banner ad
February 4, 2013 By സിയാഉദ്ദീന്‍ സര്‍ദാര്‍ 0 Comments

ചൈതന്യമുള്ള ഇസ്‌ലാമിക ആശയം എന്ത്?

 

നിങ്ങള്‍ വിശ്വസിക്കുന്ന ഇസ്‌ലാമിക ആശയം എന്താണ്? അവിടെയൊരു തിരഞ്ഞെടുക്കല്‍ ഉണ്ടാകലോ നിര്‍ബന്ധമായും ഉണ്ടാവണമെന്നതോ എന്ത് സാധ്യതയില്‍ നിന്നും പരിധിയില്‍ നിന്നുമാണ് ഉണ്ടാവുന്നത്?.  നിങ്ങള്‍ മുഹമ്മദ് സിദ്ധീഖ് ഖാനെയോ താരീഖ് ജഹാനെയോ അംഗീകരിക്കുന്നുണ്ടോ? 2005 ജൂലൈ 7 ലണ്ടന്‍ ബോംബിംഗിന്റെ തലവനായി ‘രക്തസാക്ഷിത്വം’ സ്വീകരിച്ചവനാണല്ലോ ഖാന്‍. നമ്മുടെ വിശ്വാസത്തിന് വേണ്ടി നിര്‍ദ്ദോഷികളായ ജനങ്ങളെ വകതിരിവില്ലാതെ കൊലചെയ്യാമെന്ന് അദ്ദഹത്തിന്റെ ആത്മഹത്യാ വീഡിയോവില്‍ സാധൂകരിക്കുന്നുണ്ട്. 2011 ഓഗസ്റ്റിലെ ബ്രമിന്‍ഹാം കലാപത്തില്‍ ചെറിയ മകനെ നഷ്ടപ്പെട്ടവനാണ് ജഹാന്‍. ആഫ്രോ കരീബിയന്‍ ചെറുപ്പക്കാര്‍ ഓടിച്ചിരുന്ന ഒരു കാര്‍ മനപ്പൂര്‍വ്വം ഇടിച്ചു തെറിപ്പിച്ചാണ് 11 വയസ്സുള്ള ഹാറൂണ്‍ജഹാന്‍ തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം കൊല്ലപ്പെട്ടത്. റമളാന്‍ മാസത്തില്‍ സ്വന്തം സമുദായത്തെ സംരക്ഷിച്ചു കൊണ്ടാണ് ഹാറൂണ്‍ മരിച്ചത്. അവന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം അവന്‍ ഒരു ശഹീദാണ്, രക്തസാക്ഷിയാണ്.

 

പോലീസ് ഭയക്കുന്ന പ്രതികാരാക്രമണങ്ങളുടേയും കൊലപാതകത്തിന്റെയും ഉയര്‍ന്നു വരുന്ന പിരിമുറുക്കങ്ങളുള അന്തരീക്ഷത്തെ അന്തസ്സുറ്റ എഴുതപ്പെടാത്ത ചിലവാക്കുകള്‍ കൊണ്ട് ജഹാന്‍ വിശ്വരൂപമാക്കുന്നു. ‘എന്ത് കൊണ്ടാണ് നമ്മള്‍ മറ്റൊരാളെ വധിക്കുന്നത്? എന്തിനാണിത്.? എനിക്കെന്റെ മകന്‍ നഷ്ട്‌പ്പെട്ടു. നിങ്ങള്‍ക്കു മകനെ നഷ്ടപ്പെടണമെങ്കില്‍ മുന്നോട്ട് വരൂ. അങ്ങനെയല്ലെങ്കില്‍ ശാന്തരാകൂ….ദയവു ചെയ്ത് വീട്ടില്‍ പോകൂ’ പ്രതികാരം തന്റെ വിശ്വാസത്തിന്റെ ഭാകമല്ലെന്ന് ജഹാന്‍ പറയുന്നു. എന്നു മാത്രമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹത്തായ വര്‍ത്തമാനമായി ബ്രയാന്‍ അപ്ലയാര്‍ഡ് സണ്‍ഡെ ടൈംസില്‍ കുറിച്ച പോലെ വിശ്വാസം അദ്ദേഹത്തിന് ശക്തിയും ആത്മ സംയമനവും പ്രദാനം ചെയ്തു. ജഹാന്‍ പറയുന്നു ഞാനൊരു മുസ്‌ലിമാണ്. ദൈവിക വിധിയിലും നിശ്ചയത്തിലും ഞാന്‍ വിശ്വാസിക്കുന്നു. ഇത് അവന്റെ വിധിയും ഭാഗദേയവുമാണ്. ഇപ്പോള്‍ അവര്‍ തിരിച്ച് വിളിക്കപ്പെട്ടിരിക്കുന്നു. അഞ്ഞൂറില്‍ താഴെ വരുന്ന വാക്കുകളിലായി ജഹാന്‍ ക്ഷോഭിച്ച ഒരു രാഷ്ട്രത്തെ ശാന്തമാക്കുകയും സിദ്ധീഖ് ഖാന്റെ ജല്‍പനങ്ങള്‍ക്കപ്പുറത്ത്  എന്നെന്നും നിലനില്‍ക്കുന്ന ഇസ്‌ലാമികാശയത്തെ ആവിഷ്‌ക്കരിക്കുകയും ചെയ്തു. ലൈംഗികതയും അക്രമവും നിറഞ്ഞു നില്‍ക്കുന്ന അഗാധമായ നിഗൂഢതയും നിഷ്ടൂരവും അക്രമായസക്തമവുമായ ദൃശ്യങ്ങളുമടങ്ങുന്ന ഇസ്‌ലാമിക ധാരണയെ ഒരു പക്ഷെ നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. ദുഷിച്ചതും നീചവുമായ അജ്ഞതയും വിവേകശൂന്യവുമായതും വൃത്തിഹീനവും ഗുണരഹിതവുമായതും ബീഭത്സവും വിരൂപവുമായ മതാന്ധകാര പ്രധികാര തീക്ഷ്ണതയുള്ളതുമായ യൂറോപ്പിന്റെ ഇരുണ്ട പക്ഷമായ ഇസ്‌ലാമാണിത്. അതല്ലെങ്കില്‍ മുസ്‌ലീംകളെ ചൈതന്യമുള്ള സമുദായമായും ഇസ്‌ലാമിനെ സ്‌നേഹമായും ദര്‍ശിച്ച പതിമൂന്നാം നൂറ്റാണ്ടിലെ കവിയും തത്വ ചിന്തകനും മതപണ്ഢിതനുമായ ജലാലുദ്ദീന്‍ റൂമിയുടെ ഇസ്‌ലാമികാശയത്തെ ഉള്‍കൊണ്ടവനാവാനും സാധ്യതയുണ്ട്. റൂമി എഴുതുന്നു, ‘ ഇതില്‍ പങ്ക് ചേരൂ, ശബ്ദമയമായ പാതയിലൂടെ നടക്കുന്നതിന്റെയും ശബ്ദമാകുന്നതിന്റെയും ഹര്‍ഷത്തെ പുല്‍കൂ.’

sufism_and_tasawwuf_by_essani666-d464bu6റൂമി ഇസ്‌ലാമിന്റെ പ്രശസ്തനായ അധ്യാത്മിക ദാര്‍ശനികനും നൃത്തം ചെയ്യുന്ന ദര്‍വീശുകളുടെ മൗലവീ പരമ്പരയുടെ സ്ഥാപകനുമാണ്. ഇസ്‌ലാമിക ദര്‍ശനത്തെ ശുദ്ധ സ്‌നേഹമായി സ്വന്തം കവിതകളിലും ഫലിതങ്ങളിലും ചെറുകഥകളിലും റൂമി വിശദീകരിക്കുകയും സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. 27000 ഈരടികളിലായി കഥകളും ധ്യനാവുമടങ്ങുന്ന കവിതാസമാഹാരമായ മസ്‌നവി അദ്ദേഹത്തിന്റെ അധ്യാപനങ്ങളുടെ സംക്ഷിപ്തമാണ്. ആത്മാവുള്ള സമുദായം(Community of spirit) എന്ന കവിതയില്‍ മുസ്‌ലീംകള്‍ അധപ്പതനത്തിലും അഭിനിവേശത്തിലും അകപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ചെന്നായയെപ്പോലെ പെരുമാറുന്നത് നിറുത്തുക. നിന്നെ നിറക്കുന്ന ആട്ടിടയന്റെ സ്‌നേഹത്തെ പുല്‍കുക. അദ്ദേഹം എഴുതി. ‘ ഭക്ഷണത്തിനു നേരെ വായ അടച്ചുപിടിക്കുക. സ്വന്തം വായയില്‍ സുഹൃത്തിന്റെ വായയെ രുചിക്കുക. ഭൂമിയുടെ അഭിപ്രായത്തില്‍ മുസ്‌ലീംകള്‍ ജയിലില്‍ അകപ്പെട്ടിരിക്കുന്നു. പക്ഷെ വിശാലമായി തുറന്നിട്ടിരിക്കുന്ന വാതിലുകള്‍ ഉണ്ടായിരിക്കെ പിന്നെ എന്തിന് ജയിലില്‍ കഴിയണം’.

എന്റെ അഭിപ്രായത്തില്‍ ഇസ്‌ലാമിക ആദര്‍ശം ഒരു ജയിലല്ല, നിരവിധി നിയമങ്ങളുടെ ജയിലുകളിലാണ് വസിക്കുന്നത്. ഉദാരമതിയായ ദൈവത്തിന്റെ ഭൂമിയില്‍വച്ച് ചെയ്യുന്ന അനീതികള്‍ പലപ്പോഴും ശരീഅത്തിന്റ പേരില്‍ നീതീകരിക്കപ്പെടുന്നു. ദൈവനിഷേധം ദൈവനിന്ദ, സ്ത്രീവിരോധം, മനുഷ്യ വിരോധം, സമുദായ വിരോധം തുടങ്ങിയവ അതില്‍ പെട്ടതാണ്. സഊദി അറേബ്യയിലെ ഉയര്‍ന്ന മതകാര്യ ഗവേഷണ ഫത്‌വാകമ്മിറ്റി മെമ്പര്‍ ശൈഖ് സ്വാലിഹ് ബിന്‍ ഫൗസാന്റെ അഭിപ്രായത്തില്‍ ശൈശവ ലൈംഗികത വരെ ദൈവത്തിന്റെ നിയമത്തില്‍ സാധൂകരിക്കപ്പെട്ടിരിക്കുന്നു. 2011 ജൂലൈ 13ന് ഒരു സഊദി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫത്‌വയില്‍ അദ്ദേഹം പറയുന്നു. ‘ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹത്തെ ചോദ്യം ചെയ്യുന്നതും പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം നിശ്ചയിക്കണമെന്ന് പറയുന്നതുള്‍പ്പെടെ സമൂഹത്തില്‍ ധാരുമണമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ശരീഅത്തിന്റെ വിധികളില്‍ പത്രമാധ്യമങ്ങളും ജേര്‍ണലിസ്റ്റുകളും നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ ഇന്ന് വര്‍ധിച്ചിരിക്കുന്നു’.

ഫൗസാന്റെ അഭിപ്രായത്തില്‍ മനിമം വയസ്സ് എന്ന ഒന്നില്ല. തൊട്ടിലില്‍ വെച്ചാണെങ്കില്‍ പിതാവിന്ന് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ അനുവാദമുണ്ടെന്നതില്‍ മതപണ്ഢിതര്‍ ഏകാഭിപ്രായക്കാരണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ചെയ്യാറുള്ളത് പോലെ ഖുര്‍ആനില്‍ നിന്നും പ്രവാചക ചര്യയില്‍ നിന്നും ചിലത് ഫൗസാന്‍ ഉദ്ധരിക്കുന്നുണ്ട്. വിവാഹത്തിന്ന് മിനിമം വയസ്സ് നിശ്ചയിക്കണമെന്ന് വാദിക്കുന്നവര്‍ക്ക് നല്ലത് അല്ലാഹുവിനെ ഭയപ്പെടലും ശരീഅത്തിനോട് ഏറ്റുമുട്ടാതിരിക്കലും അല്ലാഹു ഇഷ്ടപ്പെടാത്തതിനെ നിയമവിധേയമാക്കാതിരിക്കലുമാണ്. അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കാരണം നിയമങ്ങള്‍ അല്ലാഹുവിന്റേതാണ്. നിയമനിര്‍മാണം അവന്റെ പ്രത്യേകതയാണ്. മറ്റുള്ളവര്‍ക്കതില്‍ പങ്കുചേരാനാകില്ല. ഇതില്‍പെട്ടതു തന്നെയാണ് വിവാഹത്തെ സംബന്ധിക്കുന്ന നിയമങ്ങളും.

ഫൗസാന്റെ ഫത്‌വഅനുസരിച്ച് അടിമത്തം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണ്. ഇസ്‌ലാമിക സമൂഹങ്ങളില്‍ ഇത് പുനരാവിഷ്‌ക്കരിക്കണമെന്നും ശൈഖ് ആവശ്യപ്പെടുന്നു. ഇന്ന് നമ്മള്‍ അനുഭവിക്കുന്നത് തരത്തിലുള്ള സ്പഷ്ടമായ തിന്മകള്‍ ഇസ്‌ലാമിക ദര്‍ശനവുമായി കൂട്ടിച്ചേര്‍ക്കപ്പെടലിനെ റൂമി അതിയായി ഭയന്നിരുന്നു.

ശരീഅത്ത് ദൈവികവും ഇസ്‌ലാമിന്റെ അവിഭാജ്യഘടകവുമാണെങ്കില്‍ സത്രീ പക്ഷപാതിത്വം ഇസ്‌ലാമിലുണ്ട്. പരമ്പരാഗത പണ്ഡിതന്മാരുടെ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാമിഅ റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. പതിമൂന്നാംനൂറ്റാണ്ടിലെ വിശ്രുതനായ ഇസ്‌ലാമിക പണ്ഡിതനും തത്വ ചിന്തകനുമായ അല്‍ഗസ്സാലി മുതല്‍ ജമാഅത്തേ ഇസ്‌ലാമി സ്ഥാപകനായ മൗലാനാ മൗദൂതി വരെ ഇതില്‍ പെടുന്നു. ‘ദൈവത്തിനു മുമ്പില്‍ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് എല്ലാവരും തീര്‍ത്തു പറയുന്നു, വിശദീകരണങ്ങളിലേക്കെത്തുമ്പോള്‍ സ്ത്രീകള്‍ അപകടകാരികളും, വിശ്വസിക്കാന്‍ കൊള്ളാത്തവരും ബുദ്ധി കുറഞ്ഞവരും ഒരു പുരുഷ രക്ഷിതാവിന്റെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവളുമാണ്’. സാമിഅ എഴുതുന്നു, എത്ര നീചമായാണ് മുസ്‌ലിം ലോകത്ത് സ്ത്രീകള്‍ പെരുമാറപ്പെടുന്നതെന്ന് നോക്കു. സഊദില്‍ അവര്‍ക്ക് കറുത്ത അബായ (ആകാലാവസ്ഥക്ക് തീരെ യോചിക്കാത്ത നിറം) ധരിക്കണം. വീടിന്റെ നാല്‍ചുമരുകള്‍ക്കിടയില്‍ കഴിയണം. പുറത്തേക്കു പോകുമ്പോള്‍ പുരുഷ രക്ഷിതാവ് കൂടെയുണ്ടാകും. പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അനുവാദമില്ല. വാഹനമോടിച്ചാല്‍ ചാട്ടവാറടി ലഭിക്കും. പാകിസ്ഥാനില്‍ ബലാത്സംഗ ഇരകളെ പരപുരുഷ ബന്ധമാരോപിച്ച് നിഷ്ഠൂരമായി നശിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ താലിബാന്‍ സ്ഥിരമായി അഴിഞ്ഞാടുന്നു. ഗുരുതരമായ അസുഖം ബാധിച്ച സത്രീകള്‍ക്ക് പുരുഷ ഡോക്ടറെ കാണാന്‍ സാധിക്കില്ല. വിദ്യാഭ്യാസം നിഷേധിക്കുന്നതു കൊണ്ടുതന്നെ ആവശ്യത്തിന് സത്രീഡോക്ടര്‍മാരില്ല. നിന്നെ മൂന്നു ത്വലാഖ് ചൊല്ലിയെന്ന് പറഞ്ഞാല്‍ വിവാഹമോചനം നടക്കുന്നു. ഈ വാക്കുകളുച്ചരിക്കാന്‍ മനസ്സില്ലെങ്കില്‍ ഒരു ടെക്‌സ്‌ററ് മെസേജയച്ചാലും മതി. സുഡാനില്‍ ഇടക്കിടെ സ്ത്രീകള്‍ക്ക് ചാട്ടയടി കിട്ടുന്നു. അധിക മുസ്‌ലിം സമൂഹങ്ങളിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് താഴെയാണ്. കോടതിയിലെ അവരുടെ സാക്ഷിത്വം പുരുഷന്മാരുടെ പകുതിയെ സ്വീകരിക്കൂ. ഭാര്യയെ അടിക്കുന്ന ഭര്‍ത്താവ് പ്രോത്സാഹിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് നേരെയും അടിസ്ഥാന അവകാശ നിഷേധവും ഭീകരമായ ദുരുപയോഗവും അറ്റമില്ലാതെ തുടരുന്നു.

ശരീഅത്തിനെ സംബന്ധിച്ചിടത്തോളം അത് ശാശ്വധീകരിക്കുന്ന ഇസ്‌ലാമിക ധാരയെയും നിര്‍ദ്ദേശങ്ങളേയും ചോദ്യം ചെയ്യാതെ സ്വീകരിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. മറിച്ച് ‘എങ്കിലും,പക്ഷേ’ തുടങ്ങിയ എതിര്‍വായൊന്നും സ്വീകരിക്കില്ല. എല്ലാ അപ്രമാദിത്വവും ശരീഅത്തിനു വേണ്ടി വിശ്വാസികള്‍ അനുസരിക്കുക, അത്രമാത്രം. വൈയക്തിക ശ്രമങ്ങളൊന്നും ആവശ്യമില്ല. വ്യക്തി മനസ്സാക്ഷിക്കോ ഭൗദ്ധിക ഇടപെടലുകള്‍ക്കോ ഒരു സ്ഥാനവുമില്ല. ‘വ്യക്തിപരമായ അന്വേഷണത്തിലൂടെയോ വെളിപാടിലൂടെയോ കരഗതമായ വിശ്വാസമായിരുന്നില്ല വിവിധ മുസ്‌ലിംങ്ങള്‍ എനിക്കു പരിചയപ്പെടുത്തിതന്ന ഇസ്‌ലാം. മറിച്ച്, ചോദ്യം ചെയ്യാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ സ്വീകരിക്കുകയും അവരുടെ ചിന്തകള്‍ക്ക് വേണ്ടി സ്വന്തം മനസ്സിനെ ശൂന്യമാക്കുകയും ചെയ്യുന്ന ഇസ്‌ലാമിനെയായിരുന്നു. എനിക്ക് തോന്നുന്നത് ഞാനെപ്പോഴും ഇസ്‌ലാമിനെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായത്തെ ചോദ്യം ചെയ്യുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.എന്റെ അഭിപ്രായങ്ങള്‍ സാധാരണ ഗതിയില്‍ മതനിന്ദയായി ഗണിക്കപ്പെട്ടു. എന്റെ അഭിപ്രായങ്ങള്‍ നിരാകരിക്കപ്പെട്ടു. അതിലപ്പുറം ഞാന്‍ തന്നെ ബഹിഷ്‌ക്കരക്കപ്പെട്ടു.,’ സോഹല്‍ ജറൂഫിന്റെ വാക്കുകളാണിത്.

Islamic-Wallpapers-of-the-Holy-Quran1-300x2252മനുഷ്യ നിര്‍മ്മിതമായ ശരീഅത്തിനെ ദൈവികതയുമായി കൂട്ടിക്കെട്ടുന്നതുലൂടെ അടിസ്ഥാനപരമായി സ്വതന്ത്രചിന്തയെ നിയമരഹിതമാക്കി. മുസ്ലിമാവണമെങ്കില്‍ കാലങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ പണ്ഡിതന്മാരുടെ വ്യാഖ്യാനമായ ശരീഅത്തിന് വഴിപ്പെടേണ്ടിയിരിക്കുന്നു. അവരുടെ പിന്മുറക്കാരായ പണ്ഡിതര്‍ അധികാരത്തിന്റെ പിറകെക്കൂടിയവരും, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, കൈറോ യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ റിയാദ്, മക്ക, മദീന യൂണിവേഴ്‌സിറ്റികള്‍, ഇന്ത്യയിലെ ദയൂബന്ദ് എന്നീ അഭിമാനകരമായ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയവരും അര്‍ധ സാക്ഷരരായ മുല്ലമാരുമാണ്‌.

ചരിത്രത്തിലെ അപൂര്‍ണ്ണ മനുഷ്യ നര്‍മ്മിതമായ ശരീഅത്തിനെ ദൈവിക കല്‍പ്പനയുമായി സാമ്യപ്പെടുത്തുന്നതിലൂടെ മതപണ്ഡിതര്‍ അടിസ്ഥാനപരമായി സ്വാതന്ത്ര്യചിന്തയെ നിയമവിരുദ്ധമാക്കുകയായിരുന്നു.
ശരീഅത്ത് തലക്ക് പിടിച്ച മതഭ്രാന്തന്മാര്‍ സ്വതന്ത്ര്യ ഇന്ത്യയെ അതിശയോക്തി കലര്‍ത്തി പ്രചരിപ്പിച്ചതിന്റെ സത്തയെ റൂമി ഒരു കഥയിലൂടെ വിവരിക്കുന്നു.

ഒരു തോട്ടത്തിലെ മരത്തില്‍ കള്ളന്‍ കയറി പഴങ്ങള്‍ തിന്നുതുടങ്ങി. മുതലാളി അയാളെ പിടിച്ചു. ‘ ടാ തെമ്മാടി’

ഉടമസ്ഥന്‍ ദേശ്യപ്പെട്ടു. ‘ ദൈവത്തിനു മുമ്പില്‍ നിനക്കിതിനു നാണമില്ലേ..? എന്തിനാണ് നീ എന്റെ പഴം മോഷ്ടിക്കുന്നത്.?’
‘ദൈവത്തിന്റെ തോട്ടത്തില്‍ നിന്ന് ദൈവം നല്‍കിയ പഴം ദൈവത്തിന്റെ ദാസന്‍ എടുക്കുന്നതില്‍ നീ എന്തിനാണ് എന്നെ ആക്ഷേപിക്കുന്നത്?.  അതിധനികന്റെ മുന്നില്‍ വെച്ച് ഉടമസ്ഥനെപ്പോലെ എന്തിനാണ് നീ പെരുമാറുന്നത് ?  ഉടമസ്ഥന്‍ അടിമയോട് ഒരു കയറും ഒരു വടിയും കൊണ്ടുവരാന്‍ കല്‍പ്പിച്ചു. ‘ശരിയുത്തരം ഞാന്‍ പറഞ്ഞു തരാം സുഹൃത്തെ’. അയാള്‍ കള്ളനെ കയറി ബന്ധിച്ചു. മുതുകിലും കാലിലും അടിക്കാന്‍ തുടങ്ങി. ‘ ദൈവത്തിനുമുന്നില്‍ ലജ്ജിക്കൂ. നിങ്ങളൊരു നിരപരാധിയെയാണ് അടിക്കുന്നത്.’
‘അവന്റെ വടി ഉപയോഗിച്ചു ഈ അടിമ മറ്റൊരു അടിമയുടെ മുതുകില്‍ അടിക്കുന്നു. വടി ദൈവത്തിന്റേത്, മുതുകും ദൈവത്തിന്റേത്, ഞാന്‍ അവന്റെ അടിമയും അവന്റെ കല്‍പ്പനയുടെ ഉപകരണവുമാണ്.’ ഉടമസ്ഥന്‍ പ്രതിവചിച്ചു. ‘ ഞാന്‍ ഖേദിക്കുന്നു.’ കള്ളന്‍ പറഞ്ഞു ‘ ഞാനൊരിക്കലും ദൈവിനിശ്ചയത്തിന്റെ ആളാവില്ല.’ സ്വതന്ത്ര ചിന്ത, സ്വതന്ത്ര ചിന്ത…

കടപ്പാട്- www.criticalmuslim.com

 

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting