banner ad

Tag: featured

മ്യാന്‍മറിലെ ബുദ്ധിസ്റ്റു ദേശീയതയും മുസ് ലിം ന്യൂനപക്ഷങ്ങളും

മ്യാന്‍മറിലെ ബുദ്ധിസ്റ്റു ദേശീയതയും മുസ് ലിം ന്യൂനപക്ഷങ്ങളും

വെസ്‌റ്റേണ്‍ മ്യാന്‍മറിലെ റാകിനെ എന്ന സംസ്ഥാനത്ത കഴിഞ്ഞ വര്‍ഷം നൂറോളം വരുന്ന ബുദ്ധന്‍മാര്‍ ഒരു മുസ്‌ലിം ഗ്രാമത്തെ ആക്രമിക്കുകയുണ്ടായി. പ്രസിഡന്റ് തെയ്ന്‍സെയ്‌ന്റെ സന്ദര്‍ശന വേളയിലായിരുന്നു അക്രമം നടന്നത്. 70 ല്‍ അധികം വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും 94 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. രാജ്യത്തുടനീളം ബുദ്ധന്‍മാരും മുസ്‌ലിംകളും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ ഏറ്റവും  അവസാനം നടന്ന അക്രമമാണിത്. കഴിഞ്ഞ വര്‍ഷം ജനാധിപത്യപരവും സാമ്പത്തികപരവുമായ നിരവധി പരിഷ്‌കാരങ്ങള്‍ മ്യാന്‍മാറില്‍ നടന്നിട്ടുണ്ട്. ഒരു കാലത്ത് ഒറ്റപ്പെട്ടു കിടന്ന ഈ […]

October 23, 2014 ഹാരിസണ്‍ അകിന്‍സ് 0 Comments Read More →
രണ്ട് പളളികളുടെ കഥ

രണ്ട് പളളികളുടെ കഥ

രണ്ട് മുസ്ലിം പള്ളികളുടെ തകര്‍ച്ചയുടെ വാര്‍ഷികങ്ങളാണ് ഇതിനിടെ കടന്നുപോയത്. ഒന്ന്് വളരെ അറിയപ്പെടുന്നതും രണ്ടാമത്തേത്് അത്രത്തോളം അറിയപ്പെടാത്തതും. രണ്ടാമത്തേത് ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലുള്ള ജാതീയമായ ഉച്ചനീചത്വങ്ങളെപ്പറ്റി നമ്മെ ബോധ്യപ്പെടുത്തുന്നതാണ്. 1992-ല്‍ ഡിസംബര്‍ 6-ന് ഹിന്ദു വലതുപക്ഷ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ ചില മാറ്റങ്ങളിലേക്ക് നയിച്ചു. കാലങ്ങളായി നമ്മള്‍ താലോലിക്കുന്ന ഇന്ത്യന്‍ മതേതരത്വവും ഗാന്ധിജിയുടെ സര്‍വമത സമഭാവനയും ഭരണകക്ഷികളുടെ ഉപയോഗത്തിനായി മാറിക്കൊണ്ടിരുന്നു. അക്കാലം മുതല്‍തന്നെ ഇന്ത്യന്‍ അക്കാദമിക്ക് സമൂഹം സെക്കുലറിസത്തെക്കുറിച്ച കുറിച്ച് വളരെ വിപുലമായ […]

October 18, 2014 ഖാലിദ് അനീസ് അന്‍സാരി 0 Comments Read More →
ബാബാസാഹേബിന്റെ പാക്കിസ്ഥാന്‍

ബാബാസാഹേബിന്റെ പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ല. സുസംഘടിതമായ ക്രിക്കറ്റ് ടീമിന്റെ വിജയം കണ്ട് നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ എന്നും, അവരുടെ ബൗളര്‍മാര്‍ എന്നും വിജയഭേരിമുഴക്കുന്ന കുട്ടികളെപോലെ നമ്മള്‍ ആശിച്ചതിനാല്‍ അത് ഉണ്ടാവുകയായിരുന്നു. ചരിത്രകാരിയായ ആയിഷാ ജലാലിന്റൈ അഭിപ്രായത്തില്‍ വിഭജനാനന്തരം വളരെ ഗൗരവമുള്ളതും രാഷ്ട്രീയവ്യാജോക്തി നിറഞ്ഞതുമായിരുന്നു. പാക്കിസ്ഥാന്‍ എന്ന ആശയം അതിന്റെ അവ്യക്തതകളും വൈരുദ്ധ്യങ്ങളും പോരായ്മകളുമുള്ള ഭൂരാഷ്ട്രത്തിലേക്ക് പ്രയോഗവല്‍ക്കരിക്കുമ്പോള്‍ ഉണ്ടായോക്കാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ അവരുടെ ‘Jinnah The Sole: Spokesman’ ലൂടെ നമ്മോട് പറയുന്നു. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള ന്യൂനപക്ഷങ്ങളാണ് ഭൂരിപക്ഷദേശീയതയുടെ ദുരിതങ്ങളേറെയും അനുഭവിക്കേണ്ടി വരിക. […]

October 16, 2014 ഔസാഫ് അഹ്‌സന്‍ 0 Comments Read More →
ദാവത്തേ ഇഷ്ഖ് : ഒരു ഇന്ത്യന്‍ കഥ

ദാവത്തേ ഇഷ്ഖ് : ഒരു ഇന്ത്യന്‍ കഥ

‘പ്രണയത്തിന്റെ വിഭവം’ അല്ലെങ്കില്‍ ‘പ്രണയത്തിലേക്കുള്ള വിളി’ എന്നൊക്കെയാണ് ‘ദാവത്തേ ഇഷ്ഖ്’ എന്നതിന്റെ അര്‍ത്ഥം. അര്‍ത്ഥത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളൊക്കെ നടന്നു. ദോ ദൂനി ചാര്‍, ഇഷ്ഖ്‌സാദേ എന്നീ സിനിമകളുടെ സംവിധായകനായ ഹബീബ് ഫൈസലിന്റെ പുതിയ ചിത്രമായ ദാവത്തേ ഇഷ്ഖ് ദേശവും പ്രണയവും ഭക്ഷണവും മാത്രമല്ല, സാമൂഹ്യപ്രസക്തമായ സ്ത്രീധനത്തേയും കൈകാര്യം ചെയ്യുന്നു. ഭക്ഷണവും സ്ത്രീധനവും ബോളിവുഡ് സിനിമയില്‍ മുന്‍പ് പലതവണ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്്. ഇന്ത്യന്‍ സാഹചര്യത്തില്‍ കണ്ടുവരുന്ന സാമാന്യപ്രശ്‌നത്തിലൂടെ തന്നെയാണ് സിനിമ ആരംഭിക്കുന്നത്. ഹൈദരാബാദിലെ മധ്യവര്‍ഗ കുടുംബത്തിലെ അബ്ദുല്‍ഖാദര്‍ (അനുപം […]

October 16, 2014 അന്‍വര്‍ മുഹമ്മദ് 0 Comments Read More →
റൂമി വില്‍പനക്ക്

റൂമി വില്‍പനക്ക്

19-ാം നൂറ്റാണ്ടില്‍ മനുഷ്യന്‍ പലപ്പോഴും ആത്മീയതക്കപ്പുറം സുഖലോലുപതയാണ് തെരഞ്ഞെടുത്തത്. ഇത് അവനിലുണ്ടാക്കിയ തീവ്രമായ ആന്തരിക ശൂന്യതയും വിടവും നികത്താന്‍ മറ്റുമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരുന്നു. തന്റെ ചുറ്റുപാടില്‍ നിന്നും സൗഹൗര്‍ദങ്ങളില്‍ നിന്നും അവനില്‍ നിന്നുതന്നെയും അനുഭവിക്കുന്ന ആത്മീയഭ്രംശത്തെ കുറിച്ച് അവനിന്ന് ബോധവാനാണ്. അത്‌കൊണ്ടുതന്നെ ആത്മീയത ‘റെഡിമെയ്ഡ്-പാക്കേജില്‍’ ലഭിക്കുന്ന ഇക്കാലത്ത് അവരതില്‍ ആകൃഷ്ടരായാല്‍ ഒരിക്കലുമവരെ കുറ്റം പറയാനാവില്ല. ഇത്തരം ആത്മീയാന്വേഷകരെ സംതൃപ്തരാക്കാന്‍ വിഖ്യാത സൂഫി മൗലാനാ ജലാലുദ്ദീന്‍ റൂമിയേക്കാള്‍ വലിയ ആത്മീയോറവിടമാകാന്‍ മറ്റാര്‍ക്കാണ് സാധിക്കുക? 13-ാം നൂറ്റാണ്ടിലെ മിസ്റ്റിക് കവിയായിരുന്നു ജലാലുദ്ദീന്‍ […]

October 1, 2014 റംസിയ അഷ്‌റഫ് 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting