banner ad

Tag: featured

അതിരുകളില്ലാതെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറികള്‍

അതിരുകളില്ലാതെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറികള്‍

വര്‍ഷം 2002. വാഷിംഗ്ടണില്‍ സ്മിസ്‌ത്തോനിയന്‍ ഫോക്ക്‌ലൈഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള രണ്ട് കലാകാരന്‍മാര്‍ തങ്ങളുടെ 1976 മോഡല്‍ ബെഡ്‌ഫോര്‍ട്ട് ട്രക്കുമായി വന്നു. കറാച്ചിയിലെ ഗാര്‍ഡന്‍ റോഡ് ഏരിയയില്‍ താമസിക്കുന്ന ഹൈദരലിയും ജമീലുദ്ദീനുമായിരുന്നു അവര്‍. വാഷിംഗ്ടണ്‍ ഡിസിയിലെ കലാകുതുകികളായ കാണികളുടെ മുമ്പില്‍ വെച്ച് അവര്‍ തങ്ങളുടെ ട്രക്കിന്റെ മുകള്‍ഭാഗം മുതല്‍ താഴ്ഭാഗം വരെ അലങ്കരിച്ചു. ഇന്ന് ആ കലാസൃഷ്ടി സ്മിത്‌സോനിയന്‍ മ്യൂസിയത്തിലെ സ്ഥിരം ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പാക്കിസ്ഥാനികള്‍ തങ്ങളുടെ ട്രക്കുകളില്‍ പ്രകൃതിചിത്രങ്ങള്‍, കാലിഗ്രാഫി, അനുഷ്ഠാന വാക്യങ്ങള്‍ എന്നിവയുപയോഗിച്ച് […]

October 1, 2014 മുഹമ്മദ് അഫ്‌സല്‍ 0 Comments Read More →
ഭക്ഷണവും സംഗീതവും

ഭക്ഷണവും സംഗീതവും

ഈയിടെയായി പാചകവിദഗ്ധര്‍ നല്ല സംഗീതത്തെപ്പററിയും പഠിച്ചുകൊണ്ടിരിക്കുന്നു. പാചകവിഭവങ്ങളുടെ പട്ടികയെപ്പറ്റി അറിയുന്നത് പോലെ പാട്ടുകളുടെ പട്ടികയെപ്പറ്റിയും അവര്‍ക്ക് അറിയണം. പാചകത്തിനുള്ള പ്രത്യേകവിഭവങ്ങളുടെ കൂടെത്തന്നെ വളര്‍ന്നുവരുന്ന സംഗീതതാരങ്ങളുടെ ലിസ്റ്റുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നു. ഭക്ഷണം കാഴ്ചയില്‍ ഭംഗിയും സുഗന്ധവും പ്രസരിപ്പിക്കുമ്പോള്‍ തന്നെ സ്വാദ് അനുഭവപ്പെടുന്നു. കണ്ണുകളുടെയും രസഗ്രന്ഥികളുടെയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം നിങ്ങള്‍ മികച്ചൊരു വിഭവമാണ് കഴിക്കുന്നതെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഡിന്നര്‍ പാര്‍ട്ടികളിലും റെസ്റ്റോറന്റ് ലോഞ്ചുകളിലും സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് അതിന്റെ മധുരവും കയ്പുമൊക്കെ നമ്മുടെ ഇഷ്ടവിഭത്തിന്റെ സ്വാദിനെ വര്‍ധിപ്പിക്കുന്നത്‌കൊണ്ടാണ്. […]

October 1, 2014 ബാസിത് 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
വായിച്ചു തീരാതെ ബഷീര്‍

വായിച്ചു തീരാതെ ബഷീര്‍

എഴുത്തുകാര്‍ രണ്ടു തരമുണ്ടെന്ന് തോന്നുന്നു. വായിച്ചയുടന്‍ തീര്‍ന്നു പോകുന്നവര്‍. വായിച്ചാലും വായിച്ചാലും തീര്‍ന്നുപോകാത്തവര്‍. ആദ്യത്തെ ഗണത്തില്‍പ്പെടുന്ന അനേകം എഴുത്തുകാരുടെ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് ഒറ്റയടിക്ക് ഓടിക്കയറും. രണ്ടാമത്തെ ഇനത്തിലുള്ളവരുടെ എണ്ണം വളരെ കുറവ്. അവരെ അത്ഭുതപ്രതിഭകള്‍ എന്ന് വിളിക്കുന്നു. ആധുനിക കാലത്ത് കവിതയില്‍ വൈലോപ്പിള്ളി, ഇടശ്ശേരി, ഗദ്യത്തില്‍ ബഷീര്‍, മാധവിക്കുട്ടി, ഒ.വി.വിജയന്‍- ഇങ്ങനെയാണ് അതിന്റെ ഇരിപ്പു വശമെന്ന് വ്യക്തിപരമായി എനിക്ക് തോന്നാറുണ്ട്. കാടിന്റെ സ്വാഭാവികവും താരതമ്യേന സുഗമവുമായ ഋജുജീവിതത്തില്‍ നിന്നു നാഗരികതയിലേക്ക് വന്ന മനുഷ്യന്റെ എക്കാലത്തേയും വിഷയം […]

July 18, 2013 ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 0 Comments Read More →
വായനയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ?

വായനയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ?

നാം സാഹിത്യം വായിക്കുന്നതു ലോകത്തിന്റെ കണിശതയില്‍നിന്നും യുക്തിയില്‍നിന്നും തെല്ലിട മുക്തമാകാനാണ്. അതില്‍ വിശ്രാന്തിയുടെ ഒരു ഘടകമുണ്ട്. വിശ്രമാവസ്ഥ മാനവസംസ്‌കൃതിയുടെ അനിവാര്യതയാണ്. സൃഷ്ടിക്കുശേഷം ദൈവം പോലും ഒരു ദിവസം വിശ്രമിച്ചു എന്നാണല്ലോ. അതൊരു വലിയ കാര്യംതന്നെ. അടിമവ്യവസ്ഥ അവസാനിപ്പിക്കാനുള്ള ഒരു കാരണം അടിമയ്ക്കു ഒഴിവുനേരമില്ലെന്നതായിരുന്നു.സ്വതന്ത്രനായ ആളുടേതാണു വിശ്രമം. ഒരാള്‍ അയാളുടെ വിശ്രമനേരം കണ്ടെത്തുന്നതോടെ അയാളിലെ ഭാവനയ്‌ക്കൊപ്പം സ്വാതന്ത്ര്യാനുഭവം കൂടിയാണ് ഉണരുന്നത്. ഈ വിശ്രമവേളകളാണ് വായനയെ നിലനിര്‍ത്തുന്നത്. മുന്‍പ് വായനശാലകള്‍ സാംസ്‌കാരികവിനോദത്തിന്റെ കേന്ദ്രചിഹ്നമായിരുന്നു.പ്രധാനപ്പെട്ട എല്ലാ സാമൂഹികപരിണാമങ്ങളുടെയും അലകള്‍ അവിടെ എത്തിയിരുന്നു. […]

July 18, 2013 അജയ് പി. മങ്ങാട്ട് 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting