banner ad

മനുഷ്യാവകാശം

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒ.ബി.സി ത്വരകം

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒ.ബി.സി ത്വരകം

കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ ദേശിയ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ത്രയാക്ഷര-ചുരുക്കെഴുത്തുകളില്‍ സവിശേഷ സ്ഥാനമുണ്ട് ഒ.ബി.സി (ഇതര പിന്നാക്ക ജാതികള്‍) എന്നതിന്. യു.പി.എ (യുണൈറ്റഡു പ്രോഗ്രസ്സീവ് അലയന്‍സ്), എന്‍.ഡി.എ (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) തുടങ്ങിയ രണ്ട് ചുരുക്കെഴുത്തുകളാണ് ഔപചാരിക ഭരണത്തിന്റെ കടിഞ്ഞാണ്‍ തിരിച്ചതെങ്കില്‍, ഈ കാലഘട്ടത്തിലെ നമ്മുടെ രാഷ്ട്രവ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഒ.ബി.സികള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു എന്നത് അവിതര്‍ക്കിതമായ കാര്യമാണ്. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ വന്‍വിജയം ജാതി രാഷ്ട്രീയത്തിന്റെ അന്ത്യം കുറിച്ചു എന്ന് ചിലര്‍ വിശേഷിപ്പിക്കുകയുണ്ടായി. കാരണം […]

November 9, 2015 സതീഷ് ദേശ്പാണ്ഡെ 0 Comments Read More →
ഭോപ്പാല്‍ ദുരന്തത്തെ ഓര്‍ക്കുമ്പോള്‍

ഭോപ്പാല്‍ ദുരന്തത്തെ ഓര്‍ക്കുമ്പോള്‍

പഴയ മുഗള്‍ ഇന്ത്യയുടെ ഭാഗമായിരുന്നു ഭോപ്പാല്‍. ദര്‍വേശുമാരുടെയും നവാബുമാരുടെയും കഥകളാണ് അതിന്റെ പുരാണത്തില്‍ നിറയെ. ദര്‍ബാറുകളും ഖൊരാനകളും കണ്ടും കേട്ടുമാണ് ഇവിടുത്തെ പഴയ തലമുറ ജനിച്ചതും വളര്‍ന്നതും. ഗസലുകളും പൂന്തോട്ടങ്ങളും ഇന്നും ഇവരുടെ സ്മൃതികളിലെവിടെയോ അലഞ്ഞു നടക്കുന്നുണ്ട്. തടാകങ്ങളുടെ നാട് എന്നാണ് പലരും മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനെ വിളിക്കാറ്. എന്നാല്‍ മുപ്പതാണ്ട് മുമ്പ് വരെയുള്ള ഭോപ്പാലിന്റെ കഥയാണിത്. ആഴ്ച്ചകള്‍ക്കു മുമ്പ് വാരന്‍ ആന്റേഴ്‌സണ്‍ എന്ന അമേരിക്കക്കാരന്റെ മരണം ഇവിടുത്തുകാര്‍ ആഘോഷിച്ചത് അദ്ദേഹത്തിന്റെ ഫോട്ടോയില്‍ തുപ്പിയായിരുന്നു. സന്തോഷവും സമൃദ്ധിയും […]

December 4, 2014 അഷീം. പി.കെ 0 Comments Read More →
പ്രകൃതിയില്‍ ലയിച്ചുചേര്‍ന്ന കല

പ്രകൃതിയില്‍ ലയിച്ചുചേര്‍ന്ന കല

ഒരു മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച അസൂയാവഹമായ കഥയാണിത്. വെറും പാറപോലെ കിടന്നിരുന്ന തരിശുഭൂമിയെ അദ്ദേഹം 32 ഏക്കര്‍ വിസ്തൃതിയിലുള്ള ഒരു വനമാക്കി മാറ്റി. അത് ഇവിടുത്തെ നല്ല കാലാവസ്ഥയെയും ജീവിതനിലവാരത്തെയും മെച്ചപ്പെടുത്തുകയും ധാരാളം മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സംരക്ഷിക്കുകയും ചെയ്തു. അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു അബ്ദുല്‍ കരീമിന്റെ കുട്ടിക്കാലം. കേരളത്തിന്റെ വടക്ക് കാസര്‍ക്കോട് ജില്ലയില്‍ നീലേശ്വരത്തിനടത്തുള്ള ജന്‍മസ്ഥലമായ കോട്ടപ്പുറം ഗ്രാമം. അവിടുത്തെ പ്രകൃതിയുടെ മങ്ങാത്ത തേജസ്സില്‍ കൈകൂപ്പി നില്‍ക്കാന്‍ അവന് […]

October 28, 2014 എം.നൗഷാദ് 0 Comments Read More →
ചെന്‍; ചൈന കണ്ണടക്കുന്നു

ചെന്‍; ചൈന കണ്ണടക്കുന്നു

ചൈന എക്കാലത്തും വാര്‍ത്തികളില്‍ സജീവമാണ് . അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സാങ്കേതിക രംഗത്തോടൊപ്പം ക്കൊപ്പം തന്നെ വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശലംഘനങ്ങളും ചൈനയുടെ സവിശേഷതയായിരിക്കുകയാണ്. ഇത്തവണ ചൈന വാര്‍ത്തകളില്‍ നിറയുന്നത് അന്ധനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെതിരായ ഭരണകൂട ഇടപെടലുകളുടെ പേരിലാണ്. ഷാന്‍ഡോരങ പ്രവിശ്യയില്‍ നിന്നുള്ള കാഴ്ച ശക്തിയില്ലാത്ത, അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ ചെന്‍ ഗ്വാങ്ങ്‌ചെങ് എന്ന നാല്‍പതുകാരനാണ് ഇദ്ദേഹം. ബെയ്ജിംങ്ങിലെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ബാക്കിയെന്നോണം മിക്ക പ്രവിശ്യകളിലും ചൈന നടപ്പിലാക്കുന്ന നിര്‍ബിന്ധിത വന്ധ്യംകരണത്തിനും ദത്തിനുമെതിരെ ലിന്യിബ ഗ്രാമത്തില്‍ പോരാട്ടം […]

June 26, 2012 എ ഷാഹിദ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting