banner ad
July 28, 2013 By മെഡലിന്‍ ബണ്ടിംഗ്-സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments

ഈ സൂക്തങ്ങള്‍ പരസ്പരവിരുദ്ധമല്ലേ?

വായിക്കാന്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സൂക്തമാണിത് (148). ഞാനതിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്- എല്ലാ സമുദായത്തിനും അതിന്റേതായ പാരമ്പര്യവും ആചാരങ്ങളുമുണ്ടായിരിക്കാം പക്ഷേ സല്‍പ്രവൃത്തികളിലേക്കും ദൈവത്തിലേക്കുമുള്ള ശ്രദ്ധ നിങ്ങളെ ഒരുമിപ്പിക്കും.

എന്നാല്‍ തൊട്ടടുത്ത സൂക്തം ഇതിന് വിരുദ്ധമായ അര്‍തഥമല്ലേ വഹിക്കുന്നത് ?  149 ഉം 150 ഉം സൂക്തങ്ങള്‍ പറയുന്നത് ഏത് മതവിശ്വാസിയാണെങ്കിലും നിങ്ങള്‍ മുസ് ലിമായി മാറണം എന്നല്ലേ പറയുന്നത്?

ഒരു മധ്യമ സമുദായം

ഒരു വ്യതിരിക്ത സമുദായമെന്ന നിലക്ക് മുസ്‌ലിംകളെ മധ്യമസമുദായം ആയി നിര്‍വചിക്കാം. 148 ാം സൂക്തത്തെക്കുറിച്ച മെഡലിന്റെ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു.

ഈ സൂക്തത്തിന്റെ അവതരണസമയം വരെ മുസ്‌ലിംകള്‍ ജെറുസലേമിനെ അഭിമുഖീകരിച്ചാണ് പ്രാര്‍ത്ഥിച്ചിരുന്നത്. ഇപ്പോള്‍ പ്രവാചകന്‍ കഅ്ബയെ അഭിമുഖീകരിച്ച് പ്രാര്‍ത്ഥിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ദിശാമാറ്റം മുസ്‌ലിംകളെ മറ്റു ഏകദൈവവിശ്വാസികളില്‍ നിന്ന് വ്യത്യസ്തരാക്കി. മദീനയിലെ ജൂതരിലും ക്രിസ്ത്യാനികളിലും പെട്ട വിഡ്ഢികള്‍ ഈ മാറ്റത്തെ പരിഹസിക്കുകയാണ് ചെയ്തത്. ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല തന്റെ തന്നെ അനുയായികള്‍ക്കും പുതിയ ഖിബ്‌ല മാറ്റത്തെക്കുറിച്ച് പ്രവാചകന് വിശദീകരണം നല്‍കണമായിരുന്നു. ഖുര്‍ആന്‍ പറയുന്നു.

‘ഇവര്‍ ഇതുവരെ ( പ്രാര്‍ത്ഥനാവേളയില്‍ ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട
കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക :
അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍
നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.’(2:142)

‘നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍
അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും
വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും,
അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും,
പ്രാര്‍ത്ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍
ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ
കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം
പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.’(2:177)

ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സത്ത മുസ്‌ലിംകള്‍ ‘മധ്യമ സമുദായമാണ്’ എന്ന ഖുര്‍ആനിക വിവരണത്തില്‍ ദര്‍ശിക്കാം. ഏതൊരു വസ്തുവിന്റെയും മധ്യഭാഗത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന  വസത് എന്ന പദമാണ് ഇവിടെ  ഉപയോഗിച്ചിരിക്കുന്നത്. രണ്ട് അറ്റങ്ങളില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്ന, ഏറ്റവും മികച്ച ഭാഗം. അതുകൊണ്ടു തന്നെ എല്ലാ തരം തീവ്രതകളില്‍ നിന്നും അകന്ന് കഴിയുന്ന, സന്തുലിത സമൂഹമാണ് ഉമ്മത് വസത് അഥവാ മധ്യമസമുദായം.

പാരമ്പര്യ പൗരാണിക വ്യാഖ്യാനങ്ങളുടെ ഭാരമില്ലാതെ തന്നെ നമ്മള്‍ മുസ്ലിംകള്‍ക്ക് ഖുര്‍ആനെ വായിക്കാനും മനസിലാക്കാനും സാധിക്കേണ്ടതുണ്ട്. വിവിധ വ്യക്തിഗത വായനകള്‍ക്കെങ്ങനെ ഒരു യോജിച്ച നിഗമനത്തിലെത്തിച്ചേരാനാവും എന്നത് ഞാന്‍ പ്രതീക്ഷിക്കുന്ന ഒരു ചോദ്യമാണ്. അഭിപ്രായ ഐക്യം എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പണ്ഡിതന്മാര്‍ മുകളില്‍ നിന്ന് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. അര്‍ത്ഥങ്ങളെയും പ്രാധാന്യത്തെയും സംബന്ധിച്ച തുറന്ന സംവാദങ്ങളില്‍ക്കൂടിയും ചര്‍ച്ചകളില്‍ക്കൂടിയും താഴെത്തട്ടില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരേണ്ടതാണത്. കുറച്ച് അനുവാദങ്ങളും അരുതായ്മകളും മാത്രമായി നാം ഖുര്‍ആനെ സ്വീകരിക്കുന്നതോടെ സംവാദങ്ങള്‍ ഇല്ലാതാവുന്നു, അങ്ങനെ ഈ ലോകത്ത് ഖുര്‍ആന്റെ പ്രാധാന്യത്തെ റദ്ദു ചെയ്യുകയാണ് നാം.

സംവാദങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതിനുള്ള എന്റേതായ രീതിയായിരുന്നു ഖുര്‍ആന്‍ ബ്ലോഗ്- ഖുര്‍ആനുമായുള്ള മാനുഷിക ഇടപെടലുകളുടെ പ്രവര്‍ത്തനങ്ങളിലേക്ക് ഒരു ചെറിയ സംഭാവന.

സംവാദങ്ങള്‍ തുടരട്ടെ!

സിയാവുദ്ദീന്‍ സര്‍ദാര്‍

സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഖുര്‍ആന്‍ ബ്ലോഗ് ഈ ലക്കത്തോടെ അവസാനിക്കുന്നു. അടുത്ത ലക്കം മുതല്‍ മുഹമ്മദ് അസദിന്റെ ‘ഖുര്‍ആന്‍ സന്ദേശം’.

Posted in: Quran Blog

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting