്തിന്റെ സംഗീതം ഏറെക്കുറെ മുനാജാത്തിന്റെതിന്ന് സമാനമായിരുന്നു. ബൈത്തിന്റെ തുടക്കത്തില്‍ ഖുര്‍ആന്‍ ഉദ്ധരണികള്‍ (തക്ബീര്‍ അല്ലെങ്കില്‍ ശഹാദത്ത്) നല്‍കപ്പെട്ടിരുന്നു. മതാശയങ്ങളുടെ സൂക്ഷിപ്പുകാരായിട്ടാണ് മുനാദാത്തുകള്‍ കണക്കാക്കപ്പെട്ടത്. അതിന്റെ സംഗീത ശൈലി പാരമ്പര്യ നാടന്‍ സംഗീത രീതിയിലുള്ളതും ഖുര്‍ആന്‍ പാരായണ രീതിയോട് സാമ്യമുള്ളതുമാണ്. ‘മുഹമ്മദിയ’ മത ഗ്രന്ഥത്തിന്റെ പാരായണം മുനാദാത്ത് ശൈലിയെ സ്വാധീനിച്ചിട്ടുണ്ട്. 1449ല്‍ തുര്‍ക്കി കവിയായ മുഹമ്മദ് ചലവിയാണ് ഈ ഗ്രന്ഥം അറബിയില്‍ രചിച്ചത്. ഈ ഗ്രന്ഥത്തിലെ മിക്ക വരികളും അറബി കച്ചു ശൈലിയായ അറൂള് ഉപയോഗിച്ചാണ് എഴുതപ്പെട്ടിട്ടുള്ളത്. മുനാദാത്ത് സംഗീതത്തില്‍ അല്ലാഹുവിന്റെ പേര് വളരെ വളരെ മൗലികമായ ഈണത്തിലും താളത്തിലും ആലപിക്കപ്പെടുന്നു. ഇതേ വസ്തുത എം ഗെറ്റാറ്റ് (1980) ബാങ്കിന്റെ വിഷയത്തിലും വിശദീകരിക്കുന്നുണ്ട്. ഇതേ പ്രതിഭാസം പഞ്ചസ്വരങ്ങള്‍ (Pentatonic) ആധാരമാക്കിയിട്ടുള്ള ബൈത്തുകളിലും മുനാദാത്തുകളിലും കാണാം. പക്ഷെ, ചില മുനാദാത്തുകളില്‍ അറേബ്യന്‍ മക്കാമി ഘടകങ്ങളും കാണാം. 1978 സോവിയറ്റ് കാലഘട്ടത്തില്‍ ഈ പ്രതിഭാസത്തെപറ്റി ആദ്യമായെഴുതിയത് താത്താര്‍ വംശീയ സംഗീത ശാസ്ത്രജ്ഞനായ റോസാ ഇഷ്‌ക്കോ വാമ്പയാണ് (Rosa Ishkova Vamba). ആ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ അതത്ര എളുപ്പമായിരുന്നില്ല. റഷ്യന്‍ സംഗീത ശാസ്ത്രത്തിലെ ഈ പ്രശ്‌നം അന്വേഷിക്കുന്നതിന് യഥാര്‍ഥത്തില്‍ പുതിയ വഴികള്‍ തുറക്കുകയായിരുന്നു അവര്‍ .

ബയ്ത്തിന്റെയും മുനാജാത്തിന്റെയും സംഗീതശൈലി വോള്‍ഗാ-ഉറാല്‍ പ്രദേശത്തെ പാരമ്പര്യ നാടന്‍ സംഗീത രൂപമായ ഔസോന്‍കീ (Ozonekey) എന്നറിയപ്പെടുന്ന നീണ്ട ഗാനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1980കളുടെ അവസാനത്തില്‍ മുനാദാത്തുകളും ബയ്ത്തുകളും അപ്രത്യക്ഷമായി തുടങ്ങി. ഗവേഷകര്‍ക്കു വേണ്ടി പോലും മതഗാനങ്ങള്‍ ആലപിക്കാന്‍ പഴയ സംഗീതാവതാരകര്‍ തയ്യാറായില്ല. 1992ല്‍ റഷ്യ സ്വതന്ത്ര രാഷ്ട്രമായതോടുകൂടെ മതങ്ങള്‍ക്ക് സ്വാതന്ത്രം നല്‍കപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം സംഗീത രൂപങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി.

നിലവില്‍ ബൈത്തും മുനാദാത്തും നാടന്‍ സംഗീത വേദികളില്‍ പോലും കേള്‍ക്കാന്‍ സാധിക്കും. ഇത്തരം സംഗീത സദസ്സുകളിലെ അംഗങ്ങള്‍ പൂര്‍വ സംഗീത പ്രതിഭകളില്‍ നിന്ന് ഇസ്‌ലാമിക സംഗീതം പകര്‍ത്താനും അവ സംഗീതവേദികളില്‍ അവതരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്. കസാന്‍സിറ്റിയിലെ അക്കല്‍ഫക്ക് സംഗീത സദസ്സിലെ മക്കാമി സംഗീത ശൈലി ഇതിനൊരുത്തമ ഉദാഹരണമാണ്. 20ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മുനാദാവതരണ മല്‍സരം വരെ റഷ്യയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2002ല്‍ സതാസ്താന്‍ ടി.വി സംഘടിപ്പിച്ച മുനാദ മല്‍സരവും 2005ല്‍ ബഷ്‌കോര്‍ത്തോസ്ഥാനിലും തതാര്‍സ്ഥാനിലും നടന്നിട്ടുള്ള മല്‍സരങ്ങളും ഉദാഹരണങ്ങളാണ്. ആധുനിക സംഗീത സംവിധായകര്‍ മത സംഗീതങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയും അവരുടെ സംവിധാനത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഷാമില്‍ ഷിര്‍ഫുലിന്‍, മസ്തുഗാ ശംസുദ്ദീന്‍ ഓവ, റാസിദ് കലിമുദ്ദീന്‍ തുടങ്ങിയ ആധുനിക സംഗീതജ്ഞര്‍ ഇത്തരത്തില്‍ പ്രചോദിതരായവരില്‍ പ്രഗല്‍ഭരാണ്. ഇത്തരം സംഗീത സദസ്സുകള്‍ മതകീയ വിശിഷ്ട ദിനങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്.

വോള്‍ഗാ-ഉറാല്‍ പ്രദേശത്ത് മധ്യകാലഘട്ടത്തില്‍ വികസിച്ച സൂഫി സംഗീത പാരമ്പര്യം ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ സംഗീത പാരമ്പര്യം ചെറുതായെങ്കിലും നിലനില്‍ക്കുന്നത് ഉത്തര കാക്കസില്‍ മാത്രമാണ്. ഉത്ത കാക്കസിലെ ഇസ്‌ലാമിക സംഗീത പാരമ്പര്യം ആധുനിക സംഗീത ശാസ്ത്രം ഇതുവരെ പഠിച്ചിട്ടില്ല. 1997ല്‍ റഷ്യയില്‍ പുറത്തിറങ്ങിയ ഇസ്‌ലാമിനെയും സംഗീതത്തിനെയും സംബന്ധിച്ച എന്റെ ഒരു പുസ്തകം മാത്രമാണ് ഈ മേഖലയിലെ ശ്രദ്ധേയമായ കൃതി. റഷ്യയിലെ ഇസ്‌ലാമിന്റെ ഉദയം ഒരേസമയം ഒരു സമഗ്രതത്വമെന്ന നിലയ്ക്കും അതോടൊപ്പം സുന്നി, സൂഫി ധാരകള്‍ എന്ന നിലയ്ക്കുമായിരുന്നു. ഈ വ്യത്യാസം സംഗീതത്തോടും കാണാം. സംഗീതമെന്നത് റഷ്യന്‍ മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ദേശീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഉത്തര കാക്കസില്‍ നിലനിന്നിരുന്ന സൂഫി സാഹോദര്യത്തിന്റെ വകഭേദമായ ഖാദിരിയ്യ, നക്ഷബന്ദിയ ത്വരീഖത്തുകളില്‍ സംഗീതത്തിന് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. അതേ മണ്ണില്‍ തന്നെയാണ് അബൂ ഹാമിദില്‍ ഗസ്സാലിയുടെ സംഗീതപാരമ്പര്യവും വികാസം കൊണ്ടത്.

സിക്ര്‍ ഈ പ്രദേശങ്ങളിലെ പ്രധാന പാരമ്പര്യ ആചാരങ്ങളില്‍ ഒന്നാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഈണം, ആചാരനൃത്ത സംഗീതം, ചരിത്ര സംഗീതം (Chaphs), മന്ത്രവാദ ചികില്‍സാ ഗാനങ്ങള്‍ (Hozlauor), വിലാപഗാനങ്ങള്‍ (uj) തുടങ്ങിയ പ്രാദേശിക പാരമ്പര്യ സംഗീതങ്ങളെ അടിസ്ഥാനമാക്കിയാണ് സിക്‌റിന്റെ സംഗീത ശൈലി രൂപപ്പെട്ടത്. ഖുര്‍ആന്‍ പാരായണമുള്‍പ്പെടെയുള്ള സവിശേഷമായ മതചടങ്ങുകളെയും അതിന്റെ സംഗീതത്തെയും നിര്‍ണ്ണയിക്കുന്നതില്‍ പൂര്‍വ്വ ഇസ്‌ലാമിക, ക്രൈസ്തവ-ഇസ്‌ലാമിക പ്രാദേശിക സംഗീത പാരമ്പര്യങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നാടോടി സംഗീതത്തിനു മേലുള്ള ഇസ്‌ലാമിക സാംസ്‌കാരിക പാരമ്പര്യങ്ങളുടെ സ്വാധീനം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ്. ഖുര്‍ആന്‍ പാരായണത്തെ മാതൃകാ ശബ്ദമെന്ന് കണക്കാക്കുന്ന സവിശേഷമായ സംഗീത ചിന്തയുടെ പ്രധാന്യം ഇതിനുദാഹരണമാണ്. Dzhagr എന്ന് വിളിക്കപ്പെടുന്ന സിക്‌റ് നൃത്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് കകാസിയന്‍ ചെണ്ടയുടെയും മദ്ദളത്തിന്റെയും അകമ്പടിയോടുകൂടിയായിരുന്നു. ചിലസമയങ്ങളില്‍ പ്രാദേശിക സംഗീത ഉപകരണമായ ഗമായഹ എന്നറിയപ്പെടുന്ന ഓടക്കുഴലും ഉപയോഗിക്കപ്പെട്ടിരുന്നു. (Gacapaeb, 1998, P75)

19ാം നൂറ്റാണ്ടിലെ പ്രമുഖനായ രാഷ്ട്രീയ നേതാവ് ഷാമിലിനു മുമ്പില്‍ ഇത്തരമൊരു സംഗീതാത്മകമായ സിക്ര്‍ പ്രശസ്ത സൂഫിവര്യനായ Kunt haji അവതരിപ്പിച്ചെങ്കിലും അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. ഇത്തരത്തിലുള്ള സിക്ര്‍ ഡാന്‍സുകളില്‍ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണവും ഉള്‍പ്പെടുത്തിയിരുന്നു. ഉത്തര കാക്കസിലെ പ്രത്യേകിച്ചും മതഗാനങ്ങളായ ഖസീദ, മര്‍സിയ്യ തുടങ്ങിയവയ്ക്ക് അസര്‍ ബൈജാനിലെ സംഗീതത്തോടാണ് സാമ്യമുള്ളത്. അവയുടെ അടിസ്ഥാനം പ്രാദേശിക മക്കാമി ശൈലിയിലാണ്. ഇത് ഭാവിയില്‍ ഗവേഷണത്തിനും അന്വേഷണത്തിനും വഴിയൊരുക്കുന്ന പ്രധാന സവിശേഷതയാണ്. തുല്‍ക്കി (Tulky) എന്നറിയപ്പെടുന്ന മതഗാനത്തിലൂടെ പ്രാദേശിക സംഗീത പാരമ്പര്യങ്ങളെ അവതരിപ്പിക്കാവുന്നതാണ്. ആധുനിക താജികിസ്താനില്‍ ഈ വസ്തുത പഠനവിധേയമാക്കിയത് ഫിലോളജിസ്റ്റുകള്‍ മാത്രമാണ്. ‘ആലാപനത്തിനുള്ള കവിതകളായിട്ടാണ്’ അവരതിനെ മനസ്സിലാക്കിയത്. ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതു സംബന്ധമായ ആദ്യപുസ്തകം അബൂ സുഫ്യാന്‍ അക്കായ തന്റെ രചനയിലൂടെ തുര്‍ക്കിയില്‍ പുറത്തുകൊണ്ടുവന്നിരുന്നു. പക്ഷെ, ഒരു തുര്‍ക്കി രചനയുടെ ആദ്യ ഉദാഹരണം 15ാം നൂറ്റാണ്ടില്‍ ഇദ്‌രിസ് രചിച്ച നിശാ നമസ്‌ക്കാരത്തെ സംബന്ധിച്ചുള്ള ഒരു കൃതിയാണ്. ദാര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിന്റെ സംഗീതത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ആകെ അറിയാന്‍ കഴിയുന്നത് തുര്‍ക്കി ഗാനങ്ങള്‍ക്ക് ഇത്തരം ക്ലാസിക്കുകളുടെ സംഗീതം ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് മാത്രമാണ്. ഇവയ്ക്ക് വോള്‍ഗാ-ഉറാല്‍ പ്രദേശത്തെ ബൈത്ത് എന്ന സംഗീത രൂപവുമായി ഏറെ സാമ്യമുണ്ട്. ഈ ക്ലാസിക് സംഗീതങ്ങളുടെ ഉപയോഗം മുനാദാത്തുകളെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

ഉത്തര കക്കാസ് മേഖലയില്‍ ഒട്ടനേകം മതഗാനങ്ങളും സിക്‌റുകളുമുണ്ടെങ്കിലും അത് സംബന്ധിച്ച് ഇന്നുവരെ കാര്യമായി യാതൊരു പഠനവും നടന്നിട്ടില്ല. റഷ്യന്‍ മുസ്ലിംകളുടെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. അത് അവതരിപ്പിക്കപ്പെടുന്നതാകട്ടെ ഒരു പരിപ്രേഷ്യമെന്ന നിലയ്ക്ക് മാത്രമാണ്.ഇന്ന് റഷ്യന്‍ സംഗീത ശാസ്ത്രജ്ഞര്‍ ഇസ്‌ലാമിക സംഗീത ഗവേഷണത്തില്‍ അതീവ തല്‍പ്പരരാണ്. റഷ്യയുടെ സുപ്രധാന ഭാഗങ്ങളായ മോസ്‌ക്കോ, സൈബീരിയ, വിദൂര പൗരസ്ത്യദേശങ്ങളിലെല്ലാം ഇതിനായുള്ള സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്രജ്ഞരധികവും അവരുടെ പഠനമാരംഭിക്കുന്നത് സോവിയറ്റ് ഏഷ്യയില്‍ നിന്നും തുടര്‍ന്ന് അറബ്-ഇറാനിയന്‍ സംഗീതത്തില്‍ നിന്നുമാണ്. അവരിലൊരുഭാഗം ഏഷ്യന്‍ സംഗീതം, ക്ലാസിക് സംഗീതങ്ങളുടെ ആധുനിക പ്രയോഗം, ഏഷ്യന്‍ സംഗീതത്തിന്റെ ചരിത്രം, ഈണങ്ങളുടെ പരിണാമം തുടങ്ങിയ കാര്യങ്ങള്‍കൂടി പഠനവിധേയമാക്കുന്നുണ്ട്. റഷ്യന്‍ ഇസ്‌ലാമിക സംഗീത ഗവേഷണ രീതി ഒരു പുതിയ ശാസ്ത്രരീതി എന്ന നിലയ്ക്കാണ് പരിഗണിക്കപ്പെടുന്നത്. യു.എസ്.എസ്.ആറില്‍ മത-സാംസ്‌കാരിക കലര്‍പ്പില്ലാത്ത നാടോടി സംഗീതങ്ങള്‍ മാത്രമായാണിവ പരിഗണിക്കപ്പെടുന്നത്. റഷ്യന്‍ ഇസ്‌ലാമിക സംഗീത പാരമ്പര്യങ്ങളില്‍ മിക്കതും അതിപുരാതനനമാണ്. അവ രേഖപ്പെടുത്തേണ്ടതും ക്രമീകരിക്കപ്പെടേണ്ടതുമാണ്. തതാസ്ഥാന്‍, ബസ്‌കോര്‍തോസ്ഥാന്‍ മേഖലകളിലെ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് യുവ ഗോത്ര സംഗീതജ്ഞരായ മോസ്‌കോവില്‍ നിന്നുള്ള ഇയാല്‍ മമുത്തിനോവ, നെതര്‍ലാന്റ്‌സിലെ ഹുസേല്‍ സൈഫുല്ലിന തുടങ്ങിയവര്‍ പഠനം നടത്തിയിട്ടുണ്ട്. അവരും അവരെപോലുള്ള തുടക്കക്കാരായ ഗവേഷകരും ‘ലോക സംഗീത ഗവേഷണ പ്രശ്‌നങ്ങള്‍ ‘ എന്ന വിഷയത്തില്‍ മോസ്‌കോവില്‍ നടന്ന  കോണ്‍ഫറന്‍സിലൂടെ ഒരുമിച്ചിരിക്കുകയുണ്ടായി.

Translator: അസീസ് ഗസാലി

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting