banner ad
August 17, 2012 By ബഷര്‍ അല്‍ ഇബ്‌റാഹീം 0 Comments

സിറിയ; അനിശ്ചിതത്ത്വത്തിന്റെ വാര്‍ത്തകള്‍

Syriaസിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സാദ് വമ്പിച്ച ജനരോഷത്തിനു മുന്നില്‍ നിലം പതിച്ച ഏകാധിപതികളായ മുഅമ്മര്‍ ഖദ്ദാഫിയുടെയും ഹുസ്‌നി മുബാരകിന്റെയും കൂടെ ചേരുന്ന ദിവസത്തിനായി ലോകം  ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഭരണകൂടത്തിനെതിരെ വിമതസ്വരമുയര്‍ത്തുന്നവര്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകളാണ് സിറിയയില്‍ അരങ്ങേറുന്നത്. പ്രസിഡന്റ് ബഷാര്‍ അസ്സാദിനെ പിന്തുണക്കുന്ന സൈന്യം തലസ്ഥാന നഗരമായ ദമസ്‌കസില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടകം തന്നെ ദമാസ്‌കസിലും വാണിജ്യതലസ്ഥാനമായ ആലപ്പോയിലും ബോംബാക്രമണത്തില്‍ നിരവധി വിമതരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ വിപ്ലവസേന ദാമാസ്‌കസ് എയര്‍പോര്‍ട്ട് ബോംബിട്ടു തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത ടാങ്കറുകള്‍ ഉപയോഗിച്ച് വിപ്ലവകാരികള്‍ വിവിധ സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്, ആര്‍മിയാണ് അക്രമത്തിനു പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനാണിത്, സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ മന്ത്രാലയത്തിലെ പ്രതിനിധി അഭിപ്രായപ്പെടുന്നു. ബശാര്‍ മന്ത്രിസഭയിലെ പ്രമുഖരായ ചിലര്‍ ഇതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ആരെന്തു ചെയ്തു എന്ന് മനസിലാക്കാനാവാത്ത വിധം യുദ്ധം നമ്മെ സംശയങ്ങളുടെ, പരസ്പര വിരുദ്ധമായ വാര്‍ത്തകളുടെ പൊടിക്കാറ്റില്‍ അകപ്പെടുത്തുകയാണ്. മറ്റൊരു വശത്ത് സമാധാന ദൗത്യത്തിനായി ഐക്യരാഷ്ട്ര സഭയും അറബ് ലീഗും ഒന്നിച്ചു നിയമിച്ച കോഫി അന്നന്‍ രാജി വെച്ച് ഒഴിയുകയും ചെയ്തിരിക്കുന്നു.

രാജ്യത്ത് അനിശ്ചിതത്വം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിര്‍ണായകമായയുദ്ധം നിയിക്കുകയാണ് സിറിയ എന്ന ബഷാര്‍ അസ്സാദിന്റെ പ്രസ്താവനക്ക് പിറകെയായിരുന്നു വ്യാഴാഴ്ചത്തെ ആക്രമണം. യുദ്ധം തന്റെ രാജ്യത്തിന്റെ ശോഭനമായ ഭാവി നിര്‍ണയിക്കുമെന്ന് ബഷര്‍ അസാദ് പറയുന്നു. പറയുന്നു.  ദമാസ്‌കസില്‍ സിറിയന്‍ മിലിട്ടറി ആസ്ഥാനം ബോംബേറില്‍ തകര്‍ക്കപ്പെട്ട ജൂലൈ 18 നു ശേഷം അദ്ദേഹത്തിന്റെതായി വന്ന ആദ്യ പ്രസ്താവനയാണിത്. ബഷറിന്റെ ഭാര്യ സഹോദരന്‍ ആസിഫ് ഷൌക്കത്ത് ഉള്‍പ്പെടെ പ്രതിരോധ മന്ത്രിയും മുന്‍ പട്ടാള മേധാവിയും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണപദ്ധതി രൂപപ്പെട്ടത് ഉള്ളില്‍ നിന്ന് തന്നെയാണ് എന്ന് ദി എകണോമിസ്റ്റിന്റെ വിശകലനങ്ങള്‍ പറയുന്നു. ഇത്തരമൊരാക്രമണത്തിനു ഭരണസിരാകേന്ദ്രങ്ങള്‍ക്കകത്ത് നല്ല സ്വാധീനം ആവശ്യമാണ് എന്നത് തന്നെ കാരണം.

ബഷറിനെ മൂക്കു കുത്തിക്കാന്‍ അമേരിക്ക സിറിയ വിമോചന സേനയെ സഹായിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഷാറിനെതിരെ പൊരുതുന്ന വിപ്ലവകാരികള്‍ക്ക് സഹായം നല്‍കാനുള്ള രേഖയില്‍ പ്രസിഡണ്ട് ഒബാമ ഒപ്പ് വെച്ചതായി റോയിട്ടേസിന്റെ വാര്‍ത്തയുണ്ട്. വിപ്ലവകാരികള്‍ക്ക് തുര്‍ക്കിയുല്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ സഹായം നല്‍കുന്നതായി അതേ ഏജന്‍സിയുടെ കഴിഞ്ഞ ആഴ്ചയിലെ റിപ്പോര്‍ട്ടില്‍ കണ്ടു. മത നിലപാടുകളില്‍ (സുന്നി-അലവി) സിറിയയോട് അസഹിഷ്ണുത പുലര്‍ത്തുന്ന സൗദി അറേബ്യ, ഖത്തര്‍ പോലുള്ള രാഷ്ട്രങ്ങളുമായി യു.എസ് യോജിക്കുന്നു എന്നും കേള്‍ക്കുന്നു. ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ഉറ്റ ചങ്ങാതി ഇസ്രയേലിന് ഭീഷണിയുയര്‍ത്തുന്ന സിറിയയെ തകര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും യു.എസ് പാഴാക്കില്ലെന്നുള്ളത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ വര്‍ഷം ഈജിപത് സാക്ഷ്യം വഹിച്ച ജന മുന്നേറ്റങ്ങളുടെ നേര്‍ക്ക് കൈക്കൊണ്ട മുഖം തിരിക്കല്‍ നടപടികളില്‍ നിന്ന് പശ്ചിമേഷ്യന്‍ അധിനിവേശത്തിനു യു.എസ് നിരത്തുന്ന ‘ജനാധിപത്യ’ ന്യായങ്ങളിലെ കഴമ്പില്ലായ്മ വ്യക്തമാവും. തന്റെ ഇരിപ്പിടത്തില്‍ കടിച്ചു തൂങ്ങുന്നതിനെക്കാള്‍ ബഷാറിന് ഉത്തമം സിറിയയില്‍ നിന്ന് പറക്കുന്നതാണെന്ന് വാദിക്കുന്ന പാശ്ചാത്യമാധ്യമങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങളെ വേണ്ടുവോളം പെരുപ്പിച്ചു കാണിക്കുന്നുണ്ട്.

സിറിയയിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്, സമീപകാലത്ത് അറബ് വസന്തത്തിലൂടെ ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ കത്തിപ്പടര്‍ന്ന ജനരോഷത്തിന്റെ തീപ്പൊരികള്‍ തല്ലിക്കെടുത്താന്‍ ഭരണകൂടത്തിന്റെ ശക്തിക്കാവില്ലെന്നു തന്നെയാണ്. അതെ സമയം പാശ്ചാത്യരാജ്യങ്ങളുടെ താത്പര്യങ്ങളിലൂടെ ഈ ജനകീയമുന്നേറ്റങ്ങള്‍ ഒടുക്കം അട്ടിമറിക്കപ്പെടുന്നുവെന്ന ഉത്കണ്ഠകളും ബാക്കിയാണ്.

Posted in: Fiction shelf

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting