എ.ആര്‍ റഹ്മാന്‍ : സവര്‍ണ നിരൂപണങ്ങളിലെ പാളിച്ചകള്‍
2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എ.ആര്‍. റഹ്മാന്‍ അവതരിപ്പിച്ച തീം സോങിനെ നിരൂപണം ചെയ്ത് എഴുതിയ അര്‍ട്ടിക്കിളില്‍ സദാനന്ദ മേനോന്‍ മ്യൂസിക് ആചാര്യനെരിരെ വിമര്‍ശനത്തിന്റെ ഒരു മഹാപ്രവാഹം തന്നെ കെട്ടഴിച്ചുവിടുന്നുണ്ട്. ഏകദേശം ഒരു വര്‍ഷം മുമ്പ് അദ്ദേഹം മദ്രാസിന്റെ മൊസാര്‍ട്ടിനെ ഇളയരാജയുമായി ഉപമിച്ചുകൊണ്ട് എങ്ങിനെ വലിയ സംഗീതജ്ഞര്‍ പിന്നീട് ആദ്യത്തേതിനെ അപേക്ഷിച്ച് വലുതാവുന്നു എന്നതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ‘ഇവര്‍ക്കിടയിലുള്ള സാദൃശ്യം വളരെ പ്രധാനപ്പെട്ടതാണ്, ഇതുതന്നെയാണ് ഇവരുടെ വ്യത്യാസവും നമ്മളെ കൂടുതല്‍ താല്‍പ്പര്യപെടുത്തുന്നതും’ സദാനന്ദന്‍ എഴുതി. ഇളയരാജയുടെ സംഗീതങ്ങള്‍ തനതായ, സാംസ്‌കാരിക തിരിച്ചറിവുള്ള ചുറ്റുപാടിന്റെ ചട്ടക്കൂടില്‍ നിന്നും രചിക്കുന്നവയാണ്. അത് ക്ലാസിക്കലായാലും സെമി-ക്ലാസിക്കലായാലും ഫോക്കായാലും. അദ്ദേഹത്തിന്റെ സംഗീതസൃഷ്ടികള്‍ രാഗത്തെ അടിസ്ഥാനമാക്കിയും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തില്‍ നിന്നും ഉത്തേചനമുള്‍ക്കൊണ്ടും രൂപപ്പെട്ടതാണ്. അതോടൊപ്പം തന്നെ ഇതിന്റെയെല്ലാം യഥാര്‍ത്ഥ ഘടനയുടെ പരിപാവനത്വത്തെ അദ്ദേഹം വകവെച്ചു കൊടുക്കുന്നുമുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ഇടവേളകളിലെ സംഗീതത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനുള്ള മാതൃകാപരമായ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘രാക്കമ്മ’, കൈയ്യെത്താട്ടു’ (തലപ്പതി,1991) തുടങ്ങിയ പാട്ടുകള്‍. ഈ പാട്ടുകളില്‍ പോപ്പുലറായ ഫോക്ക് താളത്തിന്റെ ചുറുചുറുക്കോടെയുള്ള ഒര്‍ക്കസ്ട്രയില്‍ നിന്നും സ്വച്ഛതയിലേക്കുള്ള, ചാതുര്യമുള്ള ഒരു ക്ലാസിക്കല്‍ ഏകാന്ത ഗീതത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം നമുക്കു കാണാന്‍ സാധിക്കും.
ഇതില്‍ നിന്നും വ്യത്യസ്തമായി റഹ്മാന്‍ ഒരു കൗശലക്കാരനായ, നൈപുണ്യമുള്ള ശബ്ദസംഘാടകനാണ്. സമന്വയത്തിന്റെ കലാചാതുരിയാണ് അദ്ദേഹത്തിന്റെ സംഗീതത്തെ മികച്ചതാക്കുന്നതും. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഹാള്‍മാര്‍ക്കും. യഥാര്‍ത്ഥത്തില്‍ , മഹത്തരമായ ചെറിയ ജിങ്കിളുകളുടെ രചയിതാവായിട്ടായിരുന്നു റഹ്മാന്റെ ആദ്യകാല സംഗീതസപര്യക്ക് തുടക്കം കുറിക്കുന്നത്. കോഫി, സ്‌പോര്‍ട്‌സ്-ഷൂ തുടങ്ങിയ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ജിങ്കിളുകള്‍ രചിച്ചുകൊണ്ടായിരുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പ്രദേശിക ഭാഷാ ചാനലായ ഏഷ്യനെറ്റിന്റെ ആകര്‍ഷകമായ സിഗ്‌നേച്ചര്‍ ട്യൂണ്‍ രചിച്ചത് റഹ്മാനായിരുന്നു.
സദാനന്ദന്‍ അപഗ്രഥനരീതിയാണ് പിന്തുടരുന്നതെങ്കിലും അദ്ദേഹത്തിന്റെ ആര്‍ട്ടിക്കിള്‍ ഒന്നിനേയും മറച്ചുവെക്കാന്‍ ശ്രമിക്കുന്നില്ല. ഗുണസംബന്ധിയായി ഈ രണ്ട് സംഗീത ആചാര്യന്മാരും വിഭിന്നമായ ഉന്നതസ്ഥാനങ്ങള്‍ കൈവരിച്ചവരാണ് എന്ന പ്രസ്താവനയോടുകൂടിയാണ് അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നത്. ”ഗണനീയമായ സംഗീത രചനകള്‍ ഇളയരാജക്ക് അവകാശപ്പെട്ടതാണെന്ന് പറയേണ്ടി വരും. റഹ്മാന്റെ വൈദഗ്ദ്ധ്യം ജിങ്കിളുകളുടെ വാണിജ്യപരമായ തയ്യാറാക്കലിലാണ്” സദാനന്ദന്‍ പറയുന്നു.
ഇതുവരെ പാട്ടുപാടാത്ത, പാട്ടുകള്‍ രചിക്കാത്ത ഏതൊരാള്‍ക്കും തന്റെ ചിന്തയുടെ ക്യാന്‍വാസുകളില്‍ ഒരിക്കലും ഉചിതമല്ലാത്തൊരാളെ അക്രമിക്കാനുള്ള ഏറ്റവും സുഖകരമായ ആയുധമാണ് തുലനം ചെയ്യല്‍ . യഥാര്‍ത്ഥത്തില്‍, സംഗീതലോകത്ത് ഏറ്റവും വലുത്, അതിനേക്കാള്‍ വലുത് എന്നിങ്ങനെയുള്ള വര്‍ഗീകരണത്തിന് ഒരിക്കലും പ്രസക്തിയില്ല. മഹത്തായസംഗീതജ്ഞനും സംഗീതജ്ഞനും മാത്രമേ അവിടെയുള്ളു. അത് അവരുടെ പേരിനേക്കാള്‍ ശ്രേഷ്ഠവും പരസ്പരമുള്ള തുലനം വളരെ പ്രയാസമേറിയതുമാണ്.
എ. ആര്‍. റഹമാന്‍ എന്ന ജീനിയസ്സിനെ ഇലക്ട്രോണിക്ക് സംഗീതലോകത്ത് മാത്രം പരിമിതപ്പെടുത്തുന്നത് സദാനന്ദ മേനോന്റെ ലേഖനത്തിലെ ഒരു അബദ്ധമാണ്. സൂഫി പാരമ്പര്യമടക്കമുള്ള നിരവധി സംഗീത മേഖലയിലുളള അദ്ദേഹത്തിന്റെ സംഭാവനകള്‍ ലേഖകന്‍ അവഗണിക്കുന്നു. ഈ പ്രതിഭാശാലിയുടെ സങ്കീര്‍ണതകളെ അവഗണിച്ചാലും റഹ്മാന്‍ ആളുകള്‍ക്കിടയില്‍ ഒരു തരത്തിലെല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം വര്‍ണ്ണാത്മകമായി കാസ്റ്റിഗെയ്റ്റ് ചെയ്യപ്പെടും. ഇന്ന് നമുക്ക് സുപരിചിതനായ റഹ്മാന്‍ സിനിമയിലൂടെ രൂപം കൊണ്ടതാണെങ്കിലും, പ്രത്യേകിച്ച് രാജ്യമറിയപ്പെടുന്ന സംവിധായകന്‍ മണിരത്‌നത്തിലൂടെ, സിനിമാ ഇന്‍ഡസ്ട്രിയുടെ അതിരുകള്‍ ഭേദിച്ച് വളര്‍ന്നിരിക്കുന്നു എന്ന വസ്തുത നമ്മളാരും വിട്ടുകളയരുത്. കാരണം, വൈവിധ്യവും പുതുമയാര്‍ന്നതുമായ സംഭാവനകളാണ് ഈ കലാരൂപത്തിന് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. വായുമണ്ഡലത്തില്‍ പരക്കുന്നതെന്തും എളുപ്പത്തില്‍ ആകര്‍ഷകമാകും, വിശേഷിച്ച് റഹമാന്റെ കാര്യത്തില്‍. എയര്‍ടെല്ലിന്റെ പരസ്യത്തിനുവേണ്ടി ചെയ്ത ജിങ്കിളും, ഒസ്‌കാര്‍ വേദിയില്‍ ഇന്ത്യയുടെ മുദ്രവാക്യമായിരുന്ന ‘ജെയ്‌ഹൊ’ എന്ന ഗാനവും റഹ്മാന്‍ എന്ന പ്രതിഭാശാലിയില്‍ നിന്നും പിറന്ന് വീണതായിരുന്നു. ഇതെല്ലാം കുറച്ച് ചേര്‍ക്കലുകളുടെയും മിനുക്കലുകളുടെയും സൗന്ദര്യത്മകമായ സമന്വയമായിരുന്നെന്ന് നമ്മുക്ക് പറയാം.
ഇപ്പോള്‍, സ്വരഭേദങ്ങളുടെ നിര്‍മ്മാണം എന്നത് ഉത്തമാംശങ്ങളെ തിരഞ്ഞെടുക്കുന്ന ഒന്നായിരിക്കുന്നു. അത് നിങ്ങളുടെ താളക്രമത്തിലേക്ക് കൊണ്ടുവരുമ്പോള്‍ സ്വരഭേദങ്ങളെ മറന്നുപോവുകയോ ഫലശൂന്യമില്ലാതാവുകയോ ചെയ്യുന്നു. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ‘റാവണ്‍ ‘ എന്ന സിനിമയിലും ‘ജോദ അക്ബര്‍ ‘ എന്ന സിനിമയിലെ ‘ഖാജ ഗരീബ് നവാസ്’ എന്ന പാട്ടിലും ഇത് വളരെ പ്രകടമാണ്. അദ്ദേഹം പിന്നീട്, ആത്മീയ പ്രബോധോദയത്തിന്റെ സൂഫി പാരമ്പര്യത്തെ സമ്പൂര്‍ണ്ണമായും, വിശദമായും ചിത്രീകരിക്കുന്നതിനുവേണ്ടി ‘ദര്‍വീഷ്’ നൃത്തത്തെ ഉപയോഗപ്പെടുത്തുകയുണ്ടായി. റഹ്മാന്റെ സ്വരങ്ങള്‍ എല്ലത്തിനും മുകളിലായിരുന്നു, നമ്മളെ സ്വര്‍ഗ്ഗത്തിന്റെ സാങ്കല്‍പ്പിക ലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നതായിരുന്നു. നിയാസ് പുറത്തിറക്കിയ ആല്‍ബത്തിലെ മാസാര്‍ എന്നതിലേക്ക് ശ്രദ്ധിച്ചാലും നമുക്കിത് കാണാന്‍ സാധിക്കും. പോസ്റ്റ് മോഡേണ്‍ ജീവിതത്തിന്റെ ക്യാന്‍വാസിലേക്ക് എല്ലാവിധ മതപരമായ ചിത്രവിധാനങ്ങളും വ്യാഖ്യാനിക്കപ്പെടുന്നുണ്ടായിരുന്നു. ഉത്തമാംശങ്ങളുടെ ചിന്താഗതി അവരുടെ അടയാളമാണ്.
സദാനന്ദ മേനോന്‍ അടക്കമുള്ള ഇലക്ട്രോണിക്ക് സംഗീതത്തിന്റെ വിമര്‍ശകര്‍ക്കുവേണ്ടി മെര്‍സാന്‍ ദെദെയുടെ ഒരു ഉദ്ധരണി ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു ‘കൈ കൊണ്ട് നിര്‍മ്മിക്കപ്പെട്ട, മനുഷ്യത്വമുള്ള ഡിജിറ്റല്‍ ഇലക്ട്രോണിക്ക് ശബ്ദങ്ങള്‍ നിങ്ങള്‍ പ്രത്യേക രീതിയില്‍ യോജിപ്പിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് സര്‍വവ്യാപിയായ ഒരു ഭാഷയ്ക്ക് ജന്മം കൊടുക്കാന്‍ സാധിക്കും, പ്രയാധിക്യമുള്ളതിനെയും യൗവനസഹജമായതിനെയും, പുരാതനമായതിനെയും നൂതനമായതിനെയും, പൗരസ്ത്യരാജ്യങ്ങളെയും പാശ്ചാത്യരാജ്യങ്ങളെയും കൂട്ടിചേര്‍ക്കാന്‍ കെല്‍പ്പുള്ള ഒന്നിന്. കൂടാതെ നമുക്കെല്ലാം ആവശ്യമുള്ള ഒന്നായിത്തീരുന്നു സമന്വയം.
Translator: അനീഷ്
Connect
Connect with us on the following social media platforms.