About Us
ഞങ്ങളെ കുറിച്ച്
സംസ്‌കാരങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും ശത്രുതാമനോഭാവവും വിദ്വേഷവുമുള്ള സ്ഥിതി വിശേഷമാണ് നിലവിലുള്ളത്, പ്രത്യേകിച്ചും സെപ്തംബര്‍ 11 (9/11)സംഭവത്തിന് ശേഷം. വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള ഈ തെറ്റിദ്ധാരണകള്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ എന്ന നിലയില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനും സാംസ്‌കാരിക പങ്കുവെപ്പിനുമുള്ള ഒരു ഇടം നിലനില്‍ക്കുന്നുണ്ട്. പരസ്പരധാരണയുടെ മേല്‍ ഉയര്‍ത്തപ്പെട്ട ഒരു സൗഹൃദവേദി. വിവാദവിഷയങ്ങളില്‍ നിര്‍ത്താതെയുള്ള ചര്‍ച്ചകളും വ്യവഹാരങ്ങളും നടത്തി പരസ്പര അകല്‍ച്ചയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനു പകരം വിവിധ സംസ്‌കാരങ്ങളുടെയും സമുദായങ്ങളുടെയും രേഖപ്പെടുത്തപ്പെടാതെ കിടക്കുന്ന സവിശേഷമായ ഘടകങ്ങള്‍ക്കും അവയുടെ സംഭാവനകള്‍ക്കും വേണ്ട പരിഗണന നല്‍കി അവയെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ആഗോളവത്കരണകാലത്തും പ്രസക്തമായ ഇത്തരം വിഷയങ്ങളാണ് സ്ത്രീ ശാക്തീകരണം, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ തുടങ്ങിയവ. ഇവയൊക്കെ ഇന്ററാക്റ്റീവ് ശ്രദ്ധയൂന്നുന്ന വിഷയങ്ങളാണ്.
ഏവര്‍ക്കും വഴികാട്ടിയാവുന്ന ഏറ്റവും മികച്ചൊരു വെബ് മാഗസിന്‍ ആയി മാറുക(അനുഭവം നല്‍കുക) എന്നതാണ് ഇന്ററാക്റ്റീവിന്റെ ലക്ഷ്യം. രണ്ട് ആഴ്ചയിലൊരിക്കല്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഇന്ററാക്റ്റീവ് മത-സാമുദായിക സൗഹാര്‍ദം, സംസ്‌കാരം, സ്ത്രീശാക്തീകരണം, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. എല്ലാ അര്‍ഹതയുമുണ്ടായിട്ടും പ്രാധാന്യം നല്‍കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന വിഷയങ്ങളും ഇന്ററാക്റ്റീവ് കൈകാര്യം ചെയ്യുന്നു. കൂടാതെ ഇസ്‌ലാമിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ആശയങ്ങള്‍ക്കുമുള്ള ചോദ്യോത്തര പംക്തി, കൗണ്‍സിലിംഗ് തുടങ്ങിയവയും ജേണലിലുണ്ട്.
പത്രാധിപ സമിതി അംഗങ്ങള്‍
ചീഫ് എഡിറ്റര്‍: പി.വി. സഈദ് മുഹമ്മദ്
എഡിറ്റര്‍: കെ.സി. സലീം
അസോസിയേറ്റ് എഡിറ്റര്‍: ഡോ. ഔസാഫ് അഹ്‌സന്‍
Connect
Connect with us on the following social media platforms.