banner ad

സംഗീതം

യുവത, സംഗീതം, ആത്മീയത

യുവത, സംഗീതം, ആത്മീയത

സാമൂഹ്യമാറ്റത്തിനായി സംഗീതം ഉപയോഗിക്കുന്ന നിരവധി സംഘങ്ങള്‍ ലോകത്തുടനീളം ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകജനസംഖ്യയുടെ നാലിലൊന്നു വരുന്ന മുസ്‌ലിം ലോകത്തും സംശുദ്ധ സംഗീതവുമായി തരംഗമായിക്കൊണ്ടിരിക്കുന്ന ചില യുവമുസ്‌ലിം ഗായകരെ കുറിച്ച്. സമകാലികമുസ്‌ലിം ലോകത്തെ പിടിച്ചുകുലുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ്  സെന്റര്‍ ആക്രമണത്തിനു ശേഷമാണ് യൂറോപ്പില്‍ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ തുടങ്ങിയത.് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരെ 2001സെപ്തംബര്‍ 11ന് ചിലര്‍ നടത്തിയ ഭീകരാക്രമണം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ വ്യാപകമായ തോതില്‍ ഇസ്‌ലാംഭീതി (ഇസ്‌ലാമോഫോബിയ) പ്രചരിപ്പിച്ചിരുന്നു. പ്രചണ്ഡമായ ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കിടയില്‍ ഭയചകിതരായി  […]

August 3, 2012 ജാബിര്‍ മലബാരി 0 Comments Read More →
എഡ്വേഡ് സെയ്ദും സംഗീതവും : പ്രണയവും പാഠവും

എഡ്വേഡ് സെയ്ദും സംഗീതവും : പ്രണയവും പാഠവും

ഊര്‍ജ്ജസ്വലനായ സംഗീത വിമര്‍ശകനാണെങ്കിലും എഡ്വേഡ് സെയ്ദ് വളരെ അപൂര്‍വ്വമായി മാത്രമെ അത്തരത്തില്‍ വായിക്കപ്പെടാറുള്ളൂ. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ ഓറിയന്റലിസം പാഠഅപഗ്രഥനത്തില്‍ അദ്ദേഹത്തെ പ്രശസ്തനാക്കി എങ്കിലും സംഗീതവും പാഠത്തിന്റെ വരുതിയില്‍ വരുമെങ്കില്‍കൂടി അധികമാളുകളും അതിനെ സാഹിത്യവുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കാറ്. ഇത് കൊണ്ട് അര്‍ഥമാക്കുന്നത് എഡ്വേഡ് സെയ്ദ് സംഗീതത്തില്‍ സവിശേഷമായ ഒരു രചനയും നടത്തിയിട്ടില്ല എന്നല്ല മറിച്ച് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ മരിയസൈദും സുഹൃത്ത് ഡാനിയല്‍ ബാരണ്‍ ബോയിമും മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ച താരീഖ് അലി നടത്തിയ seagull books പ്രസിദ്ധീകരിച്ച […]

July 24, 2012 അബൂ ഫൈഹ 0 Comments Read More →
മക്കയിലെ പര്‍വതങ്ങളേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

മക്കയിലെ പര്‍വതങ്ങളേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

മദീനയില്‍ നന്നും മക്കയിലേക്കുള്ള വഴിയില്‍ ഒരിക്കല്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ചെന്ന സമയത്ത് ഒരു വൃദ്ധന്‍ തന്നെ കണ്ടത് സൈന്‍ ബിഖ ഓര്‍ക്കുന്നു. അയാള്‍ തന്നോട് പറഞ്ഞു: ‘നിങ്ങള്‍ അറിയപ്പെട്ട പാട്ടുകാരനല്ലേ, പ്രവാചകന്‍ മുഹമ്മദ് റസൂലിനെപ്പറ്റി നിങ്ങള്‍ ഒരു പാട്ട് എനിക്ക് വേണ്ടി എഴുതിപ്പാടൂ.’  ഇന്‍ശാ അല്ലാഹ്, ഞാന്‍ ശ്രമിക്കാമെന്ന് മറുപടി പറഞ്ഞു സൈന്‍ ബിഖ. സ്വദേശത്തേക്ക് മടങ്ങും മുമ്പ് തന്റെ അപ്പാര്‍ട്ട്‌മെന്റിലെ ജനലിനരികില്‍ ഭാര്യയുടെ കൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ പുറത്തെ പര്‍വ്വതങ്ങളുടെ മനോഹാരിത  ഖല്‍ബിലേക്ക് […]

June 27, 2012 അന്‍വര്‍ മുഹമ്മദ്‌ 0 Comments Read More →
മെര്‍സാന്‍ ദെദെ: സൂഫി സംഗീതത്തിലെ വേറിട്ട സ്വരം

മെര്‍സാന്‍ ദെദെ: സൂഫി സംഗീതത്തിലെ വേറിട്ട സ്വരം

‘ശുദ്ധമായ ആത്മീയതയുടെ സ്വരമാണ് എന്റെ പുല്ലാങ്കുഴല്‍ നേ പുറപ്പെടുവിക്കുന്നത്. ദേവാലയങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ചേതോവികാരത്തെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കാനുള്ള കഴിവ് പകരുന്നു നേ. അപ്പോള്‍ ദിവ്യമായ പ്രണയത്തിന്റെ ഭാഷയെ അത് സംവേദനം ചെയ്യുന്നു.’ സൂഫീ സംഗീത ധാരയിലെ മുഖ്യമായ വാദ്യോപകരണമായ നേ എന്ന പുല്ലാങ്കുഴലിനെക്കുറിച്ച് മെര്‍സാന്‍ ദെദെ പറയുന്നു: ‘നേ’ വായിക്കുന്നയാള്‍ എന്നതിലുപരിയാണ്  മെര്‍സാന്‍ ദെദെയുടെ ജീവിതത്തെ അടുത്തറിയുമ്പോള്‍ അദ്ദേഹം ഉപകരണ സംഗീതജ്ഞന്‍, നിര്‍മ്മാതാവ്, ഡിസ്‌കോ ജോക്കി (ഡി.ജെ) തുടങ്ങിയ മേഖലകളിലെല്ലാം മികവ് തെളിയിച്ച മെര്‍സാന്‍ ദെദെയുടെ […]

June 6, 2012 അന്‍വര്‍ മുഹമ്മദ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting