banner ad
August 17, 2012 By ആലിയ യൂനുസ് 0 Comments

ട്രോംസോയിയിലെ റമദാന്‍ വിശേഷങ്ങള്‍

alia yunis article

മേഘാവൃതവും മലനിരകളാല്‍ വലയം ചെയ്യപ്പെട്ടതുമായ നോര്‍വെയിലെ ട്രോംസോയുടെ ഉത്തരദ്രുവ ഗോറ്റ്‌വേ തുറമുഖത്ത് കപ്പലിറങ്ങുക. മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വീടുകളല്ലാം കടും ചുവപ്പും നീലയും മഞ്ഞയും പെയിന്റടിച്ച പീടികകളും ഓരം ചേര്‍ന്ന പ്രധാന തെരുവിലൂടെ മുന്നോട്ട് നടക്കുക. അവിടെ, പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ തൊട്ടടുത്തായി ചതുര രൂപത്തിലുള്ള ഒരു കെട്ടിടം കാണാം – അല്‍നോര്‍ സെന്റര്‍ (Alnor senter). പഴയ ഡാന്‍്‌സ് സ്റ്റുഡിയോ ഇപ്പോള്‍ ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പള്ളിയാണ്. അല്‍നോര്‍ സെന്ററിന് ഇത് കൂടാതെ ലോകത്തിലെ വടക്കേയറ്റത്തെ  പ്രൊട്ടസ്റ്റന്റ് കത്തീഡ്രല്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ , ഔഷധ വാറ്റുകേന്ദ്രം സിംഫണി ഓര്‍ക്കസ്ട്ര എന്നീ പ്രത്യേകതകള്‍ കൂടിയുണ്ട്.

ട്രോംസൊയുടെ താഴ്‌വാരത്ത്  2005 മുതല്‍ പ്രവര്‍ത്തിക്കുന്ന അല്‍നോര്‍ സെന്റര്‍ 450 അംഗങ്ങളുള്‍പ്പെട്ട ലോകത്തിന്റെ വടക്കേ അറ്റത്തുള്ള പള്ളിയാണ്. ഭൂമദ്ധ്യരേഖയില്‍ നിന്ന് 69° വടക്ക്, ആര്‍ട്ടിക് വൃത്തത്തില്‍ നിന്ന് 350 കി. 89. (215m) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ട്രോംസോയിലേക്ക് ഇസ്‌ലാമിന്റെ ഉത്സവ ഭൂമിയില്‍ നിന്നുള്ള കാറ്റ് അടിച്ചു വീശുന്നു്, 1794 ല്‍ സ്ഥാപിതമായ ട്രോംസോയെ അന്താരാഷ്ട്ര ധ്രുവ പര്യവേക്ഷണങ്ങളുടെ ആരംഭ മേഖലയായി കണക്കാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം ട്രോംസോ സിറ്റി, നോര്‍വീജിയന്‍ ഹീറോയായ റോള്‍ഡ് അമന്‍ഡ്‌സന്‍ ദക്ഷിണ ധ്രുവത്തില്‍ എത്തിയതിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുകയാണ്,  മുക്കുവന്മാരും തിമിംഗല കച്ചവടക്കാരും, കടല്‍നായ വേട്ടക്കാരുമെല്ലാം വളരെ മുമ്പെ തന്നെ ഇവിടെ ഉണ്ട്. ധ്രുവക്കലമാന്‍ പറ്റങ്ങള്‍ വളരെ മുമ്പേ ഇവിടെ ജീവിച്ചിട്ടുണ്ട്. ഈയടുത്ത് സമുദ്രവും ചികിത്സയും തമ്മിലുള്ള ബന്ധങ്ങള്‍ കുറിച്ച് പഠിക്കാന്‍ വന്ന അന്താരാഷ്ട്ര മെഡിക്കല്‍ പര്യവേഷകരും ഇവിടെ ഉണ്ട്.

അല്‍നോര്‍ സെന്ററിലേക്ക് വരുമ്പോള്‍ നിങ്ങളെ ആദ്യം സ്വാഗതം ചെയ്യുന്ന ആളാണ് ഹക്കിം മാബ്‌റര്‍ “നോര്‍വേയില്‍ ജീവിക്കുന്ന ഒരാളുമായി മൊറോക്കോയില്‍ വെച്ചാണ് എന്റെ വിവാഹം കഴിഞ്ഞത്. ഞാന്‍ കരുതി, ‘ആഹാ! ഞാനിനി യൂറോപ്പില്‍ ജീവിക്കാന്‍ പോവുന്നു! എത്ര സുന്ദരം !’ ഇതെന്റെ ഒരു തരം ‘അമേരിക്കന്‍ സ്വപ്നം’ പോലെ ആയിരുന്നു. 1997 ഏപ്രിലില്‍ ഞാന്‍ യൂറോപ്പിലെത്തി. ആ വര്‍ഷം 2½ മീറ്റര്‍ (98”) ഉയരത്തിലുള്ള റെക്കോര്‍ഡ് മഞ്ഞുവീഴ്ച്ചയുണ്ടായി. സമതല പ്രദേശത്ത് നിന്ന് മാറി നിന്നപ്പോള്‍ കാണുന്നതൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് പുത്തന്‍ സ്വപ്നത്തിലേക്ക് സ്വാഗതം’ ഞാന്‍ ചിന്തിച്ചു.”

ramadan-senter

രണ്ട് മാസങ്ങള്‍ കൊണ്ട് നിരവധി അപരിചിതമായ കാര്യങ്ങള്‍ അവര്‍കുണ്ട്. മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളില്‍ ട്രോംസോയുടെ രാത്രിയും പകലിനും ഒരേ ദൈര്‍ഘ്യമാണ്. പക്ഷെ വേനല്‍ക്കാലത്ത് ട്രോംസോ പാതിരാ സൂര്യന്റെ നാടാണ്. മഞ്ഞുകാലത്താവട്ടെ ധ്രുവക്കാല രാത്രികളുടെ നാടും: മെയ് 20 മുതല്‍ ജൂലൈ 22 വരെ സൂര്യന്‍ ചക്രവാളത്തില്‍ തന്നെയുണ്ടവും. എന്നാല്‍ നവംബര്‍ 25 മുതല്‍ ജനുവരി 21 വരെ സൂര്യന്‍ ചക്രവാളത്തിലേക്ക് എത്തി നോക്കുക പോലുമില്ല. അല്‍നോറിലെ മുസ്‌ലിംങ്ങള്‍ക്ക് ഇതൊരു വലിയ പ്രശ്‌നമാണ്: സൂര്യോദയമോ, അസ്തമയമോ ഇല്ലാതിരിക്കുമ്പോള്‍ എപ്പോഴാണ് അവര്‍ ഫജ്‌റും മഗ്‌രിബും നമസ്‌കരിക്കുക? സൂര്യോദയം മുതല്‍ അസ്തമയം വരെ നോമ്പെടുക്കേ റമദാനില്‍ എന്തു ചെയ്യും?

“ പാതിരാ സൂര്യന്റെയും ദ്രുവക്കാല രാത്രികളുടെയും സമയത്ത് എന്ത് ചെയ്യുമെന്നത് ഞങ്ങള്‍ക്കിടയില്‍ ഒരു വലിയ ചര്‍ച്ച വിഷയമായിരുന്നു” അല്‍നോര്‍ ഡെപ്യൂട്ടി ഡയറക്ടറായ സാന്ദ്രാ മറിയം മോ പറയുന്നു. അവരുടെ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ഇബ്രാഹിം വെന്‍ഹെം പള്ളിയിലെ രജിസ്ട്രാര്‍ ആണ്. വിവാഹമോചനങ്ങളുടെയും മരണങ്ങളുടെയും ഔദ്യോഗിക രേഖകളുടെ മേല്‍നോട്ട ജോലിയാണ് അദ്ദേഹത്തിന്. “ അവസാനം ഞങ്ങള്‍ സൗദി അറേബ്യയിലെ ഒരു ശൈഖിനോട് ഇതേപ്പറ്റി ചോദിച്ചു അദ്ദേഹം മൂന്ന് വഴികളടങ്ങിയ ഒരു ഫത്വ തന്നു : മക്കയിലെ ടൈം ടേബിള്‍ പിന്തുടരുക, കൃത്യമായി സൂര്യോദയവും അസ്തമയവും നടക്കുന്ന ഏറ്റവും അടുത്ത പട്ടണത്തിലെ ടൈം ടേബിള്‍ പിന്‍തുടരുക. അല്ലെങ്കില്‍ സമയം കണക്കാക്കി ഒരു നിശ്ചിത സമയം വ്യവസ്ഥ തയ്യാറാക്കുക. അങ്ങനെ റമദാന്‍ പാതിര സൂര്യന്റെയോ ധ്രുവക്കാല രാത്രിയുടെയോ സമയത്താണെങ്കില്‍ മക്ക ടൈം ടേബിള്‍ പിന്തുടരാനും അല്ലാത്ത സമയത്ത് ഞങ്ങളുടെ സൂര്യനെ പിന്‍തുടരാനും ഞങ്ങള്‍ തീരുമാനിച്ചു”. ആഗസ്റ്റ് 1നും 29 നും ഇടയിലുള്ള ഈ റമദാനില്‍ തുടക്കത്തില്‍ 2.30 am മുതല്‍ 11 pm വരെയാണ് നോമ്പു സമയം. ആഗസ്റ്റിലെയും പകല്‍ സമയത്തെ തണുത്ത ഊഷ്മാവ് 2½ മണിക്കൂര്‍ നേരത്തെ ഉപവാസം കൂടുതല്‍ എളുപ്പമാക്കുന്നു. മാസാവസാനമാവുന്നതോടെ ഉദയം 4.45 am നും അസ്തമയം 8.45 pm നും ആണ് അതോടെ 16 മണിക്കൂര്‍ മാത്രം.

അല്‍നോറിനകത്ത് റമദാനിലെ അവസാനത്തെ ആഴ്ചയിലെ 9.pm ന് ശേഷമുള്ള ഭക്തി നിര്‍ഭരമായ ഒരു രാത്രി സ്ത്രീകളും പുരുഷന്മാരും ഓരോരോ കൂട്ടങ്ങളായി ഇരിക്കുന്നു. എല്ലാവരും സംസാരിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെയാണ്. കുട്ടികള്‍ രണ്ട് ഭാഗത്തുമുണ്ട്. സ്ത്രീകള്‍ക്ക് മാസം മുഴുവന്‍ ഇഫ്താര്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലിയാണ്. മേശയില്‍ നിരത്തി വെച്ച വിഭവങ്ങള്‍ ആ സമൂഹത്തിലെ നാനത്വത്തെ കാണിച്ചുതരുന്നു. അതില്‍ സൊമാലി സമൂസയും ഇറാഖി പിലാവും ഫിനിഷ് പാസ്റ്റാ സാലഡും നോര്‍വിജിയന്‍ കേക്കുമെല്ലാമുണ്ട്. നിങ്ങള്‍ പരസ്പരം പലസ്തീനിയന്‍ ആണോ സംസാരിക്കുന്നത്?” ഒരു പാക്കിസ്ഥാനി വനിത അവര്‍ കണ്ടുമുട്ടിയ രണ്ട് പലസ്തീനിയന്‍ സ്ത്രീകളോട് ചോദിക്കുന്നു. ഇംഗ്ലീഷും നോര്‍വെയ്‌നും നന്നായി അറിയാമെങ്കിലും സംസാരിക്കുന്നത് അറബിയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണത്തിന് ശേഷം ചെറുതായി സജ്ജീകരിച്ച പ്രാര്‍ത്ഥനാമുറിക്കകത്ത് സാന്ദ്രയും ഹാക്കീമയും മറ്റു പത്ത് സ്ത്രീകളും മക്കയിലേയ്ക്ക് മുഖം തിരിച്ച്, ചുമലുകള്‍ ചേര്‍ത്ത് വെച്ച് ഒരു നിരയായി നിന്നു. ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് നോര്‍വെയിലേയ്ക്ക് വിവര്‍ത്തനം ചെയ്യലാണ് സാന്ദ്രയുടെ ജോലി. “നോര്‍വിജിയന്‍ വിവര്‍ത്തനം സുശക്തമല്ലാത്തിനാല്‍, ഇവിടെ മിക്കവരും ഖുര്‍ആന്‍ ഇംഗ്ലീഷിലാണ് വായിക്കുന്നത്”അവര്‍ പറഞ്ഞു.“ഞങ്ങളത് കുറ്റമറ്റതാക്കാന്‍ ശ്രമിക്കുന്നുണ്ട്.”

ramadan-boat-sm

അല്‍നോറിനില്‍ ഏകദേശം 450 അംഗങ്ങളുണ്ട്. അവരും ടൗണിലെ മറ്റു അഭ്യസ്ഥരായ മുസ്‌ലിംങ്ങളും സിറ്റിയില്‍ എഞ്ചിനീയേഴ്‌സ് ആയും, മെഡിക്കല്‍ ഗവേഷകര്‍ ആയും, കടയുടമകളായും പാചകവിദഗ്ദരായുമൊക്കെ മറ്റും ജോലി ചെയ്യുന്നു. 1986 ല്‍ നോര്‍വിജിയന്‍ ഗവണ്‍മെന്റ് ഒരു കുടിയേറ്റ കേന്ദ്രം തുടങ്ങുകയും ഒരു വിഭാഗം ഇറാനികളെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തതോടെയാണ് ട്രോംസോയില്‍ ആദ്യ മുസ്‌ലിം കുടിയേറ്റമുണ്ടായത്. ഇന്ന് സോമാലികളാണ് നോര്‍വെയിലെ, പ്രത്യേകിച്ചും ട്രോംസോയിലെ ഏറ്റവും വലിയ വിഭാഗം. സാന്ദ്രയെപ്പോലുള്ള ചില നോര്‍വിയന്‍ പ്രവര്‍ത്തകരും ചെറിയ തോതിലുണ്ട്. വര്‍ഷം തോറും 15000 രാഷ്ട്രീയ കുടിയേറ്റക്കാര്‍ നോര്‍വെയിലെത്തുന്നു.

2010 ല്‍ 2000ല്‍ അധികം സൊമാലിയക്കാരും അത്ര തന്നെ അഫ്ഗാനികളും എറിത്രിയക്കാരും നോര്‍വെയിലെത്തിയിരുന്നു. അമേരിക്കയിലും നോര്‍വെയിലും വാര്‍ഷിക വിസാ സംവിധാനം നിലനില്‍ക്കുന്നു. ഇതു പ്രകാരം സ്വീഡന്‍ , പടിഞ്ഞാറന്‍ യൂറോപ്പ്, ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള 20,000 പേര്‍ക്ക് വര്‍ഷവും നോര്‍വെ ജോലി നല്‍കുന്നു.

“മൊറോക്കോയില്‍ മതവുമായി യാതൊരു ബന്ധവും ഇല്ലാതെയാണ് അവര്‍ ജീവിച്ചിരുന്നത്” ഹക്കീമ പറഞ്ഞു.  നോര്‍വെയിലെത്തിയ ശേഷം രണ്ട് നോര്‍വിജിയന്‍ വനിതകളെ പരിചയപ്പെട്ടു. “ഇവരിലൂടെയാണ് ഞാന്‍ എന്റെ മതത്തെ കുറിച്ച് അറിയാന്‍ തുടങ്ങിയത്” അവര്‍ പറഞ്ഞു.
നാലുവര്‍ഷം മുമ്പ് ഡൈവോഴ്‌സായതിനാല്‍ ഹക്കീമയുടെ ഭര്‍ത്താവ് വരാറേയില്ല. “നോര്‍വേ ഗവണ്‍മെന്റ് കുട്ടിക്ക് ചിലവ് കൊടുക്കാന്‍ വിധിച്ചില്ലായിരുന്നെങ്കില്‍ അയാള്‍ അതും ചെയ്യുമായിരുന്നില്ല” ഹക്കീമ പറഞ്ഞു. ട്രോംസോയുടെ ഒരു മലമ്പാതയില്‍ അത്യാവശ്യം നന്നാക്കിയ, ചെറിയ ഒരു വീട്ടിലാണ് ഹക്കീമയും മൂന്നു കുഞ്ഞുങ്ങളും താമസിക്കുന്നത്. ബൈക്കിലോ ബസ്സിലോ അല്ലെങ്കില്‍ നടന്നോ അങ്ങോട്ടെത്താ.ം “കാറിന്റെ ആവശ്യം ആര്‍ക്കുമില്ല”ഹക്കീമ പറയുന്നു. “രാത്രിയാവട്ടെ പകലാവട്ടെ ഭയമില്ലാതെ നടക്കാം,” എപ്പോഴും അതാണവളുടെ അനുഭവം. വര്‍ഷങ്ങളോളം അവള്‍ ടൗണിലെ ബേക്കറിയില്‍ ജോലി ചെയ്തിട്ടുണ്ട്.

ramadan-food

ഈ മാസം അത്താഴം കഴിക്കാന്‍ മൂന്നു മണിക്കു ഹക്കീമ കുട്ടികളെ ഉണര്‍ത്തും”ഞാനവരോടു നോമ്പു നോല്‍ക്കാന്‍ പറയാറില്ല” അവള്‍ പറയുന്നു “അവര്‍ക്ക് പള്ളിയില്‍ നോമ്പു തുറക്കാനാണിഷ്ടം. പള്ളിയിലെ മിക്കവരും അവര്‍ക്ക് പിതൃതുല്യരാണ്”കുഞ്ഞുങ്ങള്‍ ആകസിയും നോര്‍വീജിയനും നന്നായി സംസാരിക്കും, പ്രത്യേകിച്ചും ആളുകളുമായി നന്നായി ഇടപെടുന്ന 10 വയസ്സുകാരന്‍ ഉസാമ. മഞ്ഞിഷ്ടപ്പെടുന്നത് കൊണ്ട് തന്റെ മക്കളും നോര്‍വെക്കാരാണെന്നാണ് ഹക്കീമ പറയുന്നത്. ഉസാമക്കു നോര്‍വെ വിടുന്നത് ഇഷ്ടമേയല്ല. ചുമരില്‍ തൂങ്ങുന്ന ഒരു ശില്‍പ്പരൂപത്തിലേയ്ക്ക് നോക്കുകയാണ് ഉസാമ, ട്രോംസോ വീടുകളിലെ സ്ഥിരം ശില്‍പ്പരൂപം” ഒരു മോറോക്കോ പശുവാണിത്” “നോമ്പെടുക്കുന്നതിനോട് സ്‌കൂളിലെ കൂട്ടുകാരുടെ അഭിപ്രായം ചോദിച്ചപ്പോള്‍ , ഉസാമ ചിരിച്ചു, “തണുപ്പായതുകൊണ്ട് തീറ്റയും കുടിയും ഇല്ലാതെ എന്റെ എല്ലാ സ്‌പോര്‍ട്‌സ് ട്രെയിനുങ്ങുകളും എനിക്ക് ചെയ്യാന്‍ കഴിയുന്നതെന്നാണ് അവര്‍ വിചാരിക്കുന്നത്”
മൈസൂനും ബിലാലുല്‍ ജബ്‌രിയുമാണ് അയല്‍വാസികള്‍ . മെഡിസിനില്‍ ട്രോംസോയിലെ യൂണിവേഴ്‌സിറ്റിയിലെ അവസരങ്ങളാണ് അവരെ സിറിയയില്‍ നിന്നും ട്രോംസോയിലേയ്ക്ക് ആകര്‍ഷിച്ചത്. രണ്ട് വര്‍ഷം നോര്‍വെയില്‍ ഉപരിപഠനം നടത്തി. സിറിയയിലെ ആലപ്പോയില്‍ ഒരു ഒന്നാംകിട ഗവേഷണകേന്ദ്രം ഒരിക്കല്‍ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. രാത്രിയും ജോലി ചെയ്ത നാളുകളില്‍ , മക്കള്‍ ടീനേജിലെത്തിയിട്ടും അവരുടെ കൂടെ സമയം ചെലവഴിക്കാനാവുന്നില്ല എന്നു വേവലാതി ഹക്കീമയ്ക്കുണ്ടായിരുന്നു. അവരിപ്പോള്‍ ട്രോംസോ യൂണിവേഴ്‌സിറ്റിയില്‍ ബയോ എഞ്ചിനീയറിംഗിനു പഠിക്കുകയാണ്. ഒരു ദിവസം താനും ഒരു ബിരുദാനന്തര ബിരുദധാരിയാവുമെന്നാണ് അവരുടെ പ്രതീക്ഷ.

ലോകത്തിലെ വടക്കേ അറ്റത്തുള്ള യൂണിവേഴ്‌സിറ്റിയാണ് ട്രോംസോ യൂണിവേഴ്‌സിറ്റി. പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നതും ഇവിടെയാണ്. 1973-ല്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തം ആരംഭിച്ച ശേഷം ആളുകള്‍ ഇരട്ടിച്ചുകൊണ്ടേയിരുന്നു. ഗള്‍ഫ് സ്ട്രീ (മെക്‌സികോ ഉള്‍ക്കടലില്‍ നിന്നു വടക്കോട്ട് Nantuket ദ്വീപിനെ ലക്ഷ്യമാക്കി പായുന്ന ഒരു ഉഷ്ണജല പ്രവാഹി മൂലം ഈ അക്ഷാംശത്തില്‍ ഞങ്ങള്‍ തികച്ചും വ്യത്യസ്തരാണ്” പ്രൊഫസര്‍  എമറിറ്റസ് രന്‍ടി റോണിംഗ് ബാള്‍സ് വിക്ക് പറഞ്ഞു. താരതമ്യേന ശാന്തമായ കാലാവസ്ഥയാണിവിടെ-ജനുവരിയിലെ ശരാശരി ഊഷ്മാവ് മൈനസ് അഞ്ച് ഡിഗ്രി സെന്റിഗ്രേഡ് (230F.) തന്‍മൂലം ഇവിടെ കപ്പല്‍ റിപ്പയറിംഗിന്റേയും കച്ചവടത്തിന്റേയും വിശിഷ്യാ കടല്‍നായ വേട്ട, മത്സ്യശീതികരണം, പാക്കിംഗ് തുടങ്ങിയവയുടേയും കേന്ദ്രമായി മാറി. എന്നാല്‍ ആ വ്യവസായങ്ങളെല്ലാം തകര്‍ന്നു. ഇന്നിതൊരു അറിവിന്റെ വ്യവസായശാലയാണ്. അത്യാധുനിക വൈദ്യ ഗവൈഷണകേന്ദ്രം ഇന്നിവിടെയാണ്. (ബയോളജിക്കല്‍ മറൈന്‍ റിസേര്‍ച്ച്)

ഈ സര്‍വ്വകലാശാലയാണ് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബിലാലിനേയും മയ്‌സൂന്‍ അല്‍ ജസ്രിയേയും അവരുടെ മുപ്പതുകളുടെ തുടക്കത്തില്‍ സിറിയയിലെ ആലിപ്പോയില്‍ നിന്നും ഇവിടെയെത്തിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ബിലാല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതോടൊപ്പം കാര്‍ഡിയോ വാസ്‌ക്കുലര്‍ ഗവേഷണവും നടത്തുന്നു. മെഡിക്കല്‍ ജനിറ്റിക്‌സ് വിഭാഗത്തില്‍ ഡോക്ടറേറ്റിനു വേണ്ടി ശ്രമിക്കുയാണ് മൈസൂണ്‍. രണ്ട് നിലയുള്ള വീട്ടില്‍ രണ്ട് പെണ്‍മക്കളോടൊത്താണ് ബിലാലിന്റെ താമസം. ലെനാ (4) സനാ (2), മക്കാസമയമാണ് റമളാനില്‍ അവര്‍ അവലംബിക്കുന്നത്. “അതാണ് ശരി” നോമ്പു തുറക്കുവേണ്ടി മൈസൂന്‍ സിറിയന്‍ വിഭവങ്ങളും തദ്ദേശിയമായ ഭക്ഷണങ്ങളും ഒരുക്കികൊണ്ടിരിക്കുമ്പോള്‍ ബിലാന്‍ പറഞ്ഞു. പയര്‍സൂപ്പ്, സോസ്, കിഴങ്ങുപൊരി, സാമണ്‍ മത്സ്യം തുടങ്ങിയവയൊക്കെ ഇവരുടെ വിഭവങ്ങളാണ്.

ചില അവസരങ്ങളില്‍ കൂട്ടുകാര്‍ ഇവരുടെ കൂടെ നോമ്പു തുറക്കാന്‍ വരാറുണ്ട്. അധികവും അറേബ്യന്‍ വംശജരായ ഡോക്ടര്‍മാരും ഗവേഷകരും. എന്നിരുന്നാല്‍ അവരുടെ അധിക അയല്‍ക്കാരും നോര്‍വെക്കാരാണ്. “ഡോക്ടര്‍മാരുടെ അയല്‍ക്കൂട്ടം” എന്നാണ് അവര്‍ ഞങ്ങളെ പറയുക ബിലാല്‍ പറഞ്ഞു. “ഇവിടെ താമസിക്കുന്ന ചിലര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റമുണ്ടെങ്കില്‍ മിഡില്‍ ഈസ്റ്റിലെ പോലെ ശമ്പളത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ഒരിക്കല്‍ നാട്ടിലേയ്ക്ക് തിരിച്ചു പോകണമെന്നും തങ്ങള്‍ ഇവിടുന്ന നേടിയതെല്ലാം ജന്മാനാടിനു തിരിച്ചു നല്‍കണമെന്നും ആന്‍ ജബ്രികള്‍ ആഗ്രഹിക്കുന്നു. ആലിപ്പോയില്‍ അത്യാധുനികമായ ഒരു ഗവേഷണ കേന്ദ്രം അതാണ് ആഗ്രഹം, ബിലാല്‍ പറഞ്ഞു. മൈസൂന്‍ തലയാട്ടി.

ട്രോംസോയില്‍  നോമ്പുതുറ പല സമയങ്ങളിലാണെങ്കില്‍ തന്നെയും യാഥാസ്ഥിതിക രീതി തന്നെയാണ് എല്ലാവരും പിന്‍പറ്റുന്നത്. കാരക്ക തിന്ന് നോമ്പു മുറിക്കുന്നു. ട്രോംസോയിലെ പ്രമുഖമായ മൂന്ന് ഭക്ഷ്യകയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നായ അലന്യ ഇന്‍ര്‍നാഷണല്‍ മാര്‍ക്കറ്റ് പ്ലേസില്‍ (ഹുസൈന്‍ , സ്വീദ കര്‍ത്തായ് എന്നിവരുടെ ഉടമസ്ഥതയിലുള്ളത്) നിന്നാണ് ഇവിടേക്ക് പ്രധാനമായും കാരക്ക വരുന്നത്. ഈ കേന്ദ്രത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നിരനിരയായി ഒരുക്കിയിരിക്കുന്നു. ഇന്ത്യന്‍, ഏഷ്യന്‍ , ടെക്‌സ്-മെക്‌സ്, മധ്യേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍മിതമായ കാനുകള്‍ , ജാറുകള്‍ , ബോട്ടിലുകള്‍ , പാക്കറ്റുകള്‍ ഒരു സ്ഥലവും വേസ്റ്റല്ല. ഒട്ടുമിക്ക വിഭവങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആവശ്യപ്പെടുന്നത് തന്നെ.1996-ല്‍ ഹുസൈന്‍ ആദ്യമായി ഇവിടെ വന്നപ്പോള്‍ ഇത്തരമൊരു സംരംഭം അസാധ്യമായിരുന്നു. അന്നൊക്കെ ഒരു കറുത്ത മുഖമോ തലമുടിയൊ കാണാന്‍ ഞാന്‍ ഉറക്കെ വിളിക്കും. “ഹലോ സുഹൃത്തെ” ഇന്നു വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പലതരം ആളുകള്‍ . എന്നാലും കൂടുതല്‍ നോര്‍വേക്കാര്‍ തന്നെയാണ്. അവര്‍ക്കും ഇപ്പോള്‍ വിദേശഭക്ഷണം ഇഷ്ടമായിരിക്കുന്നു. ജന്മദേശമായ തുര്‍ക്കിയില്‍ ടൂറിസത്തില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് ഹുസൈന്‍ നോര്‍വെയിലെത്തുന്നത്. ഇവിടെ ഒരു നോര്‍വെക്കാരി സ്ത്രീയുമായി പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇന്നവര്‍ക്ക് 15 വയസ്സായ ഒരു മകനുണ്ട്. ഞങ്ങളുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം ഞാന്‍ തുര്‍ക്കിയിലേയ്ക്ക് പോയി. അവിടെ എന്നെ എന്റെ കുടുംബ കുര്‍ദ്ദുവംശക്കാരിയായ (ഹുസൈന്റെയും വംശം) സ്വീദക്ക പരിചയപ്പെടുത്തി. പിന്നീട് ഞങ്ങള്‍ തിരിച്ചുവന്നു. അക്കാലത്ത് ഞാന്‍ നടത്തിയിരുന്ന ആല്‍ക്കഹോള്‍ വിറ്റിരുന്ന കഫേ സ്വീദക്ക് ഇഷ്ടമായില്ല അത് ആത്മവഞ്ചനയാണെന്ന് മനസ്സിലാക്കിയ ഞാന്‍ പകരമായി 2002-ല്‍ ഈ സ്ഥാപനം തുടങ്ങി.

ramadan-maisoon

ഇവര്‍ക്കു രണ്ടു മക്കളാണ്. തന്റെ കുടുംബവും തികച്ചും നോര്‍വീജിയന്‍ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. മഞ്ഞിന്‍മേല്‍ സ്‌കീ ചെയ്യാനും, മല കയറാനും ശരത്കാലത്ത് സ്‌കൂബെറികള്‍ പറിക്കാനുമെല്ലാം അവര്‍ പോകാറുണ്ട്. “എന്റെ മക്കള്‍ -ഫുട്‌ബോള്‍ കളിക്കും, നീന്തും-അവര്‍ക്ക് അവസരങ്ങള്‍ ഇവിടെയാണ് കൂടുതല്‍ . പക്ഷേ 12 മണിക്കൂര്‍ പകല്‍ ജോലിയുള്ള തണുപ്പുകാലത്ത് തുര്‍ക്കിയെകുറിച്ച് ചിന്തിക്കും. “ഇരുട്ടും തണുപ്പും വലിയ പ്രശ്‌നമാണ്. “അത് ക്ലേശവും സമ്മര്‍ദ്ദവും ബോറുമാണ്” കൂടുതല്‍ കാലം ഇവിടെ നില്‍ക്കുക പ്രയാസമാണ്. കാലാവസ്ഥയും ഉയര്‍ന്ന ജീവിത ചെലവുമാവാം ഒരു പക്ഷേ ട്രോംസോയെ ഒരു കുടിയേറ്റ പ്രദേശമാക്കി മാറ്റാതിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നേര്‍വെയില്‍ താമസിക്കണമെന്ന് നോര്‍വെ ഗവണ്‍മെന്റ് കുടിയേറ്റക്കാരോട് നിര്‍ദ്ദേശിക്കാറുണ്ട്. അത് കഴിഞ്ഞാല്‍ അവര്‍ ഓസ്ലോവിലേക്കോ ബെര്‍ഗനിലേക്കോ പോകുന്നു.

“ഇരുട്ടിനേക്കാളുപരി അര്‍ദ്ധരാത്രിയിലെ സൂര്യനും ആളുകളെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു”വെന്ന് എയ്‌നര്‍ -ആര്‍നെ ഡ്രൈവനസ് പറയുന്നു. അദ്ദേഹം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും പ്രമുഖ ദ്രുവപ്രദേശ ചരിത്രകാരനുമാണ്. ഇരുട്ടിനെയും സൂര്യനെയും സ്‌നേഹിക്കുന്ന ഒരു തദ്ദേശിയനാണ് അദ്ദേഹം. ഓസ്ലേവിലേയോ തെക്കന്‍ നോര്‍വെയിലേയോ പോലെ കുടിയേറ്റവും ബഹു സംസ്‌ക്കാരവും വടക്കന്‍ പ്രദേശത്തിന് പുതുമയല്ല. വടക്കന്‍ പ്രദേശം ഒരിക്കലും ഏകജാതിയമായിരുന്നില്ല. നമുക്കിവിടെ ഉത്തരദ്രുവ സ്‌കാന്‍ഡിനേവിയന്‍ പ്രദേശത്തു മുഴുവനും ജീവിക്കുന്ന പേട്ടയില്‍ മീന്‍പിടുത്തത്തിലും പ്രഗത്ഭരായ ജനങ്ങളും അവരുടെ ചുറ്റും എപ്പോഴും മൂടി നില്‍ക്കുന്ന ഉത്തരദ്രുവ പ്രദേശം കലമാനുകളും 1800 കളില്‍ ഇവിടെ എത്തിച്ചേര്‍ന്ന നിരവധി ഫിന്‍ലന്റുകാരും ഉണ്ട്. വാണിജ്യ കേന്ദ്രം, ദ്രുവപ്രദേശം സമന്വേഷണ കേന്ദ്രം ഇപ്പോള്‍ ഇന്ധനത്തിന്റെ കേന്ദ്രം എന്നീ കാരണങ്ങളാല്‍ ട്രോംസോയില്‍ ജനങ്ങള്‍ പല കാലങ്ങളായി താമസിച്ചുവരുന്നുണ്ട്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളമുള്ള പ്രത്യേകത, അവര്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രദേശത്തുനിന്ന് കുടിയേറിയിരിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഭൂതകാലത്തേക്കാള്‍ വലിയ വിടവാണ് ഇപ്പോള്‍ ഉള്ളതാണ് എന്നാണ് എനിക്കു തോന്നുന്നത്. ഭൂതകാലം എന്നതുകൊണ്ട് 20-ാം നൂറ്റാണ്ടില്‍ അന്നത്തെ ഗവണ്‍മെന്റ് സമി, ഡ്രൈവനസ് തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങളെ നോര്‍വെ വന്‍കരക്കാര്‍ ശ്രമിച്ച കാലഘട്ടമാണ് ഉദ്ദേശിക്കുന്നത്.

അന്‍നോര്‍ സെന്റുകളുടെ പരമ്പരാഗത വിഭവങ്ങളായ ‘കേക്ക് മേള്‍ , കനം കുറഞ്ഞ ബിസ്‌ക്കറ്റ്, സ്‌ട്രോബറി ജാം, ഗ്രോണ്‍ ജെന്‍സര്‍ (ഒരു തരം പച്ച കേക്ക്), ബദാം കുഴമ്പ് തുടങ്ങിയ ഒട്ടേറെ സ്വാദേറിയ വിഭവങ്ങള്‍ ഈദുള്‍ ഫിത്വറിന്റെ പെരുന്നാളില്‍ അവിഭാജ്യ ഘടകങ്ങളാണ്. പട്ടണത്തിലെ പുതുമുഖങ്ങള്‍ എല്ലാവരും തന്നെ മുസ്ലിംങ്ങള്‍ അല്ല ഞായറാഴ്ചകളില്‍ കത്തോലിക് ചര്‍ച്ചിന്റെ പള്ളിമേടകള്‍ ആഫ്രിക്കക്കാര്‍ , ഇന്ത്യക്കാര്‍ , ഹോട്ടല്‍ തൊഴിലാളികള്‍ , ലുഥിയാനയിലും പോളണ്ടിലേയും സേവന ജീവനക്കാര്‍ എന്നിവരെ കൊണ്ട് നിറഞ്ഞിരിക്കും. വല്ലാതെ മതേതരമായ നോര്‍വെയില്‍ ട്രോംസോ കത്തീഡ്രലും ലൂഥറന്‍ പള്ളിയും എപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. “ക്രിസ്തുമസിനും, കല്യാണത്തിനും മരണക്രിയയ്ക്കുമാണ് ഞാന്‍ പള്ളിയില്‍ പോകാറുള്ളത്” തദ്ദേശിയനായ ഒരു വ്യക്തിയോട് അയാളുടെ മതരീതികളെ കുറിച്ച് ചോദിച്ചാല്‍ കിട്ടുന്ന പ്രതികരണമാണിത്.

ramadan-hakima

സാന്ദ്രയ്ക്കു കുട്ടിക്കാലത്തുള്ള ഒരു ഓര്‍മ്മയാണിത്. ട്രോംസോയുടെ ഈ പാരമ്പര്യത്തില്‍, തന്റെ മുത്തച്ഛന്റെ പാരമ്പര്യത്തില്‍ അവള്‍ അഭിമാനിച്ചിരുന്നു. പ്രദേശത്തെ തന്റെ ഇഷ്ടസ്ഥങ്ങളും, മലനിരകളിലെ ഗുഹകളില്‍ കഴിഞ്ഞ ഒഴിവുകാലവും, മീന്‍ പിടിച്ചിരുന്ന സ്ഥലങ്ങളും എല്ലാം അവള്‍ വിശദീകരിക്കുന്നു. ഒരു ടീനേജുകാരിയെ പോലെ വിശ്രമമില്ലാതെ ജീവിക്കുന്നു. ഒരു യൂറോപ്യന്‍ സംഘത്തിനു കൂടെ സ്‌കേറ്റിംഗിനും വേണ്ടി ട്രോംസോയില്‍ വന്നപ്പോള്‍ പരിചയപ്പെട്ട ആന്‍ഡ്രൂ എന്ന തന്റെ ഭര്‍ത്താവിന്റെ കൂടെ ധാരാളം വര്‍ഷങ്ങള്‍ സാഹസികയാത്രയ്ക്കുവേണ്ടി ചെലവഴിച്ചു. സ്‌കേറ്റിംഗിലെ ഒരപകടവും തുടയെല്ലിന് പൊട്ടേറ്റതും അവരെ ട്രോംസോയില്‍ തന്നെ തിരികെയെത്തിച്ചു. 28 വയസ്സായപ്പോള്‍ അവര്‍ മതങ്ങളിലൂടെയുള്ള പര്യടനം ആരംഭിച്ചു. ചര്‍ച്ചകള്‍ക്കും മറ്റും വേണ്ടി തന്റെ കൂടെ ഖുര്‍ആന്‍ വായിക്കാന്‍ അവര്‍ ആന്‍ഡ്രൂസിനോട് ആവശ്യപ്പെട്ടു. ഇത് അവര്‍ രണ്ട് പേരും മുസ്ലിം ആകുന്നതിലാണ് കലാശിച്ചത്. തുടര്‍ന്ന് സാന്ദ്രയ്ക്ക് മുസ്‌ലിംകള്‍ക്ക് ഒരുമിച്ചു കൂടേണ്ട ഒരു സ്ഥലം ഉണ്ടാവേണ്ടതിന് ആവശ്യകത ബോധ്യപ്പെട്ടു.

2005-ല്‍ ഒരു സ്വകാര്യ ദാതാവിന്റെ സഹായത്തോടെ മുസ്‌ലിംങ്ങള്‍ ഒരു കെട്ടിടം വാങ്ങിച്ചു. അതാണിപ്പോഴത്തെ അന്‍നോര്‍ സെന്റര്‍. 150 ആളുകളെ സംഘടിപ്പിച്ചാണ് സെന്റര്‍ തുടങ്ങിയത്. പിന്നീട് വളരാന്‍ തുടങ്ങി. ആഴ്ചകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചര്‍ച്ചാവേദികളും മറ്റും സംഘടിപ്പിക്കുവാന്‍ തുടങ്ങി. “സംഘാടനം അത്ര എളുപ്പമല്ല”-സാന്ദ്ര ചിരിച്ചു. ഉദാഹരണത്തിന്, പെരുന്നാളിനുവേണ്ടി ട്രോംസോ ഹള്ളെ ബുക്ക് ചെയ്യാന്‍ പോയാല്‍ പ്രയാസമാണ്, കാരണം അത് ഏത് ദിവസമായിരിക്കും എന്നെനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല,- ഇത് റമളാനിനെ കുറിച്ച് കൃത്യമായി അറിയാത്തവര്‍ക്ക് വിശദീകരിച്ച് നല്‍കാനും കഴിയില്ല. പെരുന്നാള്‍ നാളില്‍ രാവിലെയുള്ള പ്രകീര്‍ത്തനങ്ങള്‍ നടത്തുന്നതിന് അല്‍നോര്‍ സെന്റര്‍ ജിംനേഷ്യം വാടകക്കെടുക്കുകയായിരുന്നു.

പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ജിംനേഷ്യമാണ് ട്രോംസോഹള്ളെ. പെരുന്നാല്‍ ദിനം രാവിലെ ഇവിടെ ജനനിബിഢമാകും ആള്‍ട്ട (150 കി.മി.വടക്ക്), ഹാമ്മര്‍ഫെസ്റ്റ് (540 കി.മി.വടക്ക്) തുടങ്ങിയ സ്ഥലങ്ങളി#ുള്ള വാഹനങ്ങളിലാവും വരിക. കഴിഞ്ഞ വര്‍ഷം ഈ രണ്ട് പ്രദേശങ്ങളിലും ഇവര്‍ മുസ്ലിം സെന്ററുകള്‍ സ്ഥാപിച്ചു. ഈ പള്ളികളായി വളര്‍ന്നാല്‍ “വടക്കേയറ്റത്തെ പള്ളി” എന്ന ബഹുമതി ട്രോംസോക്കു നഷ്ടമാകും.ആളുകളുടെ എണ്ണം 250 പുരുഷന്മാരും 100 സ്ത്രീകളും ആയാല്‍ ഇറാഖുകാരനായ ഇമാം (സ്റ്റോക്ക് ഹോമില്‍ നിന്നും വരുന്നത്) പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നു. കുട്ടികള്‍ സ്‌കൂളില്ലാത്തു കാരണം (നോര്‍വെ നിയമപ്രകാരം) ഹോക്കി വലകളുടെ ചുറ്റും ആമോദത്തോടെ ഓടിക്കളിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ട ഏതെങ്കിലും സ്ത്രീകളുടെ കുഞ്ഞിനേയും എടുത്തുനില്‍ക്കുന്ന മാരിത് ഭഗ്‌സ് വിക്ക് ഇവരെ ശാസിക്കുന്നുമുണ്ടാകും. അന്നേ ദിവസം ട്രോംസൊഹള്ളെയില്‍ ആദ്യം എത്തുന്ന ആളാണ് മാരിത്. അവരുടെ ഭര്‍ത്താവ് സോമാലിയക്കാരനാണ്, അവര്‍ക്ക് രണ്ട് മക്കളുണ്ട്. അവരെ മുസ്ലിം ആക്കി വളര്‍ത്താനാണ് അവരുടെ പദ്ധതി. ആളുകള്‍ എത്തുന്നതിന് മുമ്പ് ആഘോഷങ്ങള്‍ക്ക് വേണ്ട കേക്കുകളും ടേബിളും അവര്‍ തയ്യാറാക്കുന്നു. സ്‌ട്രോബെറി ജാമും ബിസ്‌ക്കറ്റുമെല്ലാം അവര്‍ കൊണ്ടുവന്നിട്ടുണ്ടാവും, മറ്റുള്ള ആളുകള്‍ മിഠായികളും മധുരപലഹാരങ്ങളും ഗ്രോന്‍ ജെന്‍സറും മറ്റു വിഭവങ്ങളും കൊണ്ടുവരും. സാന്ദ്രാ മറിയം മോ, തന്റെ ഏഴ് വയസ്സുകാരിയായ മകളുടെ കൂടെ അമ്മ, ജോന്‍ജാ കജോവറിനെ കാണാന്‍ നെയ്ത്തു കടയില്‍ പോവാറുണ്ട്. സോന്‍ജോ പറയുന്നു. “ആളുകള്‍ ഒരിക്കലും എങ്ങോട്ടെങ്കിലും പരിവര്‍ത്തനം ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറില്ല”

ramadan-parade

“എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഒരു മുസ്‌ലിമിനെയും വ്യക്തമായി അറിയില്ല” മാറിറ്റ് പറയുന്നു “പള്ളിയിലേയ്ക്ക് പോയി ആളുകളെ കാണുന്നതില്‍ നിന്ന് ഒരു ഒഴിവ് കഴിവ് കിട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഇരു ലോകത്തും അനായാസം പ്രവേശിക്കാനായാല്‍ ഞാന്‍ ഭാഗ്യവതിയാണ്” സാന്ദ്ര എന്റെ മാതൃപട്ടണത്തെ ഒരു ലോകമായാണ് കണക്കാക്കുന്നത്. അടുത്ത തലമുറയുടെ കാര്യത്തിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. “അവര്‍ക്ക് വേണ്ട ബദല്‍ പ്രവര്‍ത്തനങ്ങള്‍ നാം കണ്ടെത്തണം. ചില കാര്യങ്ങള്‍ നിഷിദ്ധമാക്കണമെന്ന് (ഹറാം) മാത്രം അവരോട് പറഞ്ഞാല്‍ പോര. അത് അനുഭവിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ കൂടി നമ്മളവര്‍ക്ക് പറഞ്ഞുകൊടുക്കണം” സാന്ദ്ര പറയുന്നു.തന്റെ മക്കള്‍ മുസ്‌ലിംങ്ങളായില്ലെങ്കില്‍ നിരാശപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയെന്നോണം അവര്‍ ചിന്തയിലാണ്ടു. “സ്വയം സ്‌നേഹിക്കാനും സ്വന്തം ആത്മാഭിമാനം കണ്ടെത്താനുമാണ് ഞാനവരെ പഠിപ്പിക്കുന്നത്. ഇസ്‌ലാം കൊണ്ട് എന്നെപ്പോലെ അവരും ചൈതന്യരാവുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ ഖുര്‍ആന്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്- “മതത്തില്‍ നിര്‍ബന്ധിക്കലില്ല.”

ട്രോംസേയുടെ പ്രധാന സ്‌ക്വയറില്‍ ഇടക്കിടെ ഉത്സവങ്ങള്‍ നടക്കാറുണ്ട്. പ്രധാന തെരുവില്‍ ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സമയത്ത് ചില കച്ചവടക്കാരും സംഘടനകളുമൊക്കെ താത്ക്കാലിക കടകളും നിര്‍മ്മിക്കുന്നത് കാണാം. അല്‍നോറിലെ കടയില്‍ ജോലി നോക്കുന്നതിനാല്‍ ഹക്കീമയ്ക്ക് എല്ലാ വഴിപോക്കരുമായും സംസാരിക്കാനുള്ള അവസരമുണ്ടാവാറുണ്ട്. പട്ടണത്തിലെ ഉത്സവത്തില്‍ അല്‍നോര്‍ സെന്റിനെയും ട്രോസോയുടെ നഗരപരിധിയില്‍ കൊണ്ടുവരാന്‍ സാന്ദ്രയും മറ്റു ചിലരും ശ്രമിക്കാറുണ്ട്.
മിക്കവരും ട്രോംസോയുടെ പ്രകൃതിഭംഗിയെ കുറിച്ചും അതിന്റെ ക്രമീകരണത്തെകുറിച്ചും ധാരണയുള്ളവരാണ്. ഉള്‍ക്കടല്‍ സ്‌കേറ്റിംഗിലും, തുറമുഖത്തെ കപ്പല്‍ സ്ലൈഡിംഗുമെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അതവരെ സഹായിക്കുന്നു.

പര്‍വ്വതങ്ങള്‍ക്ക് മുകളിലൂടെ പക്ഷികള്‍ തെക്ക്, ഇരുണ്ട മഞ്ഞുകാലത്തേയ്ക്ക് പറക്കുന്നത് കാണാം. ചിലര്‍ മെഡിറ്ററേനിയവും കടന്ന് പറന്നുപോകും. ഒരു അള്‍ജീരിയന്‍ എഞ്ചിനീയര്‍ പറയുന്നത് കാണുക. “ ഞാന്‍ എന്റെ അമ്മയോട് ട്രോംസോയില്‍ എന്നെ സന്ദര്‍ശിക്കാന്‍ പറഞ്ഞപ്പോള്‍ ‘പക്ഷികള്‍ മരങ്ങളിലേയ്ക്കാണ് പറക്കുന്നത്, അല്ലാതെ അതിനു ചുറ്റുമുള്ള മറ്റു സ്ഥലങ്ങളിലേയ്ക്കല്ല’ എന്നായിരുന്നു അവരുടെ മറുപടി.
ഈ പട്ടണത്തിലെ മിക്കവരെയും പോലെ, പുതിയ കൂടുകള്‍ തേടി വ്യത്യസ്ത ദേശങ്ങളിലേയ്ക്ക് പറക്കുന്നതിനെ കുറിച്ച് അവര്‍ക്കും വ്യക്തമായ ധാരണയുണ്ട്.

അലിയാ യൂനിസ് (www.aliayunis.com) അബുദാബിയില്‍ സ്ഥിരതാമസമാക്കിയ എഴുത്തുക്കാരിയും സിനിമാ സംവിധായികയുമാണ്. പ്രശസ്തമായ ‘ The night counter’ എന്ന നോവലിന്റെ സ്രഷ്ടാവാണ് ഇവര്‍ .

(Random house – 2010)

കടപ്പാട്: soudiarancoworld.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting