banner ad
March 4, 2015 By ദര്‍വീശ് 0 Comments

വംശീയതക്കെതിരായ ആഫ്രോ-അമേരിക്കന്‍ പ്രതിരോധങ്ങള്‍

malcolmxbirthday16x9

വംശീയതയെയും വര്‍ണ്ണവിവേചനത്തെയും കുറിച്ച് പ്രശസ്തരായ ആഫ്രോ-അമേരിക്കന്‍ ബുദ്ധിജീവികള്‍ പങ്ക് വെച്ച ചിന്തോദ്ദീപകമായ വാക്കുകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു.

മാല്‍കം എക്‌സ്

വംശീയതയുടെ അഭാവത്തില്‍ മുതലാളിത്തത്തിന് നിലനില്‍പ്പില്ല.

ശാരീരികമായ ആക്രമണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും നിരന്തരം ഇരയാകുന്ന ഒരു മനുഷ്യനെ സ്വയം പ്രതിരോധം അപരാധമാണെന്ന് പഠിപ്പിക്കുന്നത് കുറ്റകൃത്യം തന്നെയാണ്.

ഡാര്‍നല്‍ ലാമണ്ട് വാള്‍ക്കര്‍

ഞങ്ങളുടേത് പോലും അവരുടേതാണ്.

ഓപ്ര വിന്‍ഫ്രി

വംശീയതയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം സ്വന്തത്തെ കുറിച്ചുള്ള ഉല്‍കൃഷ്ടമായ ബോധം തന്നെയാണ്

ടോണി മോറിസണ്‍

മറ്റൊരാള്‍ അനുഭവിക്കുന്ന വംശീയമായ ബഹിഷ്‌കരണങ്ങളെ വളരെ വെറുപ്പോടെ തന്നെയായിരുന്നു ഞാന്‍ നോക്കിക്കണ്ടിരുന്നത്. അത്തരം കാര്യങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അക്കൂട്ടര്‍ക്ക് എന്തോ ചിലതിന്റെ കുറവുള്ളതായി എനിക്ക് എപ്പോഴും തോന്നിയിരുന്നു.

ഈ രാജ്യത്ത് അമേരിക്കന്‍ പൗരന്‍മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെളുത്തവരെ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം സംശയസൂചക ചിഹ്നത്തിനുള്ളില്‍ ഉള്ളവരാണ

ലാഗ്സ്റ്റണ്‍ ഹ്യൂഗ്‌സ്

ദൈവത്തെ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു, എനിക്കിപ്പോഴും ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഞാനൊഴികെ ബാക്കിയെല്ലാവരും അടങ്ങുന്ന ഒന്നിന്റെ പേരാണോ ജനാധിപത്യം?

മുഹമ്മദ് അലി ക്ലെ

തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വെറുക്കുന്നത് തെറ്റാണ്. വെറുപ്പ് വെച്ചു പുലര്‍ത്തുന്നത് ഏത് നിറക്കാരുമാകട്ടെ, അത് വ്യക്തമായ തെറ്റു തന്നെയാണ്.’

ഞാന്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലായിരുന്നു, കാരണം എനിക്ക് തൊലിവെളുപ്പ് ഉണ്ടായിരുന്നില്ല.’

ജെയിംസ് എ. ബാള്‍ഡ്‌വിന്‍

ഇതുവരെ പറയപ്പെട്ടിട്ടുള്ള മറ്റെന്തിനേക്കാളും ഭീകരമാണ് അമേരിക്കയുടെ ചരിത്രം.’

ഫ്രെഡറിക് ഡഗ്ലസ്

കറുത്തവന്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ചെലവിലല്ല വെളുത്തവന്‍ തന്റെ സന്തോഷം വിലകൊടുത്തു വാങ്ങേണ്ടത്’  ഫ്രെഡറിക് ഡഗ്ലസ്

ശിമാമണ്ട ഗോസി അഡിശ്യേ

വംശീയവാദി എന്ന പദം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. പുതിയതൊന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. റേഷ്യല്‍ ഡിസോര്‍ഡര്‍ സിന്‍ഡ്രോം എന്നൊക്കെ പറയുന്നത് പോലെയുള്ള ഒന്ന്. അങ്ങനെയാണെങ്കില്‍ നമുക്ക് ഇതിനെ വ്യത്യസ്ത വിഭാഗങ്ങളാക്കി തരംതിരിക്കാനും സാധിക്കും : കടുപ്പം കുറഞ്ഞത്, ഇടത്തരം, കാഠിന്യം കൂടിയത് എന്നിങ്ങനെ.

ടോണി മോറിസണ്‍

കറുത്ത സ്ത്രീ അവളുടെ ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയിലെ എല്ലാ വിധ ശക്തികളാലും ആക്രമിക്കപ്പെടുന്നുണ്ട്. അതേസമയം തന്നെ അവള്‍ പുരുഷമേധാവിത്വ മുന്‍ധാരണകള്‍ക്കും, വെളുത്തവരില്‍ നിന്നുള്ള യുക്തിരഹിതമായ വെറുപ്പിനും ഇരയാവുന്നുമുണ്ട്. ആദരണീയ വ്യക്തിത്വത്തിനുടമായി വളര്‍ന്നു വരുന്ന ഒരു അമേരിക്കന്‍ നീഗ്രോ യുവതി എല്ലായ്‌പ്പോഴും മറ്റുള്ളവരുടെ അതിശയ പ്രകടനങ്ങള്‍ക്കും, അവഗണനക്കും, തെറിയഭിഷേകങ്ങള്‍ക്ക് പോലും വിധേയമാകുന്നു എന്നതാണ് വസ്തുത. ഇവയെ അതിജീവിച്ചവര്‍ക്ക് പറയാനുള്ളത് അതിജീവനപോരാട്ടത്തിന്റെ കഥകളാണ്

Posted in: ലേഖനം

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 By ദര്‍വീശ്‌ 0 Comments
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 By 0 Comments
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 By ബിലാല്‍ തന്‍വീര്‍ 0 Comments
vps hosting