banner ad
November 5, 2012 By 0 Comments

ഭാര്യാപീഢനത്തിന്റെ സ്ത്രീപക്ഷ വ്യാഖ്യാനങ്ങള്‍

img34

അടുത്തിടെ എന്റെയൊരു സുഹൃത്ത് ഇസ്‌ലാമിന്റെ അക്രമണോത്സുക, പുരുഷകേന്ദ്രീകൃത സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അടിക്കാന്‍ അനുമതി നല്‍കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ ഊന്നിക്കൊണ്ടായിരുന്നു അവളുടെ സംസാരം. തന്റെ സംശയം ദുരീകരിക്കുകയായിരുന്നു അവള്‍ . എന്നാല്‍ ഇസ്‌ലാംവിരുദ്ധസംഘങ്ങളുടെ വിഷം വമിക്കുന്ന ദുരാരോപണങ്ങള്‍ക്ക് പലപ്പോഴും ഈ സൂക്തങ്ങള്‍ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ, സൂറ നിസാഇലെ 34 ാം സൂക്തത്തിന് നല്‍കപ്പെട്ട വ്യത്യസ്ത വിശദീകരണങ്ങള്‍ പരിശോധിക്കാം.

‘പുരുഷന്‍മാര്‍ സ്ത്രീകളുടെ സംരക്ഷകരും മേല്‍നോട്ടക്കാരുമാണ്. കാരണം ദൈവം ഒരു കൂട്ടര്‍ക്ക് മറ്റുള്ളവരെക്കാള്‍ (കരുത്ത്) നല്‍കിയിരിക്കുന്നു, അവരുടെ ധനത്തില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യുന്നു. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ അഭാവത്തില്‍ ) എല്ലാം സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ (ആദ്യം) നിങ്ങള്‍ ഉപദേശിക്കുക, (പിന്നെ) കിടപ്പറയില്‍ അകന്ന് നില്‍ക്കുക, (അവസാനം) അവരെ അടിക്കുക (പതുക്കെ); എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.’ (യൂസുഫ് അലി)

ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പ്രധാന ആശയങ്ങള്‍

1. പുരുഷന്‍മാര്‍ സ്ത്രീകളുടെ സംരക്ഷകരും മേല്‍നോട്ടക്കാരുമാണ്
2. ഒരു ഭര്‍ത്താവിന് അയാളുടെ ഭാര്യയെ അടിക്കാനുള്ള അവകാശമുണ്ട്
3. പുരുഷാധിപത്യവും സ്ത്രീവിദ്വേഷവും ഖുര്‍ആനില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു.

അസ്മ ബര്‍ലാസ് തന്റെ Believing women in Islam: Unreading Patriarchal Interpretations of Quran എന്ന പുസ്തകത്തില്‍ ചില ചോദ്യങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. ഒന്നാമതായി ലിംഗ അസമത്വവും അടിച്ചമര്‍ത്തലും ഖുര്‍ആനിക അദ്ധ്യാപനങ്ങളാണോ? വിമര്‍ശകര്‍ ആരോപിക്കും പോലെ അതൊരു പുരുഷകേന്ദ്രീകൃത-സ്ത്രീവിരുദ്ധ ആശയങ്ങളുടെ ഗ്രന്ഥമാണോ? ഖുര്‍ആന്‍ സ്ത്രീ വിമോചനം അനുവദിക്കുകയും പ്രോത്സാഹിക്കുകയും ചെയ്യുന്നുണ്ടോ? മുഹമ്മദ് അസദും യൂസുഫ് അലിയും ഈ സൂക്തത്തിന് നല്‍കുന്ന വിവര്‍ത്തനം അവര്‍ എടുത്ത് പരിശോധിക്കുന്നു. അതിന് വ്യത്യസ്തമായ ഒരു വ്യാഖ്യാനം നല്‍കിക്കൊണ്ട് ഖുര്‍ആന്‍ എപ്പോഴും ഒരേ പുരുഷ വീക്ഷണകോണില്‍ നിന്ന് കൊണ്ട് വായിക്കുന്ന രീതിയെ അവര്‍ തള്ളിപ്പറയുന്നു. അസദ് അതേ സൂക്തം ഇങ്ങനെ വിവര്‍ത്തനം ചെയ്യുന്നു.

‘പുരുഷന്‍ ദൈവം സ്ത്രീകളെക്കാള്‍ തങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങള്‍ നല്‍കി സ്ത്രീകള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കണം. നല്ലവരായ സ്ത്രീകള്‍ ധര്‍മ്മനിഷ്ഠരും ദൈവം സംരക്ഷിച്ച ബന്ധങ്ങളെ സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ(ആദ്യം) നിങ്ങള്‍ ഉപദേശിക്കുക, കിടപ്പറയില്‍ അകന്ന് നില്‍ക്കുക, അവരെ അടിക്കുക-; എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.’

അസദ് ചേര്‍ക്കുന്നു-

‘ഒരുവന്‍ തന്റെ ഭാര്യയെ അടിക്കുന്നതിനെ പ്രവാചകന്‍ കഠിനമായി വെറുത്തിരുന്നു എന്നതിന് നിരവധി ആധികാരിക തെളിവുകളുണ്ട്. പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു- നിങ്ങള്‍ക്കെങ്ങനെ അടിമയെയെന്ന പോലെ തന്റെ ഭാര്യയെ അടിക്കാനും ഇരുട്ടുമ്പോള്‍ അവളെ സമീപിക്കാനും കഴിയുന്നു? ( ബുഖാരി മുസ്‌ലിം). മറ്റൊരു ഹദീസ് പ്രകാരം ദൈവത്തിന്റെ ദാസിമാരെ ഒരിക്കലും അടിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഏതൊരു സ്ത്രീയെ അടിക്കുന്നതും അദ്ദേഹം വിലക്കുന്നു(അബൂ ദാവൂദ്, നസാഇ, ഇബ്‌ന് മാജ). ദുശ്ശാഠ്യമുള്ള ഭാര്യയെ അടിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഈ സൂക്തം അവതരിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു- ഞാന്‍ ഒരു കാര്യം ആഗ്രഹിച്ചു, എന്നാല്‍ ദൈവം നിശ്ചയിച്ചത് മറ്റൊന്നാണ്-ദൈവം നിശ്ചയിച്ചത് തന്നെയാണ് ഏറ്റവും ഉത്തമമായത് (മനാര്‍ 5,74). വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന്‍ ഭാര്യ കുറ്റകരമായ രീതിയില്‍ അധാര്‍മികകാരിയാവുമ്പോള്‍ മാത്രം പ്രയോഗിക്കാവുന്ന അവസാനകൈയാണ് അവളെ അടിക്കുക എന്ന മാര്‍ഗം, അതും അവളെ വേദനിപ്പിക്കാത്ത രൂപത്തില്‍ എന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിനെ പിന്താങ്ങുന്ന നിരവധി ഹദീസുകള്‍ (മുസ്‌ലിം, തിര്‍മിദി, അബൂ ദാവൂദ്, നസാഇ, ഇബ്‌നു മാജ) കാണാം. ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തില്‍ അടിക്കുക എന്ന അറ്റകൈ പ്രതീകാത്മകം-ഒരു ടൂത്ത് ബ്രഷ് കൊണ്ടോ മറ്റോ (മുന്‍കാല പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളെ ഉദ്ധരിച്ചു കൊണ്ട് തബരി) അല്ലെങ്കില്‍ മടക്കിയ തൂവാല കൊണ്ട് (റാസി)- മാത്രമായിരിക്കണമെന്ന് എല്ലാ ആധികാരിക ശബ്ദങ്ങളും ഊന്നിപ്പറയുന്നു. ഇമാം ഷാഫി ഉള്‍പ്പെടെയുള്ള പ്രഗല്‍ഭപണ്ഡിതരുടെ അഭിപ്രായപ്രകാരം അത് അനുവദീയമാണ് എന്ന് മാത്രമേയുള്ളൂ, ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രസ്തുത വിഷയത്തോടുള്ള പ്രവാചകന്റെ വ്യക്തിപരമായ സമീപനമാണ് അവരുടെ ന്യായീകരണം’-

ദറബ എന്ന് വാക്കിന് അസദും യൂസുഫ് അലിയും നല്‍കുന്ന അര്‍ത്ഥം അടിക്കുക എന്നാണ്. അതേ വാക്കിന് ഉദാഹരിക്കുക, തടയുക എന്നീ അര്‍ത്ഥങ്ങളുണ്ടെന്ന് ബര്‍ലാസ് വാദിക്കുന്നു. ‘ഈ അധ്യാപനത്തിന്റെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്നതിലൂടെ അനുശാസനാരൂപത്തില്‍ എന്നതിലുപരി അരുത് എന്ന അര്‍ത്ഥത്തിലാണ് ദറബ ഉപയോഗിച്ചിരിക്കുന്നത് എന്ന നിഗമനത്തിലെത്താം. സ്ത്രീകളെ ഉപദ്രവിക്കാന്‍ പുരുഷന് ആരുടെയും അനുവാദം ആവശ്യമില്ലാതിരുന്ന ഒരു കാലത്ത് ഈ സൂക്തത്തിന് വെറുമൊരു അനുമതി പത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല, മറിച്ച് അങ്ങനെയൊരു സാഹചര്യത്തില്‍ അതൊരു നിയന്ത്രണമായിരുന്നു-പ്രശ്‌നപരിഹാരത്തിനായുള്ള ഒന്നാമത്തെയോ രണ്ടാമത്തെയോ അല്ല മറിച്ച് ഏറ്റവും അവസാനത്തെ വഴിയാണ് അത്.’(ബര്‍ലാസ് 188). ‘ഖവ്വാമൂന്‍ ‘ എന്ന പദത്തിന് ആമിനാ വദൂദ് ഉപജീവനമാര്‍ഗം തേടുന്നവര്‍ എന്ന് അര്‍ത്ഥം നല്‍കുന്നതിനെ ബര്‍ലാസ് ശരി വെക്കുന്നു. കുടുംബത്തിനായി അദ്ധ്വാനിക്കുന്നവനെ ഗൃഹനാഥനായി വിശേഷിപ്പിക്കുക എന്നത് ഒരു പാശ്ചാത്യ ഫ്യൂഡല്‍ സങ്കല്‍പ്പമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. പുരുഷാധികാരചിന്തകള്‍ ശ്രേഷ്ഠത അവകാശവാദപ്പെടുന്നതിനായി  നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഭാര്യയെ അടിക്കുന്നതിലൂടെ വൈവാഹിക ജീവിതത്തിലെ താളപ്പിഴകള്‍ പരിഹരിക്കപ്പെടുകയല്ല, മറിച്ച് ശക്തി പ്രാപിക്കുകയാണ്. ഭര്‍ത്താവിനോടുള്ള അനുസരണക്കേട് എന്ന് ഭൂരിഭാഗം വിവര്‍ത്തകരും അര്‍ത്ഥം നല്‍കിയ ‘നുഷുസിന്’ പങ്കാളികള്‍ക്കിടയിലെ അസ്വാസ്ഥ്യങ്ങള്‍ എന്ന് വിവര്‍ത്തനം ചെയ്യുന്ന സയ്യിദ് ഖുതുബിനെ അവര്‍ ഉദ്ധരിക്കുന്നുണ്ട്. ഈ സൂക്തം സ്ത്രീകളെ അടിക്കാമെന്ന അനുവാദമല്ല മറിച്ച് നിലനില്‍ക്കുന്ന സാമൂഹിക സമ്പ്രദായങ്ങള്‍ക്കു നേരെയുള്ള കനത്ത താക്കീതാണ്.

ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്ത ആദ്യ അമേരിക്കന്‍ സ്ത്രീയായ ലാലെ ബക്തിയാര്‍ The Sublime Quran ല്‍ പ്രസ്തുത സൂക്തം പരിഭാഷപ്പെടുത്തുന്നു-’പുരുഷന്‍മാര്‍ ഭാര്യമാര്‍ക്ക് താങ്ങാണ്, ദൈവം അവരില്‍ ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു, അവര്‍ തങ്ങളുടെ സമ്പത്തില്‍ നിന്ന് ചെലവഴിക്കുന്നു എന്ന കാരണത്താല്‍ . ധാര്‍മികതക്കനുസരിച്ച് ജീവിക്കുന്നവരാണ് ധാര്‍മികമായി ഉത്തരവാദിത്തമുള്ളവരും ദൈവം സംരക്ഷിച്ച പ്രകാരം രഹസ്യമായവയെ സംരക്ഷിക്കുന്നവരും. ആരുടെ ചെറുത്തുനില്‍പാണോ നിങ്ങള്‍ ഭയക്കുന്നത്, അവരെ  കിടപ്പറയില്‍ ഉപേക്ഷിക്കുക, അവരില്‍ നിന്ന് അകന്നു നില്‍ക്കുക. പിന്നീട് അവര്‍ നിങ്ങളെ അനുസരിക്കുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരെ ഒരു മാര്‍ഗവും തേടരുത്’. അടിക്കുക എന്നതിന് പകരം അകന്ന് നില്‍ക്കുക എന്നാണ് അവര്‍ പ്രയോഗിച്ചിരിക്കുന്നത്. അതിനെ അവര്‍ ഇങ്ങനെ സ്ഥാപിക്കുന്നു.

1. ഈ സൂക്തത്തിലെ അവരെ അടിക്കുക എന്നത് കല്പനാരൂപത്തിലുള്ള വാക്കുകളാണ്. എന്നാല്‍ പ്രവാചകന്‍ ഈ കല്‍പന ഒരിക്കലും നിറവേറ്റിയിട്ടില്ല. വ്യാകരണനിയമപ്രകാരം കല്‍പനാരൂപത്തിലുള്ളവയത്രയും പ്രവാചകന്‍ അനുവര്‍ത്തിച്ചു കൊള്ളണമെന്നില്ല എന്ന് പറയാം. അതിനര്‍ത്ഥം അത് ചെയ്യലും ചെയ്യാതിരിക്കലും അദ്ദേഹത്തിന് അനുവദനീയമാണ്. പ്രതികരണം- അത് ചെയ്യാതിരിക്കുക എന്നതാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അതു കൊണ്ടു തന്നെ പ്രവാചകചര്യ പിന്തുടരുന്നവരൊക്കെയും  അദ്ദേഹത്തിന്റെ ഈ തീരുമാനവും പിന്തുടരണം.
2. 1400 വര്‍ഷത്തോളമായി ഇസ്‌ലാമിക ലോകത്ത് അടിക്കുക എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട ദറബക്ക് 25 വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. പിന്നെന്തിന് വിവര്‍ത്തകര്‍ ഖുര്‍ആന്റെ ധാര്‍മിക തത്വങ്ങള്‍ക്കും പ്രവാചകചര്യക്കും എതിരായ ഒരു അര്‍ത്ഥം തന്നെ തെരഞ്ഞടുക്കണം.
3. ദറബയുടെ അടിക്കുക എന്ന അര്‍ത്ഥം ഖുര്‍ആനിലെ സൂറ ബഖറയിലെ 231 ാം സൂക്തത്തിന്റെ ആശയത്തിന് വിരുദ്ധമാണ് എന്നതാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന വാദം. ”നിങ്ങള്‍ ഭാര്യയെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധിയെത്തിയാല്‍ ഒന്നുകില്‍ അവരെ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുക അല്ലെങ്കില്‍ മര്യാദാപൂര്‍വം വിട്ടയക്കുക, അല്ലെങ്കില്‍ ദ്രോഹിക്കാതെ അവരെ കൂടെ നിര്‍ത്തുക, എന്നാല്‍ വല്ലവനും അക്രമം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തി വെക്കുന്നത്. ദൈവത്തിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍ക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക, അറിയുക അവന്‍ എല്ലാം അറിയുന്നവനത്രെ.”

നമ്മള്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്- ഇസ്‌ലാം വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു, വിവാഹമോചനം അനുവദനീയമാണെങ്കില്‍ക്കൂടി അത് നിരുത്സാഹപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്- “വിവാഹം വിശ്വാസത്തിന്റെ പകുതിയാണ്, എന്നാല്‍ വിവാഹമോചനം സങ്കടകരമാണ്.”

Posted in: സ്ത്രീ

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting