banner ad
April 2, 2013 By പി പി നാജിയ 0 Comments

ബേനസീര്‍: പെണ്ണധികാരത്തിന്റെ പ്രശ്‌നങ്ങള്‍

Benazir-Bhutto‘ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ ഒരു സ്ത്രീക്ക് പുരുഷനോളം തന്നെ മികച്ചതാവാന്‍ കഴിയും എന്ന് തെളിയിക്കാനാണ് ഞാനാഗ്രഹിച്ചത്’- ബേനസീര്‍ ഭൂട്ടോ

ആധുനിക ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അതിനു പിന്നിലാരായിരുന്നെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.. 2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ ഒരു ഇലക്ഷന്‍ പ്രചരണയോഗത്തില്‍ വെച്ച് അവര്‍ക്കുനേരെ വെടിയുതിര്‍ത്ത അക്രമി തന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന ബോംബില്‍ വിരലമര്‍ത്തി സ്വയം എരിഞ്ഞടങ്ങുകയായിരുന്നു. വധഭീഷണികള്‍ നിലനില്‍ക്കെ തന്നെ അവരാവശ്യപ്പെട്ട മതിയായ സൂരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നതിലും കൊലപാതകത്തിനു ശേഷം ശരിയായ അന്വേഷണം നടത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഐക്യരാഷട്ര സഭ 2009 ല്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ പാകിസ്ഥാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ബേനസീറിന് ലഭ്യമായ സുരക്ഷാസന്നാഹങ്ങള്‍ തീര്‍ത്തും അപര്യാപ്തവും പ്രയോജനരഹിതവുമായിരുന്നു എന്ന് പറയുകയുണ്ടായി. കൂടാതെ സംഭവസ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിക്കുന്നതിന് പകരം വെള്ളമൊഴിച്ച് നിരത്ത് വൃത്തിയാക്കാനാണ് അധികൃതര്‍ തിരക്ക് കൂട്ടിയത്. ഈ വീഴ്ചകള്‍ തീര്‍ത്തും ഉദ്ദേശപരമായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 28 ന് പാകിസ്ഥാന്‍ തെരുവുകള്‍ അലറി-’അമേരിക്ക അതിന്റെ നായയെ പരിശീലിപ്പിച്ച് വിട്ടിരിക്കുന്നു, യൂനിഫോമിട്ടിരിക്കുന്ന നായ’

കുടുംബത്തിലെ മൂത്ത ആണ്‍കുട്ടി എന്ന പതിവ് കീഴ്‌വഴക്കത്തില്‍ നിന്ന് മാറി ബേനസീറിനെയാണ് പിതാവ് സുല്‍ഫീക്കര്‍ അലി ഭൂട്ടോ രാഷ്ട്രീയ നേതൃത്വം ഏല്‍പ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ജനറല്‍ സിയാഖഉല്‍ ഹഖിന്റെ ഏകാധിപത്യഭരണം ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് അവര്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി)യെ നയിച്ചു. സ്ത്രീ നേതൃത്വം നല്‍കുന്നു എന്ന കാരണത്താല്‍ സിയാവുല്‍ ഹഖിന്റെ പോലീസിനും പട്ടാളത്തിനുമൊപ്പം മതസംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും  ബേനസീറിന്റെ പാര്‍ട്ടിക്കെതിരെ അണി ചേര്‍ന്നു. പലപ്പോഴും ഇസ്‌ലാം അവര്‍ക്കെതിരായ ആയുധമായി പ്രയോഗിക്കപ്പെട്ടു. ആധുനിക വിദ്യാഭ്യാസം നേടിയ ഭൂട്ടോയുടെ പിന്‍ഗാമിക്കു നേരെ അവരുടെ ലിംഗമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. ഖുര്‍ആന്‍ സ്ത്രീക്ക് പുരുഷനേക്കാള്‍ താഴ്ന്ന സ്ഥാനമാണ് നല്‍കുന്നത്, ശരീഅ നിയമപ്രകാരം ഒരു സ്ത്രീക്ക് ഭരണാധികാരിയാവാന്‍ കഴിയില്ല തുടങ്ങിയ വാദങ്ങളുമായി വന്ന എതിര്‍പക്ഷക്കാരെ പല തവണ ബേനസീറിന് നേരിടേണ്ടി വന്നിട്ടുണ്ട്‌

അവരെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഒരു കോടതിമുറിയില്‍ നിരത്തുന്ന വാദങ്ങളെന്തെല്ലാമായിരിക്കുമെന്ന്  റഫീഖ് സകരിയ  Trial of Benazir എന്ന തന്റെ പുസ്തകത്തില്‍ നാടകരൂപേണ വിവരിക്കുന്നു. മുഹമ്മദ് ഖുതുബ്, അലി ശരീഅതി, യൂസുഫ് അലി, മര്‍യം ജമീല, സര്‍ സയ്യിദ് അഹമദ് ഖാന്‍ തുടങ്ങി ഇസ്‌ലാമിന്റെ ഭൂതകാലത്തുനിന്നും വര്‍ത്തമാനകാലത്തുനിന്നുമുള്ള ദൈവശാസ്ത്രത്തിലെയും രാഷ്ട്രീയത്തിലെയും അതികായര്‍ തങ്ങളുടെ വാദങ്ങളുമായി പ്രത്യക്ഷപ്പെടുന്നു. ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫി, ഇമാം ഹന്‍ബല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം ഗസ്സാലി എന്നിവരുള്‍പ്പെടുന്നതാണ് പരമാധികാര ശരീഅ കൗണ്‍സില്‍. ഇസ്‌ലാമിക സ്റ്റേറ്റിന്റെ തലപ്പത്ത് മുസ്‌ലിം പുരുഷനായിരിക്കണമെന്ന തങ്ങളുടെ വാദത്തെ  പാകിസ്ഥാനിലെ പണ്ഡിതരുടെ അഭിഭാഷകന്‍ പ്രതിരോധിക്കുന്നു.

.ജീവിതശൈലിയില്‍ക്കൂടി ഇസ്‌ലാമിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും ലംഘിച്ച ബേനസീര്‍ ഒരു ശരിയായ മുസ്‌ലിമേ അല്ല എന്ന അഭിപ്രായക്കാരായ അബുല്‍ അഅ്‌ലാ മൗദൂദി, ഇഹ്തിസാമുല്‍ ഹഖ്, ഫരീദ് വജീദി തുടങ്ങിയ പണ്ഡിതന്മാരെ വിസ്തരിക്കുന്നു. പുസ്തകം ഒരു കല്‍പനാ സൃഷ്ടിയാണെങ്കിലും യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്താന്‍ ഗ്രന്ഥകാരന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. പുസ്തകത്തില്‍ വാദത്തിന്റെ അവസാനം ബേനസീറിന് അനുകൂലമായ വിധി വരുന്നു, പുസ്തകത്തില്‍ മാത്രം.

എങ്കിലും ‘ജനാധിപത്യമാണ് ഏറ്റവും വലിയ പ്രതികാരം’ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ബേനസീര്‍ വ്യവസ്ഥാപിത വെല്ലുവിളിക്കെതിരെ പട്ടാള ഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് ജനങ്ങളെ നയിക്കാനുറച്ചു. 1988 ലും 1993 ലും പ്രധാനമന്ത്രിയായെങ്കിലും രണ്ട് ഗവണ്‍മെന്റുകളും കാലാവധി തികച്ചില്ല. കാബിനറ്റില്‍ ആഴത്തില്‍ വേരൂന്നിയ സ്വജനപക്ഷപാതവും അഴിമതിയും ഐ.എം.എഫി(IMF) ലെ വന്‍ കടബാധ്യതകളും അവരുടെ പുറത്തേക്കുള്ള വഴി തെളിച്ചു. ബേനസീറിന്റെ പരാജയം ഒരു സ്ത്രീയുടേത് മാത്രമായിരുന്നില്ല അതിലുപരി, അഴിമതിയില്‍ മുങ്ങിയ പ്രസിഡന്റും മിലിട്ടറിയും ഉള്‍കൊള്ളുന്ന ഒരു രാഷ്ട്രത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ വന്ന മികച്ച രാഷ്ട്രീയ നേതാവിന്റെ പരാജയമായിരുന്നു .

ഡുആന്‍ ബോമാനും(Duane Baughman ) ജോണി ഓരാ(Johnny O’Hara)യും ചേര്‍ന്ന് സംവിധാനം  ചെയ്ത ഡോക്യുമെന്ററി ‘ഭൂട്ടോ’,  ഭൂട്ടോ കുടുംബത്തിന്റെയും പാകിസ്ഥാന്റെയും രാഷ്ട്രീയ ചരിത്രത്തിലൂടെ കടന്നു പോവുന്നു. മാര്‍ക് സീഗല്‍, താരിഖ് അലി, അരിയാന ഹഫിംഗ്ടണ്‍, റെസാ അസ്‌ലന്‍ തുടങ്ങിയവര്‍ 111 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ തങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. തന്റെ പെണ്‍ലിംഗം സങ്കീര്‍ണതകള്‍ക്ക് കാരണമാവുന്നത് ബേനസീറിന്റെ ജീവിതത്തിലെ വ്യത്യസ്തഘട്ടങ്ങളില്‍ കാണാം. ഡോക്യുമെന്ററിയിലൊരിടത്ത് ആസിഫ് അലി സര്‍ദാരി ബേനസീര്‍ പ്രധാനമന്ത്രിയായ സമയത്ത് ആര്‍മി ചീഫുമായുണ്ടായ സംഭാഷണം ഓര്‍ക്കുന്നുണ്ട്-’ ഒരു സ്ത്രീയെ സല്യൂട്ട് ചെയ്യാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല അതിനു പകരം താങ്കള്‍ പ്രധാനമന്ത്രിയാകുമെങ്കില്‍ അത് ഞങ്ങളംഗീകരിക്കാം’. ബേനസിറിന്റെ ലിംഗത്തെ ആയുധമാക്കി കഴിവില്ലാത്തവളും അയോഗ്യയും ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ക്കൊന്നും അവരെ തോല്‍പിക്കാനായില്ല. ജനാധിപത്യത്തിനു വേണ്ടിയുള്ള അവരുടെ സമരത്തെ തോല്‍പ്പിക്കാന്‍ വെടിയുണ്ടകള്‍ തന്നെ വേണ്ടി വന്നു.

Posted in: സ്ത്രീ

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting