banner ad
October 9, 2013 By ഹബീബ് 0 Comments

ക്രിക്കറ്റും വംശീയതയും

Fawad-Ahmed-008-1-300x180ദേശീയവും വംശീയവും സങ്കുചിതവുമായ കാണിയുടെ സാംസ്‌കാരിക ബോധം കളിക്കാരനിലെ മതം അടക്കമുള്ള അനുസരണക്കേടുകളെ നിയന്ത്രിക്കുന്നു. ഇത്തരമൊരു അളവു കോല്‍ എങ്ങനെയാണ് താന്‍ സ്വപ്നം കാണുന്ന ബഹുസ്വര സമൂഹത്തിന് ഭീഷണി ഉണ്ടാക്കുന്നതെന്ന് അമര്‍ത്യാസെന്‍ വിശദീകരിക്കുന്നുണ്ട്. ബഹുസ്വരതയുടെ രാഷ്ട്രീയ മൂല്യം എന്നത് സ്വീകരണ ഭാവവുമായുള്ള അതിന്റെ പാരസ്പര്യമാണ്. നല്‍കുക എന്നതും ബഹുസ്വരതയുടെ മറ്റൊരു രാഷ്ട്രീയ മൂല്യമാണ്. മള്‍ട്ടി കള്‍ച്ചറലിസവുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ നടക്കുന്ന ചര്‍ച്ചകളുടെ കേന്ദ്ര പ്രമേയമാണിത്. ജര്‍മനിയിലെ തുര്‍ക്കിഷ് കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇത് പഠിക്കാന്‍ കഴിയും. എന്നാല്‍ ഇംഗ്ലണ്ടില്‍ കുടിയേറിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ഇംഗ്ലീഷ് ടീമിനെ പിന്തുണക്കേണ്ടി വരും.” (AmartyaSen, Argumentative Indian: Writings on Indian History, Culture and Identity-Farrar, Straus and Giroux I9 Union Square West, New York Iooo3)

ഇന്ത്യയിലാകട്ടെ , ശിവസേനക്കും ബജ്‌റംഗ്ദളിനും ക്രിക്കറ്റ് എന്നത് ഒരു പ്രതീകമാണ്. ഇന്ത്യയിലെ പാക് ക്രിക്കറ്റ് പ്രേമികളില്‍ നിന്ന് ദേശിയ വാദികളെ വേര്‍തിരിക്കുന്ന പ്രതീകം. ഇന്ത്യക്കാര്‍ക്കിടയിലെ പാക് ക്രിക്കറ്റ് പ്രേമികള്‍ക്ക് പച്ച ടീ-ഷര്‍ട്ടിടാന്‍ പോലും അവര്‍ സമ്മതിക്കില്ല. ഇരു ടീമുകളും പരസ്പരം തോല്‍പിക്കാന്‍ പോന്നവരായിരിക്കെ ഹിന്ദുത്വ അടിത്തറയിലുള്ള ഇന്ത്യന്‍ ദേശീയത പാക് വിജയത്തെ ഒരു നിലക്കും സഹിക്കില്ല. മാത്രവുമല്ല, അവര്‍ പിച്ചു നശിപ്പിക്കുകയും അതിര്‍ത്തിയില്‍ നിന്നുള്ള കളിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഇംഗ്ലണ്ടില്‍ കണ്ടു പിടിച്ചതും വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലും കളിയില്‍ നിലനില്‍ക്കുന്നതുമാണ് ക്രിക്കറ്റ് എന്ന അളവുകോല്‍. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിലെ നവ പ്രതിഭകളിലൊന്നായ ഫവാദ് അഹ്മദ് മദ്യക്കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന ജഴ്‌സി ലോഗോ നിരസിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ ഈ സന്ദര്‍ഭത്തില്‍ അവലോകനം ചെയ്യാവുന്നതാണ്. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിലെ രണ്ടാമത്തെ മുസ്‌ലിമും പാക്കിസ്ഥാനിയുമാണ് ഫവാദ് അഹ്മദ്. അഭയാര്‍ത്ഥിയായി ആസ്‌ത്രേലിയയിലേക്ക് കുടിയേറിയ വ്യക്തിയാണ് അദ്ദേഹം. ഫെഡറല്‍ നിയമ അംഗീകാരം ലഭിക്കാനും അതു വഴി പൗരത്വം ഉറപ്പാക്കാനും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനും ഫവാദിനായി ക്രിക്കറ്റ് ആസ്‌ത്രേലിയ ശ്രമങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. ഫവാദ് ബിയര്‍ ഉണ്ടാക്കുന്ന കമ്പനിയുടെ ലോഗോ ധരിക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ സൈറ്റുകളില്‍ കടുത്ത അമര്‍ഷം പലരും പ്രകടിപ്പിച്ചു. പക്ഷേ ക്രിക്കറ്റ് ആസ്‌ത്രേലിയ ഫവാദിനെ പിന്തുണ അറിയിക്കുകയായിരുന്നു. ”അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഫവാദ് ഞങ്ങളുടെ വില പിടിപ്പുള്ളതും ജനകീയനുമായ കളിക്കാരനാണ്.”

പക്ഷേ, ആസ്‌ത്രേലിയന്‍ സമൂഹത്തിലെ ചില ഘടകങ്ങള്‍ ഫവാദിന്റെ ഈ തീരുമാനത്തെ വംശീയമെന്ന് വിശേഷിപ്പിച്ചു വിമര്‍ശിക്കാന്‍ ഉപയോഗപ്പെട്ടു. ഫവാദ് ബിയര്‍ ലോഗോവിന് സ്‌ഫോടന വസ്തുക്കളാണ് പകരം വച്ചത് എന്ന് ആക്ഷേപിക്കുന്നതായിരുന്നു ആദ്യ ട്വീറ്റ്. കള്ള് കുടിയും ചൂതാട്ടവും അടക്കമുള്ള പുരോഗമന പ്രവണതകളെ എതിര്‍ക്കുന്നതിലൂടെ മുസ്‌ലിമിന്റെ അടിച്ചമര്‍ത്തപ്പെട്ട ഉപബോധം പുറത്തേക്ക് ചാടുന്നത് ബോംബിംഗ് അടക്കമുള്ള ഹിംസാ രൂപങ്ങളിലൂടെയാണ് എന്നാകണം പരോക്ഷമായി ഇതിലൂടെ അര്‍ത്ഥമാക്കിയത്. മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഡഗ് വാള്‍ട്ടര്‍ പറഞ്ഞത് ഇങ്ങനെ, ‘ടീം ലോഗോ ധരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ അദ്ദേഹം ടീം വിട്ടു പോകണം. അല്ലെങ്കില്‍ അദ്ദേഹം ശമ്പളം നിരസിക്കട്ടെ”. മുന്‍ അന്താരാഷ്ട്ര റഗ്ബി കളിക്കാരാനായ ഡേവിഡ് കാംപസ് അടക്കമുള്ള അനേകം പ്രമുഖര്‍ക്കും ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. കള്ളുകുടിയും അതു നിരസിക്കുന്നതും വംശീയപരമായി കാണുന്ന വാദങ്ങള്‍ എതിര്‍ക്കപ്പെടണം. ഇസ്‌ലാം തീര്‍ച്ചയായും മദ്യം നിരാകരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ മുസ്‌ലിംകളും കള്ളു കുടിയന്മാരല്ല എന്ന് അതിന് അര്‍ത്ഥമില്ല. ബിയര്‍ ലോഗോ ധരിക്കുന്ന മുസ്‌ലിം കളിക്കാര്‍ അതു കൊണ്ട് അമുസ്‌ലിംകള്‍ ആകുന്നില്ല. മുസ്‌ലിം ആകുക എന്നത് ഒരു വംശത്തില്‍ ചേരുക എന്നതു പോലെയല്ല. മദ്യപിച്ചു എന്നതു കൊണ്ട് ഒരു മുസ്‌ലിം മുസ്‌ലിം വംശത്തില്‍ നിന്ന് പുറത്താകും എന്നും അതു കൊണ്ട് തന്നെ പറയാന്‍ കഴിയില്ല. പക്ഷേ മദ്യപിക്കുന്നതിലൂടെ മദ്യത്തെ നിരോധിച്ച ഒരു വിശ്വാസ വ്യവസ്ഥയെ ഒരാള്‍ (മുസ്‌ലിം) ധിക്കരിക്കുന്നു എന്നു പറയാം. അതും വളരെ ബോധപൂര്‍വ്വം ഒരാള്‍ മദ്യപിച്ചാല്‍ മാത്രമേ അങ്ങനെ പറയാന്‍ കഴിയൂ. നമ്മുടെ നാട്ടില്‍ ബിയര്‍ കഴിക്കുന്ന മുസ്‌ലിമിനെ ബീരാന്‍ എന്ന് വിളിക്കാറുണ്ട്. തമാശക്കാണിതെങ്കിലും അതില്‍ തീര്‍ച്ചയായും ഒരു വംശീയ അന്തര്‍ഭാവം കണ്ടെടുക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അത് അദ്ദേഹത്തെ ഒരു വംശത്തിന് പുറത്തു നിര്‍ത്തുന്നില്ല എന്നിരിക്കെ. കൂടാതെ, അമുസ്‌ലിം കുടിയന്മാര്‍ക്ക് ഇത്തരം പേര് വിളിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കണം.

ഫവാദിനെ വിമര്‍ശിച്ചവര്‍ ആനുഷംഗികമായി പറഞ്ഞത് കള്ള് ആസ്‌ത്രേലിയന്‍ സമൂഹത്തിലെ ജൈവികമായ സാംസ്‌കാരിക ഘടകമാണ് എന്ന് തന്നെയല്ലേ? ഫവാദിന്റെ തീരുമാനത്തെ നിര്‍ണ്ണിതമായ ഒരു സംസ്‌കാരത്തില്‍ നിന്നുള്ള വ്യതിചലനമായി കാണുന്നതിലൂടെ വേറൊരു തരത്തില്‍ വംശീയത ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. അഥവാ സംസ്‌കാരത്തെ ഏകശിലാ വല്‍ക്കരിക്കുന്ന ഇസ്‌ലാമോഫോബിക് ആയ വലതുപക്ഷത്തിന്റെ സാന്നിദ്ധ്യത്തില്‍ ഈ സാംസ്‌കാരിക ക്രമപ്പെടുത്തല്‍ ഒരു തരത്തിലുള്ള ഹിംസ തന്നെയാണ്. ഫ്രഞ്ച് സര്‍ക്കാരിന്റെ മഫ്ത നിരോധനത്തെ സ്വാഗതം ചെയ്ത ആസ്‌ത്രേലിയന്‍ ഭരണകൂട നിലപാടിനെക്കുറിച്ച് ചിന്തിച്ചാല്‍ ഫവാദ് സംഭവത്തിലെ സ്വാഭാവികത മനസ്സിലാക്കാം. ആസ്‌ത്രേലിയന്‍ ക്രിക്കറ്റിലെ അതികായനായ ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ് (ഞാന്‍ അദ്ദേഹത്തിന്റെ  ഒരു വലിയ ആരാധകന്‍ കൂടിയാണ്) ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഹാഷിം അംലയെ തീവ്രവാദി എന്ന് വിളിച്ചത് ഇതിനൊപ്പം വായിക്കുക. ഹാഷിം അംല ചൂതാട്ട  കമ്പനിയുടെ ലോഗോ തന്റെ ടീഷര്‍ട്ടില്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു അത്. പക്ഷേ, ഫവാദിന്റെ കാര്യത്തിലുണ്ടായ അത്രയും ബഹളങ്ങള്‍ അന്ന് ദക്ഷിണാഫ്രിക്കയിലുണ്ടായില്ല. പൂനെ വാരിയേഴ്‌സിനു വേണ്ടി കളിക്കുമ്പോള്‍ ഇന്ത്യയുടെ പര്‍വ്വേസ് റസൂല്‍ ടീഷര്‍ട്ടില്‍ നിന്ന് മദ്യ കമ്പനി ലോഗോ മറച്ചു പിടിച്ചത് ഓര്‍ക്കുന്നുണ്ടാവും. പക്ഷേ അത് നിലനില്‍ക്കുന്ന വംശപരവും ദേശീയവുമായ മുഖ്യധാരയില്‍ നിന്ന് വേറിട്ടു പോകലായി വ്യാഖ്യാനിക്കപ്പെട്ടില്ല. കാരണം ഇവിടെ വലതുപക്ഷ യാഥാസ്ഥികത ആസ്‌ത്രേലിയയിലുള്ളതിനോളം വ്യാപകമല്ലാത്തതു കൊണ്ടാണെന്ന് കരുതാം.

ഒരാള്‍ തന്റെ ടീ-ഷര്‍ട്ടില്‍ ഒരു ലോഗോ പതിക്കുക എന്നതിനര്‍ത്ഥം ആ ലോഗോ പ്രതിനിധീകരിക്കുന്നതിനെ പരോക്ഷമായി അംഗീകരിക്കുക എന്നു തന്നെയാണ്. നാസി വാദികള്‍ ഒരു ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്താല്‍ ഒരാള്‍ക്ക് സ്വസ്തിക ചിഹ്നം ലോഗോ ആയി സ്വീകരിക്കാന്‍ കഴിയുമോ? അതു കൊണ്ട് തന്നെ മദ്യപാനത്തിനും പുകവലിക്കും ബഹുസ്വരമായ അര്‍ത്ഥ തലങ്ങളാണ് കാണാന്‍ സാധിക്കുക. പുകവലിക്കു തന്നെ ഒരേ സമയം ഹിപ്പിയായ ഒരു പ്രതി സംസ്‌കാരത്തിന്റെ പ്രതീകം ആയി വാരികകളിലെ കവര്‍ചിത്രമായി പ്രത്യക്ഷപ്പെടാനും പൊതു ജന താല്പര്യാര്‍ത്ഥമുള്ള പരസ്യത്തില്‍ ആരോഗ്യനശീകരിണി ആയി അടയാളപ്പെടാനും കഴിയും. മദ്യപാനത്തിന്റെ പരസ്യാര്‍ത്ഥമുള്ള ലോഗോ ഒരു കളിക്കാരന്റെ ടീഷര്‍ട്ടില്‍ പ്രത്യക്ഷപ്പെടുക എന്നതിന് തീര്‍ച്ചയായും അര്‍ത്ഥം മദ്യപാനം എന്നത് ക്രിക്കറ്റ് കളിക്കാരന്റെ മികവിന്റെയും ഊര്‍ജസ്വലതയുടെയും മിടുക്കിന്റെയും അടയാളം എന്നു തന്നെയാണ്. വളരെ കൃത്യമായ ഒരു സന്ദേശം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആ പരസ്യത്തിന് വേണ്ടി മദ്യ മുതലാളിമാര്‍ക്ക് കോടികള്‍ ചിലവഴിക്കേണ്ടതില്ലല്ലോ. ക്രിക്കറ്റ് എന്നത് പരസ്യം അടക്കമുള്ള മാനകങ്ങള്‍ക്കുപരിയാകുമ്പോള്‍ തന്നെ മദ്യ നിരാകരണം തിരഞ്ഞെടുക്കുക എന്നത് ഒരു കളിക്കാരന്റെ  വിപ്ലവകരമായ തീരുമാനം തന്നെയാണ്. അതിന്റെ ഉത്ഭവം മതത്തില്‍ നിന്നാകുമ്പോള്‍ ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അതിനെ നിന്ദിക്കാനോ നിരാകരിക്കാനോ ഒരാള്‍ക്ക് അവകാശമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Translator: മുഹമ്മദ് ഷാ
Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting