banner ad
October 2, 2013 By നൂര്‍ 0 Comments

സ്ത്രീശാക്തീകരണം: ഒരു ആഫ്രിക്കന്‍ അജണ്ട

pearl-300x163‘ഫെമെനിന്റെ  ഇസ്‌ലാം പേടി പ്രകൃതം ഉദ്ധരിച്ചുകൊണ്ട് ആമിന സബോഇ അടുത്തിടെ ഫെമെനില്‍ നിന്ന് പുറത്തിറങ്ങി. അവര്‍ പറയുന്നു ‘മറ്റുള്ളവരുടെ മതത്തെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്’. ഫെമെന്‍ പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിന് ജയിലിലടക്കപ്പെട്ട ഈ തുനീഷ്യന്‍ ആക്ടിവിസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. സ്ത്രീവാദത്തിന്റെ ലിബറല്‍ പരിച്ഛേദങ്ങള്‍ വിശ്വസിക്കുന്നത് മതസമൂഹങ്ങള്‍ക്ക്, വിശേഷിച്ചും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ മുസ്‌ലിം ആണ്‍ക്കോയ്മയെ തടയാനാവില്ലെന്നും ആ സമൂഹങ്ങളില്‍ ആണധികാരം പരിശുദ്ധമായതാണ് എന്നുമാണ്. മിക്ക പാശ്ചാത്യ സ്ത്രീവാദസംഘങ്ങളും വെളുത്ത വര്‍ഗക്കാരാണ്. അവര്‍ ലോകത്തെ കറുത്ത സമൂഹങ്ങളിലെ ശബ്ദങ്ങളെയും ചലനങ്ങളെയും നിരീക്ഷിക്കുന്നു.’

ആണ്‍കോയ്മ ആശയപരമായി വിശ്വാസത്തിനും ആത്മീയ മൂല്യങ്ങളുടെയും എതിര്‍ദിശയിലാണെന്ന് വിശ്വസിക്കുന്ന നിരവധി മുസ്‌ലിം സ്ത്രീവാദികളുണ്ട് (ആമിനാ വദൂദ്, സാദിയ ശൈഖ്, മൊഹ്ജാ കഹ്ഫ് തുടങ്ങിയവര്‍ ഉള്‍പ്പെടെ). ഈ പണ്ഡിതര്‍ തങ്ങളെ ഇസ്‌ലാമിലെ ആധുനിക നവീകരണ പാരമ്പര്യങ്ങളുമായി ബന്ധപ്പെടുത്തുന്നില്ല എന്നത് പ്രധാനമാണ്. ഇബ്‌നു അറബി, റാബിയ തുടങ്ങിയ വ്യക്തിത്വങ്ങളുടെ സൂഫി പാരമ്പര്യങ്ങളുടെ സ്വാധീനമാണ് അവരില്‍ ദര്‍ശിക്കാനാവുക. മറ്റു പ്രവര്‍ത്തനങ്ങളേക്കാള്‍ അക്കാദമികലോകത്തും എഴുത്തിലുമാണ് അവര്‍ കൂടുതല്‍ സജീവം. സമകാലികലോകത്തെ സാമൂഹിക- രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലുപരി വിശുദ്ധ ഗ്രന്ഥങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും തിരിഞ്ഞു നടന്നുകൊണ്ട് ഇവര്‍ സ്ത്രീപക്ഷ വായനയും ജ്ഞാനശാസ്ത്രങ്ങളും നിര്‍മിക്കുകയാണ്. തങ്ങള്‍ ഇടപെടുന്ന അക്കാദമിക വൃത്തത്തിന് പുറത്ത് അത്ര പ്രശസ്തരല്ലെങ്കില്‍ക്കൂടി ഇസ്‌ലാമിക സ്ത്രീവാദ ജ്ഞാനശാസ്ത്രത്തിന്റെ രൂപീകരണത്തില്‍ ഇവരുടെ സംഭാവനകള്‍ നിസ്തുലമാണ്.

നൈജറിലെ സ്ത്രീശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാരമ്പര്യങ്ങളും സംഘങ്ങളും അതിനോടൊപ്പം തന്നെ കുടുംബനിയമത്തിലെ നവീകരണത്തിനു വേണ്ടിയും ശബ്ദിക്കുന്നു എന്നത് മുസ്‌ലിം സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ ഏകശിലാത്മകമല്ല എന്നതിനും സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് എന്നതിനും തെളിവാണ്. മാമാ കിയോത എന്നറിയപ്പെടുന്ന സയിദ ഉമ്മുല്‍ ഖാദിരി നിആസ് രൂപം നല്‍കിയ ജാമിയത് നാസിറത് ദീന്‍ ഒരു മള്‍ട്ടി എത്‌നിക് സംഘടനയാണ്. . ദക്ഷിണാഫ്രിക്കയില്‍ ഉദയം കൊള്ളുകയും പടിഞ്ഞാറന്‍ ആഫ്രിക്കയിലാകമാനം വ്യാപിക്കുകയും ചെയ്ത തിജാനിയ്യ സൂഫി തരീഖത്തിന്റെ നിആസ് ശാഖയുടെ സ്ഥാപകനായ ഇബ്രാഹിം നിആസിന്റെ(1902-1975) മകളാണ് സൂഫി സയ്യിദ ആയ മാമാ കിയോത. ജാമിയത് നാസിറത് ദീന്‍ ഒരു ഫെമിനിസ്റ്റ് പ്രസ്ഥാനമായി സ്വയം പ്രഖ്യാപിക്കുന്നില്ല. മാമാ കിയോതയെയും ജാമിയത് നാസിറത് ദീനിനെയും പൊതു ശ്രദ്ധയിലേക്കെത്തിച്ച എഴുത്തുകാരനും ഗവേഷകനുമായ പേള്‍ റോബിന്‍സണ്‍ കരുതുന്നത് സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ചിടത്തോളം ആഗോള സ്ത്രീവാദ സമീപനങ്ങള്‍ക്കൊപ്പം ഈ സംഘത്തിന്റെ മാനസിക- സാമൂഹിക സമീപനരീതികള്‍ക്കും സുപ്രധാന പങ്കു വഹിക്കാനുണ്ട് എന്നാണ്.

പേള്‍ റോബിന്‍സണ്‍ മാമാ കിയോതയുടെയും ജാമിയത് നാസിറത് ദീനിന്റെ ചരിത്രം വിവരിക്കുന്നത് ഇപ്രകാരമാണ്. ‘ഇബ്രാഹിം നിആസിന്റെ മകളും കിയോതയിലെ ശൈഖ് അബൂബക്കര്‍ അസിമിയുടെ ഭാര്യയുമായ അവര്‍ സെനഗലില്‍ നിന്നുള്ള ഒരു തിജാനി ആത്മീയ നേതാവാണ്. ഏറെ ബഹുമാന്യയായ മാമാ കിയോത വ്യക്തിപരവും ആത്മീയവുമായ അധികാരത്തിന്റെയും സാംസ്‌കാരിക മൂലധനത്തിന്റെയും കുടുംബബന്ധങ്ങളുടെയും മിശ്രിതത്തെ  പെണ്‍കുട്ടികളുടെ ഫ്രാങ്കോ അറബ് വിദ്യാഭ്യാസത്തിനോ മാതൃ ശിശു പാലനത്തിനോ, തൊഴില്‍ പരിശീനങ്ങള്‍ക്കോ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനോ ഉള്ള സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കുന്നതിനു വേണ്ടി തന്ത്രപൂര്‍വം ഉപയോഗപ്പെടുത്തുന്നു. സ്ത്രീകളെ തീര്‍ത്ഥാടക സമ്പദ് വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതും ഖുര്‍ആന്റെയും ഹദീസിന്റെയും വ്യാഖ്യാനങ്ങളിലൂന്നിക്കൊണ്ടുള്ളതുമായ സ്ത്രീ ശാക്തീകരണ അജണ്ട നടപ്പിലാക്കാന്‍ അവര്‍ സ്റ്റേറ്റുമായി നിരന്തരം ഇടപെടുന്നു. അതുകൊണ്ടു തന്നെ അവരുടെ സമീപനം സാംസ്‌കാരികമായി നില നില്‍പ്പുള്ളതാണ്

മാമാ കിയോത ഭര്‍ത്താവ് ശൈഖ് അബൂബക്കറിന്റെ നാലാമത്തെ ഭാര്യയായിരുന്നു. 2004 ല്‍ മരണപ്പെട്ട അദ്ദേഹം ഭാര്യയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയിരുന്നതായി കാണാം. ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സവിശേഷതകളും ആചാരങ്ങളുമായുള്ള നിരന്തരമായ ചര്‍ച്ചകളില്‍ക്കൂടിയാണ് ലോകത്ത് സ്ത്രീശാക്തീകരണത്തിനായുള്ള രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ വസ്തുത.

നൈജറിലെ സ്ത്രീകളുടെ പോരാട്ടങ്ങളുടെ കഥ ലോകത്തിനു മുന്നിലെത്തിക്കാന്‍ മാമാ കിയോതയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് പേള്‍ റോബിന്‍സണ്‍.

വിവര്‍ത്തനം- പി. പി നാജിയ

Posted in: സ്ത്രീ

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting