banner ad
March 10, 2015 By ഹാതിം ബാസിയാന്‍ 0 Comments

ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വവും

islamophobia

സ്വപ്‌നങ്ങളെ സംബന്ധിച്ചും മനസ്സിന്റെ വികാരങ്ങളുടെയും അനുഭവങ്ങളുടെയും ഉദ്ഭവസ്ഥാനങ്ങളെ സംബന്ധിച്ചുമാണ് ക്രിസ്റ്റഫര്‍ നോളന്റെ  ചലച്ചിത്രമായ ഇന്‍സെപ്ഷന്‍ പറയുന്നത്. മനുഷ്യരുടെ അബോധങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാന്‍ കഴിയുന്നയാളാണ് ലിയാനാര്‍ഡോ ഡികാപ്രിയൊ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ കോബ്. അയാള്‍ മറ്റുള്ളവരുടെ സ്വപ്‌നലോകങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി, സുപ്രധാനമായ ആശയങ്ങള്‍ കവര്‍ന്നു കോര്‍പറേറ്റ് ശക്തികള്‍ക്ക് വില്‍ക്കുന്നു.

ശക്തമായ ഒരു കോര്‍പറേറ്റ് കോബിനെ വിലക്കെടുക്കുന്നു. അവര്‍ അയാളോട് ആവശ്യപ്പെടുന്നത് മനസിലുള്ള ആശയങ്ങളെ കവരാനല്ല. പകരം, സ്വപ്‌നങ്ങള്‍ നല്‍കിക്കൊണ്ട് മറ്റൊരാളില്‍ ഒരാശയത്തെ സൃഷ്ടിക്കാനാണ്. കോബ് തന്റെ കഴിവുപയോഗിച്ച് കോര്‍പറേറ്റിന്റെ എതിരാളിയെ സ്വാധീനിക്കുന്നു. അയാള്‍ തന്റെ പിതാവില്‍ നിന്നും ലഭിച്ച വന്‍സാമ്പത്തിക സാമ്രാജ്യം ഉപേക്ഷിക്കുന്നു. ഇതിനായി കോബോ ഉപയോഗിക്കുന്നത് മികവുറ്റ രീതിയാണ്. കോബ് മറ്റേയാളിന്റെ സ്വപ്‌നങ്ങളെ നിയന്ത്രിക്കുകയും അതിലൂടെ തന്റെ ആശയങ്ങളെ സംശയത്തിന് ഇടനല്‍കാതെ നട്ടുറപ്പിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമോഫോബിയയുടെ വ്യവസായം നമ്മുടെ ബോധങ്ങളെ മയക്കിക്കിടത്തി പൊതുബോധത്തില്‍ മുസ്‌ലിംകളെ സംബന്ധിച്ച് വംശീയബോധവും ഇസ്‌ലാംഭീതിയെയും  നട്ടുറപ്പിക്കുന്നതില്‍ വിജയിച്ചത് എപ്രകാരമാണെന്ന്  ഇന്‍സെപ്ഷനില്‍ അവതരിപ്പിച്ച ആശയങ്ങളിലൂടെ ഈ ലേഖനത്തില്‍ സമര്‍തഥിക്കാനാണ് ശ്രമിക്കുന്നത്.  ഇതിന്റെ സൂത്രധാരന്മാര്‍ ഏതാനും ചില സംഘടനകളാണ്. 2013 ല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഇസ്‌ലാമോഫോബിയ നെറ്റ് വര്‍ക്കില്‍ 37ഓളം കക്ഷികളുണ്ട്. അവരുടെ പ്രധാനപണി ഇസ്‌ലാമിനും, മുസ്‌ലിംകള്‍ക്കുമെതിരെ വെറുപ്പും വിരോധവും സൃഷ്ടിക്കുക എന്നതാണ്.

ഇസ്‌ലാമോഫോബിയയുടെ പ്രൊഫഷണലുകളും ഭീതിയുത്പാദന കേന്ദ്രങ്ങളും മുസ്‌ലിംകള്‍ പങ്ക് വഹിക്കുന്ന എല്ലാ പ്രാദേശിക അന്താരാഷ്ട്ര അനിഷ്ട സംഭവങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നു. അങ്ങനെ പൊതുമനസില്‍ വംശീയതയുടെയും വിദ്വേഷത്തിന്റെയും വികാരങ്ങള്‍ കുത്തിയിളക്കി മുസ്‌ലിംകളെ തങ്ങളുടെ സാംസ്‌കാരിക ഭീഷണിയായി വിഭാവന ചെയ്യാനുള്ള ന്യായീകരണമുണ്ടാക്കുന്നു.

മഞ്ഞപ്രസിദ്ധീകരണങ്ങളുടേയും വിദേശഫണ്ടു ലഭിക്കുന്ന ലിബറല്‍ പ്രസിദ്ധീകരണങ്ങളുടേയും വെബ്‌സൈറ്റുകളുടേയും ഗവേഷണ സ്ഥാപനങ്ങളുടേയും കൃതികള്‍ തെളിവായി ഉദ്ധരിച്ചാണ് ഇത്തരം ഇസ്‌ലാമോഫോബിയയുടെ വ്യവസായം വികസിക്കുന്നത്.

2001ല്‍ പ്രസിദ്ധീകരച്ച പ്യൂ സര്‍വ്വെ ഫലങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ലേഖനം പ്രൊഫസര്‍ ചാള്‍സ് കഴ്‌സമാന്‍ എഴുതുകയുണ്ടായി. അമേരിക്കന്‍ മുസ്‌ലിംകളോടുള്ള ഇതര അമേരിക്കക്കാരുടെ സമീപനം കൂടുതല്‍ മോശമായി കൊണ്ടിരിക്കുകയാണ്. കൂടാതെ അമേരിക്കന്‍ മുസ്‌ലിംകളോടുള്ള മോശമായ കാഴ്ചപ്പാടുകള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ അവര്‍ വെമ്പുകയാണ്. പൊതുവെ അമേരിക്കയിലെ മുസ്‌ലിംകളെക്കുറിച്ചുള്ള അഭിപ്രായവും കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും കഴ്‌സ്മാന്‍ എഴുതുന്നു. ഇത്തരമൊരു അഭിപ്രായം രൂപീകരിക്കപ്പെടുന്നതിന്റെ കാരണങ്ങളെയും അതിനുപിന്നിലെ ശക്തികളെയും പഠിക്കുന്നതോടൊപ്പം ഈ പ്രവണതയെ എങ്ങനെ വഴിതിരിച്ചുവിടാം എന്നും അന്വേഷിക്കുന്നതാണ് കഴ്‌സ്മാന്റെ പഠനം.

എഡ്വേര്‍ഡ് സൈദ് അവതരിപ്പിച്ച ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒറിയന്റലിസമെന്ന ആശയത്തിന്റെ തുടര്‍ച്ചയെന്നോണം സര്‍വേഫലങ്ങളെ നമുക്ക് മനസിലാക്കാവുന്നതാണ്. സര്‍വേയിലെ വിവരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇസ്‌ലാമോഫോബിയയുടെ ബന്ധങ്ങളെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. സിനിമ, പത്രവാര്‍ത്തകള്‍, മാധ്യമപ്രമുഖര്‍, മുസ്‌ലിംങ്ങളെയും ഇസ്‌ലാമിനെയും അക്രമകാരികളായും പിന്തിരിപ്പന്‍മാരായും അടിച്ചമര്‍ത്തുന്നവരായും അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ എന്നിവയിലൂടെയാണ് ഒളിഞ്ഞ ഇസ്‌ലാമോഫോബിയ നിലകൊള്ളുന്നത്.

മുസ്‌ലിം കര്‍തൃത്വങ്ങളെ പാശ്ചാത്യ ചട്ടക്കൂടിലൂടെയാണ് നോക്കിക്കണ്ടിരുന്നത്. അതുകൊണ്ടു തന്നെ മുസ്‌ലിംകള്‍ അപരരും അധമരും അധീനപ്പെടേണ്ടവരുമായി. സാഹിത്യം, വിനോദപരിപാടികള്‍, കല, സാംസ്‌കാരിക നിര്‍മ്മിതികള്‍ എന്നിവയിലൂടെ വികൃതമാക്കപ്പെട്ട മുസ്‌ലിം അപരത്വത്തെ ഉപയോഗപ്പെടുത്തിയാണ് ഒളിഞ്ഞുള്ള ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നത്.

പ്രത്യക്ഷമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് തെളിഞ്ഞ ഇസ്‌ലാമോഫോബിയ. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച ഏതിനെപറ്റിയും അടിസ്ഥാനരഹിതമായ മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തുന്നു. അവരുടെ മനുഷ്യാവകാശങ്ങള്‍ ഹനിച്ചു കൊണ്ട് നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിയമം മറികടന്ന് സൈനിക നടപടികളും പീഢനങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും നടപ്പിലാക്കുന്നു. ശേഷം അതിനെ നീതീകരിക്കുന്ന വിധത്തില്‍ നയങ്ങള്‍ രൂപപ്പെടുത്തുന്നു. മുസ്‌ലിം ജീവിതങ്ങളെ സംബന്ധിച്ച് നമ്മള്‍ കാണുന്നതും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഇതൊക്കെയാണ്.

വ്യക്തികളുടെ മനസില്‍ ആശയങ്ങള്‍ കരുപ്പിടിപ്പിച്ച് കോര്‍പറേറ്റുകളുടെ തീരുമാനങ്ങളെയും വിപണിനിയന്ത്രണ സംവിധാനങ്ങളെയും വരെ സ്വാധീനിക്കുന്നതിനെ കുറിച്ചാണ് ഇന്‍സെപ്ഷന്‍ സിനിമ പറയുന്നത്.  മനസില്‍ ഉറച്ചുപോയ കാല്‍പനികമായ ലോകത്തു നിന്നും യാഥാര്‍ഥ്യത്തെ വേര്‍തിരിക്കാനാവാതെ, കോബിന്റെ ഭാര്യക്ക് ജീവിതം തന്നെ നഷ്ടപ്പെടുന്നുണ്ട്. ഇസ്‌ലാമോഫോബിയയുടെ വ്യവസായങ്ങളും കൊണ്ടുവരിക ഇതേ വിനയായിരിക്കും. മുസ്‌ലിങ്ങളെയും ഇസ്‌ലാമിനെയും കുറിച്ച് നമ്മുടെ പൊതുബോധത്തില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ച് മുസ്‌ലിങ്ങളെയും ഇസ്‌ലാമിനെയും കേള്‍ക്കുന്ന മാത്രയില്‍ ആക്രമിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നമ്മുടെ സാമൂഹികസുരക്ഷാ നയങ്ങള്‍ അകാരണമായ ഭയത്തിനും, വംശീയതക്കും, അക്രമത്തിനും വേണ്ടി പണയം വെക്കേണ്ടി വന്നേക്കാം.

മുസ്‌ലിം അപരത്വത്തെയും അസ്പര്‍ശ്യതയെയും ഊട്ടിയുറപ്പിക്കുകയും യാഥാര്‍ഥ്യങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും നേരെ എതിരുനില്‍ക്കുകയും ചെയ്യുന്ന തീര്‍പ്പുകളെ ഉത്പാദിപ്പിക്കുന്നതാണ് ഇസ്‌ലാമോഫോബിയയുടെ വ്യവഹാരങ്ങള്‍. എഡ്വേര്‍ഡ് സൈദ് ചൂണ്ടിക്കാട്ടിയതു പോലെ,  സത്യവും വസ്തുതകളും ചൂണ്ടിക്കാട്ടിയാല്‍ എല്ലാം വ്യക്തമാവുകയും പുതിയ കാഴ്ചപ്പാട് ഉരുത്തിരിയുകയും ചെയ്യുന്ന അസത്യത്തിന്റെ ഭണ്ഡാരമല്ല ഒറിയന്റലിസം.

ഇസ്‌ലാമോഫോബുകള്‍ നമ്മുടെ മനസുകളെ ലക്ഷ്യമാക്കുന്നത് നമ്മുടെ ആശയങ്ങളെ കവരാനല്ല. മറിച്ച്, മുസ്‌ലിങ്ങളെ കുറിച്ച് ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വികൃതരും, അപരരും, അക്രമാസക്തരുമെന്ന ആഗോള കാഴ്ചപാടിനെ കൂടുതല്‍ ശക്തിപ്പെടുത്തി മുസ്‌ലിങ്ങള്‍ക്കെതിരെ വിവേചനത്തിന് നമ്മെ പ്രേരിപ്പിക്കുകയെന്നതാണ്.

ചുരുക്കത്തില്‍, സര്‍വമുസ്‌ലിങ്ങള്‍ക്കെതിരെയും നമ്മുടെ മനസില്‍ വെറുപ്പുളവാക്കുന്നതിനുള്ള എല്ലാ ഉപായങ്ങളും ഇസ്‌ലാമോഫോബിക് ഇന്‍സെപ്ഷനിലുണ്ട്. അതിന്റെ ഫലമായി സംഭവിച്ചേക്കാവുന്ന ‘നാഗരികതയുടെ യുദ്ധം’ കൊണ്ട് സാമ്പത്തികമായും തന്ത്രപരമായും എളുപ്പം ലാഭം കൊയ്യുന്നത് ഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ തന്നെയാവും.

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting