ചിത്രങ്ങളിലെ ഇമാം അലി
റമളാനില്‍ തെഹ്‌റാനില്‍ നടന്നുവന്ന ഇമാം അലിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായ സംരംഭമെന്ന നിലയില്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടി. നൂറുകണക്കിന് ആളുകളാണ് പ്രദര്‍ശനം കാണാന്‍ ദിവസവും എത്തുന്നത്. വിവിധ കാലഘട്ടങ്ങളില്‍ വരക്കപ്പെട്ട ഇമാം അലിയുടെ 32ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ശിയാ മുസ്‌ലിംകള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് കഴിഞ്ഞാല്‍ ഏറ്റവും ആദരണീയനും പ്രമുഖനുമായ വ്യക്തിയാണ് അലി. ആഗോളസുന്നി മുസ് ലിംകള്‍ക്ക് വിപരീതമായി ഇസ്‌ലാമിന്റെ ഒന്നാമത്തെ ഖലീഫയായി ശിയാ മുസ്‌ലിംകള്‍ അലിയെ കാണുന്നു. പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളധികവും ഓറിയന്റല്‍ ഹിസ്റ്ററി ആന്റ് സിവിലൈസേഷന്‍ മ്യൂസിയത്തില്‍ നിന്നും വാടകക്കെടുത്തതാണ്. 32 ചിത്രങ്ങളില്‍ പലതും നൂറു വര്‍ഷത്തോളം പഴക്കമുള്ളതാണ്. പന്ത്രണ്ടോളം എണ്ണം ഇറാനിലെ സമകാലിക ചിത്രകാരന്‍മാരായ ഇനായത്തുല്ല നസാറി, ഹുജ്ജത് ശാഖിബ, ബെഹ്നസ് ഫൊറുതാന്‍ തുടങ്ങിയവര്‍ വരച്ചതാണ്. പെയിന്റിംഗുകളിലധികവും 1865ല്‍ ഇറാനില്‍ അവതരിപ്പിക്കപ്പെട്ട പ്രാഗ്ന മാതൃകയിലുള്ളതാണ്.
ഇമാം അലിയെ വരച്ചിട്ടുള്ള പെയിന്റിംഗുകള്‍ ഖജര്‍ കാലഘട്ടത്തോളം പഴക്കമുള്ളതാണ്. ഇതിനു ശേഷം മുഹമ്മദ് മുദബര്‍ , ഹുസൈന്‍ അകാസി തുടങ്ങിയ ടീ ഹൗസ് ചിത്രകലയുടെ ഉപജ്ഞാതാക്കളും പ്രവാചകന്റെ കസിനായ അലിയെ വരച്ചിട്ടുണ്ട്. ഈ കാലത്ത് അലി ശിയാക്കളുടെ മുഖ്യ ഹീറോ കഥാപാത്രമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. വെളുത്ത കുതിരപ്പുറത്ത് അസാധാരണമായ അദ്ദേഹത്തിന്റെ വാളുപയോഗിച്ചു യുദ്ധം ചെയ്തു വിജയിച്ചു നില്‍ക്കുന്ന നായകന്റെ ചിത്രങ്ങളായിരുന്നു ഇവയിലധികവും. പിന്നീട് എങ്ങനെയോ വാള്‍ മടിയില്‍ വെച്ചിരിക്കുന്ന വിഷണ്ണനായ വ്യക്തിയായും അദ്ദേഹം വരക്കപ്പെടുകയായിരുന്നു. സമകാലിക സമയത്ത് അലിയെ ഐകണായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങള്‍ വ്യാപകമായി പുനര്‍നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
പ്രദര്‍ശനം റമദാന്‍ അവസാനം വരെ തുടരും. മുസ്‌ലിംകളുടെ വിശുദ്ധ മാസത്തെ ഒടുവിലത്തെ പത്തിലെ മഹത്തായ രാത്രികളില്‍ ഇവിടെ പ്രത്യേക പരിപാടികള്‍ നടക്കുന്നുണ്ട്. ഇറാനിലെ പ്രമുഖമായ ആര്‍ട്ട് ഗാലറിയായ ഷൗക ഗാലറി വ്യത്യസ്തവും ശ്രദ്ധേയവുമായ വിവിധ പരിപാടികള്‍ നടത്തി വരുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ ഈ സംരംഭങ്ങളുടെ ഭാഗവാക്കാകുന്നു.
Connect
Connect with us on the following social media platforms.